Monday, December 31, 2007

പുതുവത്സരാശംസകള്‍


എല്ലാ ബൂലോകമിത്രര്‍ങ്ങള്‍ക്കും കൊച്ചിക്കാരുടെ പുതുവത്സരാ‍ശംസകള്‍

Wednesday, October 10, 2007

ഈദ് മുബാറക്


എല്ലാ ബൂലോഗ നിവാസികള്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ ഈദ് ആശംസകള്‍.

വരും വര്‍ഷം സമാധാനത്തിന്റെയും ശാന്തിയുടെയും സ്നേഹത്തിന്റേതുമാവട്ടെ.

Sunday, August 26, 2007

വസന്തോത്സവാശംസകള്‍


മനസ്സില്‍ മലയാളത്തിന്റെ വസന്തവും ഗ്രീഷ്മവും സൂക്ഷിക്കുന്ന എല്ലാ പ്രവാസി, നോണ്‍ പ്രവാസി കേരളീയര്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ വസന്തോത്സവാശംസകള്‍.

Sunday, August 05, 2007

കുറുമാന്റെ ബുക്ക് റിലീസ് പടങ്ങള്‍

കുറുമാന്റെ ബുക്ക് റിലീസ് ഗംഭീരമായിരുന്നു. ഇക്കാസ് എന്ന ഒറ്റയാളുടെ ഡൈനാമിക്ക് ആയുള്ള സംഘടനാപാടവം തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ പരിപാടികള്‍.

ശ്രീജിത്തിനെ ഞാന്‍ മിസ്സ് ചെയ്തു. പലരും അതുല്യ ചേച്ചിയേയും മിസ് ചെയ്യുന്നെന്ന് പറഞ്ഞു. സജ്ജീവ് എന്ന വല്യ മനുഷ്യനെ (എല്ലാ അര്‍ത്ഥത്തിലും) ആദ്യമായി നേരിട്ട് കണ്ടു പരിചയപ്പെടാന്‍ സാധിച്ചു.

അല്ലേല്‍ ഇപ്പം വേണ്ട. അതെക്കുറിച്ചൊക്കെ വിശദമായി ഞാന്‍ പിന്നീട് എഴുതാം.

മുന്‍‌കൂര്‍ ജാമ്യം: എന്റെ സുഹൃത്തുക്കള്‍ ആരുടേയൊ ഒരു ഡിജിറ്റല്‍ ക്യാമറയുമായി വന്നു. അതെങ്ങനാ ശരിക്ക് മര്യാദയ്ക്ക് ഓപ്പറേറ്റ് ചെയ്യേണ്ടതെന്ന് എനിക്കോ അവര്‍ക്കോ (എന്തിന് പുലിയായ കുമാര്‍ ഭായിക്കോ) പെട്ടന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല. അതുകൊണ്ട് പടങ്ങളുടെ ക്വാളിറ്റി ആരും ശ്രദ്ധിക്കരുതെന്ന് അപേക്ഷിക്കുന്നു.

നല്ല പടങ്ങള്‍ കുമാര്‍ ഭായിയും ശ്രീനിയും ഇടും (ശ്രീനി ഫോര്‍ക്കൊക്കെ കൂട്ടിവച്ചും, ഭിത്തിയില്‍ അള്ളിപ്പിടിച്ചും, തറയില്‍ കിടന്നും ഒക്കെ പടം എടുക്കുന്നത് കണ്ടിരുന്നു). ആ പടങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നതു വരെ ഞാനും എന്റെ കൂട്ടുകാരുമെടുത്ത ഈ തറ പടങ്ങള്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക.

പടങ്ങള്‍ക്ക് http://picasaweb.google.com/kalesh4music ദയവായി സന്ദര്‍ശിക്കൂ.
കുമാറേട്ടന്‍ എടുത്ത പടങ്ങള്‍: http://picasaweb.google.com/kumarnm/bnmWQE

Saturday, July 07, 2007

എല്ലാവരും കൊച്ചിക്കാരായ ആ ദിവസം

ഇന്ന്, ജൂലായ് 8.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ആ മഹാ സംഭവം നടന്നത്. തൂലികാനാമം കൊണ്ട് മാത്രം പരസ്പരം അറിഞ്ഞിരുന്ന ഒട്ടനേകം പേര്‍ ആദ്യമായി പരസ്പരം കണ്ട ആ നിമിഷത്തിനിന്ന് ഒരു വയസ്സ് തികയുന്നു. മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയില്‍ അകമഴിഞ്ഞു പ്രയത്നിച്ച നമ്മളോരോരുത്തര്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷം. അന്നു കൂട്ടത്തിലാരുടെയോ ക്യാമറയില്‍ പതിഞ്ഞ ആ ഗ്രൂപ്പ് ഫോട്ടോ ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു. (കോപ്പിറൈറ്റ് പടമെടുത്തയാള്‍ക്ക്)

Wednesday, June 13, 2007

കൊളമ്പസ്സും ശ്രീജിത്തും

ഉലകം ചുറ്റും വാലിബന്‍ എന്ന് കേട്ടിട്ടില്ലേ......അതു പോലെ നമ്മുടെ ബൂലോഗത്തുമുണ്ട്‌ ഒരു വാലിബന്‍....പക്ഷേ അതിനെ വിശേഷിപ്പിക്കുന്നത്‌.....ഉലകം ചുറ്റും വാലില്ലാത്തവന്‍ എന്നാണു......ഈ വ്യക്തിയുടെ സ്വന്തം സ്ഥലം കണ്ണൂര്‍ ആണ്‌.ഈ സൈസ്‌ സാധനങ്ങളെ നാട്ടില്‍നിര്‍ത്താന്‍ പറ്റില്ലാ എന്ന് നാട്ടുകാര്‍ പഞ്ചായത്തില്‍ ഭീമ ഹര്‍ജികൊടുത്തതിന്റെ ഫലമായി പഠിപ്പും...ബാക്കിയുള്ള വളര്‍ച്ചപൂര്‍ത്തിയാക്കേണ്ട ഭാരവും കൊച്ചി ഏറ്റെടുത്തു......കൊച്ചീലെപിള്ളേര്‍ക്ക്‌ ഇടി പടിക്കാന്‍ ഒരു ഗോദ കൂടി കിട്ടി എന്ന്ചുരുക്കം......ആയുധങ്ങള്‍ വച്ചുള്ള കളികളൊന്നും കണ്ണൂരുകാരെപ്രത്യേകിച്ച്‌ പഠിപ്പിക്കണ്ടാ കാര്യമില്ലാത്തത്‌ കൊണ്ട്‌ ...ബാക്കിയുള്ളഅടവുകളായ ....ചാടിച്ചവുട്ട്‌....ഓടിച്ചിട്ടിടിക്കല്‍...10 സെക്കന്റ്‌കൊണ്ട്‌ 500 മീറ്റര്‍ ഓട്ടം...ഇതൊക്കെ അവന്‍ കൊച്ചിയില്‍ നിന്ന്പഠിച്ചെടുത്തു....പിന്നെ കൊച്ചിയില്‍ നിന്ന് ബാംഗ്ലൂര്‍ക്ക്‌.......ഇവിടെ ഞാന്‍ എന്ത്‌ ചെയ്യാനാ എന്ന് സങ്കടപ്പെട്ട്‌ ..ചെറിയകൊട്ടേഷനും.....ബാറടപ്പിക്കല്‍ യൂണിയന്റെ സ്ഥപക പ്രസിഡന്റുമായിനടക്കുന്നതിനിടയില്‍ ആണ്‌...അവന്‍ ബ്ലോഗുകളെ കുറിച്ചറിഞ്ഞത്‌......അങ്ങനെ അവനും ബ്ലോഗറായി......അങ്ങനെ അടുത്ത്‌ തന്നെ പെണ്ണ്‍ കെട്ടാം എന്നഅവന്റെ ആശ പൊളിഞ്ഞു.....പിന്നെയുള്ള അവന്റെ വീക്നസ്സ്‌ എന്ന് പറഞ്ഞാല്‍ മീറ്റുകളാണ്‌.രാവിലേ കൊച്ചിയില്‍ വന്ന് മീറ്റും....ഉച്ചക്ക്‌ ചെന്നയില്‍....വൈകീട്ട്‌ഹൈയ്ദ്രാബാദില്‍.....പിറ്റേന്ന് നേരേ ഡെല്‌ഹി.....അവിടുന്ന് പഞ്ചാബ്‌...ജമ്മുവില്‍ ഒരുമീറ്റ്‌ ഉടനേ ഉണ്ടാകും.....ഈറ്റിംഗ്‌...മീറ്റിംഗ്‌ ആന്‍ഡ്‌ വമിറ്റിംഗ്‌...അതാണവന്റെ പോളിസി.....ഹയ്യ്‌...ഞാന്‍ ഇത്രയുമൊക്കെ പറഞ്ഞിട്ടും നിങ്ങള്‍ക്ക്‌ ആളെമനസ്സിലായില്ലേ......ഞാന്‍ പറഞ്ഞ്‌ വന്നത്‌ നമ്മുടെശ്രീജിയെക്കുറിച്ചാ....ശ്രീജിത്ത്‌ എന്ന ബാച്ചികളുടെ പൊരുതുംസിംഹത്തെക്കുറിച്ച്‌....ഇപ്പൊ ഇതെന്താ ഇവിടെ പറയാന്‍ കാര്യമെന്നോ..പറയാം....അവനേ ....നാട്‌ വിട്ടൂന്ന്.....അതിലിപ്പൊ എന്താ ഇത്രപറയാന്‍...അവന്‍ എന്നാ നാട്ടില്‍ നിന്നേക്കണേ എന്ന്ചോദിച്ചേക്കരുത്‌.....ഇത്‌ ..അവനേ... അമേരിക്കക്ക്‌ പോയീ എന്നാ കേട്ടേ.....

അമേരിക്കയില്‍ എവിടേന്ന്ചോദിച്ചാല്‍....പണ്ടാരോ പറഞ്ഞ മാതിരി അമേരിക്കന്‍ ജംഗ്ഷന്‍ എന്നേഎനിക്കും അറിയാവൂ........ഇനീപ്പൊ അവനോട്‌ ചോദിച്ചിട്ടും വലിയ കാര്യംഇല്ലാ......അമേരിക്കന്‍ മുക്ക്‌ എന്നേ അവനും അറിയാവൂ.......ഇനി എല്ലാ ദിവസവും അമേരിക്കയില്‍ മീറ്റുണ്ടാവും....ഇന്ന് ന്യൂയോര്‍ക്കിലെങ്കില്‍..നാളെ മിന്നസോട്ട......പിന്നെ വാഷിങ്ങ്ടണ്‍[മാപ്പ്‌ നോക്കീട്ട്‌..ഇത്രേം സ്ഥലങ്ങളേ വായിക്കാന്‍ പറ്റിയുള്ളൂ]......അമേരിക്കന്‍ ബ്ലോഗേഴ്സിന്റെ ശ്രദ്ധക്ക്‌..സ്വീകരണം കൊടുക്കാന്‍ഉദ്ദേശിക്കുന്നവര്‍ നേരത്തേ ബുക്ക്‌ ചെയ്യേണ്ടതാണു.....എന്തായാലും.....മിന്നസോട്ട കരയോഗത്തിന്റെയും.....ഇന്‍ഡ്യാനപൊളിസ്‌പഞ്ചായത്തിന്റേം സ്വീകരണം കഴിഞ്ഞിട്ടേ..വേറൊരു സ്വീകരണത്തെക്കുറിച്ച്‌തല്‍ക്കാലം അവന്‍ ചിന്തിക്കൂ.....അമേരിക്കയിലേക്ക്‌ കൂട്‌ മാറുന്ന ബാച്ചികളുടെ അഭിമാനം....മലയാളംബ്ലോഗേഴ്സിന്റെ ഭാഗ്യം......ശ്രീമാന്‍ ശ്രീജിത്തിനു.....എല്ലാ നന്മകളും...ഐശ്വര്യങ്ങളും ഉണ്ടാവട്ടെഎന്ന് പ്രാര്‍ഥിക്കുന്നു....ആശംസിക്കുന്നു......
(പോസ്റ്റ് തയ്യാറാക്കിയത് സാന്റോസ്)

Monday, May 21, 2007

മീറ്റിംഗ്‌...ഈറ്റിംഗ്‌ ആന്റ്‌ വൊമിറ്റിംഗ്‌....

പ്രമുഖനായ ഒരു ബ്ലോഗര്‍ക്ക്‌ ഒരപകടം പറ്റുന്നു.
അതില്‍ പറ്റിയ പരിക്കില്‍ നിന്നും വിടുതി നേടുന്നതിനുള്ള ചികിത്സയുടെ ഭാഗമായി
അദ്ദേഹം ഒരു സ്ഥലത്ത്‌ ഒറ്റക്ക്‌ താമസിക്കുന്നു.
ആയുര്‍വേദം ആണ്‌ ചികിത്സ.
വസ്തി പ്രധാന ഐറ്റം.
അങ്ങനെ വസ്തിയും എണ്ണയും കുഴമ്പും...
ഇടക്ക്‌ സര്‍ക്കാര്‍ നേരിട്ട്‌ വിപണിയില്‍ എത്തിക്കുന്ന കഷായസേവയുമായി
മനസമാധാനത്തോടെ കഴിഞ്ഞ്‌ കൂടുന്നതിനിടയില്‍ ഒരു വര്‍ഷം കടന്ന് പോകുന്നു.

പക്ഷേ വിധിയെ തടുക്കാന്‍ ആകില്ലല്ലോ.....
അപകടം നടന്നിട്ട്‌ ഒരു വര്‍ഷം തികയുന്ന ദിവസം...
അതായത്‌ ഒന്നാം വാര്‍ഷികദിനത്തിന്‌ അദ്ദേഹത്തിന്‌ ഒരപകടം കൂടി സംഭവിച്ചു.
അപകടം അഞ്ചാറ്‌ ബ്ലോഗേഴ്സിന്റെ രൂപത്തില്‍ അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ അവതരിക്കുകയായിരുന്നു.
ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ ഇതിനെയൊക്കെ കുത്തിമലര്‍ത്തിയിട്ട്‌...
ഫ്ലാറ്റില്‍ നിന്ന് താഴേക്ക്‌ ചാടി.....
ബോധം നഷ്ടപ്പെട്ട്‌....
സുഖമായി ഒന്ന് വിശ്രമിക്കാമായിരുന്നു എന്ന് ആദ്യമായി ഒരു ബ്ലോഗര്‍ ചിന്തിച്ച്‌ പോയെങ്കില്‍...
അദ്ദേഹത്തെ തെറ്റ്‌ പറയാനാകില്ല.....
അമ്മാതിരി ബഹളമല്ലേ ഈ ബ്ലോഗേഴ്സ്‌ എന്ന ധൂമകേതുക്കള്‍ അവിടെ ഉണ്ടാക്കിയത്‌.
----------------
അതിരാവിലേ പതിനൊന്നരക്ക്‌ ഫോണടി കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌.

'ടാ...ഇക്കാസാണ്‌.....നീ നേരേ മേനക ജി.സി.ഡി.എ കോമ്പ്ലക്സിലേക്ക്‌ വാ.....
എല്ലാരും അവിടെ എത്താന്ന് പറഞ്ഞിട്ടുണ്ട്‌.ശ്രീജീം ചാത്തനും രാവിലേ കൊച്ചിയില്‍ എത്തീട്ടുണ്ട്‌.
ദില്‍ബന്‍ കലൂരെത്തി.പത്ത്‌ മിനുട്ടിനുള്ളില്‍ ഇവിടെയെത്തും.പച്ചാളവും ഇപ്പോള്‍ തന്നെ എത്തും.......'

'ഒകെ..ഞാനെത്താം.....'

പറഞ്ഞാല്‍ പറഞ്ഞ സമയത്ത്‌ എത്തണം എന്നുള്ളത്‌ എനിക്ക്‌ നിര്‍ബന്ധമാണ്‌.
അത്‌ കൊണ്ട്‌ ഞാന്‍ പിന്നേം കിടന്നുറങ്ങി.

അര മണിക്കൂര്‍ കഴിഞ്ഞ്‌ ഇക്കാസ്‌ പിന്നേം വിളിച്ച്‌ വീട്ടുകാരുടെ
ക്ഷേമം അന്വേഷിച്ചപ്പഴാണ്‌ ഞാന്‍ കുളിക്കാന്‍ കയറിയത്‌.

'ടാ...ഞങ്ങള്‍ ഇപ്പോള്‍ പാര്‍ക്കിനകത്താണ്‌.
ഇവിടെ നിന്ന് ഫോര്‍ട്ട്‌ കൊച്ചിക്ക്‌ പോകുന്നു.നീ അവിടെ വന്നാല്‍ മതി....'

'ഒകെ...ഞാന്‍ അങ്ങോട്ട്‌ വരാം...
ഇനി പാര്‍ക്കില്‍ കിടന്ന് കറങ്ങണത്‌ എന്തിനാ...
നേരേ ഫോര്‍ട്ട്‌ കൊച്ചിക്ക്‌ വിട്ടോ...'

'അതെങ്ങനെ.....ചാത്തന്‍ ഐസ്ക്രീം തിന്ന് കൊണ്ടിരിക്കുവാ....
അവന്‍ വേറെ അഞ്ചെണ്ണത്തിനും കൂടി ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌......
ഈ കലാപരിപാടി കഴിഞ്ഞിട്ടേ പോകാന്‍ പറ്റൂ....'

'അവന്റെ വായില്‍ ഒരു കോലയിസ്‌ വാങ്ങിച്ച്‌ കുത്തിക്കേറ്റി വയ്ക്കടാ.......'

ഇക്കാസ്‌ അത്‌ ചെയ്തോന്ന് എനിക്കറിഞ്ഞൂടാ......
കുറച്ച്‌ കഴിഞ്ഞ്‌ ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്തിയിരുന്നു.
എറണാകുളം ബോട്ട്‌ ജെട്ടിയില്‍ നിന്നും ധൂമകേതുക്കള്‍ ബോട്ട്‌ മാര്‍ഗ്ഗമാണ്‌ ഫോര്‍ട്ട്‌ കൊച്ചിയിലേക്ക്‌ പോയത്‌.
ബോട്ടിന്റെ ബാലന്‍സ്‌ ക്രമീകരണത്തിന്റെ ഭാഗമായി ബോട്ട്‌ ജീവനക്കാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം...
ദില്‍ബന്‍ ബോട്ടിന്റെ നടുക്കാണ്‌ ഇരുന്നതെന്ന് ഇക്കാസ്‌ വളരെ രഹസ്യമായി പിന്നീടെന്നോട്‌ പറയുകയുണ്ടായി.
--------------------
ഞാന്‍ ഫോര്‍ട്ട്‌ കൊച്ചിയിലുള്ള കൊച്ചിന്‍ ഫോര്‍ട്ട്‌ എന്ന ഹോട്ടലിലേക്ക്‌ കയറിച്ചെല്ലുമ്പോള്‍ അവിടെ ഒരു മത്സരം നടക്കുകയായിരുന്നു.രണ്ടാം സ്ഥാനത്തിന്‌ വേണ്ടിയുള്ള മത്സരം.
അപ്പോള്‍ ഒന്നാം സ്ഥാനമോ.....
പറയാം.

എല്ലാവരേം പരിചയപ്പെട്ടു.
ദില്‍ബനേം ശ്രീജിയേം ചാത്തനേം ആദ്യമായിട്ടാ ഞാന്‍ കാണുന്നത്‌.
അപ്പോള്‍ ഇക്കാസ്‌ പറഞ്ഞു....

'ടാ..ഒരാള്‍ കൂടിയുണ്ടെടാ....നീ തുളസിയെ കണ്ടില്ലേ.......'

'തുളസിയോ...എവിടെ...'

ഇക്കാസ്‌....പച്ചാളത്തിന്റെ മുന്‍പില്‍ കൂനകൂട്ടിയിരിക്കുന്ന ഭക്ഷണത്തിന്റെ മുകളിലൂടെ കൈചൂണ്ടി.
ഒരു കസേര വലിച്ചിട്ട്‌ അതിന്റെ മുകളില്‍ കയറി നിന്ന്....
ഭക്ഷണമലയുടെ മുകളില്‍ കൂടി എത്തി നോക്കി ഞാന്‍ തുളസിയെ കണ്ടു.
എന്താണ്‌ മത്സരമെന്നും...
ആരാണ്‌ ഒന്നാം സ്ഥാനത്തെന്നും എല്ലാവര്‍ക്കും മനസ്സിലായില്ലേ......
പച്ചാളത്തിനോടാ കളി...ഹും.
----------------
ഫോര്‍ട്ട്‌ കൊച്ചി കടപ്പുറത്ത്‌ നടക്കനിറങ്ങിയപ്പോള്‍ ദൂരെ അഴിമുഖത്ത്‌ ഒരു കപ്പല്‍ കണ്ടു.
അപ്പോള്‍ ചാത്തനൊരു സംശയം......

'അതെന്താ അവിടെ കിടക്കുന്നത്‌....'

ഇക്കാസ്‌ ഉടനേ മൊബൈയില്‍ എടുത്ത്‌ ജബ്ബാറിനെ വിളിച്ച്‌.....
കപ്പല്‍ തണലത്തേക്ക്‌ മാറ്റിയിടാന്‍ പറയുന്നതും.....
ഒരു ബാച്ചിലറായ കപ്പല്‍ മുതലാളിയുടെ വേദന നിങ്ങള്‍ക്ക്‌ മനസ്സിലാകില്ല്ല ജബ്ബാറേ എന്നു പറയുന്നതും....
ചാത്തന്‍ വാ പൊളിച്ച്‌ കേട്ടുകൊണ്ട്‌ നിന്നു.
കടപ്പുറത്തെ ഒരു താല്‍ക്കാലിക ഹോട്ടലിന്റെ ബെഞ്ചിലേക്ക്‌ നിര്‍ന്നിമേഷനായി നോക്കിനില്‍ക്കുന്ന ഇക്കാസിനോട്‌....
എന്താ സംഭവം എന്ന് ചോദിച്ചപ്പോള്‍....
ഞാനും ഷാറൂഖ്‌ ഖാനും ഒരുമിച്ചിരുന്ന് ചാള വറുത്തതും കോളയും കേറ്റിയ ബെഞ്ചാടാ അതെന്നും പറയുന്നത്‌ കേട്ടു.
[ഈ സംഭത്തിന്റെ ചുരുള്‍ പിന്നീടൊരിക്കല്‍ ഞാന്‍ നിവര്‍ത്തുന്നതാണ്‌....
അല്ലേല്‍ ഇക്കാസ്‌ തന്നെ ചുരുള്‍ നിവര്‍ത്തുകയോ വലിച്ച്‌ കീറുകയോ ചെയ്യും]
---------------
തിരിച്ച്‌ എറണാകുളത്തേക്ക്‌ വീണ്ടും ബോട്ടുമാര്‍ഗ്ഗം.
കാനായി കുഞ്ഞിരാമന്‍ അറബിക്കടലിന്റെ റാണിയുടെ ശില്‍പം ചെയ്യാന്‍ ഒരുക്കിയിട്ടിരുക്കുന്ന ചെറുദ്വീപിലേക്ക്‌...
തുളസി ആവേശപൂര്‍വ്വം നോക്കി.
ശില്‍പനിര്‍മ്മാണം കഴിഞ്ഞതിന്‌ ശേഷമാണ്‌ അത്‌ വഴിയുള്ള യാത്രയെങ്കില്‍ ബ്ലോഗില്‍ ഒരു മനോഹരമായ പടം.....
തുളസിയുടെ മാന്ത്രിക സൃഷ്ടിയിലൂടെ പ്രത്യക്ഷപ്പെട്ടേനേ....
മറ്റൊരു മാന്ത്രികനായ പച്ചാളം ക്യാമറയെടുത്ത്‌ അതിന്റെ പള്ളക്കൊക്കെ ഞെക്കണത്‌ കണ്ടു.
അവന്‍ കപ്പലിന്റെ പടം എടുത്തിട്ട്‌ ഷണ്മുഖം റോഡ്‌ വഴി പോയ ബസ്സിന്റെ പടമാണ്‌ കിട്ടിയതെന്ന്...
ദില്‍ബന്‍ വളരെ രഹസ്യമായി എന്നോട്‌ പറഞ്ഞു.
[കാനായി കുഞ്ഞിരാമന്‍ ആള്‌ ശരിയല്ലായെന്ന് ഒരു പ്രമുഖ ബ്ലോഗര്‍ ഈയിടെ അഭിപ്രായപെട്ടതിനെത്തുടര്‍ന്ന്...
അദ്ദേഹം റാണീ ശില്‍പത്തിന്റെ പണിയില്‍ നിന്ന് വിട്ട്‌ നിന്നേക്കും എന്നൊരു അഭ്യൂഹമുണ്ട്‌.
ഇനി അദ്ദേഹം ശില്‍പം പണിതാലും....
അത്‌ ചുരിദാറിട്ട റാണിയായിരിക്കും]
-------------------
ഫ്ലാറ്റിന്‌ മുന്‍പില്‍ അനംഗാരിച്ചേട്ടന്‍ കാത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു.
തുളസി വേറെന്തോ അത്യാവശ്യമുള്ളത്‌ കൊണ്ട്‌ ബോട്ട്‌ ജെട്ടിയില്‍ വച്ച്‌ പിരിഞ്ഞ്‌ പോയി.
[ആരും തെറ്റിദ്ധരിക്കരുത്‌]
ലിഫ്റ്റ്‌ വര്‍ക്ക്‌ ചെയ്യുന്നില്ലാ...
നടന്ന് കയറണം എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ മീറ്റ്‌ ഉപേക്ഷിച്ച്‌ തിരിഞ്ഞ്‌ നടന്നതാണ്‌.
പിന്നെ സ്കോച്ച്‌ ഇരിപ്പുണ്ട്‌.....
അനംഗാരിച്ചേട്ടന്റെ അലമാരയിലെന്ന് ആരോ പറഞ്ഞ്‌ കേട്ടത്‌ പോലെ തോന്നിയത്‌ കൊണ്ട്‌ ഞാനും പടി കേറി.

സമയം ഒട്ടും പാഴാക്കാന്‍ ഇല്ലായിരുന്നു.
ഞങ്ങള്‍ വട്ടം കൂടിയിരുന്ന് ചര്‍ച്ച ആരംഭിച്ചു.

ബ്ലോഗ്‌...
ബ്ലോഗിന്റെ വളര്‍ച്ച...
ബ്ലോഗ്‌...സമൂഹത്തിന്‌ നല്‍കുന്ന സംഭാവന...
ബ്ലോഗിലെ പുതിയ പ്രവണതകള്‍...
പുതിയ എഴുത്തുകാര്‍...
ബ്ലോഗിന്റെ ചരിത്രം...
പെണ്ണെഴുത്ത്‌.....

പിന്നേ....ഇതൊക്കെ ഞങ്ങടെ കൈസര്‍ ചര്‍ച്ച ചെയ്യും...
ഞങ്ങള്‍ക്ക്‌ വേറെ പണീല്ലല്ലാ....
പിന്നെന്തായിരുന്നു അവിടെ ചര്‍ച്ച...
ചര്‍ച്ചയോ...

പരദൂഷണം ആയിരുന്നില്ലേ....മുടിഞ്ഞ പരദൂഷണം .....

ശ്രീജി അമേരിക്കക്ക്‌ പോകുവാണെന്ന് പറഞ്ഞപ്പോള്‍ ചാത്തന്‍ പറയുന്നത്‌ കേട്ടു....
അമേരിക്കക്ക്‌ അങ്ങനെ തന്നെ വേണം......
[അവിടെ നടന്ന ബാക്കി സംഭാഷണങ്ങള്‍ ഇവിടെ കുറിച്ചാല്‍....
കൊച്ചിയില്‍ നിന്നും ബാംഗ്ലൂര്‍ നിന്നും ചിലര്‍ കാറെടുത്ത്‌ ഗുജറാത്തില്‍ വന്നെന്നെ തല്ലിയിട്ട്‌ പോകും]

ചാത്തന്‍ രാത്രി തന്നെ തിരിച്ച്‌ പോയി.
കുട്ടിചാത്തന്‍ പോയതിന്‌ ശേഷമാണ്‌ വലിയ ചാത്തന്‍ പ്രത്യക്ഷപ്പെട്ടത്‌.

കുമാറേട്ടന്‍.......

പുള്ളി വന്നപ്പോഴേക്കും ദാഹജലത്തിന്റെ സ്റ്റോക്ക്‌ തീര്‍ന്നിരുന്നു.
പിന്നെ കുമാറേട്ടന്റെ കാറില്‍ അടുത്ത ദാഹജലകേന്ദ്ര പര്യടനം.
ജലത്തോടൊപ്പം സ്വല്‍പം ഭക്ഷണവും.

ശ്രീജി ......മുയല്‍ ഫ്രൈ ഉണ്ടോ...
തിമീംഗലം ഉലത്തീതുണ്ടോ എന്നൊക്കെ ചോദിക്കണത്‌ കേട്ടു.

തിരിച്ച്‌ ഫ്ലാറ്റില്‍ വന്ന് കേറീതും കറണ്ട്‌ പോയി.
കൊതുക്‌ പട ഇറങ്ങി.
ഇക്കാസിനേം ശ്രീജിയേം കടിച്ച ചില കൊതുകുകള്‍...
വെളുപ്പിന്‌ അതുങ്ങള്‍ക്ക്‌ ബോധം തിരിച്ച്‌ കിട്ടിയപ്പോള്‍.....
അവരോട്‌ മാപ്പ്‌ പറയുകയും...
ഞങ്ങള്‍ തോറ്റ്‌ പോയി എന്ന് വിലപിക്കുകയും ചെയ്തു.
വെളുപ്പിന്‌ മൂന്ന് മണിയായി ബാക്കിയെല്ലാവരും ഉറങ്ങിയപ്പോള്‍......
എന്ന് ഞാന്‍ പിറ്റേന്നാണറിഞ്ഞത്‌.
ഞാന്‍ നേരത്തേ കിടന്നുറങ്ങിയിരുന്നു.
നേരത്തേ കിടന്നുറങ്ങുന്നതും നേരത്തേ ഉണരുന്നതും എന്റെ ശീലമാണ്‌.
അല്ലെങ്കില്‍ അഛന്‍ ചീത്ത പറയും.
------------------------
ഈ സംഭവത്തിന്‌ ഒരാഴ്ച മുന്‍പ്‌ ഇടപ്പള്ളി 'ഹൈവേഗാര്‍ഡന്‍'
എന്ന ഹോട്ടലില്‍ ഒരു മാമാങ്കം നടക്കുകയുണ്ടായി.
ചെന്നൈയില്‍ നിന്ന് വന്ന ലോനപ്പനും[വിവി വന്നിരുന്നില്ല]....
ബാംഗ്ലൂര്‍ നിന്നെത്തിയ മഴനൂലുകളും പിന്നെ സ്ഥിരം കൊച്ചിന്‍ കുറ്റികളായ ....
ഞാനും ഇക്കാസും പച്ചാളവും കുമാറേട്ടനുമാണ്‌ ആ മാമാങ്കത്തില്‍ പങ്കെടുത്തത്‌.
കുറച്ച്‌ നേരം അനംഗാരിചേട്ടനും മാമാങ്കത്തില്‍ പങ്കെടുക്കുകയുണ്ടായി.

ബോഗും ഭരണഘടനയും....
മലയാളം ബ്ലോഗേഴ്സിന്റെ ഇടയില്‍ നിന്നും ഒരു രാഷ്ട്രപതി സ്ഥാനാര്‍ഥി....
പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ അധിനിവേശ സമയത്ത്‌ മലയാളം ബ്ലോഗേഴ്സ്‌ നേരിട്ട പ്രതിസന്ധി.....
മനുഷ്യന്റെ സമയവും ചിന്തകളും അപഹരിക്കുന്ന ടെലിവിഷന്‍,
കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപഭോഗവസ്തുക്കള്‍ക്കെതിരെ മലയാളം ബ്ലോഗേഴ്സിന്റെ പ്രതികരണം ശക്തമാക്കുന്നതിനുള്ള നടപടികള്‍....
മലയാളം ബ്ലോഗുകളും കുടുംബാസൂത്രണവും ....
തുടങ്ങിയ കാതലായ വിഷയങ്ങളെക്കുറിച്ച്‌ മാമാങ്കത്തില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
മാമാങ്കം പിരിയാന്‍ നേരം.....
അതായത്‌ രാത്രി പതിനൊന്ന് മണിക്ക്‌ മഴനൂലുകള്‍ പറഞ്ഞു...

'ആരും പോകരുത്‌...
നമുക്ക്‌ കുറച്ച്‌ നേരം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പോയിരിന്ന് കാറ്റ്‌ കൊള്ളാം....'

ഇത്‌ കേട്ടതും കുമാറേട്ടന്‍ ചോദിച്ചു...

'കൊച്ചീലെവിടാടാ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍......'

അപ്പോള്‍ മഴനൂലുകള്‍ ഇങ്ങനെയൊരു മറുചോദ്യം ചോദിച്ചു....

'നമ്മളിപ്പോള്‍.......ബാംഗ്ലൂരില്‍ അല്ലേ.....'

Saturday, May 19, 2007

സ്മാര്‍ട്ട് സിറ്റി
നാട്ടുകാര് ഒന്നടങ്കം കുത്തിയിരിപ്പ് സമരം നടത്തി നന്നാക്കിയ റോഡ്, രണ്ട് ദിവസം പോലും തികഞ്ഞില്ല പണീ പൂര്‍ത്തിയായിട്ട്. ചേട്ടനെ കൊണ്ട് കുഴിപ്പിക്കണ കണ്ടാല്‍, റോഡ് നന്നാക്കിയേന്റ ആഘോഷത്തിനുള്ള കേക്ക്മുറി പോലുണ്ട്, റോഡ് മുറിക്കല്‍...
ഇദ്ദേഹം ഇതു കുഴിച്ചിട്ടിട്ട് പോവും, രാവിലെ പുത്തന്‍ റോഡീല്‍ കൂടെ ഓഫീസില്‍ പോയ ആരെങ്കിലും ആത്മവിശ്വാസത്തോടെ രാത്രി ഇതിലേ വണ്ടി ഓടിച്ചാല്‍ എങ്ങനിരിക്കും??
വിദേശ മലയാളികള് നാട്ടിലേക്ക് അവധിക്കു വരുന്ന സമയമായതു കൊണ്ട് പറയുകയാ...
സ്മാര്‍ട്ട് സിറ്റിയൊക്കെ വരും... നാടാകെ മാറി എന്നു കരുതിയാണ് വരുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, കൊച്ചി ഇപ്പഴും പഴയ കൊച്ചി തന്നണ്ണാ...

Sunday, April 15, 2007

ഡ്രിസിലിനും അന്‍‌വറിനും...

വിഷുദിനത്തില്‍ പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ച രണ്ടുപേര്‍..
ഡ്രിസില്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന നദീറും
ജപ്പാനില്‍ നിന്ന് ബ്ലോഗെഴുതുന്ന അന്‍‌വറും.
അന്‍‌വര്‍ ജപ്പാന്‍ ജീവിതത്തോടു വിടപറഞ്ഞ് ഉടന്‍ കൊച്ചിയിലെത്തുമെന്നും അറിവുണ്ട്.
രണ്ടാള്‍ക്കും പിറന്നാളാശംസകള്‍.
അതുപോലെ അന്‍‌വറിനു എല്ലാ കൊച്ചിക്കാരുടെയും പേരില്‍ കൊച്ചിയിലേക്ക് കൊച്ചിയിലേക്ക് സ്വാഗതവും.

Friday, April 13, 2007

പാടുക വില്ലൂസ്, പാടൂ..


നിന്‍ മാണിക്യക്കുയിലിനെ പാടിപ്പാടിയുറക്കൂ..


powered by ODEO

നൂറു നൂറു പിറന്നാളുണ്ണുവാന്‍ ആശംസകള്‍ നേരുന്നു...

Thursday, April 12, 2007

കലേഷ് ഭായ് നീണാള്‍ വാഴ്ക, സിജു നീണാള്‍ വാഴ്ക

പ്രിയപ്പെട്ടവരേ,
ഇന്ന് നമ്മുടെ കലേഷ് ഭായിയുടെ ജന്മ ദിനമാണെന്നുള്ള കാര്യം മറന്നോ?
ആശംസകള്‍ കൊണ്ട് മൂടൂ ആ വലിയ മനസ്സിന്റെ ഉടമയായ വലിയ മനുഷ്യനെ!
അതുപോലെ പ്രിയ സുഹൃത്ത് ബ്ലോഗെഴുതും താരം മാന്യശ്രീ. സിജുവും ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയണ്. സിജുവിനും പിറന്നാളാശംസകള്‍.

Monday, March 26, 2007

ദുര്‍ഗ്ഗവിവാഹമീറ്റ് റിപ്പോര്‍ട്ട്

സമയം ഉദ്ദേശം രാവിലെ ആറ് മണി. ഉമേച്ചിയുടെ മൊബൈല്‍ ശബ്ദിച്ചു. ഉറക്കപ്പിച്ചില്‍ ഉമേച്ചി ഫോണെടുത്തു. വിറയാര്‍ന്ന ശബ്ദത്തില്‍ ഉമേച്ചി ചോദിച്ചു. “ആരാ....”. അപ്പുറത്ത് പരിചിതമായ ശബ്ദം “ഉമേച്ചീ, ഇത് ഞാനാ”.

ഉമേച്ചി ഞെട്ടിയോ?

“നീ എവിടുന്നാ?”

“ഞാന്‍ തൃശ്ശുരില്‍ നിന്നാ. ഞാന്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത് ബസ്സ് ഇറങ്ങി. ഉമേച്ചിയുടെ വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞ് താ. ഞാന്‍ വരട്ടെ, വിശക്കുന്നു”

ഉമേച്ചി വീണ്ടും ഞെട്ടിയോ?

ഞെട്ടലോ നിര്‍വ്വികാരതയോ അറിയില്ല, അത് ഫോണില്‍ക്കൂടി തിരിച്ചറിയാന്‍ ഈ ലേഖകനും കഴിഞ്ഞില്ല. എന്തിരുന്നാലും യാന്ത്രികമായി ഉമേച്ചി പറഞ്ഞ് തന്ന വഴിയിലൂടെ ഒരു ഓട്ടോയില്‍ നമ്മുടെ കഥാനായകന്‍ ഫോണിന്റെ മറ്റേ തലയ്ക്കലെത്തി. ഗേറ്റില്‍ തന്നെ നിന്നിരുന്നു ഉമേച്ചി സ്വീകരിക്കാന്‍.

പ്രസ്തുത കഥാനായകനും കഥാനായികയും ഒരു നിമിഷം പോലും പാഴാക്കാതെ പരദൂഷണം തുടങ്ങി. താന്‍ നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ ബ്ലോഗര്‍ ലോബിയെക്കുറിച്ചും അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ഉമേച്ചി വാചാലയായപ്പോള്‍ ബ്ലോഗിങ്ങിലേയ്ക്ക് പുതുതായി (അവിവാഹിതകളായ) പെണ്‍കുട്ടികള്‍ വരാത്തതിനെക്കുറിച്ചും സ്വന്തം ഇമേജ് കാത്ത് സൂക്ഷിക്കുന്നതിനു ചിലവഴിക്കപ്പെടുന്നതുമായ ഇല്ലാത്ത ഊര്‍ജ്ജത്തെക്കുറിച്ചുമായിരുന്നു കഥാനായകന്റെ ആശങ്ക. മൂന്ന് മണിക്കൂര്‍ ഈ കൂലംകഷമായ കൊച്ചുവര്‍ത്തമാനത്തിന്റെ ഇടയില്‍ ചിലവായിപ്പോയി.

ഉടന്‍ തന്നെ സ്വന്തം ബോധം വീണ്ടെടുത്ത രണ്ടുപേരും പരിപാടിയിലെ അടുത്ത ഇനത്തിലേയ്ക്ക് കടന്നു. ദുര്‍ഗ്ഗയുടെ കല്യാണത്തിന് സമയത്തിനെത്തേണ്ടതാണ്. പത്തരയ്ക്കും പതിനൊന്നരയ്ക്കുമിടയിലാണ് മുഹൂര്‍ത്തം. കുളിച്ചൊരുങ്ങലും പ്രാതലും ഒക്കെ കഴിഞ്ഞ് ഒന്‍പതേമുക്കാ‍ലായപ്പോഴേക്കും “ചലോ ദുര്‍ഗ്ഗാ മാര്യേജ്” എന്ന മൂന്നാം ഘട്ടത്തിലേയ്ക്ക് ഈ കഥ നീങ്ങി.

മണ്മറഞ്ഞ പ്രശസ്ഥ കലാകാരന്‍ ശ്രീ പി. ഭാസ്കരന്‍ മാഷിന്റെ അനുസ്മരണസമ്മേളനം അന്ന് തൃശ്ശൂരില്‍ സംഘടിക്കപ്പെട്ടിരുന്നു. ഉമേച്ചിക്ക് രാവിലെ ഒന്നവിടെ മുഖം കാണിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ആദ്യം അങ്ങോട്ട് എന്ന് ഉമേച്ചി, ഡ്രൈവറായ ഈനാശുവേട്ടന് ഓര്‍ഡര്‍ കൊടുത്തു.

അവിടെ ഒരുക്കങ്ങളൊക്കെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഉമേച്ചി തന്റെ ഉറ്റ സുഹൃത്തിനെ പരിചയപ്പെടുത്തി. ശ്രീമതി ഷീബ ജോണ്‍. ഉമേച്ചിയെപ്പോലെത്തന്നെ വാക്കുകളില്‍ നര്‍മ്മവും പ്രവര്‍ത്തിയില്‍ പ്രസരിപ്പും കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിത്വം. ഉമേച്ചിയെപ്പോലെത്തന്നെ അന്‍പതാം വയസ്സിലും, (സോറി ഉമേച്ചി, അറിയാതെ പറഞ്ഞ് പോയതാ, തിരുത്തിയേക്കാം), എനിക്കറിയാന്‍ പാടില്ലാത്ത വയസ്സിലും വളരെ സജീവമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. അവരുമായി ഉമേച്ചി കാര്യപരിപാടികളെക്കുറിച്ച് കാര്യമായിത്തന്നെ സംസാരിക്കുമ്പോള്‍ ഞാന്‍ പതുക്കെ പരിസരങ്ങളില്‍ ഒക്കെ ചുറ്റിക്കറങ്ങി. അകത്തെ സ്റ്റേജും അലങ്കാരപ്പണികളും ഒക്കെ എന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും പതിവുപോലെ അതൊന്നും പതിഞ്ഞില്ല. അരിശം തീര്‍ക്കാന്‍ ഞാന്‍ പുറത്തിറങ്ങി അവിടെ ഉണ്ടായിരുന്ന ഒരു പൊയ്‌കുതിരയുടെ ചിത്രമെടുത്തു. (പൊയ്‌കുതിര ചിത്രത്തില്‍ എങ്ങാണ്ടോ ഉണ്ട്). എന്നോടാ കളി!

ഒരുപണിയുമില്ലാതെ ഈ ചെക്കന്‍ കറങ്ങി നടക്കുന്നതുകണ്ട വനിതാ രത്നങ്ങള്‍ അലറി “വായിവിടെ”. “ഈ കാണുന്ന പൂക്കള്‍ ഒക്കെ പിച്ചിപ്പറിച്ച് ഇതള്‍ മാത്രമെടുത്ത് വയ്ക്കണം. മഞ്ഞപ്പൂക്കള്‍ ഈ പായ്ക്കറ്റിലും ഓറഞ്ച് പൂക്കള്‍ ഇതിലും”. ഞാനാരാ മോന്‍. പിച്ചിപ്പറിച്ച് പൂക്കള്‍ തോന്നിയപോലെ ആ പായ്ക്കറ്റുകളില്‍ ഇട്ട് അവര്‍ക്ക് ഇരട്ടിപ്പണിയാക്കി, പൂക്കള്‍ പിച്ചിയിടുകയും വേണം, ഞാന്‍ തെറ്റിച്ചിട്ട പൂക്കള്‍ എടുത്ത് മാറ്റുകയും വേണം. എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.


അത്യാവശ്യമിനുക്കുപണികളൊക്കെ കഴിഞ്ഞ് വീണ്ടും കല്യാണത്തിനായി പുറപ്പെടുമ്പോള്‍ സമയം 10.20. മുഹൂര്‍ത്തത്തിന് ഇനി വെറും പത്ത് മിനുട്ട് മാത്രം. തൃശ്ശൂരില്‍ നിന്ന് അങ്കമാലിയും കഴിഞ്ഞ് കാഞ്ഞൂര്‍ വരെ എത്തേണ്ടതാണ്.

“ഈനാശുവേട്ടാ, ഉദ്ദേശം എപ്പോള്‍ എത്തും നമ്മള്‍ അവിടെ?”
“ഈ ട്രാഫിക്ക് വച്ച് നോക്കിയല്‍, ഒരു പന്ത്രണ്ട് മണിയോളമാകും എന്ന് തോന്നുന്നു”.
“തൃപ്തിയായി!” (ഉമേച്ചിയും ഞാനും ഒന്നിച്ച്)

ഉടന്‍ തന്നെ പൊന്നപ്പന്‍ the Alien നെ വിളിച്ചു. അദ്ദേഹവും എറണാകുളത്ത് നിന്ന് പുറപ്പെടുന്നതേയുള്ളൂ. ഒരു കൂട്ട് കിട്ടി. അടുത്തതായി പച്ചാളത്തിനെ വിളിച്ചു, ലവന്‍ പുറപ്പെട്ടു കഴിഞ്ഞു എന്ന് മറുപടി. ഹാവൂ ആശ്വാസമായി, ബ്ലോഗ് ലോകത്ത് നിന്ന് ഒരാളെങ്കിലും മുഹൂര്‍ത്ത സമയത്ത് അവിടെ ഉണ്ടാ‍കുമല്ലോ.

വണ്ടി തൃശ്ശൂര്‍-എറണാകുളം നാഷണല്‍ ഹൈവേയിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ സമയം ഉദ്ദേശം പതിനൊന്നേകാല്‍. എന്റെ ഫോണ്‍ ശബ്ദിച്ചു. മറുതലയ്ക്കല്‍ കൂടോത്രം കത്രീന.

കൂ.ക: “നീ എവിടെയാ?”
ശ്രീ: “ഞാന്‍ അങ്ങോട്ട് വരുന്ന വഴിയാ. ഉടനെത്തും. വണ്ടി പറപ്പിച്ചോണ്ടിരിക്കുവാ. അവിടെ എന്തായി സ്ഥിതി?”
കൂ.ക: “ഓഹ്. ഇനി പതുക്കെ ഒക്കെ വന്നാല്‍ മതി. താലികെട്ട് കഴിഞ്ഞു”
ശ്രീ: “സമാധാനമായി. വിവാഹം നല്ല രീതിയില്‍ നടന്നല്ലോ. ദൈവത്തിനു സ്തുതി”
കൂ.ക: “ദേ, ഇവിടെ സദ്യ തുടങ്ങാന്‍ പോണു”
ശ്രീ: “ഈനാശുവേട്ടാ, വണ്ടി വേഗം വിട്ടോ”

സമയം ഇഴഞ്ഞ് നീങ്ങി. കാറ് പറപറന്നു. വഴിയെക്കുറിച്ച് സംശയവും ആശങ്കയും ഒക്കെ തോന്നിത്തുടങ്ങിയ അവസരത്തില്‍ വീണ്ടും ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലയ്ക്കല്‍ പച്ചാളം. എവിടം വരെ എത്തി എന്ന പച്ചാളത്തിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ എനിക്കുമായില്ല. ഫെവിക്കോളിന്റെ പരസ്യം ഉള്ള ഒരു മതില്‍ ഉള്ള സ്ഥലം എന്ന എന്റെ മറുപടിയാണെങ്കില്‍ പച്ചാളത്തിനെ തൃപ്തനാക്കിയതുമില്ല. കുറേ നേരം ഫോണില്‍ക്കൂടി പച്ചാളം വഴി പറഞ്ഞ് തരുന്നതും, ഞങ്ങള്‍ സംശയം ചോദിക്കുന്നതും തുടര്‍ന്നു. അവസാനം “നിങ്ങള്‍ എങ്ങിനെയെങ്കിലും ഒന്ന് ഇവിടെ എത്ത് പണ്ടാരം” എന്ന് പറഞ്ഞ് പച്ചാളം ഫോണ്‍ കട്ട് ചെയ്തു. എങ്ങിനെയൊക്കെയോ ഒരു പതിനൊന്നേമുക്കാലോടെ ഞങ്ങള്‍ വിവാഹം നടക്കുന്ന അമ്പലത്തിലെത്തി.

അവിടെ ഒബിയും ചാത്തുണ്ണിയും നേരത്തേ തന്നെ ഉണ്ടായിരുന്നു. സിജു, പൊന്നപ്പന്‍, കൂടോത്രം കത്രീന എന്നിവരേയും പച്ചാളം എന്ന ഒറ്റയാള്‍ പട്ടാളത്തിനേയും തമ്മില്‍ പരിചയപ്പെടുത്തി ഒരു കൊച്ച് ബ്ലോഗേര്‍സ് മീറ്റ് അവിടെ ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്ന് പ്രസ്തുത ബ്ലോഗേര്‍സ് ദുര്‍ഗ്ഗയെ ആശംസിക്കാനായി ചെന്നു.

തലേന്നത്തെ ചെറുപനിയുടെ ഫലമായി ദുര്‍ഗ്ഗയ്ക്ക് ശബ്ദം നന്നേ കുറവായിരുന്നു. എങ്കിലും ദുര്‍ഗ്ഗയുടെ സന്തോഷത്തിനും ഉന്മേഷത്തിനും അതൊരു കുറവും വരുത്തിയില്ല. ദുര്‍ഗ്ഗ രഞ്ജിത്തിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ചിത്രങ്ങള്‍ എടുത്തു. (ബ്ലോഗേര്‍സ് ആരും ചിത്രങ്ങള്‍ എടുത്തില്ല എന്ന കാരണത്താല്‍ ചിത്രങ്ങള്‍ ഉടന്‍ ലഭ്യമല്ല. ക്ഷമിക്കൂ സഹൃദയരേ). പരിപാടിയുടെ അവസാന ഐറ്റമായ സദ്യയിലേയ്ക്ക് ബ്ലോഗേര്‍സ് ഒട്ടും അമാന്തിക്കാതെ തന്നെ കടക്കുകയുണ്ടായി. വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞ് ഓരോരുത്തരും അവരവരുടെ കര്‍മ്മമണ്ഡലങ്ങളിലേയ്ക്ക് തിരിച്ച്പോയതോടുകൂടി ഈ ഒരു ബ്ലോഗര്‍ വിവാഹത്തോടനുബന്ധിച്ചുണ്ടായ മീറ്റിന് തിരശ്ശീല വീണു.

ദുര്‍ഗ്ഗയ്ക്കും രഞ്ജിത്തിനും എല്ലാ ആശംസകളും. നിങ്ങളുടെ ജോടി നൂറ് നൂറ് വര്‍ഷം നിലനില്‍ക്കട്ടെ എന്നാത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ബ്ലോഗില്‍ തുടര്‍ന്നും ദുര്‍ഗ്ഗയേയും, പറ്റുമെങ്കില്‍ ഇനി രഞ്ജിത്തിനേയും കാണാം എന്ന് പ്രതീക്ഷിക്കട്ടെ.

Saturday, February 17, 2007

കൊച്ചിന്‍ പൂഷോ

എറണാകുളം മെറീന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചിന്‍ ഫ്ലവര്‍ഷോയില്‍ നിന്ന്.


നേരമില്ലാഞ്ഞതുകൊണ്ട് പകുതിയേ കാണാന്‍ പറ്റിയുള്ളൂ. മൊത്തം നാപ്പത്തി മൂന്ന് പടമുണ്ട്. മോളിലത്തെ പടത്തേ കുത്തിയാല്‍ ബാക്കി കാണാം.

Tuesday, February 13, 2007

മീറ്റ് ഉപേക്ഷിക്കുന്നു...

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ഈ മാസം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കേരളമീറ്റ്, കൂടുതല്‍ പേര്‍ക്കും അസൌകര്യമായതിനാല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.
ബൂലോകര്‍ക്ക് ഇത് മൂലം എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമചോദിക്കുന്നു.
സസ്നേഹം,
-പച്ചാളം-

Monday, February 12, 2007

17അഥവാ 18 ന്റെ കൊച്ചിമീറ്റ് - അറ്റന്റന്‍സ് ബുക്ക്.

കൊച്ചീ മീറ്റ് അഥവാ കൊച്ചിയില്‍ വച്ചുനടക്കുന്ന കേരളാമീ‍റ്റ് ഈ പതിനേഴിനു അല്ലെങ്കില്‍ പതിനെട്ടിനു നടത്താനാണ് പുതിയ പ്ലാന്‍. കൊച്ചിമീറ്റ് പച്ചാളത്തിന്റെ കുടുബപാര്‍ട്ടിയാണെന്നുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇതാ ഞാന്‍ തന്നെ പോസ്റ്റ് വയ്ക്കുന്നു. പങ്കെടുക്കുന്നവര്‍ ഇവിടെ അറ്റന്റന്‍സ് വച്ചാല്‍ ഉപകാരം ആയിരുന്നു. ഇത് ഏതു ലെവലില്‍ ഓര്‍ഗനൈസ് ചെയ്യണം എന്നു തീരുമാനിക്കാന്‍ വേണ്ടിയാണ്.


17ഓ 18ഓ മീറ്റ് എന്നത് പെട്ടെന്ന് തീരുമാനിക്കണം, ഈ ദിവസങ്ങളില്‍ ‘സാധ്യത’ പറഞ്ഞവരുടെ ലിസ്റ്റ് ഇതുവരെ. (ലിസ്റ്റില്‍ ഉള്ളവരെ, എന്താ ഉറപ്പല്ലേ?) . മീറ്റിന് വരാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തീയതി (17/18) ഉറപ്പിക്കണം.


1. പച്ചാളം
2. കലേഷ്
3. തുളസി
4. ഇക്കാസ്
5. വില്ലൂസ്
6. മുല്ലൂസ്
7. ശ്രീജിത്ത് (ഇവനില്ലാതെ എന്തു കൊച്ചീമീറ്റ്!)
8. ഡാലി
9. ദേവന്‍
10. കുമാര്‍

11. ചന്തു

12. വിശ്വപ്രഭ

13.നിക്ക്

ഇനി ഇവിടെ കൈ ഉയര്‍ത്തുന്നവരുടെ ലിസ്റ്റ് ഓരോ ദിവസവും അപ്ഡെറ്റ് ചെയ്യാന്‍ ശ്രമിക്കാം. ഒന്നു ഓര്‍ക്കുമല്ലോ, ദിവസം വളരെ കുറവാണ്. ബുധനാഴ്ചയ്ക്കു മുന്‍പു ഉറപ്പുകള്‍ ഇവിടെ എത്തണം. ആളിന്റെ എണ്ണം വയറിന്റെ കപ്പാസിറ്റി എന്നിവ അനുസരിച്ചാവും വേദിയും അടുക്കളയും തീരുമാനിക്കുക. ബോള്‍ഗാട്ടിയിലെ പുല്ലില്‍ ആയാലും ഒന്നു ഒത്തുകൂടണം എന്നുണ്ട്.

Wednesday, February 07, 2007

കൊച്ചിയിലെ 'ദാഹശമനകേന്ദ്രങ്ങള്‍'

'ബ്ലോഗിന്റെ സാമൂഹ്യ സേവന സാധ്യതകളെ' കുറിച്ച്‌ ഇഞ്ചിയുടെ പോസ്റ്റില്‍ നിന്നും കിട്ടിയ പ്രചോദനം ആണു ഈ പോസ്റ്റിനു ആധാരം.

കൊച്ചിയിലെ തണ്ണീര്‍ പന്തലുകളെ കുറിച്ച്‌ ഒരു പോസ്റ്റ്‌ ഞാന്‍ ഇവിടെ മേടുന്നു.
17-നു മീറ്റ്‌ നടക്കുന്ന സ്ഥലം എന്നുള്ള പ്രത്യേകത കൂടി ഉള്ള കൊച്ചിയില്‍,
മീറ്റിനായി വരുന്ന എന്റെ സഹോദരീസഹോദരന്മാര്‍,ഒരിറ്റു ദാഹജലത്തിനായി അലഞ്ഞുതിരിഞ്ഞ്‌ നടക്കരുത്‌ എന്ന ഒരു ദുരുദ്ദേശം കൂടി ഉണ്ട്‌ ഈ പോസ്റ്റിനു പിന്നില്‍.

കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയതിനു അടുത്തുള്ള ഒരു ഹോട്ടല്‍ ആയിരുന്നു......കഴിഞ്ഞ കൊച്ചി മീറ്റിന്റെ വേദി എന്ന് പറഞ്ഞു കേട്ടിരുന്നു.
ഇത്തവണയും അവിടെ തന്നെ ആയിരിക്കും മീറ്റ്‌ എന്ന വിശ്വാസത്തില്‍ സ്റ്റേഡിയം ഒരു കേന്ദ്രബിന്ദു ആക്കി കൊണ്ട്‌ ഞാന്‍ എന്റെ കൊച്ചിനഗര ദാഹജലകേന്ദ്ര പര്യടനം ആരംഭിക്കുന്നു.

ആലപ്പുഴ ഭാഗത്ത്‌ നിന്ന് വരുന്നവരുടെ ശ്രദ്ധക്ക്‌-
എന്‍.എച്‌.47 വഴി വന്ന് അരൂര്‍ പാലം കഴിഞ്ഞ്‌ വൈറ്റില സിഗ്നലില്‍ എത്തുമ്പോള്‍ വലതുവശത്തായി ഒരു ദാഹശമനകേന്ദ്രം ഉണ്ട്‌.
'അലങ്കാര്‍'.
വലിയ അലങ്കാരം ഒന്നും ഇല്ലാത്ത ഒരു ഇടത്തരം കേന്ദ്രം ആണു.
അതു പോരാ എങ്കില്‍ എന്‍.എച്ചിലൂടെ തന്നെ നാലുകിലോമീറ്റര്‍ മുന്നോട്ട്‌ പോയി പാലാരിവട്ടം സിഗ്നലില്‍ ചെല്ലുക.
വലതുവശത്തായി 'മെഫെയര്‍' ബാര്‍ കാണാം.
വണ്ടി ഇടതുവശ്ത്ത്‌ പാര്‍ക്ക്‌ ചെയ്ത്‌ റോഡ്‌ ക്രോസ്‌ ചെയ്ത്‌ പോവുക.
തിരിച്ചു വരുമ്പോള്‍ റോഡ്‌ ക്രോസ്‌ ചെയ്യരുത്‌.ഒരു ഓട്ടൊ പിടിച്ച്‌ വണ്ടിയുടെ അടുത്തേക്ക്‌ പോവുക.
[ക്രോസ്‌ ചെയ്താലും കുഴപ്പമില്ലാ..മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍ തൊട്ടടുത്താണു]
ഈ സാഹസങ്ങള്‍ക്കു ശേഷം സിഗ്നലില്‍ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ 2 കിലോമീറ്റര്‍ പോയാല്‍ മീറ്റ്‌ കേന്ദ്രം ആയി...ഇനി അര്‍മാദിക്കുക.
എന്‍.എച്ച്‌ ആയതു കൊണ്ട്‌ കാക്കിക്കാരുടെ ചെക്കിംഗ്‌ എവിടെയൊക്കെ ഉണ്ടാകും എന്ന് കൃത്യമായി പറയാന്‍ പറ്റില്ല.ഇനി അവര്‍ കൈകാണിച്ചാല്‍ വണ്ടി നിര്‍ത്തരുത്‌.
പാലാരിവട്ടം സിഗ്നലില്‍ നിന്ന് വലത്തേക്ക്‌ തിരിഞ്ഞ്‌ കാക്കനാട്‌ ഭാഗത്തേക്ക്‌ പറപ്പിക്കുക.
5 കിലോമീറ്റര്‍ പറന്നതിനു ശേഷം 'ബ്ലൂമൂണ്‍' എന്ന ഒരു കേന്ദ്രം കണ്ടാല്‍ വണ്ടി നിര്‍ത്തുക.
[ബാറല്ലാ..ഇക്കാസിന്റെ കേന്ദ്രം ആണു.ബാക്കി ഇക്കാസ്‌ നോക്കി കോളും.......അങ്ങനെ ഇക്കാസ്‌ പൂട്ടി]

അല്ലെങ്കി മറ്റൊരു വഴി സിഗ്നലില്‍ നിന്നും നേരെ തന്നെ പോവുക.അപ്പോള്‍ ഇടപ്പള്ളി സിഗ്നല്‍ കാണാം.
നിര്‍ത്തരുത്‌..നേരെ എന്‍.എച്‌ 17ഇല്‍ കയറുക.
3 കിലോമീറ്റര്‍ പോയി കഴിയുമ്പോള്‍ സാന്‍ഡോ.....എന്ന് നീട്ടി വിളിച്ചു കൊണ്ട്‌ മുന്‍പില്‍ കാണുന്ന പെരിയാറിന്റെ കൈവഴിയിലേക്ക്‌ ചാടുക.
[വിളി കേട്ട ഉടനേ ഞാന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ദര്‍,ഫയര്‍....എന്നിവയിലേക്ക്‌ വിളിക്കുന്നതാണു.മൂന്നാംദിവസം വരാപ്പുഴക്കടുത്തുള്ള ബ്ലായിക്കടവില്‍ നിന്നും ആഘോഷത്തോടെ എറ്റുവാങ്ങി കുടുംബത്ത്‌ എത്തിക്കുന്നതാണു]കോട്ടയം ഭാഗത്ത്‌ നിന്ന് വരുന്നവരും ഇതേ ചാര്‍ട്ട്‌ ഫോളോ ചെയ്യുക.വൈറ്റില എത്തുന്നതിനു മുന്‍പേ വേണമെന്ന് നിര്‍ബന്ധം ഉള്ളവര്‍ ത്രിപ്പൂണിത്തറ റാണിയില്‍ നിന്നും ചെലുത്തുക.
['റാണി' ഒരു ബാറിന്റെ പേരാണു.ആരും ത്രിപ്പൂണിത്തറ കൊട്ടാരത്തില്‍ ഒന്നും കേറി ചെല്ലരുത്‌]

ത്രിശ്ശൂര്‍ ഭാഗത്ത്‌ നിന്ന് വരുന്നവര്‍-ആ ഭാഗത്ത്‌ നിന്ന് വരുന്നവരുടെ ഒരു ഹിസ്റ്ററി വച്ച്‌ നോക്കീട്ട്‌ അവരുടെ വണ്ടികള്‍ 'കള്ളും വണ്ടി' ആയി രൂപാന്തരം പ്രാപിച്ചതിനു ശേഷമേ കൊച്ചിയുടെ അതിര്‍ത്തി പോലും കാണുകയുള്ളൂ എന്ന് ഉറപ്പാണു.
എന്നാലും ചുമ്മാ ഒരു കുറിപ്പ്‌-
ആലുവ മാര്‍ത്താണ്ടാവര്‍മ്മ പാലം കഴിഞ്ഞ്‌ അരകിലോമീറ്റര്‍ മുന്നോട്ട്‌ വന്നാല്‍ ഇടത്‌ വശത്ത്‌ 'നവരത്ന' ബാര്‍ നെഞ്ചും വിരിച്ച്‌ നില്‍ക്കുന്നത്‌ കാണാം.ഏത്‌ ഒന്നാം തീയതി...ആരുടെ സമാധി....എന്ത്‌ പാതിരാത്രി എന്നാണു ആ നില്‍പിന്റെ അര്‍ത്ഥം.എപ്പോഴും സാധനം റെഡി.കുറച്ച്‌ ആര്‍ഭാടത്തോടെ വേണമെന്നുള്ളവര്‍ പെരിയാറിനോടു ചേര്‍ന്നുള്ള 'പെരിയാറില്‍' നിന്നും ആകാവുന്നതാണു.

അവിടെ നിന്ന് മുന്നോട്ടു പോകും തോറും ഓരോ 2 കിലോമീറ്റര്‍ ഇടവിട്ട്‌ ബാറുകളുടെ ഒരു പ്രളയം ആണു.കളമശ്ശേരി-കെ.ടി.എച്ച്‌,ചാന്ദ്നി,സീഗേറ്റ്‌...ഇടപ്പള്ളി-ചക്കീസ്‌,കാര്‍ത്തിക,ഹൈവേഗാര്‍ഡന്‍........പാലാരിവട്ടം-പോളക്കുളം.......ഇവിടെ എല്ലാം അറ്റെന്‍ഡന്‍സ്‌ കോടുത്ത്‌ 17നു വൈകീട്ട്‌ സ്റ്റേഡിയത്തില്‍ എത്തുക.
അപ്പോല്‍ മീറ്റ്‌ കഴിഞ്ഞിട്ടുണ്ടാകും.
[മീറ്റ്‌ നടന്ന ഹാളില്‍ കയറി വാളു വയ്ക്കുക...അവിടെ തന്നെ കിടന്നുറങ്ങുക...പിറ്റേ ദിവസം രാവിലേ പോയാല്‍ മതി.]

നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നവരും ഇതേ മാര്‍ഗ്ഗം സ്വീകരിക്കുക.
താവളത്തില്‍ നിന്ന് 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹൈവേയില്‍ എത്താം.
അവിടെ നിന്ന് 5 കിലോമീറ്റര്‍ ആലുവക്ക്‌.താവളം ടു ഹൈവേ യാത്രക്കിടക്ക്‌ ഒരു ഷാപ്പുണ്ട്‌.
അവിടുന്നാവട്ടെ നിങ്ങളുടെ തുടക്കം.
ഫാമിലി കൂടെയുണ്ടെങ്കില്‍ ഫാമിലിക്ക്‌ പാടശേഖരങ്ങളില്‍ കാറ്റ്‌ കൊണ്ട്‌ നടക്കുകയും ആവാം....നിങ്ങള്‍ക്ക്‌ മോന്തുകയും ചെയ്യാം.[കാറ്റുകൊണ്ട്‌ നടക്കുമ്പോള്‍ വിമാനം നെഞ്ചത്തുകൂടി കയറാതെ നോക്കണം.കാരണം പാടം നികത്തിയാണു റണ്‍ വേ ഉണ്ടാകിയിരിക്കുന്നത്‌]

ഇനി കൊച്ചിനഗരത്തിലേക്ക്‌ തീവണ്ടിയില്‍ വരുന്നവരുടെ ശ്രദ്ധക്ക്‌-ഇടപ്പള്ളി ആണു സ്റ്റേഡിയത്തിനു ആടുത്തുള്ള സ്റ്റേഷന്‍.ട്രെയിനില്‍ നിന്ന് ചാടാന്‍ അറിയാവുന്നവര്‍ മാത്രം ഇവിടെ ഇറങ്ങുക.[തൊട്ടടുത്ത്‌ അമൃതാ ഹോസ്പിറ്റല്‍..ആംബുലന്‍സ്‌ സൗകര്യം ഉണ്ട്‌]കാരണം മിക്ക തീവണ്ടിക്കും ഇവിടെ സ്റ്റോപ്‌ ഇല്ല.

നോര്‍ത്ത്‌ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ നോര്‍ത്ത്‌ പാലത്തിന്റെ അടിയില്‍ അധികം തത്തിക്കളിക്കാതെ നേരെ കലൂര്‍ക്ക്‌ പോവുക.
'മീനൂസ്‌' ബാര്‍ നിങ്ങളെ കാത്തിരിക്കുന്നു.
പൂശുക...പോവുക.
അരകിലോമീറ്റര്‍ ടു സ്റ്റേഡിയം.

സൗത്തില്‍ ഇറങ്ങുന്നവര്‍ നേരേ എം.ജി.റോഡില്‍ പ്രവേശിക്കുക.
ജോസ്‌ ജങ്ങ്ഷനില്‍ തന്നെയുള്ള 'യുവറാണി'യില്‍ നിന്നും പര്യടനം ആരംഭിക്കുക.
തൊട്ടടുത്ത്‌ എസ്‌.ആര്‍.വി.സ്കൂളിനോട്‌ ചേര്‍ന്നുള്ള 'ക്വാളിറ്റി'ബാറിലും ഉപ്പ്‌ നോക്കുക.
നേരെ കച്ചേരിപ്പടിക്ക്‌.
'വോള്‍ഗയില്‍' ഇടിച്ച്‌ കേറുക.
ഇനി മേനക വഴി കറങ്ങി വരണം എന്നുള്ളവര്‍ കായല്‍ ഭംഗി ഒക്കെ ആസ്വദിച്ച്‌ 'അരവിന്ദന്‍' ഓടിരക്ഷപെട്ട സീഷെല്‍സ്‌ ,മാര്‍ക്കറ്റിനകത്തുള്ള എം.എച്ച്‌ ഇവയൊക്കെ കണ്ട്‌ നേരേ കച്ചേരിപ്പടി വഴി സ്റ്റേഡിയത്തിലേക്ക്‌.

കച്ചേരിപ്പടിയില്‍ തന്നെ ആണു കഴിഞ്ഞ മീറ്റിനു കുറുമാന്‍ വന്നപ്പോള്‍ കയറിയ 'ഇന്റര്‍നാഷണല്‍'.'കുറുമാന്‍ കയറിയ ബാര്‍' എന്ന പേരില്‍ അത്‌ ഇപ്പോള്‍ ലോക പ്രശസ്തമാണു.['വാറുണ്ണി കയറിയ വീട്‌' എന്ന് പറയുന്ന പോലെ ആല്ല ..കേട്ടോ]

അങ്ങനെ ആവറേജ്‌ നിലക്കുള്ള ..ഒരു മീറ്റ്‌ കലക്കാന്‍ പറ്റിയ സ്ഥലമൊക്കെ ഈ മാപ്പിലുണ്ട്‌.ഇനി മീറ്റ്‌ അടിച്ച്‌ പൊളിച്ചാട്ടെ.[ഞാന്‍ ഏതായാലും മീറ്റിനു ഇല്ലാ..ഇങ്ങനെ എങ്കിലും സഹകരിക്കാത്തവന്‍ മനുഷ്യനാണോ....ഛായ്‌]

Monday, February 05, 2007

കുമാര്‍ഭായ് വീണ്ടും അച്ഛനായി!

പ്രിയരേ,

വളരെയധികം സന്തോഷമുള്ളൊരു വാര്‍ത്തയുണ്ട്.

നമ്മുടെ കല്യാണിക്കുട്ടിക്ക് ഒരു അനിയങ്കുട്ടി പിറന്നു!

നമ്മുടെയെല്ലാം പ്രിയങ്കരനായ കൂടപ്പിറപ്പ് കുമാര്‍ഭായി വീണ്ടുമൊരു അച്ഛനായി.
അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സുമ ഒരു ആണ്‍കുട്ടിക്ക് ഇന്ന് ജന്മം നല്‍കി.

കല്യാണിയുടെ അമ്മയ്ക്കും അനിയങ്കുട്ടിക്കും ദൈവം നല്ല ആരോഗ്യം കൊടുക്കട്ടെ, അവരെ സ‌മൃദ്ധമായി അനുഗ്രഹിക്കട്ടെ!

എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!

ആശംസകള്‍ ഒഴുകട്ടെ!!!!

ബൂലോഗ മീറ്റ് (ഒരു ബ്ലോഗെഴുത്തുകാരന്റെ ബര്‍ത്ഡേ പാര്‍ട്ടി അല്ല)

മലയാളത്തില്‍ ബ്ലോഗെഴുതുന്നവരുടെ സംഗമം നടത്തണമെന്ന ആശയം മുന്നോട്ടു വച്ച് പച്ചാളമിട്ട പോസ്റ്റിന്റെ അനുബന്ധമായി വേണം ഈ പോസ്റ്റിനെ വായിക്കാന്‍.

മുന്‍പത്തെ പോസ്റ്റും അതിന്റെ കമന്റുകളും പിന്നെ പച്ചാളം എനിക്കു മെയില്‍ ചെയ്ത ഒരു പടവും കൂട്ടിച്ചേര്‍ത്ത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്:

“മീറ്റ് എന്നു പറഞ്ഞാല്‍ ഒരു വ്യക്തി നടത്തുന്ന ഒരു സ്വകാര്യ പരിപാടി മാത്രം. അത് നടന്നാല്‍ ഇന്ന തീയതികളിലാണെങ്കില്‍ ഞങ്ങളുണ്ടാകും, ഇന്ന തീയതി ഉണ്ടാകില്ല” എന്ന് ഞാനടക്കമുള്ള ബ്ലോഗെഴുതും മലയാളികള്.

‍അല്ല ചോദിക്കട്ടെ, ഇതിങ്ങനെ തന്നെയാണോ നടത്തേണ്ടത്?കൊച്ചീലും പരിസരത്തും ഓരോ കമ്പ്യൂട്ടറിന്റെ മുന്നീ കുത്തിയിരുന്ന് കമന്റിടുന്ന ബൂലോഗരേ, നാണം വേണം, നാണം.

ഇത് നടത്തണമെന്നു ആഗ്രഹമുള്ളവരോട് ഒരു സജഷനുണ്ട്:

എങ്ങനെ, എപ്പോള്‍, എവിടെ വച്ച് എന്ന് കൂടിച്ചേരണമെന്ന് കൊച്ചിയിലോ പരിസരങ്ങളിലോ ഉള്ളവര്‍ അവരവരുടെ അഭിപ്രായങ്ങള്‍ കമന്റായി ഇടൂ, എന്നിട്ട് ഭൂരിപക്ഷാഭിപ്രായം കിട്ടുന്ന ആശയം നടപ്പാക്കാന്‍ കൂട്ടായി ശ്രമിക്കൂ. അല്ലാതെ ആരേലും എല്ലാം ചെയ്തോളുമെന്ന് കരുതി കയ്യും കെട്ടി മോണിറ്ററില്‍ നോക്കിയിരുന്നാല്‍ പൊന്നു ബൂലോകരേ, കൊച്ചിയില്‍ മീറ്റ് നടക്കില്ല. പറഞ്ഞില്ലേ, ഇത് ഒരു വ്യക്തിയുടെ ബര്‍ത്ഡേ പാര്‍ട്ടിക്കുള്ള ക്ഷണമല്ല.

Thursday, February 01, 2007

ബൂലോക മീറ്റ്!


ഈ മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ കമന്റിട്ട് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡേറ്റ് ഉടനെ അറിയിക്കാം.

Sunday, January 14, 2007

പുലികള്‍ക്ക് സ്വാഗതം.

പ്രിയപ്പെട്ട കലേഷ് ചേട്ടനും ചന്തു മാഷ്ക്കും കൊച്ചിയിലേക്ക് സ്വാഗതം.

ദുബായ് മലയാളികളുടെ പ്രിയപ്പെട്ട ശബ്ദത്തിനുടമയായ ചന്തു മാഷ് ഇനിമുതല്‍ കൊച്ചിയില്‍ നിന്നായിരിക്കും ബ്ലോഗ് ചെയ്യുന്നത്.

മാത്രമല്ല, ആ മനോഹര ശബ്ദം ആസ്വദിക്കാനുള്ള ഭാഗ്യം കൊച്ചീക്കാര്‍ക്കും കൂടി ലഭിക്കും എന്നതാണ് ഏറ്റവും സന്തോഷം പകരുന്ന വാര്‍ത്ത.

കൂടാതെ ദുബായ് ബ്ലോഗ്ഗേര്‍സിന്‍റെ പ്രിയപ്പെട്ട കലേഷ് ഭായി ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ ലാന്‍റു ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്.

ഞങ്ങള്‍ കൊച്ചിക്കാരുടെ” പേരില്‍, ചന്തുവേട്ടനും കലേഷേട്ടനും, ഒരിക്കല്‍ക്കൂടി സ്വാഗതം ആശംസിക്കുന്നു.


ബ്ലോഗ്ഗേര്‍സ് ഐക്യം സിന്ദാബാദ്