Thursday, February 01, 2007

ബൂലോക മീറ്റ്!


ഈ മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ കമന്റിട്ട് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡേറ്റ് ഉടനെ അറിയിക്കാം.

70 comments:

വിവി said...

ഫിബ്ബ്രവരി 25 ഞായറായാലോ?
{എനിക്കും കൂടാനാണെയ്}

മീറ്റാശംസകള്‍

ikkaas|ഇക്കാസ് said...

25 നല്ല തിയതി തന്നെ. വിശ്വപ്രഭ പത്താം തിയതി മുതല്‍ നാട്ടിലുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തെക്കൂടിയൊന്നു ബന്ധപ്പെട്ടോളൂ പച്ചാളം. അനുബന്ധ സഹായങ്ങള്‍ എന്തു വേണമെങ്കിലും എന്നെ ഫോണ്‍ ചെയ്യാന്‍ ‘മറക്കണ്ട’.

evuraan said...

ആശംസകള്‍, മുന്‍‌കൂര്‍..!

ആദ്യമായിട്ടാണു ഒരു മലയാള പോസ്റ്റു വായിക്കാനിത്രയും തല ചെരിച്ചു പിടിക്കേണ്ടി വന്നതു്..!

മുല്ലപ്പൂ said...

പച്ചൂ,

ഈ ഡിസൈനിങ്ങ് എനിക്കങ്ങിഷ്ടപ്പെട്ടു.
കൊള്ളാം.

തീയതി ഒക്കെ ഫിക്സ് ആക്കൂ.

Peelikkutty!!!!! said...

ആ പെട്ടി തൊറന്നാല് പച്ചാളത്തെ കാണാം‌പറ്റ്വൊ:-)

????? | Kalesh said...

ഫെബ്രുവരി 15ന് മുന്‍പ് ആയാല്‍ സൌകര്യമായിരുന്നു. (15 തൊട്ട് 2 ആഴ്ച്ചത്തേക്ക് ഞാന്‍ കൊച്ചീലുണ്ടാകില്ല).
എല്ലാ‍വരും കൂടെ തീരുമാനിക്കൂ.

ഡിസൈന്‍ കലക്കി ശ്രീനി!!!

സു | Su said...

മീറ്റ് :|

സു | Su said...

സോറി. ആശംസ പറയാന്‍ മറന്നു.

കൊച്ചി മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ പുലികള്‍ക്കും ആശംസകള്‍. ഇതുവരെ നടന്ന എല്ലാ മീറ്റിനേയും പിന്തള്ളിക്കൊണ്ട് ഈ മീറ്റ് ഒരു വന്‍ വിജയം ആവട്ടെ എന്നാശംസിക്കുന്നു.

ദേവന്‍ said...

എങ്ങനായാലും ഞാന്‍ പങ്കെടുക്കാന്‍ സമ്മതിക്കില്ല എന്നുറപ്പിച്ചാണു 22ന്ദ്‌ ഫെബ്രുവരിക്കു ശേഷം സമ്മേളനം നടത്തുന്നത്‌ അല്ലേ? ഹും.

തോല്‍ക്കില്ല ഞാന്‍. ഞാന്‍ കൊച്ചിയിലെത്തും വീടുവീടാന്തരം, കടകടാന്തരം ഓഫീസ്സോഫീസാന്തരം, മാനസാന്തരം കയറി ബ്ലോഗന്മാരെ കാണും. റെസല്യൂഷന്‍ ബൈ സര്‍ക്കുലേഷന്‍ എന്നൊക്കെ പറയുമ്പോലെ മീറ്റിംഗ്‌ ബൈ സര്‍ക്കുലേഷന്‍ നടത്തും.

തിരുവനന്തപുരത്തും കൊല്ലത്തും കോട്ടയത്തും ഞാന്‍ മീറ്റും ആളുകളെ. ഹല്ല പിന്നെ!

സു | Su said...

ഇതില്‍ ഡേറ്റൊന്നും ഇട്ടിട്ടില്ലല്ലോ ദേവാ? ഫെബ്രുവരി അവസാനം എന്നു പറഞ്ഞു എന്നല്ലേയുള്ളൂ. ഫെബ്രുവരി 17 നാണ് നല്ലത്. 16 നും 18 നും അവധി ആണല്ലോ. ഞാന്‍ എന്റെ ഒരു ചെറിയ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. ഞാന്‍ ഈ മാസം അമേരിക്കയ്ക്ക് പോവുകയാ. ഇഞ്ചിയേയും, ബിന്ദുവിനേയും മീറ്റാന്‍. പാസ്പോര്‍ട്ടും, വിസയും, പോകാന്‍ പൈസയും കിട്ടേണ്ട താമസമേയുള്ളൂ.

sandoz said...

സു അമേരിക്കക്ക്‌ പോകുവാണോ...ഗ്വാട്ടിമല വഴി

വന്നാല്‍ കുറച്ച്‌ ഇഞ്ചി പൊതിഞ്ഞു തന്നു വിടാം.

ഗ്വാട്ടിമലേന്ന് 'ഹോണോലുലു' വഴി ഒരു എളുപ്പ

മാര്‍ഗ്ഗവും ഉണ്ട്‌ അമേരിക്കക്ക്‌.

സു | Su said...

ഇഞ്ചിയെ കാണാന്‍ ആണ് ഞാന്‍ പോകുന്നത്. എനിക്ക് വേറെ ഒന്നും വേണ്ട. പിന്നെ ഈ പോസ്റ്റില്‍ ഓഫടിച്ചാല്‍, പച്ചാളം, വിസയും പാസ്പോര്‍ട്ടും ഇല്ലാതെ എന്നെ അക്കരെ കടത്തും. സാന്‍ഡോസിന്റെ കാര്യം എനിക്കറിയില്ല.

കൈപ്പള്ളി said...

എന്നാണു ഈ പരിപാടി. ഒക്കണ ദിവസമാണെങ്കി ഞാനും വരാം.

സു | Su said...

പച്ചാളം, വേഗം മീറ്റ് ഡേറ്റ് പറയൂ. എന്നിട്ട് വേണം എനിക്ക് ചിലതൊക്കെ തീരുമാനിക്കാന്‍.

.::Anil അനില്‍::. said...

മാര്‍ച്ച് 27-29-നിടെ ഏതെങ്കിലും ഡേറ്റായിരുന്നെങ്കില്‍... ഞാനും (മാത്രം) വരുമായിരുന്നു...

sandoz said...

കൊച്ചിമീറ്റിനു എല്ലാ ആശംസകളും

കരീം മാഷ്‌ said...

ഇമ്മാസം 29 ഓ 30 ഉണ്ടായിരുന്നങ്കില്‍ എനിക്കു വരാന്‍ അവധികിട്ടുമായിരുന്നു!
തന്നെ തന്നെ ( പോയ അവധിയുടെ പണി തന്നെ മല പോലെ കിടക്കുമ്പോഴാ..!)

കേരളഫാർമർ/keralafarmer said...

കലേഷും ദേവനും അനിലും തിരുവനന്തപുരത്തുകാരെ മറന്നുകളയല്ലെ. നമുക്കിവിടയും മീറ്റണം. കൊച്ചിയില്‍ ഒരിക്കല്‍ ഞാന്‍ പങ്കുകൊണ്ടു. ഇനി തല്‍ക്കാനം ആസംസകള്‍ മാത്രം.

മണിക്കുട്ടി said...

ഡിസൈന്‍ കലക്കി,,,,,,,,

ഏതു ദിവസമായാലും കുഴപ്പമില്ല, സണ്ഡെ ആയിരുന്നെങ്കില്‍....?

എന്തായാലും എന്തു സഹായം വേണമെങ്കിലും ഞാന്‍ ചെയ്തു തരാം ഞാന്‍ കൊചീ തന്നെ കാണും കെട്ടോ......‍

Inji Pennu said...

ശ്ശൊ! മാര്‍ച്ചിലായിരുന്നെങ്കില്‍ എനിക്കും കൂടായിരുന്നു. :) ഇദിപ്പൊ ഫെബ്രുവരി ആയിപ്പോയില്ലെ?

സൂവേച്ചി ധൈര്യായിട്ട് ഇങ്ങട്ട് പോന്നോളൂട്ടൊ.

മഴത്തുള്ളി said...

പച്ചാളം,

ഇതു കൊള്ളാലോ.

മീറ്റാശംസകള്‍.

സു | Su said...

ഇഞ്ചിപ്പെണ്ണേ, വരണം എന്നൊക്കെ ഉണ്ടായിരുന്നു. വന്നിട്ട് മഞ്ഞിലൊക്കെ പുതഞ്ഞുപുതഞ്ഞ്- ഹായ് നല്ല രസമാവും അല്ലേ? പക്ഷെ എന്താ ചെയ്യ? ഫെബ്രുവരിയില്‍ കൊച്ചിമീറ്റ്, അതുകഴിഞ്ഞ് ബാംഗളൂര്‍ മീറ്റ്, അതു കഴിഞ്ഞ് ഡല്‍ഹി മീറ്റ്, അതുകഴിഞ്ഞ് ദുര്‍ഗേടെ കല്യാണം. മാര്‍ച്ചില്‍ കുട്ടികള്‍ക്ക് പരീക്ഷയും തുടങ്ങില്ലേ? പോരാത്തതിനു പാസ്പോര്‍ട്ടും, വിസയും ഇല്ല. അതുകൊണ്ട് വേണ്ടാന്ന് വെച്ചു. വയസ്സാംകാലത്ത് വെറുതേയിരിക്കുമ്പോള്‍ വരാം.


പച്ചുക്കുട്ടാ, കമന്റില്‍ മീറ്റ് മീറ്റ് എന്നുള്ളതുകൊണ്ട് ഇത് ഓഫ് അല്ലല്ലോ അല്ലേ? ആണോ? എന്നാല്‍ ഒരു മാപ്പ് എടുത്തുവെച്ചോ. വരുമ്പോള്‍ വാങ്ങിക്കോളാം.

ബിന്ദു said...

അടുത്ത വര്‍ഷമായിരുന്നെങ്കില്‍ ഞാനും വരാമായിരുന്നു. :)
പാച്ചുവിനെ ദേഷ്യം ഇല്ലായെന്നൊരാള്‍, ഉണ്ടെന്നു ഞാന്‍. ബെറ്റാട്ടൊ.അതുകൊണ്ടൊന്ന് ....
സൂ, ഇഞ്ചിയുടെ വീട്ടില്‍ ചെന്നാല്‍ മഞ്ഞില്ല, പക്ഷേ അവിടെയടുത്തെവിടേയൊ ബീച്ചുകള്‍ ഉണ്ട്. ആദി പോയി ഫോട്ടോ എടുത്ത...
മഞ്ഞിവിടെയാ‍ാ.

സു | Su said...

ബിന്ദൂ :) എനിക്ക് മഞ്ഞായാലും, ബീച്ചില്‍ പോയി വെള്ളത്തില്‍ കിടന്നാലും ഒരുപോലെയാ. ആദ്യം ബിന്ദുവിന്റെ അടുത്ത് വരാം. മഞ്ഞ് തീര്‍ന്നുപോകുമല്ലോ. പിന്നെ നമുക്കൊരുമിച്ച് ഇഞ്ചിപ്പെണ്ണിന്റെ വീട്ടിനടുത്ത് ബീച്ചില്‍ പോകാം. കൊച്ചിയില്‍ ഒക്കെ എന്ത് ബീച്ച്? ച്ഛെ. അപ്പടി കൊതുകാ. പക്ഷെ എന്തു ചെയ്യാം? അവിടെയാണല്ലോ പോകാന്‍ പറ്റുന്നത്.

പച്ചുവിനോ? ദേഷ്യമോ? അങ്ങനെയൊരു കാര്യം അറിയുകപോലും ഇല്ല. എന്നിട്ടല്ലേ.

കൃഷ്‌ | krish said...

രാവിലെത്തൊട്ടു നോക്കുവാ. ഒന്നു കമന്റാന്‍..കമന്റ്‌ പേജുകള്‍ തുറക്കുന്നില്ല.

ആ ചിത്രത്തിലെ പെട്ടിക്കകത്ത്‌ മറ്റവന്‍ തന്നെയല്ലെ.. ഓ.. കുറുമാന്റെ കൈയ്യില്‍ എപ്പോഴും കാണുന്നത്‌.. എന്തായാലും ആ ലോഗോ എനിക്കങ്ങിഷ്ടപ്പെട്ടു.
അപ്പോള്‍ ഞാന്‍ നേരത്തെ പറഞ്ഞപോലെ 'ലവന്‍'ഇല്ലാതെ ഒരു ബൂലോഗ മീറ്റും നടത്തരുത്‌..
പക്ഷെ എനിക്ക്‌ വരാന്‍ പറ്റൂല.. സാരോല്ല.. നല്ല ഒരെണ്ണം പാര്‍സലായി ഇങ്ങൊട്ട്‌ അയക്കുമല്ലോ..
മറക്കല്ലേ..

കൊച്ചി ബൂലോഗ മീറ്റിന്‌ (വാള്‍)ആശംസകള്‍.

കൃഷ്‌ | krish

Inji Pennu said...

രണ്ടാളും വരുന്ന ഡേറ്റ് മുന്‍കൂട്ടി രണ്ട് മാസം മുന്‍പെങ്കിലും അറിയിക്കുമല്ലൊ?:) ഇല്ല! ഇല്ല! സോദ്ദേശ്യപരമായ(കര്‍ത്താവെ!) ഒരു ചോദ്യം മാത്രം. ;)

സൂവേച്ചി, ഇവിടെ മഞ്ഞില്ല. ഇവിടെ മഞ്ഞ് പെയ്താല്‍ ദോ അങ്ങു കടാപ്പറത്ത് കേരളത്തിലും പെയ്യും. കേരളത്തിന്റെ കാല്‍ അവസ്ഥയാണ്.:)
ഇവിടുത്തെ ബീച്ചൊന്നും കൊള്ളൂല്ലാ സൂവേച്ചി, നമുക്ക് നാണായിട്ട് പാടുണ്ടാവില്ല.ച്ഛെ! ഈ മദാമ്മയും സായിപ്പും തീരെ നാണമില്ലാത്ത ജന്തുക്കളാണ് !ച്ഛായ്! അതോണ്ട് നമുക്ക് വീട്ടില്‍ ഇരുന്ന കഞ്ഞീം കറീം വെച്ച് കളിക്കും. മൂന്ന് ചിരട്ട എടുത്ത് വെക്കാം :)

അപ്പൊ കൊച്ചി മീറ്റിന്റെ കാര്യം എന്തുവാന്നാ പറഞ്ഞെ? ( പച്ചാളത്തിനൊരു സന്തൂര്‍)

പച്ചാളം : pachalam said...

ഓരോരുത്തരും ഓരോ ഡേറ്റ് പറയുവാണേല്‍ ഞാനൊരു മാസം മൊത്തം ഹോട്ടലും ബുക്ക് ചെയ്ത് മീറ്റ് നടത്തേണ്ടി വരും! (ഒരു ‘പൊടി’ മീറ്റ് നടത്തിയിട്ട് ഹൈപ്പര്‍ ടെന്‍ഷനായതാ)

എന്തായാലും ആകെ മൊത്തം ടോട്ടല് വച്ച് നോക്കിയിട്ട് വരണമെന്ന് താല്പര്യമുള്ളവര്‍ കമന്‍റിടു.അധികം താമസിക്കാ തെ നോക്കണം. എത്രയും പെട്ടെന്ന് നടത്തിയാല്‍ അത്രേം നല്ലത്. :)

വിവി said...

ഡേയ് പച്ചാളൂ,
എന്തിനാ ഹോട്ടാല്‍?
നമുക്കാ നോര്‍ത്ത്സ്റ്റേഷനടുത്തുള്ള ആ ടൌണ്‍ ഹാളങ്ങ് ബുക്ക്യാലോ?

അപ്പോ തിയ്യതി? ഫിബ്ര25 ഞായറല്ലെ? അല്ലെങ്കില്‍ 29 ആയാലോ?

സു | Su said...

ഫെബ്രുവരി 29 ഓ? അന്നു മതി ;)

ഇഞ്ചീ :) എനിക്കതൊന്നും പ്രശ്നം അല്ല. വെള്ളത്തില്‍ കിടക്കുമ്പോള്‍ സായിപ്പിനേം മദാമ്മയേയും നോക്കാന്‍ എനിക്ക് നേരമില്ല. കഞ്ഞിയും കറിയും നിങ്ങള്‍ വെച്ചോ. നമുക്ക് രേഷിനേയും കൂട്ടാം.

വേണു venu said...

ആശംസകള്‍.

കലേഷ്‌ കുമാര്‍ said...

ഞാന്‍ റെഡി.
ഫെബ്രുവരി 15നകം ഒരു തീയതി ദയവായി ഫിക്സ് ചെയ്യൂ....

ikkaas|ഇക്കാസ് said...

ഫെബ്രുവരി 15നകത്തുള്ള ആ തിയതി ഫെബ്രുവരി പതിനൊന്ന് ഞായര്‍ ആണെങ്കില്‍ മാത്രം ഇനിയുമൊരങ്കത്തിന് എനിക്കും വില്ലൂസിനും ബാല്യമുണ്ട്. ഞങ്ങള്‍ തയ്യാര്‍. അതിനു ശേഷമുള്ള തിയ്തികളിലാണെങ്കിലും ഞായറാഴ്ചയാണെങ്കില്‍ ഞങ്ങള്‍ റെഡി. അപ്പൊ ഗൊ എഹെഡ് പച്ചാളം.

പച്ചാളം : pachalam said...

11 ആം തീയതി കൊള്ളാം, പല പുലികളെ കിട്ടുകയും ചെയ്യും. ബട്ട് പലരുടേയും ‘പരിപ്പ്’ ഇളകുകയും ചെയ്യും ;)

മണിക്കുട്ടി said...

പച്ചൂ 11 കൊള്ളാം, എല്ലാവരുടെയും അഭിപ്രായം അതാണെന്നു തോനുന്നു..

വിശാല മനസ്കന്‍ said...

വെരി ഗുഡ്!!

അതേയ് കൊച്ചിപ്പുലിക്കാരേ...മീറ്റുമ്പോള്‍ ഒരു കാര്യം കൂടെ അങ്ങ് ചെയ്തേര്.

അക്കോഡിങ്ങ് റ്റു കറന്റ് (ബുക്സ്) ജോണ്യേട്ടന്‍, പുരാണംസ് ഫെബ് 15 നു മുന്‍പായി പ്രിന്റിങ്ങ് തീരുമെന്നാണറിവ്.

അപ്പോള്‍ മീറ്റിന് നിങ്ങള്‍ എങ്ങിനെയാണെന്ന് വച്ചാല്‍ (ഏറ്റവും പ്രായം കുറഞ്ഞ ആരെങ്കിലും ഏറ്റവും പ്രായമുള്ള ആര്‍ക്കെങ്കിലുമോ, ഏറ്റവും ആരോഗ്യം കുറഞ്ഞ ആരെങ്കിലും ഏറ്റവും ആരോഗ്യമുള്ള (തടി)ആള്‍ക്കോ...ഇടിസീ) ആ ചട്ങ്ങങ്ങ് കഴിച്ചേക്കുക!

ഏത് നിലക്ക് നോക്കിയാലും പച്ചാളം ഒരു സൈഡില്‍ വരുന്നല്ലോ... അതാണ് പച്ചാളം.

ബള്‍ബ് തകര്‍ത്തു. എല്ലാവിധ ആശംസകളും!

ദില്‍ബാസുരന്‍ said...

മീറ്റിന് ആശംസകള്‍!

ഓടോ: മീറ്റിന് ഞാനില്ല. പച്ചാളവും ശ്രീജിത്തും കുമാറേട്ടനും ഉള്ള സ്ഥലത്തേയ്ക്ക് ഞാന്‍ വരില്ല. ചീത്ത പിള്ളേരോടും അമ്മാവന്മാരോടും കൂട്ടുകൂടരുതേ മോനേ,ഉറങ്ങുന്നേന് മുമ്പെ ഹോര്‍ലിക്സും ബിസ്കറ്റും തിന്നാനും മറക്കല്ലേ മോനേന്ന് അമ്മ എപ്പഴും പറയും.

സു | Su said...

അങ്ങനെ ഒരു മോഹം തീര്‍ന്നു. കൊച്ചി മീറ്റ് ആശംസയില്‍ ഒതുക്കുന്നു. ഇനി ബാംഗ്ലൂര്‍ മീറ്റും, ഡല്‍ഹി മീറ്റും നോക്കട്ടെ.

kumar © said...

11 നു ആണെങ്കില്‍ ചിലപ്പോള്‍ ഒരു കൈയ് നോക്കാന്‍ ഭാഗ്യമുണ്ടെങ്കില്‍ ഞാനും ഉണ്ടാകും. കലൂര്‍ സ്റ്റേഡിയത്തിനടുത്തു തന്നെ തട്ടു പണിതോളൂ. ആളു പോകുന്നിടത്തൊക്കെ ആളു പോണം. ഓല പോകേണ്ടിടത്തൊക്കെ ഓല പോണം. (എന്റെ അങ്കപ്പണവുമായി എപ്പോള്‍ വരും?)

sandoz said...

11 എന്ന് പറഞ്ഞാ അധികം ദിവസമില്ലല്ലോ.....ലോണ്‍ ശരിയായോ പച്ചാളം...ശരിയായില്ലെങ്കില്‍...പണയപണ്ടം എന്തെങ്കിലും...ബ്ലേഡ്‌ കാരെ പരിചയമുണ്ട്‌.

Thulasi said...

ആളൂവന്നില്ലെങ്കിലും ഓലകിട്ടിയില്ലെങ്കിലും ഞാനുമുണ്ടാകും :)

ദേവന്‍ said...

ചന്ദ്രേട്ടനോ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ കയ്യിലുള്ളവരോ എനിക്ക്‌ ആ നംബര്‍ ഒന്നു ഈ-മെയില്‍ ചെയ്തു തരണേ, എന്റെ അഡ്രസ്സ്‌ ബുക്ക്‌ ഇവിടെ വര്‍ക്ക്‌ ചെയ്യുന്നില്ല അതാ
(ഓ ടോ മാപ്പ്‌)

അരീക്കോടന്‍ said...

പച്ചാളം,

മീറ്റാശംസകള്‍.

പച്ചാളം : pachalam said...

17 ആം തീയതിയും പരിഗണിക്കപ്പെടും.
പിന്നെ എല്ലാവരും അഭിപ്രായം പറഞ്ഞാല്‍ മാത്രം പോരാ, മുന്‍‍കൈ എടുക്കുകയും വേണം. അതല്ലെ അതിന്‍റെ ഒരു ശരി? അല്ലെ?
അപ്പൊ എല്ലാം പറഞ്ഞ പോലെ!

ACHU-HICHU-MICHU said...

ഡിസംബര്‍ 14-ന്‍ നാട്ടില്‍നിന്നും കെട്ടിപ്പെറുക്കി വന്നതേയുള്ളൂ, യത്രാപ്പടി തരപ്പെടുത്താമെങ്കില്‍ ഒരു കൈ നോക്കാം.ആദ്യമായി വന്നതാണേ.....

രാജു ഇരിങ്ങല്‍ said...

കൊച്ചി മീറ്റിന് ആശംസകള്‍.
മാര്‍ച്ച്-10 ന് ശേഷമാണെങ്കീല്....പങ്കെടുക്കാമായിരുന്നൂ... എന്ന് ആശിച്ചിട്ടെന്തു കാര്യം അല്ലേ..
മാര്‍ച്ച് -10ന് നാട്ടിലെത്തും.

മുല്ലപ്പൂ said...

തീയതി 17 എങ്കില്‍ , ഒരില കൂടുതല്‍ വേണ്ടി വരും, എനിക്കേ...:)

11നു വേറെ ചില പരിപാടികള്‍.

വിശ്വം said...

ഫെബ്രുവരി 16-നും 25നും ഇടയ്ക്കൊരു ദിവസമാണെങ്കില്‍...
മിക്കവാറും ഞാനും ഉണ്ടാവുമെന്നു തോന്നുന്നു......

മണി said...

പങ്കെടുക്കാന്‍ താല്പര്യമുള്ളവരുടെ കൂട്ടത്തില്‍ എന്നെ ക്കൂടി ചേര്‍ക്കണമെന്നു അപേക്ഷിക്കുന്നു.
മണി

vettikkappulli said...

കൊച്ചിക്കാരെ...
മീറ്റ്‌ എന്നൊക്കെ പറയുമ്പൊ അതിനൊരു സ്തലം വെണോല്ലൊ ഇനി.ദിവസത്തിന്റെ കാര്യം തീരുമാനമായ സ്തിതിക്കു.അതു ഫെബ്‌ 29 തന്നല്ലെ.കലൂര്‍ സ്റ്റേഡിയം മതിയെന്നു വെച്ചാല്‍ അവിടിപ്പൊ വനിത ഐസ്‌ നടക്കുക്കയാണല്ലൊ.പിന്നെയൊ....നമുക്കു മറൈന്‍ ഡ്രൈവിന്റെ പടിഞ്ഞാറു വശത്തായി ഇത്തിരി സ്തലം ബുക്ക്‌ ചെയ്യാം.ഞാന്‍ റെഡി,ഇപ്പൊ കെട്ടും കെട്ടി നാട്ടില്‍ നിന്നു വന്നതെയുള്ളൂവെങ്കിലും.ഒരുക്കങ്ങളെല്ലാം നടക്കട്ടെ.ഡില്ലം ഡില്ലം ഡില്ലം പെപ്പരപേ.....

Reshma said...

മീറ്റിന് ആശംസകള്‍!
ഈ വാചകം സ്ഥിരമായിട്ടിങ്ങനെ ctrl cല്‍ വെക്കാന്‍ കോപ്പുണ്ടെങ്കില്‍...ആഴ്ചക്ക് രണ്ടര മീറ്റ് എന്നാ ഇപ്പോ ട്രെന്‍ഡ് ല്ലേ?

അമേരിക്ക റ്റു കോഴിക്കോടിനേക്കാള്‍ ദൂരം കോഴിക്കോട് റ്റു കൊച്ചിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കുറുക്കന്‍.

സങ്കുചിത മനസ്കന്‍ said...

അമേരിക്കക്കാര് ഒരു മീറ്റ് മീറ്റി എന്ന് കാണും ദൈവമേ!
വണ്ടിക്കൂലി, തണുപ്പ്... എത്രയെത്ര കാരണങ്ങള്‍ അവന്മാര്‍/അവളുമാര്‍ക്ക്.

സത്യം അതൊന്നുമല്ല. അമേരിക്കക്കാരുടെ ചിന്താഘതി ആയിപ്പോയി.
അതായത് - ആശാരിപ്പാറ പൊന്നാവട്ടെ, ഞാനുമെന്റെ കെട്ട്യോളും തന്ന്യാവട്ടേ!

-അമേരിക്കക്കാരായ ബൂലോകരേ, നിങ്ങള്‍ക്ക് മീറ്റുവാനുള്ള വണ്ടിക്കൂലികള്‍ അറിയിക്കുക. യൂയേയീ കൂടപ്പിറപ്പുകള്‍ അയച്ചു തന്ന് സഹായിക്കുന്നതായിരിക്കും.

Inji Pennu said...

അമേരിക്കക്കാരെല്ലാം ഒന്ന് ഓടിവായൊ, ദേ സങ്കുചിതന്‍ ചേട്ടന്‍ അമേരിക്ക ടൂര്‍ ടിക്കറ്റ് വിതരണം നടത്തുന്നു.

നമുക്ക് അലാസ്ക്കാ നാഷണല്‍ പാര്‍ക്കില്‍ വെച്ച് മീറ്റാം. പ്ലീസ്.പ്ലീസ് ഞാന്‍ അവിടെ പോയിട്ടില്ല. പോണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നു. ഫ്ലോറിഡേന്ന് ഏറ്റവും ചീപ്പ് ടിക്കറ്റ് ആയിരം ഡോളറേയുള്ളൂ. സങ്കുചിതന്‍ ചേട്ടാ, എന്റെ മേല്‍ വിലാസം അയച്ചു തരട്ടെ? ഒരാള്‍ക്കുള്ളത് തന്നാല്‍ മതി. ബാക്കിയുള്ള ടിക്കറ്റുകളും താ‍മസ സൌകര്യവും ഞങ്ങള്‍ നോക്കിക്കോളാം :) യേത്?

എന്റെ സങ്കുചിതന്‍ ചേട്ടാ, മൊത്തം പേരും ആ ഇട്ട വട്ട ദുഫായില്‍ ആയതുകൊണ്ട് നിങ്ങളിങ്ങനെ ആഴ്ചയില്‍ മീറ്റുന്നു. കൊച്ചിയിലുള്ളവരെന്നും മീറ്റുന്ന പോലെയേയുള്ളൂവത്...യേത്?ജോഗ്രഫിയൊക്കെ ഒന്ന് ഇടക്കിടക്ക്
റിഫര്‍ ചെയ്യുന്നത് നല്ലതായിരിക്കും :)
എന്നാ അങ്ങിനെ വല്ല്യ വീമ്പ് പറയാണ്ട് എന്നാ ഒരു ഗള്‍ഫ് + സൌദി + ഖത്തര്‍ + കുവൈറ്റ്
മൊത്തമുള്ള മീറ്റൊന്ന് വെക്ക്...നോക്കട്ടെ...
അപ്പൊ പറ്റീല്ലെങ്കില്‍ ഞാനും കുറച്ച് പഴഞ്ചൊല്ലൊക്കെ നോക്കിവെക്കാം :D

evuraan said...

ആ തൂലികാ നാമം അന്വ്‌ര്‍ത്ഥമാക്കി. നമോവാകം..!

യാത്രാമൊഴി said...

ഈ ഗള്‍ഫ്‌, ഇന്‍ഡ്യന്‍ ബ്ലോഗുകാരു എന്ന് മീറ്റാതിരിക്കുമോ ആവോ! (ദാണ്ടെ കെടക്കുന്നു വിഭാഗീയത)

അമേരിക്കന്‍ ബ്ലോഗേഴ്സ്‌ മീറ്റുകള്‍ ഇതിനോടകം പലതു നടന്നു (പാപ്പാന്‍-കൂമന്‍, ഏവൂരാന്‍-ശനിയന്‍, ഉമേഷ്ജി-സന്തോഷ്‌-രാജേഷ്‌, സിബു-ആദി-ദിവാസ്വപ്നം, റീനി-ബാബു-ഈയുള്ളവന്‍, ഇഞ്ചിപ്പെണ്ണ്‍-ഇഞ്ചിപ്പെണ്ണ്‍-ഇഞ്ചിപ്പെണ്ണ്‍ എന്നിങ്ങനെ). പബ്ലിസിറ്റിയിലൊന്നും വലിയ താത്‌പര്യമില്ലാത്തതു കൊണ്ട്‌ അതൊന്നും അത്രവലിയ വാര്‍ത്തയാക്കിയില്ലെന്നാണു എനിക്ക്‌ തോന്നുന്നത്‌.

ഏതായാലും ഇനിയുമൊരു മീറ്റിനു സ്പോണ്‍സര്‍ഷിപ്‌ ഏറ്റ സ്ഥിതിക്ക്‌ സങ്കുചിതമനസ്കന്‍ ഇഞ്ചിപ്പെണ്ണ്‍ പറഞ്ഞ ലൊക്കേഷനിലേക്ക്‌ എല്ലാര്‍ക്കും ടിക്കറ്റ്‌ റെഡിയാക്കൂ. എനിക്കാണെങ്കില്‍ ഇവിടുത്തെ തണുപ്പിനു തീരെ തണുപ്പില്ല. അലാസ്കയിലാവുമ്പോ കുറച്ചു കൂടി വിശാലമായി തണുക്കാം!

കൊച്ചി മീറ്റിനു ഭാവുകങ്ങള്‍. പച്ചാളം, ഇക്കാസ്‌ എന്നീ സംഘാടകപ്പുലികള്‍ക്ക്‌ അഭിവാദ്യങ്ങള്‍!

മുല്ലപ്പൂ said...

ഹലോ ഹ...ലോ...
കേള്‍ക്കണില്ല.
ഡേറ്റ് എന്നാന്നു ? ഡേറ്റ് .. മീറ്റ് ഡേറ്റ്..
ഡേറ്റ് .. മീറ്റ്.. ഡേറ്റ്..മീറ്റ്..

ഹലോ ഹ...ലോ...

പച്ചാളം : pachalam said...

ഹലോ...പതിനേഴിന്, പതിനേഴിന്...
ഹലോ, ചേച്ചീ കേള്‍ക്കണില്ലേ?? പതിനേഴ്...പതിനേഴ്...ഹലോ...ഹലോ
പതിനേഴിന്...എന്ത്? പതിനാറാണോന്നോ...ഈശ്വരാആആആ
അല്ല പതിനേഴിന്.

Umesh said...

സങ്കുചിതോ, വിട്ടുപിടി. നിങ്ങടെ അര ദിവസം കൊണ്ടു കാറോടിച്ചു പോകാവുന്ന വഴിക്കുള്ള മീറ്റു പോലുള്ള സാധനമൊക്കെ ഞങ്ങള്‍ ആഴ്ചയിലൊന്നെങ്കിലും നടത്തുന്നുണ്ടു്. ബ്ലോഗേഴ്സുമായല്ല എന്നു മാത്രം. (ദുബായിയില്‍ നിന്നു് അബുദാബി വരെയുള്ള ദൂരത്തില്‍ ഇവിടെയുള്ള ഏകബ്ലോഗറെ ഞാനും ആഴ്ചയിലൊരിക്കല്‍ കാണാറുണ്ടു്-പിള്ളേരെ മലയാളം പഠിപ്പിക്കുന്ന ക്ലാസ്സില്‍ വെച്ചു്.) സിനിമാ കാണാന്‍, സംഗീതനൃത്തപരിപാടികള്‍ കാണാന്‍, വര്‍ത്തമാനം പറയാന്‍ തുടങ്ങി.

എന്തോന്നു യൂയേയി? ദുബായിയില്‍ മീറ്റു നടന്നാല്‍ അബുദാബിയില്‍ നിന്നു വരാന്‍ രാവിലത്തെ ഉറക്കം നഷ്ടമാകും എന്നു് ഒഴികഴിവുകള്‍ പറയുന്നവരല്ലേ നിങ്ങള്‍?

ഇഞ്ചിയേ, അതു കലക്കി. അപ്പറഞ്ഞതു മുഴുവന്‍ വേണ്ടാ, യൂയേയിയിലുള്ള മുഴുവന്‍ പ്രദേശത്തെയും ആളുകളെ ഒന്നു് ഒന്നിച്ചുകൂട്ടാന്‍ പറയൂ. അപ്പോള്‍ കാണാം. ഇതിനു തുല്യ മീറ്റല്ലേ ന്യൂ യോര്‍ക്കിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നു കൂമനും പാപ്പാനും നടത്തിയതു്?

പിന്നെ യാത്രാമൊഴിയേ, ഈ സന്തോഷിനെ ഞാന്‍ കണ്ടിട്ടില്ല കേട്ടോ. താമസിയാതെ കാണാമെന്നു പ്രതീക്ഷിക്കുന്നു.

(ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ പറഞ്ഞതല്ല. സങ്കുചിതന്റെ ഗീര്‍വ്വാണം കേട്ടപ്പോള്‍ ഒരു ചെറിയ ചൊറിച്ചില്‍. അത്രമാത്രം. ബാക്കി യൂയേയീ സുഹൃത്തുക്കള്‍ ദയവായി ക്ഷമിക്കുക.)

ഓ. ടോ.: എന്തോന്നാ സങ്കുചിതാ ഈ "ചിന്താഘതി"? യൂയേയീക്കാര്‍ക്കു മാത്രമുള്ള എന്തോ ഒന്നാണോ? ആ ആശാരിപ്പാറയുടെയും കെട്ട്യോളുടെയും കഥ ഒന്നു വിശദമായി പറഞ്ഞുതന്നാട്ടേ...

മന്‍ജിത്‌ | Manjith said...

സങ്കുചിതണ്ണോ,

വണ്ടിക്കൂലികളുടെ കൊറവല്ല കേട്ടോ. ആ പൊന്നാട എന്നു പറയുന്ന സാധനമുണ്ടല്ലോ. അതിവിടെ തീരെ കിട്ടാനില്ല. അതാ ബല്യ പ്രശ്നം. അതൊരെണ്ണം കിട്ടി ചാര്‍ത്താനൊരു കഴുത്തും കിട്ടിയാല്‍ ഇവിടെ മീറ്റ് റെഡി.

ഒരു മീറ്റെന്നു പറഞ്ഞാല്‍ അങ്ങോട്ടുമിങ്ങോട്ടും ഒരഞ്ചാറു പൊന്നാടയില്ലെങ്കില്‍ പിന്നെ യെന്തോന്നു മീറ്റെന്റെ സങ്കുചിതാ ;)

പെരിങ്ങോടന്‍ said...

ഉമേഷ്ജി കാശും സൌകര്യവുമുള്ളവര്‍ യൂയേയീല്‍ സ്ഥിരം മീറ്റുന്നുണ്ടു്. ലോങ് വീക്കെന്‍ഡ് എന്നൊരു സാധനത്തിനെ കുറിച്ച് കേട്ടിട്ടേയില്ലാത്ത യൂയേയീക്കാര്‍ക് ആഴ്ചയിലെ ഒരു അവധി ദിവസം മറ്റെന്തിനേക്കാളും പ്രധാനമാണെന്നു തോന്നുന്നു പക്ഷെ.

മന്‍‌ജിത്തേ പൊന്നാട യൂയേയീമീറ്റിന്റെ സിഗ്നേച്ചര്‍ ആയിതീര്‍ന്നെങ്കിലും അത് ചാര്‍ത്താന്‍ ആളുകളെ ഓടിച്ചിട്ടു പിടിക്കേണ്ട ഗതികേടുമുണ്ടേ ;) അതുകൊണ്ടാണെന്നു തോന്നുന്നു, യൂയേയീമീറ്റിന്റെ തലേദിവസത്തെ ഗൂഢാലോചനകളില്‍ പ്രധാനമായൊന്നു നാളെ ആര്‍ക്കൊക്കെ പൊന്നാടചാര്‍ത്തണം എന്നാണു് ;)

സങ്കൂ ലാല് ഏതോ പടത്തില് കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ഫ്രൊം വാഷിങ്ടണ്‍ ഡീസീ റ്റു മിയാമീ ബീച്ച് എന്നു പറയുന്ന പോലൊന്നുമല്ല കാര്യങ്ങള്‍, അവിടൊക്കെ മൈലാ മോനേ മൈല്, കിലോമീറ്ററൊന്നുമില്ല.

ഈ ഗോ..... said...

കൊച്ചിയില്‍ ഒരു മീറ്റിനെ കുറിച്ചുള്ള പോസ്റ്റില്‍,
എന്തിനാ ഈ വര്‍ഗം തിരിഞ്ഞുള്ള അടികള്‍.
പ്ലീസ് അപേക്ഷയാണ്.കൊച്ചിമീറ്റിനെക്കുറിച്ചു എന്തെങ്കിലും , ഉണ്ടെങ്കില്‍ ഇവിടെ എഴുതു.

ഇതു ഇവിടെ എഴുതാന്‍ കാരണം . അഭിപ്രായം പറയാന്‍ എത്തിയവര്‍ എല്ലാം, വമ്പന്മാര്‍ ആണ്.
കഷ്ടം , കലികാലം. ശിവ ശിവ.

-സു‍-|Sunil said...

സങ്കൂ, അമേരിക്കപോലെതന്യാ സൌദിയുടെ സ്ഥിതിയും. മൈലല്ലെങ്കിലും കിലൂമീറ്ററ് കണക്കിന് മണല്‍ക്കാടല്ലേ. റിയാദില്‍നിന്നും ദമ്മാമിലെത്താന്‍ അഞൂറ്‌ കിലോമീറ്റര്‍ പോകണം, ജിദ്ദയിലേക്കാണെങ്ക്ലില്‍ ആയത്തിയിരുനൂറ്‌. അതില്‍മ്ഭേദം ദുബായിക്കുവരുന്നതാ കഷ്ടിച്ച്‌ ആയിരമേ ഉള്ളൂ.
എന്നിരുന്നാലും ഞങ്ങള്‍ ടെലിഫോണിലൂടെ മിക്കവാറും ബന്ധപ്പെടാറുണ്ട്‌.തൂലികാനാമത്തിലെഴുതുന്ന ചിലര്‍ക്ക്‌ അറിയപ്പെടാനാഗ്രഹമില്ലാത്തതിനാല്‍, ബന്ധപ്പെടാനും വരാറില്ല നെറ്റിലൂടെയല്ലാതെ.
പരസ്യം, അത്‌ യൂയേയീക്കാരുടെ കുത്തകയല്ലേ? ഡി.എസ്.എഫുകൂടെ ചാനലുകാര്‍ വിറ്റ്‌ കാശാക്കുന്നില്ലേ? -സു-

sandoz said...

കൊച്ചി മീറ്റ്‌ കൊയിലാണ്ടിയിലേക്ക്‌ മാറ്റി..കൊയിലാണ്ടി മീറ്റ്‌ എന്ന പോസ്റ്റിട്ട്‌ ഞങ്ങള്‍ പാവം കൊച്ചിക്കാരെ ഇതില്‍ നിന്ന്[ഏതില്‍ നിന്ന്] രക്ഷിക്കണമെന്ന് ബന്ധപ്പെട്ട[എന്ത്‌]വരോട്‌ അപേക്ഷിക്കുന്നു.

കണ്ണൂസ്‌ said...
This comment has been removed by the author.
അരവിന്ദ് :: aravind said...

ബൂലോഗത്തിലെ ഡബിള്‍ അച്ചുതണ്ടുകളായ ഗള്‍ഫ് - അമേരിക്ക കുത്തക മുതലാളിത്വ ശക്തികളെ (കേരള-ഇന്ത്യ ബ്ലോഗേര്‍സ് ചേരിചേരാനയക്കാരല്ലേ) സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നതില്‍ അതി ഭീകരമായ പങ്കു വഹിക്കുന്ന ബ്ലോഗേര്‍(സ്) ഹാന്‍‌ഡ് ഓഫ് ആഫ്രിക്ക (BHA അഥവാ ഭ!) നയം വ്യക്തമാക്കുന്നു.
വര്‍ക്കിംഗ് ഫാമിലി വിസ വിത്ത് ഫ്രീ കാര്‍ ഏന്റ് അദര്‍ പേര്‍ക്‍സ് എനിക്ക് ആദ്യം അയച്ചു തരുന്ന വിഭാഗത്തിന്റെ കൂടെ ഞാന്‍ മീറ്റാന്‍ ചേരുന്നതായിരിക്കും.
മൈല്‍‌സും പൈ‌ല്‍‌സും കിമിയും കൃമിയും ഒന്നും ഒരു പ്രശ്നമില്ല. വിസ! അതാണ്..അതാണ്......

എന്റെ ഭീകരമായ സപ്പൊര്‍ട്ടിനും പങ്കാളിത്തത്തിനും ഓടിപ്പാഞ്ഞു വരുന്നവര്‍..പ്ലീസ് ക്യൂ പാലിക്കുക.

ബൈ ദ ബൈ ഒരു ഓഫ് ടോപ്പിക്....കൊച്ചിമീറ്റിന്റെ കാര്യം?

::സിയ↔Ziya said...

ഈ മീറ്റെന്നു പറഞ്ഞാ പെട്ടിക്കകത്ത് കിട്ടുന്നതാണോ?
(ലോഗോ കലക്കി, ഒന്നു രന്ന്ടു പുലിപ്പടോം വേണമായിരുന്നു)
എന്തായാലും നടക്കട്ടെ..എല്ലാ ആശംസകളും!
ഞങ്ങളെപ്പോലത്തെ കൊച്ചുപൂച്ചകള്‍ക്കായി ഏപ്രിലില്‍ ഒരു മിനി മീറ്റ് നടത്തുന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍!

.::Anil അനില്‍::. said...

അരവിന്ദൂസ്,
വര്‍ക്കിംഗ് ഫാമിലി വിസ വിത്ത് ഫ്രീ കാര്‍ ഏന്റ് അദര്‍ പേര്‍ക്‍സ് മാത്രം മതിയോ?
യുയേയിലാണെങ്കില്‍ അതിനൊരു വഴിയുണ്ട്.
ഏതെങ്കിലും കമ്പനിയില്‍ അരവിന്ദന്റെ ബന്ധുമിത്രാദികളിലാരെങ്കിലും ‘വേണ്ടപ്പെട്ട’ പോസ്റ്റില്‍ കയറിയിരിപ്പുണ്ടോ? എങ്കിലും ആദ്യം ആ കാപ്പിരിമരവുരിയൊക്കെ ഉരിഞ്ഞ് കളഞ്ഞ് അടുത്ത വണ്ടിപിടി :)

ദില്‍ബാസുരന്‍ said...

ദുബായില്‍ എന്നും മീറ്റുണ്ട്. തറവാട്ടില്‍ എന്നും വല്ല്യമ്മായിയും ആജുവും തറവാടിയും പച്ചാനയും മീറ്റുന്നുണ്ട്. ബ്ലോഗേഴ്സ് മീറ്റിന്റെ കെടാവിളക്ക് സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് ജെബലലിപുരത്തെ തറവാട്ടിലെ നടുമുറ്റം. :-)

ഓടോ: ഇമാറത്ത് ബ്ലോഗേഴ്സ് മാഫിയയുമായി കളി വേണ്ട.പൂഴിക്കടകന്‍ അടവിന് പറ്റിയ മണ്ണാ ഞങ്ങളുടെത് എന്ന് മറക്കണ്ട. :-)

പൊതുവാള് said...

ഇവിടെല്ലാരും മീറ്റ് മീറ്റ് എന്നു പറയുന്നത് കേട്ടപ്പോള്‍ ഫുള്‍ വെജിറ്റേറിയനായ എനിക്കിവിടെന്തുകാര്യം എന്ന് പൊന്നുരുക്കുന്നിടത്ത് കാത്തിരുന്ന് കാത്തിരുന്ന് അവസാനം കൊടിലു കൊണ്ടൊരടിയും രണ്ടാട്ടും വാങ്ങി പിന്തിരിഞ്ഞോടിയ പൂച്ചയെപ്പോലെ ആലോചിച്ചതിനാലാണ് ഇങ്ങോട്ടെത്താന്‍ വൈകിയേ.

യൂയേയീലെ ബ്ലോഗര്‍മാരെ ആരോ എന്തോ പറഞ്ഞൂന്നോ, കേട്ടയുടനെ ദില്‍ബന്‍ പൂഴിക്കടകനുമായിട്ടേറങ്ങീട്ട്ണ്ടെന്നോ ഒക്കെ കേട്ടപ്പോള്‍ ഓടിവന്നതാണെ.

അസുരാ..യുദ്ധം മാത്രം മതിയോ? രാജ്യം വേണ്ടേ ?പോസ്റ്റൊന്നും കാണുന്നില്ലല്ലോ ഈയിടെയായി.

ഓണ്‍ ടോപ്പിക്.കൊച്ചിന്‍ സംഗമത്തിന് എന്റെ എല്ലാവിധ ആശംസകളും.

മണിക്കുട്ടി said...

പിന്നെ , കൊചീലെ മീറ്റ് ഒരു സംഭവം തന്നെയാകും... കണ്ടോളൂ.....

seagulf said...

njan oru pavam kozhikottukaran...entha pediyundo...