Tuesday, November 28, 2006

കൊച്ചിയുടെ ജൂതപ്പെരുമയില്‍ നിന്ന്

കൊച്ചിയുടെ പെരുമ എന്നുമാശ്രയിച്ചത് പഴമയെത്തന്നെയാണ്.
സംസ്കാരങ്ങളുടെ സമന്വയമാണ് കൊച്ചിയുടെ ചരിത്രത്തെ വിസ്മയിപ്പിക്കുന്നതും ആകര്‍ഷകവുമാക്കുന്നത്.
അതില്‍ പലകാലങ്ങളിലായി ഇവിടെ ചേക്കേറിയ വിവിധ മതക്കാരും വിവിധ ദേശക്കാ‍രും നല്‍കിയ ഒരുപാടു സംഭാവനകള്‍..
ഒരുകാലത്ത് കൊച്ചിയുടെ വാണിജ്യത്തെ നിയന്ത്രിച്ചിരുന്നത് മട്ടാഞ്ചേരിയിലും എറണാകുളം മാര്‍ക്കറ്റിലുമുള്ള ജൂതത്തെരുവുകളാണെന്ന് നമുക്കറിയാം.
രണ്ടു തെരുവുകളിലും അവര്‍ അവശേഷിപ്പിച്ചുപോയ സ്മാരകങ്ങളും നിലനില്‍ക്കുന്നു..
മട്ടാഞ്ചേരിയിലെ ജൂവിഷ് സിനഗോഗ്, ചക്കാമാടമെന്ന് അറിയപ്പെടുന്ന ജൂതശ്മശാനം, ഇന്നും ഈ മണ്ണു വിട്ട് വാഗ്ദത്ത ഭൂമിയിലേക്ക് പോവാന്‍ മനസ്സുവരാതെ കൊച്ചിയെ പ്രണയിച്ച് ഇവിടെത്തന്നെ തങ്ങുന്ന വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍..

പക്ഷെ, ജൂതരവശേഷിപ്പിച്ചു പോയ ഒന്ന് ദിവസവും ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകള്‍ കൊച്ചിയിലുള്ളതറിയാമോ?
വേറെയാരുമല്ല, എറണാകുളം മാര്‍ക്കറ്റിലെ സാധാരണക്കാരായ കച്ചവടക്കാര്‍! സാധനങ്ങളുടെ വില പരസ്പരം പറയുമ്പോള്‍ അവര്‍ ജൂതന്മാരുപയോഗിച്ചിരുന്ന ഭാഷയാണ് അക്കങ്ങളുച്ചരിക്കാന്‍ ഉപയോഗിക്കുക. ഉപയോഗിക്കുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ അതറിയില്ലെന്നു മാത്രം.
ഇതാ ഇങ്ങനെ:
1 = ഏഹാത്
2 = ശെനാന
3 = ശെലോശ
4 = അര്‍ബോ
5 = ഹംശി
6 = ശിശോ
7 = ശിബോ
8 = ശെമോന
9 = ശെമോന ഏഹാത്
10 = അസോറ
15 = അസോറ അംശോ
20 = ഇശ്രീ
അങ്ങനെ പോകും.

(എന്റെ ഗൂഗിള്‍ടോക്ക് സ്റ്റാറ്റസ് ബാറിലെ ‘ഉലാമപ്പഴത്തിന്റെ കുരു’ കണ്ട് ‘അതെന്ത് പഴമാ’ണെന്ന് കുട്ടന്മേനോന്‍ ചോദിച്ചപ്പൊഴാ വിചിത്രമായ ഈ എണ്ണല്‍ രീതിയെ ഓര്‍ത്തത്.)

അപ്പൊ ഇതുപോലെ കൊച്ചിയെക്കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാവരും മത്സരിച്ചെഴുതി ഇവിടെയിടാന്‍ താല്പര്യം.
-ശുഭം-

Wednesday, November 15, 2006

മീറ്റ് ചിത്രങ്ങള്‍ - ശ്രീജിത്തിന്റെ ക്യാമറ


മീറ്റിനെക്കുറിച്ചുള്ള അറിയിപ്പ് ഹോട്ടലിന്റെ പൂമുഖത്ത്. ആദ്യം “എറണാകുളം ഹൈക്കോര്‍ട്ടിന്റെ യോഗം” എന്നാണ് അവര്‍ എഴുതിയിരുന്നത് പിന്നെ പറഞ്ഞ് മാറ്റിച്ചതാണ്. പച്ചാളം എന്താണാ‍വോ അവരോട് പറഞ്ഞിരുന്നത്, ദൈവത്തിനറിയാം.
എല്ലാവരുടേയും പേരെഴുതിയ കേരള ഭൂപടം. ഇക്കാസിന്റെ മാസ്മരികത.

മീറ്റ് ഉത്ഘാടനം

കുമാറേട്ടന്റെ സ്വയം പരിചയപ്പെടുത്തല്‍. ഏതാണ്ട് ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആസ്ട്രോങ്ങിന്റെ പോലെയുള്ള ഒരു നില്‍പ്പ്.

കാശ് പിരിക്കുന്ന ഇക്കാസ്.

ആയിരത്തിന്റെ നോട്ടുകൊണ്ട് അമ്മാനമാടുന്ന സംഘടകസമിതി അംഗങ്ങള്‍

വയറും വായും നിറഞ്ഞതിനുശേഷവും കാലിയായ കപ്പുകളും പാത്രങ്ങളും കണ്ട് നെടുവീര്‍പ്പിടുന്ന പച്ചാളം.

കുമാറേട്ടന്റെ ലൈവ് അപ്ഡേറ്റ് കണ്ട് ഒളികണ്ണെറിയുന്ന പച്ചാളം

എന്റെ ചായയും സാന്‍‌വിച്ചും. ഇത് കിട്ടിയ ഉടനേ ഡാലിയുടെ ഫോണ്‍ വന്നു. ആ ഫോണ്‍ വച്ചപ്പോഴേക്കും ഈ ചാ‍യയുടെ ചൂട് ആറിയിട്ട് അരമണിക്കൂറിലേറെ കഴിഞ്ഞിരുന്നു.കൂടുതല്‍ ചിത്രങ്ങള്‍

മൂന്നാം മീറ്റ് കരോക്കേ ഗാനമേള

മീറ്റിനു നടന്ന കരോക്കേ ഗാനമേള. കേള്‍ക്കാന്‍ സഹനശേഷി ഉള്ളവര്‍ക്കെല്ലാം ഡെഡിക്കേഷന്‍ ഉണ്ട്. അനുഗ്രഹിക്കുക.

ഗാനം: സുട്ടും വിടി സുടരേ
സിനിമ: സില്ലെന്നു ഒരു ബ്ലോഗര്‍
പാടിയത്: ശ്രീജിത്തും വില്ലൂസും

powered by ODEO

ഗാനം: പാതിരാ മഴ ഏതോ
സിനിമ: ബ്ലോഗടക്കം
പാടിയത്: വില്ലൂസ്

powered by ODEO

ഗാനം: കാറ്റാടിത്തണലും തണലത്തറമതിലും
സിനിമ: ബ്ലോഗ് മേറ്റ്സ്
പാടിയത്: കൊച്ചി ബ്ലോഗ് അസ്സോസിയേഷന്‍ മെംബേര്‍സ് കമ്പ്ലീറ്റ്
ശ്രദ്ധിക്കുക: ഈ പാട്ട് തുടങ്ങി വന്നപ്പോഴേക്കും റെക്കോഡിങ്ങ് മെഷീനിന്റെ (എന്റെ മൊബൈല്‍) കപ്പക്കുറ്റി നിറഞ്ഞു പോയതിനാല്‍ കുറച്ചേ പതിഞ്ഞുള്ളൂ. എന്നാലും ഉള്ളത് കൊള്ളാം എന്ന് തോന്നുന്നതുകൊണ്ട് പോസ്റ്റുന്നു.

powered by ODEO

ഡിസ്ക്ലൈമര്‍: അതി ഭീകരനായ ഒരു പാട്ടുകാരന്റെ ശബ്ദം ഇടയ്ക്കിടയ്ക്ക് ഇതില്‍ കേള്‍ക്കാം. ആരും പേടിക്കരുത്. റെക്കോര്‍ഡിങ്ങിന് ഉപയോഗിച്ച ഉപകരണം പ്രസ്തുത പാട്ടുകാരന്റെ കയ്യില്‍ ആയിരുന്നതുകൊണ്ട് പറ്റിപ്പോയതാണ്. ക്ഷമിക്കുക.

എന്റെ കായപ്പെട്ടിയില്‍ തെളിഞ്ഞത് # 2

ഇതാ അവതരിപ്പിക്കുന്നു
“ചോരതുളുമ്പുന്ന ബ്ലോഗര്‍ അഥവാ കൊച്ചിമീറ്റിന്റെ രക്തസാക്ഷി.“
രംഗത്ത് : ശ്രീജിത്ത്, മേശമേല്‍ കുത്തിയിരുന്ന മൊട്ടുസൂചി.
ചായാഗ്രഹണം : പാച്ചാളം

പാട്ടുപാടുന്ന വില്ലൂസും പാട്ട് വായിക്കുന്ന ശ്രീജിത്തും.

(ശ്രീജിത്തിന്റെ മുഖം കണ്ടാല്‍ പാടുന്ന പാട്ട് “കേളടിനിന്നെ ഞാന്‍ കെട്ടുന്ന നേരത്ത് നൂറിന്റെ നോട്ടും കൊണ്ടാറാട്ട്” എന്നതാണെന്നു തോന്നും. പക്ഷെ പാടിയത് “കാറ്റാടി തണലും..” എന്ന ഗാനമാണ്. ഈ ഗാനം എല്ലാവരും ചേര്‍ന്നു പാടിയതാണ് ഈ മീറ്റിന്റെ ഒരു പ്രത്യേകത)


നിശബ്ദത


ചെറിയ ഉള്ളി ചതച്ചിട്ട അവിയല്‍. ഒരു ലാന്റ്മാര്‍ക്ക് സ്പെഷ്യല്‍


സമയത്ത് പെണ്ണ് കെട്ടിയില്ലെങ്കില്‍ (കിട്ടിയില്ലെങ്കില്‍?) ഇങ്ങനെയിരിക്കും.
ഈ ബാച്ചിലര്‍മാരുടെ ഒരു കാര്യം.
(മീറ്റിന്റെ ആവേശമായി എല്ലാം ഓര്‍ഗനൈസ് ചെയ്ത പച്ചാളത്തിനെ മുഖ്യാതിഥിയായ ശ്രീജിത്ത്, മുല്ലപ്പൂ മാല അണിയിച്ച് ആദരിക്കുന്നു. ശരിക്കും ചെമ്പര്‍ത്തിപ്പൂ ചെവിയില്‍ വച്ചാണ് ആദരിക്കേണ്ടതെന്ന് വൈകിയ വേളയില്‍ പച്ചാളം പറയുകയുണ്ടായി)

Tuesday, November 14, 2006

എന്റെ കായപ്പെട്ടിയില്‍ തെളിഞ്ഞത്! #1

കൊച്ചി മീറ്റ് എന്റെ ക്യാമറയില്‍ കിട്ടിയതില്‍ ചിലത്.

സിദ്ധാര്‍ത്ഥന്‍ വിക്കാതെ വിക്കിയെക്കുറിച്ച് പറയുന്നു


മണ്ടത്തരങ്ങളുടെ തള്ളിച്ചയില്‍ തലപോലും നേരേ നില്‍ക്കാത്ത ശ്രീജിത്ത്.തിരിയെന്നുകരുതി കൈവിരലിനു തീകൊടുക്കുന്ന പച്ചാളംകൊച്ചിമീറ്റ് ചിത്രങ്ങക്ക് 4 (പച്ചാളം)


എന്‍റെ ചായ നീ എടുത്തോഡേയ്??

നിശ്ചല്‍ കുമാര്‍.....

ശ്രീജ്ത്തിന്‍റെ പരീക്ഷണങ്ങള്‍....

മീറ്റ് - ചര്‍ച്ച നടക്കുന്നൂ..

ചര്‍ച്ച അതിന്‍റെ പാര്യമ്മത്തില്‍...

കൊച്ചീ മീറ്റ് ചിത്രങ്ങള്‍ 3 (പച്ചാളം)


മലയാളംബ്ലോഗ് പോര്‍ട്ടല്‍ ഉദ്ഘാടനം..

ആളൊരു ചുള്ളന്‍ തന്നല്ലേ... :)

അഹമീദിനു, കുമാറേട്ടന്‍ തംബോലയ്ക്കുള്ള സമ്മാനം നല്‍കുന്നു. പിന്നില്‍ മീറ്റ് നല്‍കിയ സംതൃപ്തിയുമായി ഇക്കാസ്...

കുമാറേട്ടനും ആര്‍ദ്രവും ...

വില്ലൂസിന്‍റെയും ശ്രീജിത്തിന്‍റെയും പാട്ട് ശ്രദ്ധിക്കുന്ന കിച്ചു..

കുമാറേട്ടനും ശ്രീജിത്തും ചിത്രമെടുക്കുവാനുള്ള തയ്യാറേടുപ്പില്‍...
------------------------------------------------

Monday, November 13, 2006

കൊച്ചി ചിത്രങ്ങള്‍ - 2

ടക് ടക് ടക് - വില്ലൂസ് പാട്ടിന്റെ മുന്നൊരുക്കത്തില്‍

കുമാറേട്ടന്റെ തമ്പോല

സുട്രും വിഴി ചുടരെ - ഇക്കാസും ശ്രീജിത്തും കരോക്കക്കൊപ്പം

കാറ്റാടി തണലും... - അന്‍‌വറിനുള്ള സമര്‍പ്പണം

അരി അരച്ചു കൊടുക്കേണ്ടി വരുമോ? - ഖജാന്‍‌ജിയുടെ ദുഖം

“മൈക്ക് എനിക്കു തന്നില്ല, എന്നാല്‍ പിന്നെ മൊബൈലില്‍ ആവാം” - അത്തിക്കുര്‍ശ്ശി മൈക്കില്‍, ശ്രീജിത്ത് മൊബൈലില്‍

കൊച്ചി ചിത്രങ്ങള്‍ - 1

നിലവിളക്കു കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്യുന്നു. വിളക്കു കൊളുത്തുന്നതു അഹമീദ്.
ആദ്യ മീറ്റില്‍ നിലവിളക്കു കൊളുത്തിയതു ബൂലോഗത്തിലെ കാരണവരും കുഞ്ഞു ബ്ലോഗറും ചേര്‍ന്നായിരുന്നു. ഈ പ്രാവശ്യം ബൂലോഗത്തിലെ പുതുമുഖങ്ങള്‍ ആണ് ആ കര്‍മ്മം നിര്‍വഹിച്ചതു.

ഇവിടെ ഒരു തെങ്ങിന്‍ പൂക്കുലാതിക്ക് സ്‌കോപ്പുണ്ടോ - ശ്രീജിത്തിന്റെ പരീക്ഷണം.

അദ്ധ്യക്ഷന്‍- ഇക്കാസ്

ഇവനിട്ടൊരു പാര എന്റെ വക - പച്ചാളത്തിന്റെ ഫോട്ടൊ എടുക്കുന്ന കുമാറേട്ടന്‍. (ആ പാര എന്താ‍ണോ ആവോ)

ഒന്നാണു നമ്മള്‍

ചര്‍ച്ചയുടെ തുടക്കം - സിദ്ധാര്‍ത്ഥന്‍

ഈ പോര്‍ട്ടലില്‍ എന്തൊക്കെയുണ്ടു - ആര്‍ദ്രം

മൂന്നാം കേരള ബൂലോഗ സംഗമം - (ക്ലോക്ക് വൈസ്) വില്ലൂസ്, സിദ്ധാര്‍ത്ഥന്‍, ഒബി, ആര്‍ദ്രം, ചാവേര്‍, ഇക്കാസ്, കിരണ്‍, വൈക്കന്‍, ഹരിമാഷ്, പച്ചാളം, കിച്ചു, അഹമീദ്, ശ്രീജിത്ത്, കുമാര്‍)Saturday, November 11, 2006

കൊച്ചി മീറ്റ് - തത്സമയം

പ്രിയപ്പെട്ടവരേ,
കേവലം 9 ദിവസം കൊണ്ട് സംഘടിപ്പിച്ച കേരളാ ബൂലോഗ സംഗമം 3 തുടങ്ങുകയാണ്.

നാളെ രാവിലെ കൃത്യം പത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്കിലാണ് നമ്മള്‍ ഒത്തു ചേരുന്നത്.

ഇവിടേക്ക് ബസില്‍ വരുന്നവര്‍ സ്റ്റേഡിയത്തിനു മുന്‍പിലെ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി. സ്റ്റേഡിയത്തിന്റെ സൈഡിലായി ഹോട്ടല്‍ കാണാം.

ഇനി മീറ്റിലെ കാര്യപരിപാടികള്‍:

09.30-10.00 രജിസ്റ്റ്രേഷന്‍
10.00-10.30 പരിചയം പുതുക്കല്‍, പുതിയവരെ പരിചയപ്പെടല്‍.
10.30-11.30 ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം-ശ്രീജിത്ത്.
11.30-13.00 ബ്ലോഗിംഗിന് മലയാളിയുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? -ചര്‍ച്ച.
13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്.
14.00-15.00 സര്‍പ്രൈസ് ഗെയിംസ് -കുമാറേട്ടന്‍ നയിക്കുന്നു.
15.00-15.45 കരോക്കെ ഗാനമേള -വില്ലൂസ് നയിക്കുന്നു.
13.45-14.00 വീണ്ടും കാണാന്‍ വിടപറയല്‍

എല്ലാ മലയാളം ബ്ലോഗര്‍മാരും കാത്തിരിക്കുന്ന ഒരു സസ്പെന്‍സുമായാണ് കുമാറേട്ടനും ശ്രീജിത്തും എത്തുന്നത്.
കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നെങ്ങും പോകാതെ നാളെ രാവിലെ മുതല്‍ കാത്തിരിക്കൂ, നിങ്ങളാഗ്രഹിക്കുന്ന ന്നു തന്നെയാവും അത്. തീര്‍ച്ച! ഒടേതമ്പുരാന്‍ കാത്ത് കുമാറേട്ടന്റെ ജാംബവാന്‍ ബ്രാന്‍ഡ് ലാപ് ടോപ്പിനും എന്റെ ഫോണിനും പിന്നെ അതുവഴി വരുന്ന നെറ്റിനും കൊഴപ്പമൊന്നുമില്ലേല്‍ തത്സമയ സമ്പ്രേക്ഷണം ഇവിടെ കിട്ടും. ഇല്ലെങ്കില്‍ ബുഹ്ഹഹഹാ...

മീറ്റിനെത്തുന്ന ബൂലോഗര്‍:

01. ഇക്കാസ്
02. വില്ലൂസ്
03. കുമാര്‍
04. പണിക്കന്‍
05. നിഷാദന്‍
06. കിച്ചു
07. ഒബി
08. വൈക്കന്‍
09. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍‍തോമസ്
12. ചാവേര്‍
13. അഹമീദ്
14. പച്ചാളം
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്

ഇവരെക്കൂടാതെ മലയാളത്തില്‍ ബ്ലോഗു ചെയ്യുന്നവരോ താല്പര്യമുള്ളവരോ ആയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം.
ഒന്‍പതരയോടെ തന്നെ എല്ലാവരും എത്തിയാല്‍ സമയത്ത് തന്നെ നമുക്ക് പരിപാടികള്‍ തുടങ്ങാം.
മീറ്റിനെത്തുന്നവരുടെ ഹെല്പ് ലൈനായും ആശംസകളര്‍പ്പിക്കുന്നവരുടെ സൌകര്യത്തിനായും ഒരു ഫോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്പര്‍: +91 9895 258 249.

സസ്നേഹം,
സ്വാഗതക്കമ്മിറ്റിക്കുവേണ്ടി
നിങ്ങളുടെ ഇക്കാസ്.

വാല്‍ക്കഷണം:


സ്വാഗതക്കമ്മിറ്റി ഓഫീസ്


ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്ക്

Thursday, November 09, 2006

കേരളാ ബൂലോഗ മഹാ സംഗമം

നമുക്ക് തുടങ്ങാം

കേരളാ - കൊച്ചിമീറ്റ്
സ്ഥലം : ഹോട്ടല്‍ ലാന്‍റ് മാര്‍ക്ക്, കലൂര്‍.
ജവഹര്‍ലാല്‍ നെഹ്രൂ ഇന്‍റര്‍ നാഷ്ണല്‍ സ്റ്റേഡിയത്തിനു തൊട്ട് പടിഞ്ഞാറ്
സമയം : രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ
(സഹായത്തിനായ് എന്നെ വിളിക്കാം ; പച്ചാളം - 9946184595 :)
വരുന്നവരുടെ ലിസ്റ്റ്:
1. ഇക്കാസ്
2. വില്ലൂസ്
3. കുമാര്‍
4. പണിക്കന്‍
5. നിഷാദന്‍
6. കിച്ചു
7. ഒബി
8. വൈക്കന്‍
9. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍‍തോമസ്
12. സിദ്ധാര്‍ത്ഥന്‍ (വരുമായിരിക്കും)
13. അഹമീദ്
14. പച്ചാളം

ഇനി അതിഥികള്‍:
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്.

പരിപാടികള്‍ (നിര്‍ദ്ദേശ്ശങ്ങല്‍)
മീറ്റിനെപറ്റി ഒരു ഇന്‍ട്രൊഡക്ഷന്‍.
പരിചയപ്പെടല്‍.
ഓരോരുത്തരുടേയും ബ്ലോഗ്ഗിങ്ങ് എക്സ്പീരിയന്‍സ്.
മലയാളം ബ്ലോഗുകളുടെ സാദ്ധ്യതകളെപ്പറ്റി ചര്‍ച്ച.
ബ്ലോഗിന്‍റെ ഭാവി.
മതിയാവോളം ഫുഡ്ഡടിക്കുക.

കലാപരിപാടികള്‍
കലാപരിപാടികളില്‍ എന്തൊക്കെ വേണമെന്ന് ഓരോരുത്തരും അഭിപ്രായം പറയുക
എന്‍റെ വക, ബ്ലോഗ്ഗേര്‍സ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഐറ്റംസ് പരിചയപ്പെടുത്തല്‍ ഉണ്ടാകും അഥവാ പച്ചാളത്തിന്‍റെ ആയുധ പ്രദര്‍ശനം (കഴിച്ചതു ദഹിക്കാന്‍)
അന്താക്ഷരി, കണ്ണീക്കുത്തിക്കളി, ഏമ്പക്ക മത്സരം, കുമിള പൊട്ടിക്കല്‍....തുടങ്ങിയവ പ്രതീക്ഷിക്കുന്നൂ...

(എന്‍റ്രന്‍സിനു മുന്‍പില്‍ ഒരു രജിസ്റ്റ്റേഷന്‍ കൌണ്ടര്‍ ഉണ്ടാകും , നമ്മുടെ ഇക്കാസിന്‍റെ വക.
സംഭാവന, രൂപാ 200, അവിടെ ഏൽപ്പിക്കാം, അരിയാട്ടുന്നതൊക്കെ ഇപ്പൊ മെഷീനാത്രേ.
പക്ഷേ സംഭാവന ഇല്ലാത്തതു കൊണ്ട് ആരും വരാതിരിക്കരുത്. ധൈര്യമായിപ്പോരേ, നമുക്ക് ശരിയാക്കാം)

Tuesday, November 07, 2006

കൊച്ചിമീറ്റിന്റെ ഉറപ്പിനുവേണ്ടി..

പ്രിയ കൊച്ചിമീറ്റരേ,

ഈ മീറ്റ് ഒന്ന് ഉറപ്പുവരുത്താന്‍ ഇനിയും ചില അഭ്യാസങ്ങള്‍ കൂടി ബാക്കിയുണ്ട്. പങ്കെടുക്കുന്ന വരെ കുറിച്ചുള്ള ഒരു ചിത്രമാണ് അത്യാവശ്യമായി വരുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഉള്ള ബ്ലോഗര്‍മാരുടെ സഹകരണം പ്രതീക്ഷിക്കുന്നു, കഴിഞ്ഞ മീറ്റ് പോലെ തന്നെ.
മീറ്റിനെകുറിച്ചുള്ള വിവരങ്ങള്‍ ഇക്കാസിന്റെ ഈ പോസ്റ്റില്‍ നിന്നും വായിക്കാം.


പങ്കെടുക്കുന്നവരുടെ ഇതുവരെ ഉള്ള ലിസ്റ്റ്


പാച്ചാളം

ഇക്കാസ് (വില്ലൂസ് ഇല്ലാതെ?)

കിച്ചു

കര്‍ണ്ണന്

‍വൈക്കന്

‍ഞാന്‍ (ഞാന്‍ അല്ല, ഞാന്‍ എന്ന ബ്ലോഗര്‍)

ഹരിമാഷ്

ഒബി

കിരണ്‍ തോമസ്

കര്‍ണ്ണന്‍

മുല്ലപ്പൂ

ദുര്‍ഗ്ഗ

സാന്റോസ് (ഉറപ്പു കിട്ടിയോ?)

കൊച്ചു മുതലാളി (ഉറപ്പുകിട്ടിയോ?)

ആഭാസന്‍ (ഉറപ്പുകിട്ടിയോ?)

സൂര്യോദയം (ഉറപ്പു കിട്ടിയോ?)


പിന്നെ വിശിഷ്ടാതിഥികള്

‍അത്തിക്കുര്‍ശി

ശ്രീജിത്ത്


(ഇപ്പോള്‍ എന്നെയും ചേര്‍ത്ത് 14 ഉറപ്പുകളും 4 ഉറപ്പുകിട്ടാത്തവരും)


എവിടേ തുളസി, ഉമേച്ചി, ജോ, ചാത്തുണ്ണി, നിക്ക്, പണിക്കന്‍, പണിക്കന്‍, യാത്രികന്‍, സഹയാത്രികന്‍ എന്നിവര്‍??
കൂട്ടരെ ഇതൊന്നു കണ്‍ഫേം ചെയ്യണം. ദയവായി മറ്റുള്ളവര്‍ ഇവിടെവന്ന് ഒരു ഉറപ്പു പറയുക. അല്ലെങ്കില്‍ പാവം പാച്ചാളകുമാരനെ ആ ഹോട്ടലുകാര്‍ എടുത്ത് സൂപ്പുവയ്ക്കും.
നമുക്കു ഒരു ദിവസം കൂടി നോക്കാം അല്ലേ? അല്ലെങ്കില്‍ ശ്രീജിത്തേ ചെല്ലും ചിലവും കൊടുത്തു കൊണ്ടുവാ ബാംഗളൂരില്‍ നിന്നും നമ്മടെ പിള്ളാരെ!

വിളംബരം

മാന്യമഹാ ബൂലോഗരേ,
കേരളാബ്ലോഗര്‍മാരുടെ മൂന്നാം കൊച്ചി മീറ്റിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്ന വിവരം അതിയായ സന്തോഷത്തോടെ അറിയിക്കട്ടെ.
ഈ വരുന്ന ഞായറാഴ്ച്ച, നവംബര്‍ പന്ത്രണ്ടാം തിയതിയാണ് കേരളാ ബ്ലോഗര്‍മാരുടെ ഈ മാമാങ്കം അരങ്ങേറുന്നത്.
സ്ഥലം: ഹോട്ടല്‍ ദ് ലാന്‍ഡ് മാര്‍ക്ക്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു തൊട്ടടുത്ത്.
സമയം: രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ.

കാര്യപരിപാടികള്‍:
10 മുതല്‍ പത്തര വരെ: ഒന്ന്, രണ്ട് മീറ്റുകളില്‍ പങ്കെടുക്കാത്തവരെ പരിചയപ്പെടല്‍
പത്തര മുതല്‍: മലയാളം ബ്ലോഗുകളുടെ സാദ്ധ്യതകളെപ്പറ്റി ചര്‍ച്ചാ ക്ലാസ്.
ഒരുമണിക്ക്: മതിയാവോളം ഫുഡ്ഡടിക്കുക.
രണ്ട് മണിമുതല്‍ : വിവിധ കലാപരിപാടികള്‍.

മദ്യം കൂടിയേ തീരൂ എന്നുള്ളവര്‍ക്ക് മീറ്റിനു ശേഷം അടിച്ചു മറിയാനുള്ള സൌകര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കാവുന്നതാണ്.

പി. എസ്: ഭക്ഷണക്കാര്യത്തില്‍ ആരും വിഷമിക്കെണ്ട കാര്യമില്ല, മീറ്റിനു ചൂടുപകരാന്‍ രാവിലെയും വൈകുന്നേരവും ലൈറ്റ് സ്നാക്സും ചായയുമുണ്ടാകും. കൂടാതെ ഉച്ചയ്ക്ക് സൂപ്പ്, വിവിധ വെജ്-നോണ്‍ വെജ് വിഭവങ്ങളടങ്ങുന്ന ശാപ്പാടും. ഐസ്ക്രീമും പായസവും വേറെ!

ഇത്രയും സൌകര്യപ്രദമായ രീതിയില്‍ കൊച്ചി നഗരത്തിലൊരു മീറ്റ് നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇതിനെല്ലാം കൂടി ആളൊന്നുക്ക് വെറും ഇരുന്നൂറു രൂപയേ ചെലവു വരൂ എന്നതാണ്!

മീറ്റിനു വരാന്‍ ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരും ഇനി വരാന്‍ താല്പര്യപ്പെടുന്നവരുമായ എല്ലാവരും വളരെ ഗൌരവത്തോടെ ഈ പോസ്റ്റ് ഒരു ഹാജര്‍ബുക്കായി കണക്കാക്കി അവരവരുടെ ഹാജര്‍ കമന്റുകളിലൂടെയും കൂടാതെ ഫോണിലൂടെ പച്ചാളത്തിനെയോ (9946184595) ഇക്കാസിനെയോ (9895771855) കഴിയുന്നതും നേരത്തെ അറിയിക്കേണ്ടതാണ്.

ജയ് ജയ് കേരളാമീറ്റ്!!!

Monday, November 06, 2006

അങ്ങനെ നമ്മള്‍ ഒത്തുകൂടാന്‍ തീരുമാനിച്ചു!

പ്രിയപ്പെട്ടവരേ,
നമ്മള്‍ പരസ്പരമയച്ച മെയിലുകള്‍ക്കും ബൂലോഗക്ലബ്ബിലെ പോസ്റ്റില്‍ വന്ന കമന്റുകള്‍ക്കുമൊടുവില്‍ 12-ആം തിയതി ഞായറാഴ്ച ഒന്നു കൂടിക്കളയാം എന്ന് തന്നെ അങ്ങട് തീരുമാനിക്ക്യ.
വരാമെന്ന് പറഞ്ഞ കേരളാ ബ്ലോഗര്‍മാരുടെ ലിസ്റ്റ്:
1. കുമാര്‍
2. പച്ചാളം
3. ഇക്കാസ് & വില്ലൂസ്
4. ഒബി (മിസിസും കാണുമോ?)
5. കിരണ്‍ തോമസ്
6. കിച്ചു
7. വൈക്കന്‍
ഇത്രയും പേര്‍ ആദ്യമേ തയ്യാര്‍.
പിന്നെ കൊച്ചുമുതലാളി, ആഭാസന്‍, സാന്‍ഡോസ്, ഞാന്‍ എന്നിവര്‍ താല്പര്യം പറഞ്ഞിരുന്നു.
ഇവരെക്കൂടാതെ അന്നേദിവസം കൊച്ചിയെ സ്വന്തമാക്കാനായി ബംഗളുരു ശ്രീജിത്തു എത്തുന്നുണ്ട്.
വൈപ്പിന്‍ കരയിലെ സ്കൂളദ്ധ്യാപകനായ നവ ബ്ലോഗര്‍ ശ്രീ. ഹരിയെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
അന്നേദിവസം കൊച്ചിയിലുള്ള ഷാര്‍ജാ ബ്ലോഗര്‍ ശ്രീമാന്‍ അത്തിക്കുര്‍ശിയും നമ്മോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചുരുക്കത്തില്‍ ഇത് ഒരു സംഭവമാക്കേണ്ടത് നമ്മുടെ, പ്രത്യേകിച്ച് ഞാനിവിടെ പേരുപോലും പറയാത്ത കൊച്ചിയിലെ പുലി ബ്ലോഗര്‍മ്മാരുടെ കടമയാണ്.
അതിനാല്‍ എത്രയും പെട്ടെന്ന് കമന്റുകളിലൂടെ അവരവരുടെ സാന്നിദ്ധ്യം വീണ്ടും ഉറപ്പിച്ച് ഈ സംഗമം ഉഷാറാക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.