Wednesday, November 15, 2006

മീറ്റ് ചിത്രങ്ങള്‍ - ശ്രീജിത്തിന്റെ ക്യാമറ


മീറ്റിനെക്കുറിച്ചുള്ള അറിയിപ്പ് ഹോട്ടലിന്റെ പൂമുഖത്ത്. ആദ്യം “എറണാകുളം ഹൈക്കോര്‍ട്ടിന്റെ യോഗം” എന്നാണ് അവര്‍ എഴുതിയിരുന്നത് പിന്നെ പറഞ്ഞ് മാറ്റിച്ചതാണ്. പച്ചാളം എന്താണാ‍വോ അവരോട് പറഞ്ഞിരുന്നത്, ദൈവത്തിനറിയാം.
എല്ലാവരുടേയും പേരെഴുതിയ കേരള ഭൂപടം. ഇക്കാസിന്റെ മാസ്മരികത.

മീറ്റ് ഉത്ഘാടനം

കുമാറേട്ടന്റെ സ്വയം പരിചയപ്പെടുത്തല്‍. ഏതാണ്ട് ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആസ്ട്രോങ്ങിന്റെ പോലെയുള്ള ഒരു നില്‍പ്പ്.

കാശ് പിരിക്കുന്ന ഇക്കാസ്.

ആയിരത്തിന്റെ നോട്ടുകൊണ്ട് അമ്മാനമാടുന്ന സംഘടകസമിതി അംഗങ്ങള്‍

വയറും വായും നിറഞ്ഞതിനുശേഷവും കാലിയായ കപ്പുകളും പാത്രങ്ങളും കണ്ട് നെടുവീര്‍പ്പിടുന്ന പച്ചാളം.

കുമാറേട്ടന്റെ ലൈവ് അപ്ഡേറ്റ് കണ്ട് ഒളികണ്ണെറിയുന്ന പച്ചാളം

എന്റെ ചായയും സാന്‍‌വിച്ചും. ഇത് കിട്ടിയ ഉടനേ ഡാലിയുടെ ഫോണ്‍ വന്നു. ആ ഫോണ്‍ വച്ചപ്പോഴേക്കും ഈ ചാ‍യയുടെ ചൂട് ആറിയിട്ട് അരമണിക്കൂറിലേറെ കഴിഞ്ഞിരുന്നു.കൂടുതല്‍ ചിത്രങ്ങള്‍

7 comments:

മഴത്തുള്ളി said...

പച്ചാളമല്ലെ ആയിരം നോട്ടുകള്‍ പോക്കറ്റിലാക്കുന്നത് ;)

കൊള്ളാം നല്ല ചിത്രങ്ങള്‍

പെരിങ്ങോടന്‍ said...

ഇക്കാസിന്റെ കേരളാബൂലോഗമാപ്പ് അസ്സലായിട്ടുണ്ട്. ബ്ലോഗന്മാരുടെ ഡെന്‍സിറ്റി പാലക്കാട്-തൃശൂര്‍-എറണാംകുളം ജില്ലയിലാണു കൂടുതലെന്നു തോന്നുന്നു.

(പെരിങ്ങോടിനെ അടുത്ത തവണ മാര്‍ക്ക് ചെയ്യുമ്പോള്‍, തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ മൂന്നുജില്ലകളും ഒരുമിച്ചു ചേരുന്ന പോയിന്റിനടുത്തു മാര്‍ക്ക് ചെയ്യണം കേട്ടോ, ഇപ്പൊ അട്ടപ്പാടിയില്‍ കൊണ്ടുപോയി മാര്‍ക്ക് ചെയ്തതിന്റെ പിന്നില്‍ ഇക്കാസിന്റെ ലോലഹൃദയം അല്ല എന്നെനിക്കറിയാം, കൊച്ചി മീറ്റിലെ മറ്റു പല ഹൃദയങ്ങളേയും എനിക്കു സംശയമുണ്ടു്)

പുഞ്ചിരി said...

ഇനിയും ഒരുപാടൊരുപാടു പേരെ ആ മാപ്പില്‍ ഉള്‍പ്പെടുത്തേണ്ടതായിട്ടുള്ളതായിട്ടുണ്ടാവാമായിരുന്നിരിക്കാമെന്നൂഹിക്കാമെന്നാലോചിച്ചിരുന്നിട്ടുള്ളവരായിട്ടാരെങ്കിലുമുണ്ടായിട്ടുണ്ടാവാമെന്ന് ഒരാശങ്ക!

പുഞ്ചിരി said...

ഛെ, ആ ചെറിയൊരു വാക്ക് മുഴുവനായിട്ടവിടെ കാണുന്നില്ലാല്ലോ... അതോ എനിക്ക് തോന്നിയതോ? ഇതാ മുറിച്ചോന്നൂടി കമന്റുന്നു:-

ഇനിയും ഒരുപാടൊരുപാടു പേരെ ആ മാപ്പില്‍ ഉള്‍പ്പെടുത്തേണ്ടതായിട്ടുള്ളതായിട്ടുണ്ടാവാ-
മായിരുന്നിരിക്കാമെന്നൂഹിക്കാമെന്നാ-
ലോചിച്ചിരുന്നിട്ടുള്ളവരായിട്ടാരെങ്കിലു-
മുണ്ടായിട്ടുണ്ടാവാമെന്ന് ഒരാശങ്ക!

അഹമീദ് said...

ശ്രീജിത്തേ, തിര്വോന്തരം മീറ്റുന്നെന്ന് കേട്ടല്ലോ. നമ്മ കൊച്ചീക്കാരെല്ലാരുംകൂടി അങ്ങൊട് വിട്ടാലോ

മുസാഫിര്‍ said...

ശ്രീജിത്ത്,

നന്നായിടുണ്ട്,കൂടുതല്‍ ഇഴ്റ്റപ്പെട്ടത് കുമാര്‍ജിയുടെ പ്രത്യേക പോസും കമന്റ്റുമാണു.

കണ്ണൂസ്‌ said...

യു.എ.ഇ. മീറ്റ്‌ നടന്നത്‌ ഒരാഴ്ച്ച മുന്‍പ്‌ അറിഞ്ഞിരുന്നു. ഞാന്‍ നാട്ടില്‍ ഉണ്ടായപ്പോള്‍, കൊച്ചിയില്‍ മീറ്റ്‌ നടന്നത്‌ ഇപ്പോള്‍ അറിഞ്ഞു.

തെറ്റ്‌ എന്റേതു തന്നെ. എന്നാലും എന്റെ ഇക്കാസേ...

സിദ്ധാര്‍ത്ഥാ, യു റ്റൂ!!!