Saturday, March 07, 2009

ഋഷീകേശം, നരിമാന്‍ പോയന്റ്, കൊച്ചി

ഞാന്‍ ഋഷികേശ്, ഹരിദ്വാര്‍ എന്നീ സ്ഥലങ്ങളില്‍ പോയത് 1994 ലിലാണ്. ബോബേ (ഇപ്പോള്‍ മുമ്പൈ) യല്‍ പലപ്രാവശ്യം പോയിട്ടുണ്ടെങ്ങിലും വാണിജ്യ കേന്ദ്രമായ നിരമന്‍ പൊയന്റില്‍ പോയത് കൃത്യം 10 വര്‍ഷത്തിനു ശേഷം 2004ലാണ്.

ഋഷീകേശത്തിലും നരിമന്‍ പോയന്റിലുള്ളതും കൊച്ചിയില്ലാത്തതും എന്താണ്?

കുസൃതി ചോദ്യമല്ല. പ്രശ്നം ഗൊരവമുള്ളതാണ്.

ഷെയര്‍ ഓട്ടോ / ടാക്സി.

വാഹന പെരുപ്പം മൂലം ശ്വാസം മുട്ടുന്ന കൊച്ചിയിലെ റോഡുകള്‍ക്ക് ഷെയര്‍ ടാക്സി / ഓട്ടോ സംബ്രദായം വലിയ അനുഗ്രഹമായിരിക്കും എന്ന് അഞ്ചോ പത്തോ ദിവസത്തിലധികം നരകം വിട്ടു താമസിച്ചിട്ടില്ലാത്ത ഈ കുടത്തിലെ തവളയുടെ അഭിപ്രായം ചര്‍ച്ചക്കായി നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുന്നു.

ഈ സംമ്പ്രദായം നടപ്പിലാക്കാവുന്ന ചില റൂട്ടുകളും ചേര്‍ക്കുന്നു. വടുതല - പച്ചാളം - കലൂര്‍; ഇടപ്പള്ളി ടോള്‍ - ബൈപ്പാസ് - പാലാരിവട്ടം; കളമശ്ശേരി - കൊച്ചി യൂണിവേര്‍സിറ്റി; കാക്കനാട് പരിസരം (വ്യവസായ മേഖല, ഭാരതമാതാ കോളേജ്, ഇത്യാദി); മനേരമ - പാസ്സ്പോര്‍ട്ട ഓഫീസ് - അറ്റലാന്റിസ്.

എന്തു പറയുന്നു?

(കുറിപ്പ് - ഈ ബ്ലോഗില്‍ അംഗത്വം ലഭിച്ചത് ജാംബവാന്റെ കാലത്താണ്. ``ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍'' എന്ന തത്വപ്രകാരം ഇന്ന് തുടങ്ങുന്നു.)

Saturday, April 19, 2008

നടയടി മീറ്റ്

ദുബായിയിലെ സീനിയര്‍ ബ്ലോഗര്‍മാരില്‍ ഒരാളായ അതുല്യേച്ചി ഈ മാസം 21-ന് ദുബായിയോട് വിടപറഞ്ഞ് കൊച്ചിയിലേക്ക് വരികയാണല്ലോ. ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ബ്ലോഗ്‌ലോകത്തില്‍നിന്ന് ആരും എങ്ങോട്ടും യാത്രയാകുന്നില്ലെങ്കിലും, താല്‍ക്കാലികമായെങ്കിലും നാട്ടിലേക്ക് താമസം മാറുന്ന നമ്മുടെയെല്ലാം വല്യേച്ചിയായ അതുല്യേച്ചിക്ക് ഒരു വന്‍ വരവേല്‍പ്പ് നല്‍കുവാന്‍ കൊച്ചിയിലെ ബ്ലോഗര്‍മാര്‍ തീരുമാനിക്കും എന്ന് പ്രതീക്ഷിക്കുകയും അതനുസരിച്ച് ഈ പോസ്റ്റ് ഇവിടെ ഇടുകയും ചെയ്യുന്നു. സന്തോഷമായി കുറേസമയം ഒരുമിച്ച് ചെലവഴിക്കാനും നടയടി കൊടുത്ത് ആയമ്മയെ കൊച്ചിയിലേക്ക് സ്വാഗതം ചെയ്‌വാനും ഈ അവസരം വിനിയോഗിക്കണമെന്ന് ഞാന്‍ വിനയകുനീതനായി അഭ്യര്‍ത്ഥിക്കുന്നു. ദുബായിക്കാരു കൂടുന്നപോലെ തന്നെ വല്ല പാര്‍ക്കിലോ പുല്‍മേട്ടിലോ ഒക്കെ കൂടിയാല്‍ മതിയാവും. അവിടെക്കിട്ടുന്ന വെള്ളോം തീറ്റ സാധനങ്ങളുമൊക്കെ ഇവിടേം കിട്ടും.

ആയതിനാല്‍, പണ്ട് കൊച്ചീലിരുന്ന് എഴുതിയും പടം വരച്ചും പടമെടുത്തും പാട്ടുപാടിയും കമന്റിട്ടും ആള്‍ക്കാരെ കൊന്ന് കൊലവിളിച്ചിരുന്ന ബ്ലോഗേഴ്സില്‍ ആരൊക്കെ ഇപ്പൊ കൊച്ചീല്‍ ഉണ്ടെന്ന് അറിയില്ല. പഴയവരും പുതിയവരും ആയ കൊച്ചി ബ്ലോഗേഴ്സും മെയ് ആദ്യവാരം കൊച്ചിയില്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ദേശീയ, അന്തര്‍ദേശീയ ബ്ലോഗര്‍മാരും ഈ പോസ്റ്റിനു കീഴെ വരിവരിയായി കമന്റിട്ട് സാന്നിദ്ധ്യം അറിയിച്ചാല്‍ നന്നായി. ആ കമന്റുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സ്ഥലം, തിയതി ഒക്കെ തീരുമാനിച്ച് ഔദ്യോഗിക മീറ്റ് പോസ്റ്റ് ഇടുന്നതായിരിക്കും.

ആയമ്മയുടെ തന്നെ നേതൃപാടവത്താല്‍ അനുഗൃഹീതമായ ആദ്യ കൊച്ചി മീറ്റ് ചിത്രം താഴെ.





ഈ പോസ്റ്റിലെ ആദ്യവരികള്‍ അപ്പുച്ചേട്ടന്റെ പോസ്റ്റിലെ വരികളുടെ സ്വതന്ത്ര രൂപാന്തരണമാണ്. ക.പ്പ (കടപ്പാട്)

Monday, December 31, 2007

പുതുവത്സരാശംസകള്‍


എല്ലാ ബൂലോകമിത്രര്‍ങ്ങള്‍ക്കും കൊച്ചിക്കാരുടെ പുതുവത്സരാ‍ശംസകള്‍

Wednesday, October 10, 2007

ഈദ് മുബാറക്


എല്ലാ ബൂലോഗ നിവാസികള്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ ഈദ് ആശംസകള്‍.

വരും വര്‍ഷം സമാധാനത്തിന്റെയും ശാന്തിയുടെയും സ്നേഹത്തിന്റേതുമാവട്ടെ.

Sunday, August 26, 2007

വസന്തോത്സവാശംസകള്‍


മനസ്സില്‍ മലയാളത്തിന്റെ വസന്തവും ഗ്രീഷ്മവും സൂക്ഷിക്കുന്ന എല്ലാ പ്രവാസി, നോണ്‍ പ്രവാസി കേരളീയര്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ വസന്തോത്സവാശംസകള്‍.

Sunday, August 05, 2007

കുറുമാന്റെ ബുക്ക് റിലീസ് പടങ്ങള്‍

കുറുമാന്റെ ബുക്ക് റിലീസ് ഗംഭീരമായിരുന്നു. ഇക്കാസ് എന്ന ഒറ്റയാളുടെ ഡൈനാമിക്ക് ആയുള്ള സംഘടനാപാടവം തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ പരിപാടികള്‍.

ശ്രീജിത്തിനെ ഞാന്‍ മിസ്സ് ചെയ്തു. പലരും അതുല്യ ചേച്ചിയേയും മിസ് ചെയ്യുന്നെന്ന് പറഞ്ഞു. സജ്ജീവ് എന്ന വല്യ മനുഷ്യനെ (എല്ലാ അര്‍ത്ഥത്തിലും) ആദ്യമായി നേരിട്ട് കണ്ടു പരിചയപ്പെടാന്‍ സാധിച്ചു.

അല്ലേല്‍ ഇപ്പം വേണ്ട. അതെക്കുറിച്ചൊക്കെ വിശദമായി ഞാന്‍ പിന്നീട് എഴുതാം.

മുന്‍‌കൂര്‍ ജാമ്യം: എന്റെ സുഹൃത്തുക്കള്‍ ആരുടേയൊ ഒരു ഡിജിറ്റല്‍ ക്യാമറയുമായി വന്നു. അതെങ്ങനാ ശരിക്ക് മര്യാദയ്ക്ക് ഓപ്പറേറ്റ് ചെയ്യേണ്ടതെന്ന് എനിക്കോ അവര്‍ക്കോ (എന്തിന് പുലിയായ കുമാര്‍ ഭായിക്കോ) പെട്ടന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല. അതുകൊണ്ട് പടങ്ങളുടെ ക്വാളിറ്റി ആരും ശ്രദ്ധിക്കരുതെന്ന് അപേക്ഷിക്കുന്നു.

നല്ല പടങ്ങള്‍ കുമാര്‍ ഭായിയും ശ്രീനിയും ഇടും (ശ്രീനി ഫോര്‍ക്കൊക്കെ കൂട്ടിവച്ചും, ഭിത്തിയില്‍ അള്ളിപ്പിടിച്ചും, തറയില്‍ കിടന്നും ഒക്കെ പടം എടുക്കുന്നത് കണ്ടിരുന്നു). ആ പടങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നതു വരെ ഞാനും എന്റെ കൂട്ടുകാരുമെടുത്ത ഈ തറ പടങ്ങള്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക.

പടങ്ങള്‍ക്ക് http://picasaweb.google.com/kalesh4music ദയവായി സന്ദര്‍ശിക്കൂ.
കുമാറേട്ടന്‍ എടുത്ത പടങ്ങള്‍: http://picasaweb.google.com/kumarnm/bnmWQE

Saturday, July 07, 2007

എല്ലാവരും കൊച്ചിക്കാരായ ആ ദിവസം

ഇന്ന്, ജൂലായ് 8.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ആ മഹാ സംഭവം നടന്നത്. തൂലികാനാമം കൊണ്ട് മാത്രം പരസ്പരം അറിഞ്ഞിരുന്ന ഒട്ടനേകം പേര്‍ ആദ്യമായി പരസ്പരം കണ്ട ആ നിമിഷത്തിനിന്ന് ഒരു വയസ്സ് തികയുന്നു. മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയില്‍ അകമഴിഞ്ഞു പ്രയത്നിച്ച നമ്മളോരോരുത്തര്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷം. അന്നു കൂട്ടത്തിലാരുടെയോ ക്യാമറയില്‍ പതിഞ്ഞ ആ ഗ്രൂപ്പ് ഫോട്ടോ ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു. (കോപ്പിറൈറ്റ് പടമെടുത്തയാള്‍ക്ക്)