Sunday, August 05, 2007

കുറുമാന്റെ ബുക്ക് റിലീസ് പടങ്ങള്‍

കുറുമാന്റെ ബുക്ക് റിലീസ് ഗംഭീരമായിരുന്നു. ഇക്കാസ് എന്ന ഒറ്റയാളുടെ ഡൈനാമിക്ക് ആയുള്ള സംഘടനാപാടവം തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ പരിപാടികള്‍.

ശ്രീജിത്തിനെ ഞാന്‍ മിസ്സ് ചെയ്തു. പലരും അതുല്യ ചേച്ചിയേയും മിസ് ചെയ്യുന്നെന്ന് പറഞ്ഞു. സജ്ജീവ് എന്ന വല്യ മനുഷ്യനെ (എല്ലാ അര്‍ത്ഥത്തിലും) ആദ്യമായി നേരിട്ട് കണ്ടു പരിചയപ്പെടാന്‍ സാധിച്ചു.

അല്ലേല്‍ ഇപ്പം വേണ്ട. അതെക്കുറിച്ചൊക്കെ വിശദമായി ഞാന്‍ പിന്നീട് എഴുതാം.

മുന്‍‌കൂര്‍ ജാമ്യം: എന്റെ സുഹൃത്തുക്കള്‍ ആരുടേയൊ ഒരു ഡിജിറ്റല്‍ ക്യാമറയുമായി വന്നു. അതെങ്ങനാ ശരിക്ക് മര്യാദയ്ക്ക് ഓപ്പറേറ്റ് ചെയ്യേണ്ടതെന്ന് എനിക്കോ അവര്‍ക്കോ (എന്തിന് പുലിയായ കുമാര്‍ ഭായിക്കോ) പെട്ടന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല. അതുകൊണ്ട് പടങ്ങളുടെ ക്വാളിറ്റി ആരും ശ്രദ്ധിക്കരുതെന്ന് അപേക്ഷിക്കുന്നു.

നല്ല പടങ്ങള്‍ കുമാര്‍ ഭായിയും ശ്രീനിയും ഇടും (ശ്രീനി ഫോര്‍ക്കൊക്കെ കൂട്ടിവച്ചും, ഭിത്തിയില്‍ അള്ളിപ്പിടിച്ചും, തറയില്‍ കിടന്നും ഒക്കെ പടം എടുക്കുന്നത് കണ്ടിരുന്നു). ആ പടങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നതു വരെ ഞാനും എന്റെ കൂട്ടുകാരുമെടുത്ത ഈ തറ പടങ്ങള്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക.

പടങ്ങള്‍ക്ക് http://picasaweb.google.com/kalesh4music ദയവായി സന്ദര്‍ശിക്കൂ.
കുമാറേട്ടന്‍ എടുത്ത പടങ്ങള്‍: http://picasaweb.google.com/kumarnm/bnmWQE

14 comments:

കുഞ്ഞന്‍ said...

അസ്സലായിട്ടുണ്ട്‌ വളരെ നല്ല പടങ്ങള്‍..

പടത്തില്‍നിന്നും പുസ്തകപ്രകാശനം വളരെ ഗംഭീരമായെന്നു മനസ്സിലായി.

പോരട്ടെ പോരട്ടെ കൂടുതല്‍ ചിത്രങ്ങള്‍ ( സ്റ്റോക്കു മുഴുവന്‍ പബ്ലീഷു ചെയ്യൂ സുഹൃത്തേ..)

കൃഷ്‌ | krish said...

പുസ്തക പ്രകാശനം ഫോട്ടോകളെല്ലാം നന്നായിട്ടുണ്ട്.

പൊതുവാള് said...

കലേഷ ഭായ്,

പടങ്ങള്‍ നന്നായിട്ടുണ്ട്.
അതിലുപരി ഇതൊക്കെ എത്രയും പെട്ടെന്ന് ബൂലോഗത്തെത്തിച്ച് ഞങ്ങള്‍ക്കെല്ലാം കാട്ടിത്തന്നതിന് നന്ദി...

KuttanMenon said...

ഫോട്ടോസെല്ലാം അടിപൊളി.
ആറരക്ക് ശേഷമുള്ള പടങ്ങളിട്ടെങ്കിലേ അതിലൊരു ത്രില്ലുള്ളൂ. വൈകാതെ ഇടുമല്ലോ..

ഇത്തിരിവെട്ടം said...

കലേഷ് ഭായ് താങ്ക്സ്...

ഓടോ: മേനോന്‍ ജീ അത് ഒരു ഇരിക്കപ്പൊറുതി ഇല്ലല്ലേ... ഞാന്‍ ഇവിടെ ഇല്ല.

Visala Manaskan said...

പടങ്ങള്‍ നന്നായിട്ടുണ്ട്. നന്ദി കലേഷേ.

ikkaas|ഇക്കാസ് said...

കുമാറേട്ടന്‍ എടുത്ത പടങ്ങള്‍ കൂടി പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ഡാലി said...

ഹോ ഭയങ്കരന്‍ തകര്‍പ്പായിരുന്നു അല്ലെ!
ഉമേച്ചി, സാറാടീച്ചര്‍ എവിടെ?
കാര്‍ട്ടൂണിസ്റ്റ് സജ്ജീവിനെ കണ്ടീട്ടും കലേഷേട്ടനു തടി കുറയുമൊ എന്നു ചോയ്ക്കാന്‍ തോന്നണുണ്ടല്ലോ!

ഏറനാടന്‍ said...

കുറുജിയുടെ ചടങ്ങിന്‍ വീഡിയോ ലിങ്ക്‌ ആരെങ്കിലും ഇട്ടിട്ടുണ്ടെങ്കില്‍ ദയവായി ഒന്നു വഴി പറഞ്ഞുതരാമോ? ഇന്നലെ വെളിയിലായതിനാല്‍ ടീവീ കാണാനൊത്തില്ല.. ഈ പടങ്ങളെല്ലാം ഉഗ്രന്‍. പലരേയും കാണാനൊത്തതില്‍ ബഹുത്താപ്പീ..

പുള്ളി said...

പടങ്ങള്‍ക്ക് കലേഷിനും കുമാറേട്ടനും നന്ദി...

കലേഷ് കുമാര്‍ said...

ഡാലി പെങ്ങളേ...
അതൊരു അബദ്ധം പറ്റിയതാ...
എന്റെ തടി കുറയാനൊന്നും പോണില്ല.
റീമ ഒരു വര്‍ഷമായി ശ്രമം തുടങ്ങീട്ട് - എന്നിട്ടും വല്ല കുറവും ഉണ്ടോ?

ഏറനാടന്‍ said...

കലേഷ്‌ജീയും സജ്ജീവ്‌ജീയും എല്ലാ ഫോട്ടൊയിലും 'നിറഞ്ഞുനില്‍ക്കുന്ന' സാന്നിദ്ധ്യമാണെന്നതില്‍ സംശയമേയില്ല!!
:)

renuramanath said...

കശ്മലരേ, കുറുമാന്‍ എന്നൊരുവന്‍ ഇരിഞ്ഞാലക്കുദയിലുള്ള എന്റെ വീട്ടില്‍ എരച്ചു തള്ളിക്കേറി ഒരു പുത്തകം വീശിക്കാട്ടി അഛനെ ഭീഷണിപ്പെടുത്തിയതായി അറിവു കിട്ടി. ഇതാണല്ലേ സംഗതി ! മാപ്പാക്കിയിരിക്കുന്നു.
പിന്നേ, കലൂര്‍ സ്റ്റേഡിയത്തിനു തൊട്ട് മുന്പില്‍ സമ്മേളനം നടത്തിയിട്ട്, തൊട്ടടുത്തു വസിക്കുന്ന ഈയുള്ളോള്‍ അറിഞ്ഞില്ലാന്നോ ! കുറുമാനെങ്കിലും സൂക്ഷിക്കുക. ഇല്ലെങ്കില്‍,ഇരിഞ്ഞാലക്കുടയില്‍ കാണാം.

Saurabh Sahni said...

happy new year wishes for friends