Tuesday, February 13, 2007

മീറ്റ് ഉപേക്ഷിക്കുന്നു...

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ഈ മാസം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കേരളമീറ്റ്, കൂടുതല്‍ പേര്‍ക്കും അസൌകര്യമായതിനാല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.
ബൂലോകര്‍ക്ക് ഇത് മൂലം എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമചോദിക്കുന്നു.
സസ്നേഹം,
-പച്ചാളം-

23 comments:

ശ്രീജിത്ത്‌ കെ said...

ക്യാ ഹുവാ തേരാ വാദാ. ദിദെന്താ എന്റെ പച്ചാളമേ ഇങ്ങനെ. കമന്റുകള്‍ രണ്ടായിരത്തിലെത്തിക്കാന്‍ ഞാന്‍ ക്യാമ്പെയിനിങ്ങ് തുടങ്ങിയതായിരുന്നു. എല്ലാം പോയല്ലോ എന്റെ ബ്ലോഗ് പുണ്യാളാ ... :(

ikkaas|ഇക്കാസ് said...

അത് കൊലച്ചതിയായിപ്പോയി പച്ചാളം!
18നു മീറ്റുണ്ടെന്നും പറഞ്ഞ് ലൈവ് അപ്ഡേറ്റ് നടത്താന്‍ ഞാന്‍ GPRS കണക്‍ഷനൊക്കെ അപ്ലേ ചെയ്തിട്ടിരിക്കുവാ. ഒരു ലാപ്ടോപ്പിനും രൂപാ ആയിരം അഡ്വാന്‍സ് കൊടുത്തു. ചുരുക്കത്തില്‍ പഴേതും പുതിയതുമായി രൂപാ 1452 പച്ചാളം തരേണ്ടി വരും.

KANNURAN - കണ്ണൂരാന്‍ said...

അതു നന്നായി... അന്നേ തോന്നി ഇതു ക്ലച്ചു പിടിക്കില്ലാന്ന്.. ഞാന്‍ വണ്ടിന്‍ വിട്ടേ.. പച്ചാളത്തിന്റെ ലേബലു പോലെ അടി ഉറപ്പാ..

അനോണിമസ്‌പുണ്യാളന്‍ said...

ഹാജര്‍ ബുക്കില്‍ ആരും അസൌകര്യം പറയാത്തത് കൊണ്ട് ഈ മീറ്റിങ് ഉപേക്ഷിയ്കല്‍ എന്ത് കൊണ്ട്? ഇതില്‍ ആര്‍ക്കാണു അസൌകര്യം എന്നത് എപ്പോള്‍ എവിടേ പറഞൂ എന്ന് കൂടി അറിയിയ്കാന്‍ പോസ്റ്റിട്ട ആള്‍ക്ക് ബാദ്ധ്യതയുണ്ട്. ഇതില്‍ എന്തോ ചീ‍ഞു നാറുന്നു. സത്യം തുറന്നു പറയുക തന്നെ വേണം. ആരെയാണു പച്ചാളം പേടിയ്കുന്നത്?

sandoz said...

കൊച്ചിയില്‍ മീറ്റിനു വരുന്ന സഹോദരങ്ങളെ സഹായിക്കാന്‍ ഞാന്‍ ഒരു സ്പെഷ്യല്‍ പോസ്റ്റ്‌ വരെ ഇട്ടതാ......എന്നിട്ടും ഇങ്ങനെ ഒരു ചതി ചെയ്യാന്‍ നിനക്ക്‌ എങ്ങനെ മനസ്സു വന്നു പച്ചാളമേ......ഇതിനെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു.......ശക്തമായി തന്നെ......17നു വൈകീട്ട്‌ എന്റെ ഒറ്റയാള്‍ പ്രകടനം....പാലാരിവട്ടം പോളക്കുളത്തില്‍ നിന്നും ആരംഭിച്ച്‌ .......കെട്ട്‌ ഇറങ്ങണത്‌ വരെ..........എന്തൊക്കെ ആഗ്രഹം ആയിരുന്നു....കര്‍ത്താവിനെ സ്തുതിക്കുന്ന പാട്ടു പാടി മീറ്റ്‌ ആരംഭിക്കണം......ഏതാ ആ പാട്ട്‌......മറന്നു പോയല്ലോ.....ആ.......ഇനി പറഞ്ഞിട്ട്‌ എന്താ കാര്യം......

Siju | സിജു said...

എടാ ----,
ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ വേണമായിരുന്നോ
ഇന്നലേം കൂടി നിന്നോട് ചോദിച്ചതല്ലായിരുന്നോ
ഇടിയല്ല, നിന്നെ ഞാന്‍ ...

ബിരിയാണിക്കുട്ടി said...

ഛേ!! ഉപേക്ഷിച്ചോ? അപ്പോ കീ ചെയിനൊക്കെ എന്തു ചെയ്യും? ;)

BulogaIPpolice said...

"
അനോണിമസ്‌പുണ്യാളന്‍ said...
ഹാജര്‍ ബുക്കില്‍ ആരും അസൌകര്യം പറയാത്തത് കൊണ്ട് ഈ മീറ്റിങ് ഉപേക്ഷിയ്കല്‍ എന്ത് കൊണ്ട്? ഇതില്‍ ആര്‍ക്കാണു അസൌകര്യം എന്നത് എപ്പോള്‍ എവിടേ പറഞൂ എന്ന് കൂടി അറിയിയ്കാന്‍ പോസ്റ്റിട്ട ആള്‍ക്ക് ബാദ്ധ്യതയുണ്ട്. ഇതില്‍ എന്തോ ചീ‍ഞു നാറുന്നു. സത്യം തുറന്നു പറയുക തന്നെ വേണം. ആരെയാണു പച്ചാളം പേടിയ്കുന്നത്?"

----

ee postil cheengunaarunnath ee comment mathrama. ath mathrama sathyam...

ശ്രീജിത്ത്‌ കെ said...

ഈ ബ്ലോഗില്‍ ആരാണ് അനോണി കമന്റുകള്‍ തുറന്ന് വച്ചിരിക്കുന്നത്? കണ്ട കവലനിരങ്ങികള്‍ ഒക്കെ കയറി ഇറങ്ങുന്നതു കണ്ടിട്ടും അത് മാറ്റാന്‍ സമയമായില്ലേ? എനിക്ക് അഡ്മിന്‍ പവര്‍ തരൂ, എനിക്ക് കൈ തരിച്ചിട്ടും മേല.

അനോണി പുണ്യാള മോനേ, പച്ചാളം ബന്ധപ്പെട്ടവരെ ഒക്കെ മെയിലയച്ചും ഫോണ്‍ വിളിച്ചും അഭിപ്രായം ചോദിച്ചതിനു ശേഷം എല്ലാവര്‍ക്കും വേണ്ടി ഒരു പോസ്റ്റ് ഇട്ടതാണ്. കൊച്ചി ബ്ലോഗേര്‍സിന്റെ മുഖം മാത്രമാണ് പച്ചാളം. തലച്ചോറ് വേറെയുമുണ്ട്. അതോണ്ട് അനോണിയായി വന്ന് സഖാവ് ടെന്‍ഷനടിക്കണ്ട. പച്ചാളത്തിനു പേടി പോലും, പച്ചാളം ആരാന്നാ വിചാരം? അല്ല പിന്നെ.

തറവാടി said...

ചതിയന്‍‍മാര്‍!

4 ടിക്കറ്റിന്‍റെ പണം ഒരാഴ്ചക്കകം തന്നില്ലെങ്കില്‍
കൊട്ടേഷന്‍ ഇവിടെ കൊടുക്കും

വിവി said...

സത്യത്തില്‍ ഇവിടെ എന്താ സംഭവിച്ചത്? ഓണത്തിനിടയില്‍ പൂട്ടുകച്ചവടം നടത്തിയാല്‍ അതു പൊളിയും എന്ന് കേട്ടിട്ടുണ്ട്. അതുപോലെ വല്ലതും നടന്നോ? ഡാ പച്ചാളൂ നീ പേടിക്കണ്ട്രാ മ്മ്ടെ തമ്മനം ഷാജ്യേട്ടന്റെ ഞാന്‍ വിളിച്ച് പറഞ്ഞിട്ട്ണ്ട്. മൂപ്പര് കേരളത്തിലെ ‘ലല്ലു പ്രസാദിന്റെ പാര്‍ട്ടീടെ’ സ്റ്റേറ്റ് കമ്മിറ്റി മെംബറും, പക്കാ ക്വട്ടേഷനും ആണെന്നറിയാലോ അല്ലേ? (ചേയ്! പിപ്പിരി ജോസ്, ചപ്ലി ബിജു, രാജപ്പന്‍ , കരടി, ... തൃശ്ശൂരിലെ എണ്ണം പറഞ്ഞ ‘കലിപ്പ് കന്നാലി’കളൊക്കെ വെട്ടീം കുത്തീം ചത്തു. ഇനി ഇപ്പോ ഞാന്‍ മാത്രണ്ട്..മത്യാ?)

കൃഷ്‌ | krish said...

പച്ചാളമേ: ഇതിനാണോ "ഞങ്ങള്‍ കൊച്ചിക്കാര്‍" എന്ന ബ്ലോഗ്‌ തൊടങ്ങീത്‌.. ആളെ പറ്റിക്കല്‍സിനും ക്വൊട്ടേഷന്‍ എടുത്തുതൊടങ്ങിയോ..
ലേബല്‍: "അടി ഉറപ്പാ"

കൃഷ്‌ | krish

പച്ചാളം : pachalam said...

ഏത് പുണ്യാളന്‍റെ പ്രഭ ചൊരിയുന്നവനായാലും ഇത്ര പേടിക്കണമായിരുന്നോ ഇങ്ങനൊരു കമന്‍റിടാന്‍?

എന്‍റ പുണ്യാളാ താനിത്ര മണ്ടന്‍ കുണാപ്പി ആയിപ്പോയല്ലോ! ച്ഛെ!

-പച്ചാളം-
ശ്രീനി ശ്രീധരന്‍

evuraan said...

ഞാന്‍ GPRS കണക്‍ഷനൊക്കെ അപ്ലേ ചെയ്തിട്ടിരിക്കുവാ.

ഇക്കാസേ, അതിനെ പറ്റി (നാട്ടിലെ gprs) കുറച്ചു കൂടി വിശദമായി എഴുതാമോ? എനിക്കുള്ള ചോദ്യങ്ങള്‍ ഇതൊക്കെയാണു:

1) gprs NIC കാര്‍ഡാണോ, അതോ സെല്‍ഫോണ്‍‌ കേബിള്‍ വേണ്ടി വരുമോ? card എന്നതു കൊണ്ട് pci/pcmcia കാര്‍ഡാണോ എന്ന് വിവക്ഷ.

2) എന്ത് വില? സബ്സ്ക്രിപ്ഷന്‍ എങ്ങിനെ? മാസക്കണക്കോ ഡാറ്റാ ട്രാന്‍സ്ഫര്‍ റേറ്റോ?

3) ആരാണു നല്ല GPRS പ്രൊവൈഡര്‍?

4) Baud Rate എത്രയാണവരു പറയുന്നതു്?

kumar © said...

എന്റെ പേര്‍, കുമാര്‍. അനോണിമസ് പുണ്യാളന്റെ ചുറ്റും ഉള്ള പ്രാഭാപൂരം പോലെ ഒന്ന് എന്റെ ചുറ്റിലും ഇല്ല. ഞാന്‍ ഒരു സാധാ കുമാര്‍.

ചില വസ്തുതകള്‍ മാത്രം പറയാം:
ഞാന്‍ വച്ച പോസ്റ്റില്‍ കാണുന്ന സാധ്യതാ ലിസ്റ്റിലെ 13 പേരില്‍ പകുതിയിലേറേ പേര്‍ ചേര്‍ന്നാണ് ഈ ബ്ലോഗുമീറ്റിനെ കുറിച്ചു തുടക്കത്തില്‍ സംസാരിച്ചത്. ഇതില്‍ പലരുടേയും അസൌകര്യം പ്രമാണിച്ച് അതു ഒഴിവാക്കുകയായിരുന്നു. പലരേയും ഞങ്ങള്‍ നേരിട്ട് അറിയിച്ചു. നേരിട്ടറിയാന്‍ കഴിയാത്തവര്‍ക്ക് അറിയാന്‍ പച്ചാളം തന്നെ പോസ്റ്റും വച്ചു. ഞാന്‍ മുകളില്‍ പറഞ്ഞത് ബൂലോകത്തിലെ പുണ്യവാളനുള്ള മറുപടി അല്ല.
ഇതിനു തൊട്ടുമുന്‍പുള്ള പോസ്റ്റ് ഞാന്‍ വച്ചതുകൊണ്ട് അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് പറയുന്നു. അത്രെ ഉള്ളു.

അനോണി പുണ്യാളച്ചനോട്, പുണ്യാളച്ചന്റെ നടുകില്‍ ഒരു നട്ടെല്ലിന്റെ ഐഡി എങ്കിലും ഉണ്ടായിരുന്നെങ്കില്‍ താങ്കളുടെ ചോദ്യത്തെ അതിന്റെ ബഹുമാനത്തോടെ കണ്ടേനെ. അതുകൊണ്ടുതന്നെ പറയുന്നു, താങ്കളുടെ ചോദ്യം മറുപടി അര്‍ഹിക്കുന്നില്ല. (പച്ചാളം പറഞ്ഞതുപോലെ, ഇങ്ങനെ ഒരു കമന്റിടാന്‍ താങ്കള്‍ക്ക് എന്തിനായിരുന്നു ഈ അനോണിമുഖം?) പക്ഷെ ഒന്നു മാത്രം പറയാം ആരും ആരെയും പൊലെ അതിബുദ്ധിമാന്‍മാര്‍ അല്ല. പക്ഷെ മണ്ടന്മാരും അല്ല !

താങ്കള്‍ പറഞ്ഞ പോലെ ചീഞ്ഞുനാറുന്ന ചിലതുണ്ട്. തല്‍ക്കാലം അതുപറഞ്ഞ് കൂടെ നാറാന്‍ ഞാന്‍ ഇല്ല.

.::Anil അനില്‍::. said...

അയ്യോ പച്ചാളം...(എക്കോ)
എന്നെപ്പേടിച്ചാണോ ഇത് ഉപേക്ഷിച്ചുകളഞ്ഞത്?
ഞാന്‍ മാര്‍ച്ചിലാണെങ്കില്‍ വരാമെന്നാ പറഞ്ഞത്.
‘ആയുധങ്ങളുമായി ക്വട്ടേഷന്‍ സംഘം പിടിയില്‍’ എന്നൊരു വാര്‍ത്ത ദീപിക‌ഓണ്‍ലൈനില്‍ ഇപ്പൊ കണ്ടു. അതെങ്ങാനുമാണോ പ്രശ്നം?

ഏവൂരാനു വേണ്ടി ഒരു ഇന്ററിം ലിങ്ക് :
http://gprsindia.googlepages.com/PC.htm പ്രയോജനമുണ്ടോ എന്നടിയില്ല.

കരീം മാഷ്‌ said...

കലേഷിന്റെ സാന്നിധ്യമുണ്ടായിട്ടും ഒരു മീറ്റു ചീറ്റിപ്പോകുകയെന്നു വെച്ചാല്‍ വിശ്വസിക്കാനാവുന്നില്ല.
സാരമില്ല. ഇനി നല്ല ഒരവസരത്തിലേക്കു മാറ്റിവെക്കാം.

ikkaas|ഇക്കാസ് said...

ഏവൂരാന്‍ സര്‍,
സാങ്കേതിക വിവരങ്ങള്‍ അറിയില്ല.
അറിയാവുന്നത് താഴെ:
gprs /edge എയര്‍ടെല്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനു മാസവരി രൂപാ 250/- കൊടുത്താല്‍ മതിയാവും. സെല്‍ഫോണ്‍‌ കേബിള്‍/ബ്ലൂടൂത്ത് വേണം. സ്പീഡ് gprs-22.4kbps, EDGE-44.8 (upto 115kbps എന്ന് കമ്പനി പറയുന്നു)

റിലയന്‍സ് (cdma) ലാപ്ടോപ്പില്‍ ഉപയോഗിക്കുന്ന ഡേറ്റ കാര്‍ഡ് , അതുപോലെ ഡെസ്ക്ടോപ്പിനു വേണ്ടി ഡേറ്റ ടെര്‍മിനല്‍ എന്നിവ പ്രൊവൈഡ് ചെയ്യുന്നുണ്ട്. 6000 ത്തോളം രൂപ വില വരും. മാസവരിയും ഡൌണ്‍ലോഡ് ചെയ്യുന്ന ഡേറ്റ, അല്ലെങ്കില്‍ സമയം എന്നിവയെ ബേസ് ചെയ്ത് താരിഫ് പ്ലാനുകളുമുണ്ട്. അവര്‍ പറയുന്ന സ്പീഡും 115 kbps തന്നെ.
GPRSനു നല്ലത് AIRTEL തന്നെ. അവരുടെ കൊച്ചി, കാലിക്കറ്റ്, ട്രിവാന്‍ഡ്രം സ്വിച്ചുകള്‍ EDGE സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് അറിവ്.

ദിവ (diva) said...

"മീറ്റ് ഉപേക്ഷിക്കുന്നു..."

ഓ, ഞാന്‍ വിചാരിച്ച്, പച്ചാളം വെജിറ്റേറിയനാകാന്‍ പോകുന്നൂന്ന്

:-)

ദില്‍ബാസുരന്‍ said...

ങേ... മീറ്റ് ഉപേക്ഷിച്ചാ?

പ്രൂ... (ഊറിച്ചിരിച്ചതാ)

പച്ചാളമേ,
ഒരാഴ്ച മുമ്പത്തെ എന്റെ ചാറ്റ് ഹിസ്റ്ററി ഒന്ന് നോക്കിയേ. എന്നിട്ട് ദക്ഷിണ വെല്ലതും വെയ്ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ മടിയ്ക്കണ്ട ആവാം. :-)

കലേഷ്‌ കുമാര്‍ said...

മീറ്റ് ചീറ്റിയതല്ല പ്രിയ കരിംഭായ്. പലരുടെയും (എന്റേതടക്കം) അസൌകര്യം മൂലം മാത്രമാണ് മീറ്റ് മാറ്റി വച്ചത്. കുമാര്‍ഭായ് അത് വ്യക്തമായി മറുപടിയില്‍ പറയുന്നുമുണ്ടല്ലോ.

പച്ചാളത്തിന്റെ തലേല്‍ ആരും കുതിരകയറണ്ട. ഞങ്ങളെല്ലാരും കൂടെ പറഞ്ഞിട്ടാണ് പച്ചാളം ഈ പോസ്റ്റ് ഇട്ടത്. ആരും ഒറ്റയ്ക്കെടുത്ത തീരുമാനവുമല്ല.

മുഖമില്ലാത്ത അനോണിശിഖണ്ടികള്‍ പറയുന്നത് ആരും തന്നെ വിലയ്ക്കെടുക്കണ്ട. ആരുടെയിടയിലും യാതൊരു ചേരിതിരിവും ഇല്ല. എല്ലാരും ഒറ്റക്കെട്ട് തന്നെ.

മുല്ലപ്പൂ said...

മൂന്ന് ,നാലു ദിവസം കൊണ്ടു ലിസ്റ്റിടലും, മീറ്റ് ഉപേക്ഷിക്കലും നടന്നോ ?

vettikkappulli said...

എന്നെപ്പൊലുള്ളവര്‍ക്കൊക്കെ ഒന്നു കാനാന്‍ പറ്റുന്നതിനു മുന്നെ മീറ്റ്‌ വേണ്ടാന്നു വെച്ചോ.. അതു കൊള്ളാല്ലൊ..പിന്നെ മീറ്റ്‌ എന്നൊക്കെ പരഞ്ഞപ്പൊ ത്രിപൂണിതുറയിലെ കോട്ടവാതില്‍ മുതല്‍ രന്ദെണ്ണം വീതം അടിച്ചു മീറ്റ്‌ സ്ഠലത്ത്തു വരണം എന്നാരുന്നു ആഗ്രഹം.പക്ഷെ എല്ലാം കളഞ്ഞില്ലേ...
പിന്നെ GPRS നെ പറ്റി തന്ന വിവരങ്ങലൊക്കെ നന്നായി...ഞാനതു കുറെ നാലായിം അന്വെഷിക്കുന്നു....