ഉലകം ചുറ്റും വാലിബന്‍ എന്ന് കേട്ടിട്ടില്ലേ......അതു പോലെ നമ്മുടെ ബൂലോഗത്തുമുണ്ട് ഒരു വാലിബന്‍....പക്ഷേ അതിനെ വിശേഷിപ്പിക്കുന്നത്.....ഉലകം ചുറ്റും വാലില്ലാത്തവന്‍ എന്നാണു......ഈ വ്യക്തിയുടെ സ്വന്തം സ്ഥലം കണ്ണൂര്‍ ആണ്.ഈ സൈസ് സാധനങ്ങളെ നാട്ടില്‍നിര്‍ത്താന്‍ പറ്റില്ലാ എന്ന് നാട്ടുകാര്‍ പഞ്ചായത്തില്‍ ഭീമ ഹര്‍ജികൊടുത്തതിന്റെ ഫലമായി പഠിപ്പും...ബാക്കിയുള്ള വളര്‍ച്ചപൂര്‍ത്തിയാക്കേണ്ട ഭാരവും കൊച്ചി ഏറ്റെടുത്തു......കൊച്ചീലെപിള്ളേര്‍ക്ക് ഇടി പടിക്കാന്‍ ഒരു ഗോദ കൂടി കിട്ടി എന്ന്ചുരുക്കം......ആയുധങ്ങള്‍ വച്ചുള്ള കളികളൊന്നും കണ്ണൂരുകാരെപ്രത്യേകിച്ച് പഠിപ്പിക്കണ്ടാ കാര്യമില്ലാത്തത് കൊണ്ട് ...ബാക്കിയുള്ളഅടവുകളായ ....ചാടിച്ചവുട്ട്....ഓടിച്ചിട്ടിടിക്കല്‍...10 സെക്കന്റ്‌കൊണ്ട് 500 മീറ്റര്‍ ഓട്ടം...ഇതൊക്കെ അവന്‍ കൊച്ചിയില്‍ നിന്ന്പഠിച്ചെടുത്തു....പിന്നെ കൊച്ചിയില്‍ നിന്ന് ബാംഗ്ലൂര്‍ക്ക്.......ഇവിടെ ഞാന്‍ എന്ത് ചെയ്യാനാ എന്ന് സങ്കടപ്പെട്ട് ..ചെറിയകൊട്ടേഷനും.....ബാറടപ്പിക്കല്‍ യൂണിയന്റെ സ്ഥപക പ്രസിഡന്റുമായിനടക്കുന്നതിനിടയില്‍ ആണ്...അവന്‍ ബ്ലോഗുകളെ കുറിച്ചറിഞ്ഞത്......അങ്ങനെ അവനും ബ്ലോഗറായി......അങ്ങനെ അടുത്ത് തന്നെ പെണ്ണ്‍ കെട്ടാം എന്നഅവന്റെ ആശ പൊളിഞ്ഞു.....പിന്നെയുള്ള അവന്റെ വീക്നസ്സ് എന്ന് പറഞ്ഞാല്‍ മീറ്റുകളാണ്.രാവിലേ കൊച്ചിയില്‍ വന്ന് മീറ്റും....ഉച്ചക്ക് ചെന്നയില്‍....വൈകീട്ട്‌ഹൈയ്ദ്രാബാദില്‍.....പിറ്റേന്ന് നേരേ ഡെല്‌ഹി.....അവിടുന്ന് പഞ്ചാബ്...ജമ്മുവില്‍ ഒരുമീറ്റ് ഉടനേ ഉണ്ടാകും.....ഈറ്റിംഗ്...മീറ്റിംഗ് ആന്‍ഡ് വമിറ്റിംഗ്...അതാണവന്റെ പോളിസി.....ഹയ്യ്...ഞാന്‍ ഇത്രയുമൊക്കെ പറഞ്ഞിട്ടും നിങ്ങള്‍ക്ക് ആളെമനസ്സിലായില്ലേ......ഞാന്‍ പറഞ്ഞ് വന്നത് നമ്മുടെശ്രീജിയെക്കുറിച്ചാ....ശ്രീജിത്ത് എന്ന ബാച്ചികളുടെ പൊരുതുംസിംഹത്തെക്കുറിച്ച്....ഇപ്പൊ ഇതെന്താ ഇവിടെ പറയാന്‍ കാര്യമെന്നോ..പറയാം....അവനേ ....നാട് വിട്ടൂന്ന്.....അതിലിപ്പൊ എന്താ ഇത്രപറയാന്‍...അവന്‍ എന്നാ നാട്ടില്‍ നിന്നേക്കണേ എന്ന്ചോദിച്ചേക്കരുത്.....ഇത് ..അവനേ... അമേരിക്കക്ക് പോയീ എന്നാ കേട്ടേ.....
അമേരിക്കയില്‍ എവിടേന്ന്ചോദിച്ചാല്‍....പണ്ടാരോ പറഞ്ഞ മാതിരി അമേരിക്കന്‍ ജംഗ്ഷന്‍ എന്നേഎനിക്കും അറിയാവൂ........ഇനീപ്പൊ അവനോട് ചോദിച്ചിട്ടും വലിയ കാര്യംഇല്ലാ......അമേരിക്കന്‍ മുക്ക് എന്നേ അവനും അറിയാവൂ.......ഇനി എല്ലാ ദിവസവും അമേരിക്കയില്‍ മീറ്റുണ്ടാവും....ഇന്ന് ന്യൂയോര്‍ക്കിലെങ്കില്‍..നാളെ മിന്നസോട്ട......പിന്നെ വാഷിങ്ങ്ടണ്‍[മാപ്പ് നോക്കീട്ട്..ഇത്രേം സ്ഥലങ്ങളേ വായിക്കാന്‍ പറ്റിയുള്ളൂ]......അമേരിക്കന്‍ ബ്ലോഗേഴ്സിന്റെ ശ്രദ്ധക്ക്..സ്വീകരണം കൊടുക്കാന്‍ഉദ്ദേശിക്കുന്നവര്‍ നേരത്തേ ബുക്ക് ചെയ്യേണ്ടതാണു.....എന്തായാലും.....മിന്നസോട്ട കരയോഗത്തിന്റെയും.....ഇന്‍ഡ്യാനപൊളിസ്‌പഞ്ചായത്തിന്റേം സ്വീകരണം കഴിഞ്ഞിട്ടേ..വേറൊരു സ്വീകരണത്തെക്കുറിച്ച്‌തല്‍ക്കാലം അവന്‍ ചിന്തിക്കൂ.....അമേരിക്കയിലേക്ക് കൂട് മാറുന്ന ബാച്ചികളുടെ അഭിമാനം....മലയാളംബ്ലോഗേഴ്സിന്റെ ഭാഗ്യം......ശ്രീമാന്‍ ശ്രീജിത്തിനു.....എല്ലാ നന്മകളും...ഐശ്വര്യങ്ങളും ഉണ്ടാവട്ടെഎന്ന് പ്രാര്‍ഥിക്കുന്നു....ആശംസിക്കുന്നു......
(പോസ്റ്റ് തയ്യാറാക്കിയത് സാന്റോസ്)
13 comments:
ഇനി കൊളമ്പസ്സിനെ കണ്ടാല്‍ അമേരിക്കക്കാര് പൊക്കി എടുത്തിട്ടിഡിക്കും, അങ്ങ്വേര്‍ഡെ പുസ്തകം വായിച്ചാത്രെ ശ്രീജിത്ത് അമേരിക്കയ്ക്ക് പോയത്!!
ദൈവമേ അമേരിക്കയെ കാത്തോളണേ.....
ഹത് ശരി കളിച്ച് കളിച്ച് അവന്‍ അമേരിക്ക വരെ എത്ത്യാ. അമേരിക്ക്കേടേ കഷ്ടകാലം അല്ലാണ്ടെന്താ?
അവന്‍ താമസിക്കണ സ്ഥലം എവിടാണാവോ, അല്ല അവിടെ ഒരു മാസം കഴിഞ്ഞാല്‍ 1 ഡോളറിന് 10 ഹെക്ടര്‍ സ്ഥലവും 250 ബഹുനിലകെട്ടിടവും വില്‍ക്കുമായിരിക്കും അല്ലേ (സ്റ്റാമ്പ് ഡ്യൂട്ടി വരെ സായിപ്പും മദാമ്മേം കൂടി കെട്ടും). എന്നാലും എനിക്ക് ആലോചിക്കാന്‍ വയ്യ. ലവന്‍ സായിപ്പിനെ കീമാനും, മദാമ്മയെ വരമൊഴിയും ഒക്കെ പഠിപ്പിച്ച് ഒരു വിലസ് വിലസും. അഫിനന്ദന്‍സ് :)
പാവം കൊളംബസ്.. അങ്ങേര്‍ക്ക് ഇത്ര ദീര്‍ഘ വീക്ഷണമില്ലാതെ പോയല്ലോ!!
അമേരിക്കയില്‍ ചെന്നിട്ടെങ്കിലും, മണ്ടത്തരം തുടര്‍ന്നെഴുതണം ജിത്തേ.....പ്ലീസ്....വി മിസ്സ് യു......
സാന്റോസെ പോസ്റ്റ് കലക്കി.
പിന്നെ ഒരു സംശയം. മറുമൊഴിയില്‍ ഇംഗ്ലീഷില്‍ ഇട്ടാല്‍ കമന്റു വരുമോ? വര്‍മ്മമാരും, അനോണിമാരും അവിടെ വരുമോ? അവര്‍ക്കു സ്വാഗതം ഉണ്ടോ? അവിടെ ഐ പി പോലീസുണ്ടോ?
പാവം ശ്രീജിത്ത് അല്പം സ്വസ്ഥതയ്ക്കു വേണ്ടി അമേരിക്കയ്ക്കു പോയാലും വെറുതെ വിടൂല്ലേ.
ചാത്തനേറ്:
ഒരൊറ്റ വിഷമം മാത്രം ശ്രീജിത്ത് കൈപ്പാട് അകലെ നിന്നും മുങ്ങീലോ...
ദാസാ നിനക്ക് രാവിലെ ബ്രേക് ഫാസ്റ്റ് പുട്ടും കടലേം ഉണ്ടാക്കിത്തരാന്‍ ഈ വിജയനേം കൂടി കൊണ്ട് പോവ്വോ അമേരിക്കയ്ക്ക്?
ശ്രീജിത്തിന് എല്ലാ ആശംസകളും
ശ്രീ ജിത്തിനാശംസകള്‍........
പുതിയ അമേരിക്കന്‍ മണ്ടത്തരങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്.......
മണ്ടത്തരങ്ങള്‍ അമേരിക്കയില്‍ - ഛകഛകഛാ (മ്യൂസിക് ഇട്ടതാ)
ഓ.ടോ. സാന്റോസേ ടെലഫോണ്‍ പോസ്റ്റാണോ?
ശ്രീജിക്ക് അന്‍പത്തിരണ്ടാം പിറന്നാള്‍ ആശംസകള്‍.....
അമേരിക്കേല് വച്ച് ബുഷ് അവനെ നോക്കി ചിരിച്ചെന്ന്...എന്തിനാണാവോ....
സാന്റോസ് മാമാ, ആശംസകള്‍ക്ക് നന്ദി.
പെട്ടെന്ന് ഷാരു എന്ന് കണ്ടപ്പോള്‍ യൂറോപ്പില്‍ എന്റെ സഹപഠിയായിരുന്ന വടക്കെ ഇന്ത്യക്കാരിയെയാണു.
ഞാന്‍ ഈയിടെയായി കൊച്ചിക്കാരിയ്കളെ നോക്കാറുണ്ട്.
എന്റെ മകളെ അങ്ങോട്ടാ കെട്ടിച്ചയച്ചിരിക്കണ് .
ആരാ ഈ അതുല്ല്യാ ചേച്ചി..
ലിങ്ക് അയക്കൂ...
ഷാരുവിന്റെ ബ്ലോഗിലൂടെ ചെറുതായി ഒന്ന് കണ്ണോടിച്ചു.
മൊത്തത്തില്‍ കൊള്ളാം.
സ്നേഹത്തോടെ
ജെ പി അങ്കിള്‍
ത്രിശ്ശിവപേരൂര്‍
Post a Comment