Sunday, April 15, 2007

ഡ്രിസിലിനും അന്‍‌വറിനും...

വിഷുദിനത്തില്‍ പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ച രണ്ടുപേര്‍..
ഡ്രിസില്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന നദീറും
ജപ്പാനില്‍ നിന്ന് ബ്ലോഗെഴുതുന്ന അന്‍‌വറും.
അന്‍‌വര്‍ ജപ്പാന്‍ ജീവിതത്തോടു വിടപറഞ്ഞ് ഉടന്‍ കൊച്ചിയിലെത്തുമെന്നും അറിവുണ്ട്.
രണ്ടാള്‍ക്കും പിറന്നാളാശംസകള്‍.
അതുപോലെ അന്‍‌വറിനു എല്ലാ കൊച്ചിക്കാരുടെയും പേരില്‍ കൊച്ചിയിലേക്ക് കൊച്ചിയിലേക്ക് സ്വാഗതവും.

8 comments:

ikkaas|ഇക്കാസ് said...

വിഷുദിനത്തില്‍ പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ച രണ്ടുപേര്‍..
ഡ്രിസില്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന നദീറും
ജപ്പാനില്‍ നിന്ന് ബ്ലോഗെഴുതുന്ന അന്‍‌വറും.
അന്‍‌വര്‍ ജപ്പാന്‍ ജീവിതത്തോടു വിടപറഞ്ഞ് ഉടന്‍ കൊച്ചിയിലെത്തുമെന്നും അറിവുണ്ട്.
രണ്ടാള്‍ക്കും പിറന്നാളാശംസകള്‍.
അതുപോലെ അന്‍‌വറിനു എല്ലാ കൊച്ചിക്കാരുടെയും പേരില്‍ കൊച്ചിയിലേക്ക് കൊച്ചിയിലേക്ക് സ്വാഗതവും.

വക്കാരിമഷ്‌ടാ said...

അന്‍‌വറേ, ഡ്രിസിലേ, ആശംസകള്‍.

അന്‍‌വറണ്ണന്‍ പോരുവാണോ? നാസുതൊട്ട് നരീറ്റാ വരെ ഒരു യാത്രയയപ്പ് കണ്ണ്‌വോയി അറേഞ്ച് ചെയ്യണോ? ടോപ്പെടുത്ത് കളഞ്ഞ ഒരു കാറില്‍ അന്‍‌വറണ്ണന്‍ ഇങ്ങിനെ കൈയ്യൊക്കെ കൂപ്പി, രണ്ട് സൈഡിലും നിന്ന് ആധാരകര്‍ സയനോരാ, സയനോരാ പാടി...

sandoz said...

അന്‍ വറിനും ഡ്രിസിലിനും ജന്മദിനാശംസകള്‍.

അന്‍ വറിനു കൊച്ചീലേക്ക്‌ സ്വാഗതം.ഇങ്ങട്‌ പോരു ചുള്ളാ..ഒരു ഗതിയാക്കി തരാം...നുമ്മ ഇല്ലേ ഇവിടെ...

ദേവന്‍ said...

അന്വറിനും നദീറിനും ആശംസകള്‍. നദീര്‍ ലീവില്‍ പോയതായിരിക്കുമല്ലോ ല്ലേ?

അന്‍‌വര്‍ സാദത്ത് | anwer sadath said...

ഇക്കാസേ...ആശംസകള്‍ക്കും സ്വാഗതത്തിനും നന്ദി :). പുലിമടയിലേക്ക് വരുന്നുണ്ട് ...

വക്കാരി... പോവുകയാണ്...ഹയ്..വക്കാരിമഷ്‌ടാ...സുമിമാസേന്‍ ഒക്കെ മതിയാക്കുന്നു...
പിന്നെ യാത്രയയപ്പ്...അത് അവിടെ നില്‍ക്കട്ടേ...സ്വീകരണത്തിന്റെ കാര്യം എന്തായി ?

സാന്റോസണ്ണാ...ദേവേട്ടാ :)

തമനു said...

ഡ്രിസിലേ, അന്‍‌വറേ താമസിച്ചെങ്കിലും ജന്മദിനാശംസകള്‍.

എന്നാലും അന്‍‌വറേ കൊച്ചീക്കു പോകാന്‍ തന്നെ തോന്നിയല്ലൊ. കഷ്ടം. അഫ്ഗാനിസ്ഥാനിലോട്ടോ, ഇറാഖിലോട്ടൊ ആയിരുന്നു ഭേദം.

അഗ്രജന്‍ said...

ഡ്രിസിലേ, അന്‍‌വറേ ജന്മദിനാശംസകള്‍... ഇല്ല ഒട്ടും താമസിച്ചിട്ടില്ല... ആശംസകള്‍ ഇന്നലേയേ വിട്ടിരുന്നു... വിഷൂന്‍റെ ലീവായതോണ്ട് താമസിച്ചതായിരിക്കും (ക.ട. മുല്ലപ്പൂ)

:)

തമനൂ... ഇതാണോ വിഷുക്കൊട്ട്... വിഷുക്കൊട്ട് ന്ന് പറേണത് :)

ഡ്രിസില്‍ said...

ശ്ശൊ!!! ഞാനെന്തൊരു പാപിയാണ്‌. ഇത് കാണാന്‍ വൈകിപ്പോയല്ലോ. ങ്‌ഹീ.. ങ്‌ഹീ.. (ഡ്രിസില്‍ കരയുന്നു)
ഇക്കാസെയ്... നന്തിയുണ്ട് നന്തിയുണ്ട് ഇക്കാസെയ്..... എന്റെ ജന്മദിനം ഓര്ത്തുവെച്ച് ആശമ്സയറിയിച്ച നിന്നിലെ ആ സൌഹ്ര്^ദത്തിന്‌..

ദേവേട്ടാ.. ഡ്രിസില്‍ ലീവിനു പോയിട്ടൊന്നുമില്ലേ.. ഇവിടെയൊക്കെ ഉണ്ട്. കമന്റിടുന്ന സമയം കൂടി ബ്ലോഗ് വായിക്കാന്‍ ഉപയോഗിക്കുകയാണ്‌. അത്ര മാത്രം പോസ്‌റ്റുകളുണ്ട്. ഒന്നും വിടാനും തോന്നുന്നില്ല.

പ്രിയ വക്കാരി, സാന്‍ഡോസ്, തമനു, അഗ്രജന്, നിങളുടെ സൌഹ്ര്^ദത്തിനു നന്ദി..