പ്രിയപ്പെട്ടവരേ,
കേവലം 9 ദിവസം കൊണ്ട് സംഘടിപ്പിച്ച കേരളാ ബൂലോഗ സംഗമം 3 തുടങ്ങുകയാണ്.
നാളെ രാവിലെ കൃത്യം പത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്കിലാണ് നമ്മള്‍ ഒത്തു ചേരുന്നത്.
ഇവിടേക്ക് ബസില്‍ വരുന്നവര്‍ സ്റ്റേഡിയത്തിനു മുന്‍പിലെ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി. സ്റ്റേഡിയത്തിന്റെ സൈഡിലായി ഹോട്ടല്‍ കാണാം.
ഇനി മീറ്റിലെ കാര്യപരിപാടികള്‍:
09.30-10.00 രജിസ്റ്റ്രേഷന്‍
10.00-10.30 പരിചയം പുതുക്കല്‍, പുതിയവരെ പരിചയപ്പെടല്‍.
10.30-11.30 ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം-ശ്രീജിത്ത്.
11.30-13.00 ബ്ലോഗിംഗിന് മലയാളിയുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? -ചര്‍ച്ച.
13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്.
14.00-15.00 സര്‍പ്രൈസ് ഗെയിംസ് -കുമാറേട്ടന്‍ നയിക്കുന്നു.
15.00-15.45 കരോക്കെ ഗാനമേള -വില്ലൂസ് നയിക്കുന്നു.
13.45-14.00 വീണ്ടും കാണാന്‍ വിടപറയല്‍
എല്ലാ മലയാളം ബ്ലോഗര്‍മാരും കാത്തിരിക്കുന്ന ഒരു സസ്പെന്‍സുമായാണ് കുമാറേട്ടനും ശ്രീജിത്തും എത്തുന്നത്.
കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നെങ്ങും പോകാതെ നാളെ രാവിലെ മുതല്‍ കാത്തിരിക്കൂ, നിങ്ങളാഗ്രഹിക്കുന്ന ന്നു തന്നെയാവും അത്. തീര്‍ച്ച! ഒടേതമ്പുരാന്‍ കാത്ത് കുമാറേട്ടന്റെ ജാംബവാന്‍ ബ്രാന്‍ഡ് ലാപ് ടോപ്പിനും എന്റെ ഫോണിനും പിന്നെ അതുവഴി വരുന്ന നെറ്റിനും കൊഴപ്പമൊന്നുമില്ലേല്‍ തത്സമയ സമ്പ്രേക്ഷണം ഇവിടെ കിട്ടും. ഇല്ലെങ്കില്‍ ബുഹ്ഹഹഹാ...
മീറ്റിനെത്തുന്ന ബൂലോഗര്‍:
01. ഇക്കാസ്
02. വില്ലൂസ്
03. കുമാര്‍
04. പണിക്കന്‍
05. നിഷാദന്‍
06. കിച്ചു
07. ഒബി
08. വൈക്കന്‍
09. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍തോമസ്
12. ചാവേര്‍
13. അഹമീദ്
14. പച്ചാളം
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്
ഇവരെക്കൂടാതെ മലയാളത്തില്‍ ബ്ലോഗു ചെയ്യുന്നവരോ താല്പര്യമുള്ളവരോ ആയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം.
ഒന്‍പതരയോടെ തന്നെ എല്ലാവരും എത്തിയാല്‍ സമയത്ത് തന്നെ നമുക്ക് പരിപാടികള്‍ തുടങ്ങാം.
മീറ്റിനെത്തുന്നവരുടെ ഹെല്പ് ലൈനായും ആശംസകളര്‍പ്പിക്കുന്നവരുടെ സൌകര്യത്തിനായും ഒരു ഫോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്പര്‍: +91 9895 258 249.
സസ്നേഹം,
സ്വാഗതക്കമ്മിറ്റിക്കുവേണ്ടി
നിങ്ങളുടെ ഇക്കാസ്.
വാല്‍ക്കഷണം:
സ്വാഗതക്കമ്മിറ്റി ഓഫീസ്
ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്ക്
Saturday, November 11, 2006
Subscribe to:
Post Comments (Atom)
1,095 comments:
«Oldest ‹Older 401 – 600 of 1095 Newer› Newest»ഇത് നാനൂറാണോ ?
400
കൊച്ചി മീറ്റിന് ആശംസകള്‍
പ്ലീസ് എല്ലാരും എന്താ അവിടെ ചെയ്യണേ??
ആയ്യീ... അയ്യയ്യീ... ഞാന്‍ ചമ്മിയേ... പൂഹേയ്
400 എത്തിയോ??
അങ്ങനെ മണ്ണും ചാരിനിന്ന അഗ്രജന്‍ നാന്നൂറും കൊണ്ട് പോയി.
കടത്ത് വെള്ളം യാത്രയായി........കടവില്‍ ഞാന്‍ മാത്രമായി...
പോയി.. എന്റെ 400 പോയീ...
എന്ന തവം ചെയ്തനാ...
ബ്ലോഗും ചാരിനിന്നവന്‍, 400 കൊണ്ട് പോയി
400 എനിക്ക് കിട്ട്വോ?
എന്‍റീശോയേ... അതെനിക്കിട്ടു തന്നെ കിട്ടിയോ... ഡും ഡും ഡക്കട ഡും ഡും ഡക്കട
നൂറടിച്ചാല്‍ കാനവാസികളാവുന്നവരാണ് 400 അടിക്കണം എന്നു പറഞ്ഞു കരയണേ....
കീമാനില്ല്യാ എനിക്ക്...
ആരേലും ഒന്ന് കിണറ്റിലിറങ്ങി പരിശ്രമിയ്കൂ... പ്ലീസ്
ഖത്തറില്‍ വിശിഷ്ടാതിഥി അതുല്യേച്ചിയാണോ?
ഇനി 500 ആകുമ്പോള്‍ വരാം
ഫൌള്‍ കളിച്ചതിന് മ്യാപ്പ്... ന്നാലും ആ 400 അടിച്ചത് ‘കീബോര്‍ഡിന്‍റെ കൈകളായിരുന്നു’
ദൈവമേ എന്റെ യീ സിസ്റ്റവും ഇതിന്റെ നെറ്റും, ഇത് എന്നേം കൊണ്ടേ പോവൂ..
അഗ്രജന്‍ ഫൗളാ കളിയ്കണേ... 400 ഡിക്ലയര്‍ ചെയ്താ 400 ആവണം. അല്ലാതെ... ഇത് ഇത് ഇപ്പോ ഇപ്പോ... ഫൗള്‍ .. ചീറ്റിംഗ് ചീറ്റിംഗ്...
അതുല്യേച്ചീ പ്ലീസ് ഒരു പ്രോത്സാഹ സമ്മാനം എങ്കിലും എനിക്ക് തര്വോ??
അല്ലെങ്കിലും നാനൂറിലേറെ നല്ലത് മുന്നൂറ്റി തൊണ്ണൂറ്റി ഒമ്പതാ...
അതുല്യചേച്ചീ തല്‍കാലം സൂപ്പര്‍മാനേയോ സ്പൈഡര്‍മാനേയോ നോക്കൂ...
എന്താ മാഗ്നിയ്കൊരു സംശയം??
ശ്രീജീ,
എന്റെ കുറവ് അവിടെ അനുഭവപ്പെടുന്നില്ലേ? (ഉണ്ട് എന്ന് പറയാന്‍ തരേണ്ട കാശ് മണിഓര്‍ഡര്‍ വിട്ടിട്ടുണ്ട്.):-)
പാര്‍വതീ ഇന്ന് നേര്‍ച്ചകളോന്നും ഏല്‍ക്കുന്നില്ലല്ലോ...
ഡല്‍ഹി മീറ്റിന്റെ റിപ്പോര്‍ട്ട് ഇത്ര മനോഹരമായി എഴുതിയതിന് പ്രോത്സാഹനമല്ല ഒരു മുഴോന്‍ സമ്മാനം തന്നെ തരണം പാര്‍വതിക്ക്!
പാറൂക്കൂട്ടി, പ്രോല്‍സാഹനമില്ല്യാ എന്റേടത്ത്. ഇന്നലെ വിശ്വം ഒരു ഫെവിക്കോള്‍ എപ്പോക്സി പരസ്യം കൈപ്പിള്ളിയ്ക് നല്‍കിയട്ടുണ്ട്. അത് മതിയെങ്കില്‍.... ഞാന്‍ ദാ... വിടുന്നു.
അതുല്യേച്ചീ മാഗ്നി ഖത്തറില്‍ ജീവിച്ചിരിപ്പില്ല
ഇനീപ്പോ പുണ്യാളനെ രണ്ട് ചീത്ത പറഞ്ഞിട്ട് തന്നെ കാര്യം, ഒന്നൂല്ലേലും പരിചയക്കാരാണെന്നെങ്കിലും ഓര്‍ക്കണ്ടേ..ഹും നിയമോം കാശും ആയപ്പോള്‍ പുണ്യാളനും ആള് മാറും..വച്ചിട്ടുണ്ട് ഞാന്‍..ഇനി അഞ്ചു പൈസ തുട്ട് മാത്രേ വീഴൂ നേര്‍ച്ച പേട്ടീല്..
പാര്‍വതീ സങ്കടപെടാതെ... ചിലപ്പോള്‍ അഞ്ചൂറ് കിട്ടുമായിരിക്കും.
മാഗ്നിയേ, പാറു പ്രോത്സാഹനസമ്മാനം ചോദിച്ചത് പഴമ്പൊരിതീറ്റമല്‍സരത്തിന് ഒന്നാം സ്ഥാനം കിട്ടീല്ലേ അതിനാ....
അല്ലാ ഇതിപ്പോ എതാണ്ട്.. ആനയ്കെന്ത് ശീവേലി, പട്ട തിന്നാ പോരെ.. എന്ന് പറഞ്ഞ പോലെ. നമ്മളൊക്കെ ശീവേലിയൊന്നും കാണാണ്ടേ.. പട്ട മാത്രം അടിച്ചിരിയ്ക്യാ... ശീവേലീടെ കൊട്ടു പോലും ഇല്യാലോ.
എന്നാലും അവര് ഫുഡിന്റെ കാര്യത്തെ പറ്റി കമാന്ന് ഒരക്ഷരം മിണ്ടുന്നുണ്ടോന്ന് നോക്കിക്കേ..
ഇവിടെം ഒരു പ്ലേറ്റ്..പ്ലീസ് പാച്ചൂസു റെക്കമെന്റ് ചെയ്യടേ..
മാഗ്നിയേ ഈ പൂരപാച്ചിലൊന്ന് കഴിഞ്ഞോട്ടെട്ടോ. എന്നിട്ട് പിഡ്ണം ഒക്കെ വാരിയിട്ട് കത്തിച്ച് പറമ്പും ഒതുക്കീട്ട് ഞാന്‍ മാഗ്നീടെ അടുത്തെയ്ക് എത്താം ട്ടോ. വച്ചിട്ടുണ്ട് വച്ചിട്ടുണ്ട്...
ങേ ആരാ ഒരു പട്ടയടിയുടെ കാര്യം പറഞ്ഞത്? ഓ... ഇതാ പട്ടയല്ലാരുന്നോ? ഞാനിത്തിരി ജീരകവെള്ളവുമായി വന്നതായിരുന്നു
യു.എ. ഇ. ,അമേരിക്ക,ജപ്പാന്‍, ആഫ്രിക്ക, മറ്റു വിദേശരാജ്യങ്ങള്‍, എന്നിവയില്‍ വസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്----
അടുത്ത മീറ്റ് കേരളത്തില്‍ വേണമെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. അതൊരു ലോകമലയാള ബ്ലോഗേര്‍സ് മീറ്റ് ആവണം.
എനിക്ക് പാസ്പോര്‍ട്ടും വിസയും എടുക്കാന്‍ വല്യ വിഷമം ആണ് .അതാണ് ;)
qw_er_ty
അയ്യോ ആ പഴം പൊരി ഒന്നും പറേണ്ട മുരളേയ്യ്..എന്താര്‍ന്നു രുചി, സുഗതരാജിനും കളത്രത്തിനും എന്ത നന്ദി പറഞ്ഞിട്ടും മതിയാവുന്നില്ല..ഹൊ..എത്ര കാലം കൂടിയ നല്ല പഴുത്ത ഏത്തപ്പഴം കൊണ്ടു ഉണ്ടാക്കിയ തിന്നത്, അതിന് ഫസ്റ്റ് അടിച്ച സമ്മാനത്തിന് ഞാന്‍ മൂന്നോ നാലോ(??) അരിയുണ്ട തിന്നേ.
ഇതിപ്പോ ഇവിടെ ഒരു 100 പോലും കാണാനുള്ള യോഗല്യാന്ന് തോന്നുന്നു
ന്യൂസ് അപ്ഡേറ്റ് :-
ഫോണ്‍ ഇക്കാസിന്റെ കയ്യില്‍ കൊടുത്ത് എല്ലാവരും നല്ല ഫുഡ്ഡഡിയില്‍ അണെന്ന് തോന്നുന്നു (ഇക്കാസും കഴിക്കുന്നുണ്ടോ എന്ന് ചോദിക്കാന്‍ മറന്നു). വായില്‍ ഫുഡ്ഡിക്കുന്നതിനാല്‍ കുമാരേട്ടന്‍ അധികം സംസാരിച്ചില്ല. ഒബിയെ കഴിക്കാനായി കൂട്ടിയിട്ടിരിക്കുന്ന ചോറ് കാരണം കാണാനില്ല എന്നൊരു ന്യൂസും ഉണ്ട്. എല്ലാവരും കഴിച്ച് അര്‍മാദിക്കുന്നു...
യ്യ്യേ... ഞാന്‍ പോണൂ. കൊച്ചീക്കാരോട് കൂകി കൂകി ഞാന്‍ മടുത്തു. അവരിപ്പോ അവിടെ എന്താപ്പാ കാട്ടിക്കുട്ടണേ?
ഊണിനുശേഷം, പെണ്ണുകാണല്‍ എന്ന വിഷയത്തെപ്പറ്റി ശ്രീജിത്തും, ചിക്കുന്‍ഗുനിയ എന്ന വിഷയത്തെപ്പറ്റി പച്ചുവും സംസാരിക്കുന്നതായിരിക്കും.
മുരളീ, കൊച്ചിക്കാര്‍ മിണ്ടുന്നില്ലല്ലോ? ഖത്തര്‍ മീറ്റ് ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞു പോരേ? അതിന്റെ ചെറിയൊരു തിരക്കുണ്ട്. ഏതായാലും ഒരു ബ്ലോഗ്ഗ് തൂടങ്ങിക്കോളൂ...അതുല്യേച്ചിയെ നമുക്ക് വരുത്താം വിശിഷ്ടാതിഥിയായി.
പായസം എന്തായിരുന്നൂ...
ഐസ്ക്രീം ഏതായിരുന്നൂ...
ബൂലോഗരേ കൊച്ചിക്കാര്‍ ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റിയ അവസ്ഥയിലല്ല... വായ നിറയേ ഫൂഡ്ഡാണന്നേ.
സൂ... തിത്തയ് തക തയ്തയ്തോം... ഇതിപ്പോ ആ വായീന്നു കേള്‍ക്കണ പാട്ടാണോ?
ഇത് എന്തൂട്ട് ഡയലപ്പോ അവരടേ? അതൊക്കെ നമ്മടെ ആദ്യത്തെ കൊച്ചി മീറ്റ്? എന്തായിരുന്നു ഒരു റേഞ്ച്? വക്കാരി വന്ന പട്ട വരെ റെഡിയാക്കിട്ടല്യോ ഞാന്‍ വിരുന്നൊരിയ്കയത്.
ഇതിപ്പോ കറന്റ് പോകുമ്പോ പോസ്റ്റ് കുലുക്കി, ഒരു മിനിറ്റ് വിളക്ക് തെളിയണപോലെ...
പച്ചു... വെരി പുവര്‍ ഷോ ആന്‍ഡ് പെര്‍ഫോമന്‍സ്... ക്യാന്‍ ഡു ബെറ്റര്‍....
ചപ്പാത്തി, ചിക്കണ്‍ മഞ്ചൂരിയന്‍, അവിയല്‍, നെയ്യ് മീങ്കറി,ഫ്രൈഡ് റൈസ്, വറുത്ത വളയങ്ങള്‍, കൊച്ചിന്‍ സ്പെഷ്യല്‍ സാലഡ്,പോര്‍ക്കും ഉണ്ട് പോലും..
ഇനിയും പറയുന്നതിന്റെ ഇറ്റയ്ക്ക് ശ്രീജിത്ത് അടുത്തുണ്ട് അവന്‍ തീര്‍ക്കുന്ന് പറഞ്ഞ് കുമാര്‍ പെട്ടന്ന് വച്ചു കളഞ്ഞു, കഷ്ടം കഷ്ടം.
മേരാ കമന്റ് 444.
ഇനി ഞാനും പോവും. ഇല്ലെങ്കില്‍ വേഗം ലൈവ് പോരട്ടേ...
സു.....: അതൊരു ലോകമലയാള ബ്ലോഗേര്‍സ് മീറ്റ് ആവണം : ആദ്യം നമുക്കു ലോകമലയാള ബ്ലോഗേര്‍സ് ഓണ്‍ലൈന്‍ മീറ്റ് നടത്താം ...അമേരിക്കക്കരെ ഒക്കെ പാതിരാത്രിക്കു എഴുനേല്പ്പിച്ച് കമ്പ്യൂട്ടറിനു മുന്നില്‍ വരുത്താം :)
പാറു നെക്സ്റ്റ് മീറ്റ് ഇന്‍ മാഗ്നീടെ കൂടെ. പാസ്പോര്‍ട്ട് വേഗം എടുക്കൂട്ടോ.
പാറു അതു കഴിഞ്ഞ് ഹോളിയ്ക് ഞാനവഴി വരുന്നുണ്ട്, സസുരാല്‍ എത്താന്‍. അപ്പോ നമുക്ക് തിലക് നഗര്‍ ബി. 2 വില്‍ കൂടാം ട്ടോ.
എന്താ ഈ സ്റ്റേഡിയത്തിന്റെ മുന്നില്‍ ഞാറാഴ്ച ഇത്ര തിരക്ക്? ചൊവ്വാഴ്ചയല്ലേ സാധാരണ?
ഇന്നാലേടൊ കേരള ബൂലോഗ മീറ്റ്!
അതുശരി.
ഊണു കഴിഞ്ഞോ?
എന്തായി അവിടെ.
ഭയങ്കര ട്രാഫിക് ജാം ആണെന്ന് മനോരമയിലും, മനസ്സിലും ഉണ്ട്.
450 കമന്റായി കൊച്ചീന്ന് വന്നത് ആകപ്പാടെ 10 എണ്ണം തികച്ചില്ലാ...ഫുഡ് അടി കഴിഞ്ഞിട്ടെങ്കിലും ഒരു അപ് ഡേറ്റ് തരണേ...
451 ഞാന്‍ അടിച്ചു. പട്ടേരി, വെല്ല് ഡണ്‍ ഫോര്‍ 450!!
:::FLASH NEWS:: പ്ലേറ്റിന് ഭാരക്കൂടുതല്‍ ആണെന്നും പരാതി ഉയര്‍ന്ന് കേള്‍ക്കുന്നതായി പരാതി..
(അതില്‍ ഒരു കുന്ന് സാധനങ്ങളുണ്ടെന്ന് പറഞ്ഞാലും പ്ലേറ്റിന് ഭാരം കൂടാന്‍ പാടുണ്ടൊ, ഹല്ല പിന്നെ)
മാഗ്നിയേ, പട്ട, പാട്ട എന്നൊന്നും പറഞ്ഞ് ഉച്ചനേരത്ത് എന്റെ മനസ്സിന്റെ നില തെറ്റിക്കരുതേ....ഓഫീസിലല്ലെ ഒന്നുമില്ലെങ്കിലും.
അതുല്യേച്ചീ Hearty Welcome...
പട്ടേരീ :) നമ്മളൊക്കെ പാതിരായ്ക്ക് ഓണ്‍ലൈന്‍ ഇരുന്നാലും പോരേ ;)
ഈ അമേരിയ്കക്കാരൊക്കെ കിടന്നുറങ്ങാതെ ഒന്നെണീറ്റ് വന്നാ ഒരു ഉഷാറായേനെ. മിണ്ടീം പറഞ്ഞും ഇരിയ്കായിരുന്നു.
മാഗ്നീ...
ഈ ഖത്തര്‍ ന്ന് പറയുന്ന സ്ഥലം എവിട്യാ? വരാനൊന്നുമല്ല. അറിഞ്ഞിരിക്കാനാ.
അതുല്യേച്ചീ കാണാന്‍ കാത്തിരിക്കുന്നു, നമുക്ക് ഹോളി കളീം ഗോള്‍ഗപ്പ കഴിപ്പും ഒക്കെ ഒന്നിച്ചാഘൊഷിക്കാം, ഹായ് ഹോളി പെട്ടന്ന് വരട്ടെ.
കുറുമാന്‍ന്ജീ, കൊച്ചീന്നുള്ള അപ്ഡേറ്റും കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് ഒരു പാട്ട തന്നെയാണെന്നു തോന്നുന്നു!
ആരൊക്കെയോ ഫുഡിന്റെ പ്ലേറ്റും കൊണ്ട് വാഷ് റുമില്‍ കേറീന്നും പറയണ കേട്ടു.
ഉമേഷ്ജി കുഞ്ഞുവാവേം എടുത്ത് നടക്കുകയാ, അതാ കാണാത്തത്. ആദിത്യനും, അര്‍വിന്ദും ഒക്കെ എവിടെ പോയി?
ആഹാരം കഴിക്കല്‍ ഒരു മത്സരമായിത്തന്നെയാണ് എല്ലാരും എടുത്തിരിക്കുന്നത്.
പച്ചാളം പറഞ്ഞ വിഭവങ്ങളെല്ലാം ഉണ്ടോ എന്ന് തപ്പിനോക്കുന്ന തിരക്കിലായിരുന്നു ചിലര്‍.
കൊച്ചിയില്‍ നിന്നും ഇക്കാസ്.
ഹോളിയ്ക്ക് ഞാന്‍ ഡല്‍ഹിക്ക് പോകുന്നുണ്ട്. ഇവിടെയൊക്കെ എന്ത് ഹോളി?
qw_er_ty
അമ്മച്ചിയാണേ... 500 ഉം ഞാന്‍ തട്ടും... അതുല്യേച്ചി... ഫൌള്‍ വിളിക്കരുത് പ്ലീസ് :)
സൂ... അതീ യു ഏ ഇ ക്കടുത്തുകിടക്കണ ഒരു ഇത്തിരിക്കുഞ്ഞന്‍ സ്ഥലമാ...ഇപ്രാവശ്യത്തെ ഏഷ്യന്‍ ഗെയിംസ് നടക്കണത് ഇവിടെയല്യോ?
ഇക്കാസേ...
ഈറ്റ് കഴിഞ്ഞ് മീറ്റ് തുടങ്ങൂ...
എന്നാലും നമ്മുടെ ഒക്കെ സ്പോണസറിന്റെ ഒരു ഗതി കേടേ! 75,000 വും, 90,000 ആയിരവും ഒക്കെ ശമ്പളവും കൊടുത്ത് (എന്റെ കാര്യമല്ലാ..) വീടും കൊടുത്തിട്ട്, ബിസിനസ്സ് 1 കണക്ഷനും കൊടുത്ത് :യു നോ, എവരി തിംഗ് ഷുഡ് ബി ഓണ്‍ ലൈന്‍ എവരിഡേ, നോ പേപ്പര്‍ ഇന്‍ ഓഫീസ്... ആള്‍ ഇന്‍ സിസ്റ്റം എന്നൊക്കെ പറഞ്ഞ് നമ്മളേ കാല്‍സ്രായും മിഡിയുമൊക്കെ ഇട്ട് ഇരുത്തീട്ട് ഇവിടെ ഞാനൊക്കെ കമന്റിട്ട് കൊച്ചി മീറ്റിന്റെ കുടെ കുട്ടനാടന്‍ കുഞ്ചയിലേ...
കലൂരില്‍ നിന്ന് സ്വ:ലേ:
ചിക്കണ്‍ മഞ്ചൂരിയന്‍ വച്ചിരുന്ന ചെമ്പില്‍ കുടുങ്ങിപ്പോയ പച്ചാളത്തെ സാഹസികമായി രക്ഷപ്പെടുത്തി. രണ്ട് ചപ്പാത്തി ഒരുമിച്ച് ഉയറ്ത്താനുള്ള ശ്രമം പച്ചാളം നടത്തിയപ്പോഴണത്രേ മേല്‍പ്പറ്ഞ്ഞത് സംഭവിച്ചത്.
സൂവെ ഹോളി വെറും ഹോളിയായാല്‍ പോര ഭാങ്ങിന്‍ പുറത്തൊരു ഹോളി തന്നെ ആകണം.
മാഗ്നിയേ ഞാന്‍ കുറുമാനുണ്ടെങ്കിലേ വരൂ...
മാഗ്നീ ഏഷ്യന്‍ ഗെയിംസ് അവിടെയാണെന്നും ഓട്ടത്തിനു പോകുന്നുണ്ടെന്നും ഒരാള്‍ പറഞ്ഞു ;)
qw_er_ty
അപ്പോ ഞാനും സൂചേച്ചീം അതുല്യ ചേച്ചീം ഇവിടെ മെട്രൊ ട്രെയിനില്‍ കയറാം, പുതിയ അപ്പുഘര്‍ പണിയുന്നുണ്ട്, അവിടെ പൊകാം, അഗര്‍വാള്‍സില്‍ പോയി ചോലെ ബട്ടൂരെ കഴിക്കാം,..
വരണേ.
എന്നു വെച്ചാല്‍ പാച്ചാളം മന്‍ജൂരിയാന്‍ ആണ് ഇപ്പോള്‍ വിളമ്പിക്കൊണ്ടിരിക്കണത്!
അത്തിക്കുര്‍ശി എത്തി
500 ആരു വക്കും?
ഡും.....ഡും....ഡും
ഹഹ... ഉത്സവം
500നിതാ ഞാന്‍ എത്തി, എല്ലാവരും ഒന്ന് മാറി തരൂ
ഇവിടെ വീട്ടില്‍, വെറും, ചുക്കുവെള്ളം, കരിങ്ങാലി വെള്ളം, ഇളനീര്‍ , സംഭാരം , പച്ചവെള്ളം , ചായ, കാപ്പി,എന്നിവയേ കഴിക്കൂ. ഡല്‍ഹിയില്‍ പോയിട്ട് വേണം ഭാംഗ് കഴിക്കാന്‍.
qw_er_ty
കുറുമാനേ... ഞാനിവിടെ ഒക്കെ തന്നേയുണ്ട്... ഫൌള്‍ കളിച്ചാണെങ്കിലും അത് ഞാനെടുക്കും
കുറുമാനെ ചെണ്ട സഹിതം പൊക്കാം കേട്ടിട്ടില്ലേ..
ഒരുഭാഗത്തെ തോലു പൊളിച്ചിട്ടൊരുവന്‍
ചെണ്ടക്കകമേ പുക്കാന്‍...
അതു കുറുമാനാ.. മിനിയാന്നത്തെ മീറ്റ് കഴിഞ്ഞ ശേഷം
പച്ചാളത്തെ മഞ്ചൂരിയന്‍ വെച്ചാല്‍ എല്ലാരും പട്ടിണിയിലാവുമെന്ന് ഇക്കാസ്. വിളമ്പാന്‍ തികയില്ലാത്രെ മാഗ്നി.
-സുല്‍
അതുല്യേച്ച്യേ,ഖത്തറില്‍ നമുക്ക് മീറ്റ് നടത്താം കൂടാം
അത്തിക്കുറിശ്ശിക്ക് സ്വാഗതം... ഇവിടെ യു. എ. എ. മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്‍റെ ക്ഷീണം കൂടെ തീര്‍ത്തോളണം
പാറുവേ... നീ എന്റെ കൂടേ യു.പിയ്ക് പോരു. പ്ലീസ് കുറുമാന്റെ ഭാംഗ് വിളിയൊന്നും കേള്‍ക്കല്ലേ... നമുക്ക് കുറുമാനെ പട്ടകഴിച്ച് പരത്തി കിടത്തീട്ട് ഡൗണ്‍ ഹിമസാഗറില്‍ കേറി ഓടി പോവാംട്ടോ. സൗകാര്യമാ,, ആരോടും പറയല്ലേ...
കുറുമാനേ, ചെണ്ടകൊട്ട് എവിടം വരെയായി?
കൊച്ചിക്കാര്‍ക്കൊന്നു കൊട്ടിക്കൊടുക്കരുതൊ?
-സുല്‍
അഗ്രൂ.... പ്ലീസ് പ്രായം നര എന്നിവ ബഹുമാനിച്ച് മാറി തരു................ ചക്കരയല്ലേ...
കുറുമാനെ പട്ടയടിപ്പിച്ച് പരത്തികിടത്താനുള്ള ഗൂഡാലോചന അവസാനിപ്പിക്കുക.......
മാഗ്നിയേ... കുറുമാനും എനിക്കും രണ്ട് ഡബിള്‍ റൂം വേറേ.. വേറേ.. ബുക്ക് ചെയ്യൂ പ്ലീസ്...
ഫോട്ടം? ഫോട്ടം?
500 ഒരു വട്ടം, രണ്ട് വട്ടം, മൂന്ന് വട്ടം
500 എനിക്ക് തന്നാല്‍ ഒരു ചെമ്പട താളം കൊട്ടി തരാം
അതാ പറഞ്ഞത് ആ പ്രായോം വെച്ചോണ്ട് 500 പൊക്കാന്‍ നിക്കേണ്ടാന്ന് :)
ഈ 500 ഉം ഞാനെടുത്തോട്ടേ.
കൊച്ചിമീറ്റിന് വീണ്ടും ആശംസകള്‍
അഞ്ഞൂറാന്‍ ആരാണോ എന്തോ..?
കുറുമാനെ നിരത്തി കിടത്തേണ്ട. ഒരു കസേരയില്‍ ചാരി ഇരുത്തിയാല്‍ മതി. ഇതിന്റെ ലൈവ് ഡെമോ യു എ ഇ മീറ്റില്‍ കണ്ടതല്ലേ.
കണ്ടില്ലേ കുറുമാന്‍ കിടക്കില്ല. ഇരിക്കെ ഉള്ളൂ.
-സുല്‍
500 ആയോ?
ബൂലോകത്ത് ഏറ്റവും ഉപകാരമുള്ള ഒരു വസ്തു
500
അഞ്ഞൂറ് അടിക്കാന്‍ കാത്തിരിക്കുന്നവരുടെ സംഘത്തിലേയ്ക്കു ഞാനും..
പാവം പാച്ചാളം, അഞ്ഞൂറടിക്കുവാന്‍ റ്റോപിക് തപ്പി നടക്കുന്നവരുടെയെല്ലാം ഇര ആ ചെറുപ്പക്കാരനാണത്രെ. പാച്ചാളം പച്ചടിയില്‍ മുങ്ങിച്ചാവാന്‍ പോയി, പാച്ചാളത്തിന്റെ മേല്‍ പച്ചക്കറി വീണ് പരിക്കുപറ്റി, പാച്ചാളം പച്ചവെള്ളം ചവച്ചുകുടിക്കുന്നു എന്നിങ്ങനെ പല റിപ്പോര്‍ട്ടും വരുന്നുണ്ട്.
500-ലൊന്നും എനിക്ക് ആഗ്രഹമില്ല. മീറ്റ് വിശേഷങ്ങള്‍ കേട്ടാല്‍ മതി.
500
അത് സന്തോഷ് ചൂണ്ടി... മുടുക്കന്‍
ഹ ഹ അഹ 500 എനിക്കായിരുന്നോ??
ആനേ വാലാ കല്‍..
അതുല്യേച്ചീ ചെണ്ടയാണോ
സന്തോഷിന്റെ പ്രകടനം കണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചുപോയി :-)
ഹൌ തകര്‍ത്തു. കൊച്ചുകള്ളന്‍.
താനാണു ബ്ലോഗാഭിമാനി എന്നു കുമാറേട്ടന്‍ ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍.
ഹ ഹ!
ഇതാണ് പറയുന്നത്, ഒരു തന്ത്രമൊക്കെ വേണമെന്ന്... ഹ ഹ...
കുറൂസ് & അഗ്രു സാരമില്ല 600 ല്‍ പിടിയ്ക്കാം
എന്തായാലും വേണ്ടില്ല, അമേരിക്കക്കാരെ പ്രതിനിതീകരിച്ചുകൊണ്ട് സന്തോഷ് രംഗത്തുണ്ട്. സന്തോഷ്, കൊച്ചിമീറ്റിലേക്ക് സ്വാഗതം.
500 അടിക്കാന്‍ ഒളിച്ചിരുന്ന സന്തോഷിന് അഭിനന്ദനത്തിന്റെ പൂച്ചേണ്ട്. അല്ല പൂച്ചെണ്ട്.
സന്തോഷേ.. അഭിനന്ദങള്..
500 അടിച്ചതിനല്ല.. ആ ഇടങള്ക്ക് 500 കൊടുക്കാതിരുന്നതിന്...
500 ന്റെ ലഹരിയില്‍.
സന്തൊഷിന്റെ ഒരു കപ്പാക്കിറ്റിയെ.
-സുല്‍
സന്തോഷേ ആ 500ന് ചിലവ് ചെയ്യണം കേട്ടാ
ഭാവുകങ്ങള്‍.
സന്തോഷ്!!! ഇങ്ങനെയുമുണ്ടോ ഉറക്കത്തിന്റെ ഇടയ്ക് ഒരു മൂത്ര ശങ്ക!! ലക്ക് അറ്റ് മിഡനെറ്റ്... സന്തോഷ് കൊട് കൈ...
ഹ, നിങ്ങളാരും കമന്‍റ് 69 വായിച്ചില്ലേ? :)
സന്തോഷ് said...
മീറ്റിന് ആശംസകള്‍...
500 അടിക്കാന്‍ തിരിച്ചു വരുന്നുണ്ട്.
ഹോ... അത് സമ്മതിച്ചു കേട്ടാ
കൊച്ചിയില്‍ വല്ലോം നടക്കുന്നുണ്ടോ?
ലാ...ലാ...ലാ....
ഞാന്‍ പോകുന്നു.
കൊച്ചി മീറ്റിലെ സുഹൃത്തുക്കളേ, മീറ്റിലില്ലാത്ത സുഹൃത്തുക്കളേ...
ഞാന്‍ പോകുന്നു.......
വിട.
qw_er_ty
സര്‍പ്രൈസ് ഗെയിംസ് തുടങ്ങിയോ..?
ഗ്രൂപ് ഫോട്ടോയില്‍ പോസ് ചെയ്തിരിക്കുന്ന ഭക്തജനങ്ങളുടെ പേരുവിവരം അറിഞ്ഞാല്‍ നന്നായിരുന്നു.
കാണാന്‍ ഭംഗി 5 2 5 നല്ലേ... എന്തു രസം കാണാനല്ലേ... ഇത് വെറും 5 ഉം പിന്നെ വെറും രണ്ട് പൂജ്യോം.
സന്തോഷൊരു കൊച്ചു കള്ളനാട്ടോ. നമ്മളോട് 69 നോക്കാന്‍ പറഞ്ഞിട്ട്, നമ്മളതും എണ്ണിയിരിയ്കുമ്പോ, 450 കൊണ്ട് പോകാനാ. ജാഗ്രെതൈ....
കുറു.. വേഗം ലീവ് അപ്ലൈ ചെയ്യ്... പാസ്പ്പോര്‍ട്ട് റിലീവിംഗ് ഫോം ഫില്ല് ചെയ്യ്... പായ്ക് ചെയ്യ്.. ചെണ്ടയ്കൊരു കോലു എക്സ്റ്റ്രാ കരുതണം.
സന്തോഷേ, അപ്പോ അഞൂറടിക്കും എന്നു പറഞത്പോലെ തന്നെ അടിച്ചു.....ഗള്ളന്‍
അനങിനെ സൂ പടമായി...
ഇതെന്താ കൊച്ചിന്നു അപ്ഡേറ്റോന്നും ഇല്ലാത്തത്?
മാഗ്നിയേ ഞാന്‍ ചോദിയ്കാനൊരുങ്ങി നില്‍ക്കുവായിരുന്നു, കൊച്ചീലു ഹോട്ടല്‍ മുറിയൊക്കെ കാലിയാക്കി അവരു പോയി കിടന്നുറങ്ങീട്ടുണ്ടാവും. നമ്മളു വെറുതേ ഷോ കഴിഞ്ഞ സിനിമേടെ സ്ക്രാച്ച് ആന്‍ഡ് വിന്‍ രാഫില്‍ റ്റിക്കറ്റും പിടിച്ച്...
മാഗ്നിയേ വാ നമുക്ക് വേറേ ഏതേലും ആളുകളുടേ സൈറ്റില്‍ പോയി കമന്റിടാം. അവര്‍ക്കും പാവം ഒരു സുഖാവട്ടെ.
ഇപ്പഴെത്ര കമന്റ്സ് പെര്‍ സെക്കന്റിലാ പിന്മൊഴി വണ്ടി ഓടുന്നത്?
സര്‍വ്വകാല റിക്കാര്‍ഡ് തികയ്ക്കണം.
ഫ്ലാഷ് ന്യൂസ്:
ഇപ്പോള്‍ വിളിച്ച് എന്നോട് ശ്രീജിത്ത് കുമാറേട്ടനും പച്ചാളവും ഊണ് കഴിഞ്ഞ് മേലോട്ട് പോയി എന്ന് പറഞ്ഞു.
ആത്മാക്കള്‍ക്ക് എന്റെ ആദരാഞ്ജലികള്‍! :-)
അതുല്യേച്ചീ അതാ നല്ലത് എന്നു തോന്നുന്നു. ശ്ശേ ഇതിപ്പം കൊച്ചിക്കാര്‍ക്കില്ലാത്ത ശുഷ്കാന്തി നമ്മക്കെന്തിനാ?
ഉണ്ടതിന്റെ ക്ഷീണം ഏത് തെണ്ടിക്കും ഉണ്ടാവും. ശ്രീജിത്ത് ഇരുന്നു ഉറങ്ങുന്നു!
കുമാര്‍..
ഇന്നു മുതല്‍ ഓഫീസില്‍ നിന്നു ബ്ലോഗില്ല എന്നു കരുതിയിരുന്നതാ. കൊച്ചിമീറ്റല്ലെ എന്നു കരുതി എടുത്ത ശപഥം ഞാന്‍ തെറ്റിച്ചു, ഇതു വല്ലോം കൊച്ചിക്കാരുണ്ടോ അറിയുന്നു.
ജിത്തേ ഒന്നു അപ് ഡേറ്റടഡേ
ആയ്യോ ആരും പോവരുത്, അവര് പോട്ടം ഇടുന്നത് കണ്ടിട്ട് പോവാം.. പ്ലീസ്സ്സ്സ്സ്സ്സ്സ്സ്സ്
ആരും പോവല്ലേ സര്‍പ്രൈസ് ഗെയിംസ് ഉടന്‍ ആരംഭിക്കും...പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉത്സവകമ്മിറ്റി ആപ്പീസില്‍ ഉടന്‍ എത്തിച്ചേരുക്..
ഇതെന്നാ മീറ്റാ മനുഷ്യന്മാരെ? വെറുതെ ഉണ്ടു ക്ഷീണം തീര്‍ക്കനണൊ നിങ്ങള്‍ അവിടെ മീറ്റിയത്?
ലേറ്റസ്റ്റ് അപ്ഡേറ്റ് ഫ്രം കുമാര്‍,
എല്ലാരും ഊണു കഴിഞ്ഞ ക്ഷീണം കഴിഞ്ഞ ക്ഷീണത്തിലാ.. ഇപ്പോള്‍ തരികിട പരിപാടികള്‍ തുടങ്ങും.. അതെന്താണെന്ന് പറഞ്ഞില്ല
നിങ്ങളിങ്ങനെ തിരക്കുകൂട്ടിയാലെങ്ങനാ പിള്ളാരേ...
13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്
എന്നല്ലേ അജണ്ടയില്...
മാഗ്നിയേ വാ നമുക്കൊരു സിനിമയ്കെങ്കിലും പോവാം. ക്ലാസ് മേറ്റ്സ് ഒന്നും വേണ്ടാട്ടോ. ഇവിടെ പഴയ പ്രേം നസീറിന്റെ റസ്റ്റ് ഹൗസ് ഓടുന്നുണ്ട്. റ്റിക്കറ്റൊക്കെ എന്റെ വക. ഇന്റ്രവെലിന്റെ കപ്പലണ്ടി കല്ലു സോഡാ മാഗ്നീടെ വക. പിന്നെ കപ്പലണ്ടി ഉരിച്ച് തരാന്‍ നമുക്ക് പാവം ആ കുറുമാനേക്കൂടി കൂട്ടിയാലോ.?
അടുത്ത പരിപാടി
ബുദ്ധിയല്ല ശക്തിയാണ് പ്രധാനം എന്ന വിഷയത്തേകുറിച്ച് പച്ചാളം സംസാരിക്കുന്നു
ഇവിടെ മുന്നൂറടിയും നാനൂറടിയും അഞ്ഞൂറടിയുമൊക്കെയാ നടക്കുന്നത്! അടിക്കണക്കല്ലാതെ മീറ്റിന്റെ വിശേഷങ്ങളെവിടെ?
മീറ്റെങ്കില്‍ മീറ്റ് നമ്മ യൂ.ഏ.ഈ മീറ്റ്! ദില്ബന് ചിയേഴ്സ്!
അല്ല ഇവരൊക്കെ ഇതെവിടെ പൊയി കിടക്കുവാ,
അല്ലാ പിന്നെ, സ്റ്റാറാണ്, ആനേണ്,.. എന്നൊക്കെ പറഞ്ഞിട്ട് മറ്റുള്ളവരെ മെനെക്കെടുത്താന്‍..
പിന്നെ ഡ്രിസിലേ അത് ഞാനൊന്ന് വിട്ട് തന്നതല്ലേ..100ത്തില്‍ കാണാം
ഊണിന്റെ ലൈവ് അപ്ഡേറ്റെങ്കിലും കൊടടേയ്....
550 ആര്‍ക്കാ
അതുല്യേച്ചിക്ക് കപ്പലണ്ടി പൊടിച്ചു കൊടുക്കാന്‍ ആളേ ഏര്‍പ്പാടാക്കണോ
550 എനിക്കാ?
ഉണ്ടാലൊന്നു ഉറങ്ങണം ഉറങ്ങിയാലൊന്നു ഉണ്ണണ്ണം. അപ്പോ ഇത് വരെ ഒരു വെബ് സൈറ്റ് ഉല്‍ഘടിച്ചത് മാത്രമാണോ നടന്നത്??
550 എന്താ മോശാ
എനിക്കു തന്നെ 550
എന്തായി എന്തായി?
മീറ്റൊക്കെ ഉഷാറായി നടക്കുന്നില്ലേ?
തിരക്കൊഴിഞ്ഞ് വന്നപ്പോള്‍ കമന്റ് കൂമ്പാരമായല്ലോ..വെരി നൈസ്! സന്തോഷം. ആശംസകള്‍.
അതുല്യേച്ചീ ഞാന്‍ ഈ ആപ്പീസും പൂട്ടി വല്ലതും വിഴുങ്ങീട്ട് വന്നിരിക്കാം എന്നു കരുതിയതായിരുന്നു. ഇവരെ കാത്തിരുന്നാല്‍ നമ്മള്‍ പട്ടിണിയാവും എന്നാ തോന്നണേ.. സിനിമയെങ്കില്‍ സിനിമ...ഞാന്‍ റെഡി..കുറുമാന്‍ മിക്കവാറും ഉറങ്ങിക്കാണും
കലേഷേട്ടാ ചിയേഴ്സ്!
ഞാനിന്ന് വെള്ളം ചേര്‍ക്കാതെ 600 അടിയ്ക്കും ;)
ആതുല്യേച്ച്യേ 550 പിടിച്ചു അല്ലെ
പാവം ദില്‍ബൂസ് കുറെ കഷ്ടപെട്ടു അല്ലേ യു.എ.ഇ മീറ്റിന്റെ അപ്ഡേറ്റ് തരാന്‍, ദില്‍ബൂസെ ഹാറ്റ്സ് ഓഫ്, ദേ ഒരു പാളത്തൊപ്പി ഊരി വീശിയിരിക്കുന്നു, നിന്റെ മഹത്തായ സേവനാര്‍ത്ഥം.
നമ്മക്ക് രണ്ടും പേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും ഒരിത്തിരി പിഴച്ചു... എന്തായാലും 550 യു.എ.ഇ ലോട്ടു തന്നെ... അതുല്യേച്ചീ കീ ജയ്...
മാഗ്നിയേ അപ്പോ ഖത്തര്‍ ഒറപ്പിച്ചോ? മീറ്റൊറയ്ക്കുന്നതിനുമുന്നേ എന്തായാലും വിശിഷ്ടന്മാരെ തീരുമാനമായി അല്യോ...?!!
ഹ ഹ ഹ 550 എന്റെ വക!!!
അരെ.. വാഹ്
വഹ് വഹ് രാജാ
ശ്യാദിക്കാ ബദായി ഹേ...
മാഗ്നിയേ, കുറുമാന്‍ ഉറങ്ങിയിട്ടില്ല. അങ്ങനെ കുറുമാനെ ഉറക്കികിടത്തിയിട്ട് നിങ്ങള്‍ സിനിമക്ക് പോകേണ്ട....എന്നേം കൊണ്ടുപോ.......
മാജിക് കോണ്‍ വാങ്ങി താ
ഊണിന്റെ ക്ഷീണം മാറ്റാന്‍ വില്ലൂസ് പാടുന്നു..
“കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ...”
കുമാര്‍...
"കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നെങ്ങും പോകാതെ നാളെ രാവിലെ മുതല്‍ കാത്തിരിക്കൂ, നിങ്ങളാഗ്രഹിക്കുന്ന ന്നു തന്നെയാവും അത്. തീര്‍ച്ച! ഒടേതമ്പുരാന്‍ കാത്ത് കുമാറേട്ടന്റെ ജാംബവാന്‍ ബ്രാന്‍ഡ് ലാപ് ടോപ്പിനും എന്റെ ഫോണിനും പിന്നെ അതുവഴി വരുന്ന നെറ്റിനും കൊഴപ്പമൊന്നുമില്ലേല്‍ തത്സമയ സമ്പ്രേക്ഷണം ഇവിടെ കിട്ടും. ഇല്ലെങ്കില്‍ ബുഹ്ഹഹഹാ..."
ഇത് "ബുഹ്ഹഹഹാ..."യായി ഇക്കാസേ :-)
പഞ്ചഗുസ്തീം ഉണ്ടെന്നാ കേട്ടത്, സ്റ്റേഡിയത്തിനു മുന്നിലൂടെയുള്ള ഗതാഗതം തിരിച്ചുവിട്ടു കഴിഞ്ഞു...
മുരളീ ഇവരൊക്കെ തേങ്ങ ഉടയ്ക്കുമ്പോ നമുക്കൊരു ചിരട്ടയെങ്കിലും.....
തൊപ്പി ഊരിയപ്പൊഴാ ശ്രദ്ധിച്ചത്. അയ്യേ പാറു ചേച്ചി മൊട്ടയാ.... :-)
അപ്പോ വാസു കൂടെപ്പാടുന്നു... കാറ്റേ നീ വീശരുതിപ്പോള്‍...!!!
കൊച്ചീലേ മീറ്റിന്റെ ..കഥയൊന്നും അറിഞ്ഞീലെ..
കമന്റൊന്നു വരുമെന്നു..കാത്തുരുന്നേ..
ഇടുമെന്ന് പറഞ്ഞിട്ടും, പടമൊന്നും കണ്ടില്ല..
വയറ്റിലെ കുടലിന്റെ കരിമണമായി റൂമിലാകെ
ങ്ഹാ അങ്ങനെ അപ് ഡേറ്റ്സ് പോരട്ടെ
ഊണു കഴിഞ്ഞു ക്ഷീണിതനായി ഇരിയ്ക്കുന്ന പച്ചാളത്തിന്‍ വേണ്ടി "ഉണ്ണി വാ വാ വോ" എന്ന ഗാനം ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു
അപ്ഡേട് ഫ്രം കൊച്ചി ത്രൂ ഫൊണ്‍..
ഊണു കഴിഞ്ഞു.
വില്ലൂസ് പാടുന്നു.
വീക്കീടേ ഡിസ്ക്ഷന്‍ തകര്‍ത്ത് നടന്നു.
അത്തിക്കുറിശ്ശീടേം സിദ്ദൂന്റെയും യു.എ.ഈ രിപ്രസെന്റേഷന്‍ വളരെ ആവേശപൂര്‍വ്വമായി ആഘോഷിയ്കുന്നു.
ന്യൂസ് കോര്‍ട്ടസി : ദേവഗുരു.
ബൂലോകത്തില്‍ മൊട്ടതലകള്‍ പെരുകുന്നു എന്നതിനെകുറിച്ചൊരു പ്രബന്ധം അവതരിപ്പിക്കാനായി എനിക്കൊരവസരം തരുമോ
കുറുമാനേം കൊണ്ട് പോകാം പക്ഷെ മൂലയ്കുള്ള സീറ്റ് എനിക്കും മാഗ്നിയ്കും മാത്രം. കുറുമാന്‍ ഇന്റ്രവെല്‍ ആവുമ്പോ ബെഞ്ച് റ്റിക്കറ്റീന്ന് വന്ന് സോഡയും കപ്പലണ്ടിയും ഞങ്ങള്‍ക്ക് വാങ്ങി തന്ന് തിരിച്ച് പോയ്കോ. നോ പ്രൊബ്സ്... കുറു വരുമ്പോ ടോര്‍ച്ചില്ല്യാതെ വരണേ...
അപ്പോള്‍ 600 ആര്‍ക്കാ?
കുറുമാന്‍ജീ അതു ഖത്തര്‍ മീറ്റില്‍ അവതരിപ്പിക്കാം.. അതിനൊരു താങ്ങ് കോടുക്കാന്‍ മുരളിയേയും ഫൈസലിനേയുമൊക്കെ ഇവിടെ മൊട്ടയടിച്ചു നിര്‍ത്തുന്നതായിരിക്കും!
"കൊച്ചി മീറ്റ് - തത്സമയം" .. ...
ALL THE BEST FRIENDS.....
HOPE YOU GUYS ENJOYING THE MOMENTS
1000 കുറഞ്ഞ കളി ഇല്ല കേട്ടോ.... :-)
ഛെ ദില്‍ബൂ അബദ്ധം പറ്റിയതാടേയ്യ്, ആ തൊപ്പീടെ കൂടെ മുട്ടറ്റം മുടീടെ വിഗ്ഗ് കൂടെ ഊരിപോന്നതാടേയ്യ്, എന്നാലും അത് നീയിങ്ങനെ വിളിച്ചു പറേതാരുന്നു, ഫീല്‍ഡായി..ഫീല്‍ഡായി..ഇനി നിനക്ക് പണ്ട് വാങ്ങി തരാമെന്ന് പറഞ്ഞ ആലൂ ടിക്കീം ബേല്പൂരീം വാങ്ങി തരില്ല, കൂട്ടില്ല.
ദില്‍ബൂ പ്ലീസ്....
തരാംന്ന് പറഞ്ഞിട്ട്
തരാതിരിയ്കല്ലേ....
കുമാറേട്ടന്റെ വക തംബോല കളി മുന്നേറി കൊണ്ടിരിക്കുന്നു... സര്‍പ്രൈസ് ഗിഫ്റ്റിന് കിരണ്‍ അര്‍ഹനായിരിക്കുന്നു..
ദില്‍ബൂ ആയിരമാവണമെങ്കില്‍ പഴയ കൊച്ചീമീറ്റിന്റെ കമന്റ്സ് എടുത്തിങ്ങട് ഇടണം. ഇത് ഇത്തരുണത്തില്‍ തന്നെയങ്ങട് പോവാന്‍ ഞാനും മാഗ്നിയും പാറുവുമൊക്കെ പെടണ പാട്.........
അയ്യോ എന്റെ ആലൂ ടിക്കി.... ബേല്‍ പൂരീ...
സോറി.പാറു ചേച്ചിടെ മുടി പനങ്കൊലയാ മാളോരേ (ഉവ്വുവ്വ്... തേങ്ങാക്കൊലയാ) :-)
അതുല്യേച്ചീ, കുറുമാനെന്തിനു ടോര്‍ച്ച്? ആ കഷണ്ടീന്നുള്ള വെളിച്ചം പോരേ?
കിരണിന് അഭിനന്ദനങ്ങളുടെ ജമന്തി പൂമഴ പെയ്യിക്കാന്‍ ബീമാനത്തില്‍ ചാന്ദിനീ ചൌകിലെ മൊത്തം പൂക്കലും പിച്ചി നുള്ളി നിറച്ച് അങ്ങോട്ട് വിട്ടിട്ടുണ്ട്, അടുത്ത വിശേഷം പറ.
തംബോല കളി ആവേശത്തോടെ മുന്നേറി കൊണ്ടിരിക്കുന്നു. രണ്ടാമത്തെ സമ്മാനത്തിന് വൈക്കത്തിന് കിട്ടിയിരിക്കുന്നു.. ആവേശം തുടരുന്നു....
മാഗ്നീ, ഞാന്‍ എക്സിറ്റ് അടിച്ചു പോകാന്‍ പോകുന്നു....
ഹൊ... സമാന്ത്രായി... യൂ ഏ ഈ മീറ്റിന്റെ പിറ്റേന്ന് തല്ലും പിടീം കൂടി കൂട്ടായ്മയില്‍ നിന്നും ഇറങ്ങി പോവ്വാണ് എന്നൊക്കെ ഭീഷണി മുഴക്കിയവര്‍ ഇതാ ഇവിടെ ഒറ്റക്കെട്ടായി വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. കമന്റിന്റെ നമ്പര്‍ ഒപ്പിക്കാന്‍ അത്യുത്സാഹത്തോടെ മത്സരിക്കുന്നു. ഇതു കാണുമ്പോ സന്തോഷം കൊണ്ട് കണ്ണു നിറയുകാ...
ബൂലോഗ കൂട്ടായ്മ തകരരുത്. ഞാന്‍ അവിടെ പറഞ്ഞ പോലെ, നമുക്ക് പലതും ക്രിയേറ്റീവായി ചെയ്യാന്‍ കഴിയും. ഒന്നു മനസ്സു വെച്ചാല്‍ മതി. ആ പ്രതീക്ഷ തമ്മില്‍ തല്ലി പിരിഞ്ഞ് അസ്ഥാനത്താവുമോ എന്ന് പേടിച്ചു പോയിരുന്നു... ഇപ്പോ സമാധാനായി... നാമൊന്ന്... (നമുക്കൊന്ന് - ബൂലോഗത്തിന്റെ കാര്യമാണേ...)
അതെ... നമുക്കീ കൂട്ടായ്മ നില നിര്‍ത്തണം. അതു വളര്‍ന്ന് വലുതായി ലോകം നിറയണം. മറ്റു ഭാഷക്കാര്‍ നമ്മുടെ മലയാള ഭാഷയെ നോക്കി അസൂയപ്പെടണം... ഒരു മലയാളി ആവാഞ്ഞതില്‍, ഈ ബൂലോഗ കൂട്ടായ്മയില്‍ പങ്കാളിയാവാന്‍ കഴിയാഞ്ഞതില്‍ സങ്കടം തോന്നി മലയാളം പഠിക്കാന്‍ പ്രചോദനമാവണം... ഹൌ... ന്റെ ആഗ്രഹം അതീരു കടന്നോ... എങ്കില്‍ ക്ഷമിക്കുക... “മറ്റൊരു മാതാവു കൂടിയുണ്ടെന്മകനുറ്റ വാത്സല്യത്തോടോമനിക്കാന്‍” എന്ന കവിവാക്യം ഓര്‍മ്മ വരുന്നു.
അപ്പോ ബൂലോഗ സലാം (ലാല്‍ സലാം ഒന്നു പരിഷ്കരിച്ചു)... എല്ലാരും അര്‍മ്മാദിക്കുക... വളരട്ടങ്ങനെ വളരട്ടെ... ബൂലോഗം വളരട്ടെ...
:-)
വൈക്കത്തിനും ഇത്തിരി ജെമന്ദി ഇട്ടോ പൈലറ്റെ, അടുത്ത നോട്സ് പോരട്ടെ.
ഈ മാഗ്നീടേ ഒരു കാര്യം!. കുറു സിനിമയ്ക് പോവുമ്പോ ടോര്‍ച്ചില്ല്യ്‌ല്യോ പട്ട നിറയ്കണത്. ഇതൂടി അറിയില്ല്യാ ഈ മാഗ്നിയ്ക്...
അതുല്ല്യ ചേച്ചീ,
ആ കൊച്ചീമീറ്റിന്റെ 1000 ത്തില്‍ യൂ.ഏ.ഇക്കാരുടെ എണ്ണമൊന്ന് നോക്കിക്കേ. അന്ന് കമന്റിട്ടതും ഞങ്ങളൊക്കെ തന്നെയാ. അത് മീറ്റിന്റെ ഗുണാമല്ല. മീറ്റാതെ ഇരുന്ന് കമന്റുന്നവരുടെ പവറാ.
തംബോല കളിയിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
ഇവിടുത്തെ കമന്‍റ് കളി എന്തായി... ആര് 600 സ്കോര്‍ ചെയ്യും.
ഒരു 600 അടിക്കാനുള്ള യോഗമുണ്ടോ... അതോ സന്തോഷിനേപ്പോലെ ആരെങ്കിലുമിവിടെ പതുങ്ങിയിരിക്കുന്നുണ്ടോ :)
ഇടിവാളേ, കെടന്നുവരൂൂ പ്ലീീീീസ്.....
ആ ഹാ അതാണല്ലേ കാര്യം...അപ്പോ ടോര്‍ച്ച് ഒന്നല്ല രണ്ടെണ്ണം പോന്നോട്ടെ
ഡ്സിലേ 600 വരുന്നു, ഒന്ന് നൊക്കുന്നൊ? ഞാനെപ്പഴേ മറി
600 എനിക്ക് തരൂ
എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ
594
എന്റെ ഈ ഡയപപ്പ് വഴി ഒരു കമന്റ് അവിടെത്തുമ്പോഴേയ്ക്കും 600, 670ല്‍ എത്തും എന്നറീയാവുന്നത് കൊണ്ട് എനിക്ക് അറുന്നൂറ് വേണ്ട.
വേണ്ടാന്നേ...താല്പര്യല്ല്യാഞ്ഞിട്ടാ..
ടാപ്പ്പ്പ്പോ... ഇതല്ലേ 600
600 പൂയ്
അതുല്യേച്ചീ 600!!!! പിടീച്ചോ....
600 ആര്‍ക്കെന്നാ കരുതുന്നത്?
600
Post a Comment