പ്രിയപ്പെട്ടവരേ,
കേവലം 9 ദിവസം കൊണ്ട് സംഘടിപ്പിച്ച കേരളാ ബൂലോഗ സംഗമം 3 തുടങ്ങുകയാണ്.
നാളെ രാവിലെ കൃത്യം പത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്കിലാണ് നമ്മള് ഒത്തു ചേരുന്നത്.
ഇവിടേക്ക് ബസില്‍ വരുന്നവര്‍ സ്റ്റേഡിയത്തിനു മുന്പിലെ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി. സ്റ്റേഡിയത്തിന്റെ സൈഡിലായി ഹോട്ടല്‍ കാണാം.
ഇനി മീറ്റിലെ കാര്യപരിപാടികള്‍:
09.30-10.00 രജിസ്റ്റ്രേഷന്
10.00-10.30 പരിചയം പുതുക്കല്‍, പുതിയവരെ പരിചയപ്പെടല്‍.
10.30-11.30 ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം-ശ്രീജിത്ത്.
11.30-13.00 ബ്ലോഗിംഗിന് മലയാളിയുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? -ചര്‍ച്ച.
13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്.
14.00-15.00 സര്‍പ്രൈസ് ഗെയിംസ് -കുമാറേട്ടന് നയിക്കുന്നു.
15.00-15.45 കരോക്കെ ഗാനമേള -വില്ലൂസ് നയിക്കുന്നു.
13.45-14.00 വീണ്ടും കാണാന്‍ വിടപറയല്‍
എല്ലാ മലയാളം ബ്ലോഗര്‍മാരും കാത്തിരിക്കുന്ന ഒരു സസ്പെന്‍സുമായാണ് കുമാറേട്ടനും ശ്രീജിത്തും എത്തുന്നത്.
കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നെങ്ങും പോകാതെ നാളെ രാവിലെ മുതല്‍ കാത്തിരിക്കൂ, നിങ്ങളാഗ്രഹിക്കുന്ന ന്നു തന്നെയാവും അത്. തീര്‍ച്ച! ഒടേതമ്പുരാന് കാത്ത് കുമാറേട്ടന്റെ ജാംബവാന് ബ്രാന്‍ഡ് ലാപ് ടോപ്പിനും എന്റെ ഫോണിനും പിന്നെ അതുവഴി വരുന്ന നെറ്റിനും കൊഴപ്പമൊന്നുമില്ലേല്‍ തത്സമയ സമ്പ്രേക്ഷണം ഇവിടെ കിട്ടും. ഇല്ലെങ്കില്‍ ബുഹ്ഹഹഹാ...
മീറ്റിനെത്തുന്ന ബൂലോഗര്‍:
01. ഇക്കാസ്
02. വില്ലൂസ്
03. കുമാര്‍
04. പണിക്കന്
05. നിഷാദന്
06. കിച്ചു
07. ഒബി
08. വൈക്കന്
09. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍തോമസ്
12. ചാവേര്‍
13. അഹമീദ്
14. പച്ചാളം
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്
ഇവരെക്കൂടാതെ മലയാളത്തില്‍ ബ്ലോഗു ചെയ്യുന്നവരോ താല്പര്യമുള്ളവരോ ആയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം.
ഒന്‍പതരയോടെ തന്നെ എല്ലാവരും എത്തിയാല്‍ സമയത്ത് തന്നെ നമുക്ക് പരിപാടികള്‍ തുടങ്ങാം.
മീറ്റിനെത്തുന്നവരുടെ ഹെല്പ് ലൈനായും ആശംസകളര്‍പ്പിക്കുന്നവരുടെ സൌകര്യത്തിനായും ഒരു ഫോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്പര്‍: +91 9895 258 249.
സസ്നേഹം,
സ്വാഗതക്കമ്മിറ്റിക്കുവേണ്ടി
നിങ്ങളുടെ ഇക്കാസ്.
വാല്‍ക്കഷണം:
സ്വാഗതക്കമ്മിറ്റി ഓഫീസ്
ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്ക്
Saturday, November 11, 2006
Subscribe to:
Post Comments (Atom)
1,095 comments:
1 – 200 of 1095 Newer› Newest»ഇന്നാ പിടിച്ചോ ....തേങ്ങാ....ഠും
ഇക്കാസ്,പച്ചാള്സ്,കുമാര്‍-
ഒരിക്കല്‍കൂടി കൊച്ചിന് മീറ്റിന് ആശംസകള്‍.
സംഗതി ഗംഭീരമാവാന്‍ വെടിവഴിപാട് (മൂന്ന്)
(നാളെ നിങ്ങളുടെ ലൈവ് അപ്ഡേഷന് കാണാനിരിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നു.)
ഇരിക്കൂ പടിപ്പുരേ,
നഷ്ടം വരില്ല... ഉറപ്പ്.
ഹോട്ടലിന്റെ പടം കൂടി ചേര്‍ത്തിട്ടുണ്ട്.
ഈ സസ്പെന്‍സ് ഞാന്‍ പോളിക്കട്ടെ?
ശ്രീജിത്തിന്റെ കല്യാണമല്ലേ? എനിക്കറിയാം..
മീറ്റ് ബൂലോകത്തിലെ ഒരു നാഴികക്കല്ലായിരിക്കും, ഉറപ്പ്!
കാര്യങ്ങളുടെ ലൈവ് വെബ് ടെലികാസ്റ്റ് ആണോ സര്‍പ്രൈസ് എന്നത്? എങ്കില്‍ കൊട് കൈ അല്ലെങ്കില്‍ പോ കല്ലിവല്ലീ...
നടക്കാത്ത കേസ് പറയല്ലേ ദില്‍ബാ..
പിന്നെ കല്ലീ വല്ലീ..
അതും പറയല്ലേ, ഞങ്ങളു പാവത്തുങ്ങളല്ലേ..
ബൂലോഗരേ,
നാളാത്തെ സര്‍പ്രൈസ് എന്തെന്ന് എനിക്ക് പിടികിട്ടി. ഞെട്ടുവാന്‍ തയാറെടുത്തോളൂ....
ശ്രീജിത്ത് മണ്ടനല്ലെന്ന് കുമാറേട്ടന് പ്രഖ്യാപിക്കുന്നു. (എന്റമ്മേ....)
അതൊന്നുമല്ല ശ്രീജിത്തിന്റെ പെണ്ണുകാണലും ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് :)
പച്ചാളത്തിന്റെ വക ‘കൊച്ചിയിലെ വിവിധതരം കൊതുകുകള്‍-കൊതുക് സംരക്ഷണം ഒരു കല‘ എന്ന സിമ്പോസിയം ഇല്ലേ? ഉണ്ടാവണമല്ലോ.... :-)
കൊച്ചി കണ്ട ശ്രീജിത്തിന് എന്തിനാ പച്ചാളമേ ഇനി ഒരു അച്ചി?
തുടങ്ങിയോ? :)
ഒരു ഭീകരന്, കേരളത്തിലേക്കുള്ള ബസില്‍ കയറിയിട്ടുണ്ടെന്ന് ഇപ്പോള്‍ കിട്ടിയ അറിയിപ്പ്.
ശ്രീജിത്ത്, കൊച്ചിയില്‍ എത്തിയോ?
ബൂലോകത്ത് ഏറ്റവും ഉപകാരമുള്ള ഒരു വസ്തു നാളെ പ്രദര്ശ്ശിപ്പിക്കുന്നതായിരിക്കും, കൊച്ചീമീറ്റിനു മാത്രമുള്ള പ്രത്യേകത. :)
കൊച്ചി മീറ്റ്, സസ്പെന്സുകളുടെ ഒരു സംഭവമായി മാറുകയാണ്!
ശ്ശോ...എന്താകും ആ വസ്തു...ശ്ശേ...ഏയ്...അതാവില്ല....ഇനി അതാണോ ?...ഏയ്...
സസ്പന്‍സ് എനിക്കറിയാം. വക്കാരി മീറ്റിനു വരുന്നതല്ലെ?
ബൂലോഗര്‍ക്ക് ഏറ്റവും ഉപകാരമുള്ള വസ്തു പ്രദര്‍ശിപ്പിക്കും എന്ന്.......
ശ്രീജിത്ത് അനോണി കമന്റിടാനുപയോഗിക്കുന്ന ചൂണ്ട് വിരല്‍ അത്ര എളുപ്പത്തില്‍ വെട്ടിയെടുത്ത് പ്രദര്‍ശിപ്പിക്കാന്‍ പറ്റുമോ പച്ചാളം?
ഇക്കാസെ പറയാന്‍ വിട്ടു...ബാനര്‍ കലക്കിയിട്ടുണ്ടല്ലൊ ? തത്സമയം ഫോട്ടോസും ഉണ്ടാകുമല്ലോ ?
ഇത് വക്കാരി തന്നെ. നോ ഡൌട്ട്...... :-)
അപ്പോള്‍ ശരീ..... ആ പറഞ്ഞതാണ് ശരി.
മീറ്റ് കൂടുന്ന ചായക്കടയിലെ ചായയടിക്കാരനെ കാണിച്ച് ഇതാണ്ടാ വക്കാരി എന്ന് പറഞ്ഞാലും വിശ്വസിക്കണ്ട ഗതികേടിലല്ലേ നമ്മള്... :-(
മടങ്ങിപ്പോ ഉണ്ണീകളേ മടങ്ങിപ്പോ,
അതൊന്നുമല്ല ചേട്ടന്മാരേ..സസ്പെന്‍സ് ഒന്നെന്നുമല്ല, ഒരുപാടുണ്ട് ഹി ഹി :)
പച്ചൂനോട് ഞാന്‍ മിണ്ടൂലാ... എന്താ സസ്പെന്‍സ് എന്ന് വേഗം പറഞ്ഞോ.
ഇപ്പോള്‍ കിട്ടിയത് : സ്വാഗത കമ്മറ്റി ചെയര്‍(മാന്‍) ശക്തിയായ തലവേദന മൂലം കമ്മറ്റി ഓഫീസ്സില്‍ ചെയര്‍ മാത്രമാക്കി പോയിരിക്കുകയാണ്...ചെയര്മാന് തലവേദനയായത് ആര് ? പാച്ചാളം ആണോ ? കുമാറേട്ടനാണോ ? അതോ ശ്രീയോ ? കാത്തിരുന്നു വായിക്കുക അടുത്ത ലക്കം .....ഭിമാനി ....;)
ഒരു 18 സസ്പ്പെന്സ് കാണും അല്ലേ ?
ഓരോര്ത്തര്കും ഓരോന്നു വച്ച് ? സസ്പെന്‍സ് തികയാതെ വരരുതു കെട്ടോ...
ഞാന്‍ ഓടിയില്ല...എന്നെ ഇവിടെ വന്നു ആരും തല്ലില്ലാല്ലോ ? വക്കാരി നാട്ടില്‍ തന്നെയില്ലേ ?
ഹായ്, കുമാറേട്ടനെ ഇപ്പൊ കണ്ടു..ആദ്യമായി, എന്റെ വീടിനു മുന്നിലൂടേയാ പോയേ, എന്തൊക്കെയോ ഗിഫ്റ്റ്സ് ഉണ്ടെന്നു തോന്നുന്നൂ.
എല്ലാം നാളേ അടിച്ചെടുക്കണം
25-ല്‍ ഐശ്വര്യാറായ് ആയിട്ട് തുടങ്ങാമെന്ന് വെച്ചു.
:)
പച്ചൂ, നിനക്ക് തെറ്റി. അത്, നാളെ, നിങ്ങള്‍, ഭക്ഷണം കൊടുത്തതിന്റെ പിറകെ കഴിക്കാനുള്ള മരുന്നുകളാണെന്ന് എന്നോടിപ്പോ പറഞ്ഞു .;)
അടുപ്പിച്ച് മീറ്റു വച്ചാല്‍ ദഹനക്കേടു പിടിക്കില്ലേ? ;)
പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും ആശംസകള്‍!!
പച്ചാളം ഞാന്‍ അതങ്ങു പറയുവാ...
നാളെ മീറ്റില്‍ പച്ചാളം പാടുന്നു...(ഇതില്‍ കൂടുതല്‍ എന്തു വരാനാ...;) )
പച്ചു പാടുന്നുണ്ടെങ്കില്‍ മൈക്ക് ഓഫാക്കിയശേഷം പാടേണ്ടതാണ്. കൊതുകുകള്‍ക്ക് ശല്യമാവും, അല്ലെങ്കില്‍.
മോങ്ങാനിരുന്ന നായേടെ തലേല് തേങ്ങാ വീണപോലാകും!
ആരും കേള്‍ക്കാത്ത പാട്ടാണെങ്കിലും കുഴപ്പമില്ല...പച്ചാളം ധൈര്യമായി പാടൂ...
യൂയേയീ മീറ്റിനെക്കുറിച്ചൊരോട്ടന്തുള്ളലവതരിപ്പിച്ചാലോന്നൊരാലോചന..
ദില്ബനെഴുതിത്തരുമോ?
അല്ലെങ്കിപ്പിന്നെ ബ്ലോഗുവിജയം ചവിട്ടുനാടകം!
മീറ്റില്‍ പെണ്‍പുലികള്‍ ആരുടെയും പേരു കാണുന്നില്ല.ഇനി ആരെങ്കിലും സ്ത്രീ വേഷത്തില്‍ വരുന്നതാണൊ സസ്പന്‍സ് ?
ഒരു വരി :
“ കോപ്പിയടിച്ചു പിടിച്ചവനൊക്കെ ബ്ലോഗ്ഗുകളെഴുതി തള്ളീടുന്നു “... നാരായണ ജയ...നാരായണ ജയ...
ഞാനെഴുതാം. ഇത് എഴുതിയത് സു - അല്ല എന്ന് ആദ്യം പറയണം ;)
പണ്ടൊരു നാളില്‍ യൂ.എ.ഇ.ക്കാര്,
ബാരക്കുഡയില്‍ മീറ്റിനു പോയി.
കണ്ടും മിണ്ടിയും, പരിചയം പുതുക്കിയും,
ചെണ്ടപ്പുറത്തൊരു കോലും വെച്ചു.
എങ്ങനെയുണ്ട്? തുടരണോ?
കേരളമീറ്റില്‍ പലതും പറയും,
അതുകൊണ്ടാരും കോപിക്കരുത്...
തുടരൂ സൂ..
ആരോടും പറയില്ല, ധൈര്യമായി തുടരൂ
സു തുടരൂ...
സു, എഴുതുന്നത് നന്നായിട്ടുണ്ട്.
അവാര്‍ഡ് പടം പോലെ കഥ പകുതിയാവുമ്പോള്‍
നിര്‍ത്തണെ.
ലൈവും കാത്ത്, കുറേ പാവങ്ങള്‍,
കമന്റ് ബോക്സും നോക്കിയിരുന്നൂ.
അവരോ അവിടെ, പാട്ടും, കളിയും
ചിരിയും, തീറ്റയുമായിത്തകര്ത്തു.
മീറ്റില്പ്പോവാന് തരമില്ലാത്തൊരു
പാവങ്ങളിവിടെ വിശന്നു പൊരിഞ്ഞൂ.
ഒരു പടത്തില്‍ രണ്ടിടത്ത് മാര്‍ക്കു ചെയ്തു ഹോട്ടലാണെന്നു പറഞ്ഞാല്‍ എങ്ങിനെ കണ്ഫ്യൂഷന് ആകാതിരിക്കും ?
ആ മേപ്പിന്റെ ചിത്രം വരച്ചയാള്‍ ആരാണെങ്കിലും അടുത്ത പ്രാവിശ്യത്തെ ക്രിസ്മസ് ബമ്പര്‍ അടിക്കട്ടെ ... എന്റെ പേരു അച്ചടിച്ച ആദ്യ മേപ്പ് :)
സൂ ആ ഇടക്കുള്ള ഒരു ബിറ്റുണ്ടല്ലോ അതു ഞാന്‍ പാടാം...നാരായണ ജയ ...നാരായണ ജയ...
യു. എ. ഇ. ക്കാരോട് വഴക്ക് കേള്‍ക്കുമ്പോള്‍ അത് പാടേണ്ടി വരും ;)
സുഹൃത്തുക്കളേ,
50 ആരു വേണമെങ്കിലും അടിച്ചോ. 8.53 നു അത്താഴം കഴിക്കണമെന്ന് ശ്രീ ഭക്ഷണാനന്ദസൂര്യഗായത്രിസ്വാമിനികള് തീരുമാനിച്ചതിനാല്‍
ഇനി നാളെ 9.49 നു കാണും വരേക്കും വട. അല്ല വിട.
qw_er_ty
ഞാന്‍ ഒറ്റക്കിരുന്നു 50 അടിക്കേണ്ടി വരും എന്നു തോന്നുന്നു...
പായസ്സം ഉണ്ടാക്കിയതു കൊണ്ടു ഇവിടെ ഇന്നു അത്താഴം ഇല്ല :(
ഇക്കാസ്, കൊച്ചീല് ഘടികാരം പിറകോട്ട് കറങ്ങുമോ? അതോ ഗാനമേള രണ്ടീസം ഉണ്ടോ? 15.45 ന് വില്ലൂസിന്റെ കരോക്കെ വില്ലടിച്ചാന്‍ പാട്ട് കഴിഞ്ഞാല്‍ പിന്നെ 13.45 മുതല്‍ വിട പറയലും വടംവലിയും എങ്ങിനെ നടക്കും? ഇനി വിടപറയാന്‍ വേണ്ടി എല്ലാരും ഒരീസം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കേണ്ടി വരുമോ? (ഒരീസം മുഴോനും കളിക്കണേല് ക്രിക്കറ്റ് തന്നെ വേണ്ടേ?)അതോ......മീറ്റ് കഴിയുമ്പോഴേക്കും എല്ലാം റിവേഴ്സ് കറങ്ങിത്തുടങ്ങും എന്നൊരു മുന്‍കൂര്‍ ജാമ്യാപേക്ഷയോ?
ചുമ്മാ തമാശിച്ചതാണേ...മീറ്റിന് എല്ലാ വിധ ആശംസകളും!!! ലൈവ് അപ്ഡേറ്റും ഫോട്ടോയും ഉണ്ട്ടാവുമല്ലോ? ശ്രീജിത്തിന്റെ ഫോട്ടൊ പിറകീന്നു മാത്രം എടുത്താമതി....കഴിഞ്ഞമീറ്റിന്റെ പടങ്ങളില്‍ പഹയന് ഒടുക്കത്തെ ഗ്ലാമര്‍! ബാംഗ്ലൂരീന്നു കൊച്ചീല് വന്ന കണ്ണൂര്ക്കാരന് ഒടുക്കം പെണ്ണും കൊണ്ട് പോകരുതല്ലോ?
അന്‍പത് ആകാറായോ?
ഗെഡികളേ മീറ്റിന് മുന്‍കൂര്‍ ആശംസകള്‍. നാട്ടിന്നു ഫോണ്‍ വിളിക്കാന്‍ കാശ് കുറവായതിനാല്‍ എന്നെ വിളിച്ചു ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യൂകേട്ടോ ;)
കാശുകാരായ പാച്ചാളം ശ്രീജിത്ത് എന്നിവരുടെ കാളുകള്‍ക്കു പരിഗണന, എന്റെ തിരക്കുള്ള ജീവിതം മറന്നും ഫോണുകള്‍ എടുക്കുന്നതാവും.
ഛെ നാല്പത്തൊമ്പതു ആയിട്ടേയുള്ളൂ.
പാച്ചാളം നാളെ മീറ്റുള്ളതല്ലെ, വെള്ളം വാങ്ങിവച്ചു കിടന്നുറങ്ങാന്‍ നോക്ക് സുഹൃത്തേ.
എല്ലാരും ചാച്ചിയോ?
ശ്ശോ..നേരത്തേ അമ്പതടിക്കാന്‍ വന്നപ്പോള്‍ ബ്ലോഗ്ഗര്‍ പിണങ്ങി...ഇപ്പോ ശരിയായൊ ആവോ ...ഇനി പോയിക്കിടന്നു ഉറങ്ങട്ടേ...ഇന്നു മീറ്റുള്ളതല്ലേ...
- anwer
പട്ടേരിയേ, ഫോട്ടോയിലെ ആ പച്ച മാര്‍ക്കാണ് ഹോട്ടല്‍ ലാന്‍ഡ്മാര്‍ക്ക് മറ്റേത് ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും...
ഒരു സംശയം പിന്നേയും ബാക്കി. ശ്രീജിത് മീറ്റിനു പുറമേ കൊച്ചിയില്‍ വരുന്നത് ഒരു കല്യാണാവശ്യവുമായെന്നാണ് പറഞ്ഞത്. അതായത് ആവശ്യം കല്യാണം തന്നെ എന്നല്ലേ?
ആശംസകള്‍ ... ആശംസകള്‍ ...മീറ്റ് കഴിഞ്ഞ് കമന്റ്+അടി ഉണ്ടാവുമോ...
നാളെ നിലവിളക്ക് വാടകയ്ക്ക് കിട്ടണേ...
മുല്ലപ്പൂ തരാന്ന് പറഞ്ഞ ചേട്ടന് മറക്കരുതേ...
ഹാളിലെ ഏസി വര്‍ക്ക് ചെയ്യണേ...
മൈക്കും സൌണ്ടും ഹോട്ടലുകാര്‍ ബുക്ക്ചെയ്തിട്ടുണ്ടാവണേ..
ഫുഡ് എല്ലാവര്ക്കും ഇഷ്ടപ്പെടണേ...
സിഡിപ്ലയറ് വര്‍ക്ക് ചെയ്യണേ...
ഞാന്‍ നേരത്തേ എണീക്കണേ..
ഈ പ്രാര്‍ത്ഥന എല്ലാവരും ഒന്നേറ്റു ചൊല്ലിയ്യേ...
ശുഭരാത്രി :)
പിന്നെ ദൂരേന്ന് വരണ ഒരു ചേട്ടന് മണ്ടത്തരങ്ങള്‍ വിളിച്ചുപറയല്ലേ...
പൂക്കൂട എന്റെ തലയിലൂടെ വീഴല്ലേ....
എന്റെ ബൈക്ക് രാവിലെ സ്റ്റാര്ട്ടാവണേ...
രണ്ടുദിവസമായിട്ടൊന്നും കഴിക്കാത്തതാ, നാളെ വയറുവേദനയെടുക്കല്ലേ,
സസ്പെന്‍സ് പൊട്ടിത്തെറിച്ച് ആര്‍ക്കും ഒന്നും പറ്റല്ലേ....
അല്ലേ വാസൂൂ......
കൊച്ചിക്കാര്ക്കായിരമാശംസകള്....
ദില്ലി മീറ്റിന്റെ ആലസ്യം മാറിയിട്ടില്ല നാളെ ഉച്ച ഉച്ചരയാവുമ്പോഴെക്കുമേ എണീക്കുകയുള്ളൂ
എല്ല നന്മകളും ആശംസകളും നേരുന്നു
ക്ലാസ്മേറ്റ്സ് കണ്ടിട്ട് ഇപ്പോള്‍ വന്നതേയുള്ളു.
75-ം ദിവസത്തിലും തിരക്കായിരുന്നിട്ടും തന്റെ സ്വാദീനമുപയോഗിച്ച് ഞങ്ങള്‍ക്ക് ടിക്കറ്റ് ഒപ്പിച്ചുതന്നിട്ട് ഓടി മറഞ്ഞ പച്ചാളത്തിനു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
ഇന്ന് അപ്പീസില് നിന്നും തിരിച്ചുപോയപ്പോള്‍ പച്ചാളത്തിന്റെ വീടിനുമുന്നിലൂടെ ആയിരുന്നു യാത്ര. നാളത്തെ കാര്യം പറയാന്‍ വിളിച്ചു. പിന്നെ നേരിട്ടു കണ്ടു ചുള്ളനെ!
അയ്യേ ഒരു കുഞ്ഞിപ്പയ്യന്‍!
കൊച്ചീക്കാരേ,
ആപ്പീസില് നിന്നും ബ്ലോഗ്ഗൂല്ല എന്ന ഉഗ്ര ശപഥം എടുത്തിരിക്കുന്നതിനാല്‍ ഞാന്‍ മീറ്റിന്റെ തത്സമയ റിപ്പോര്‍ട്ടിംഗ് മിസ്സ് ചെയ്യും. എന്നാലും മനസ്സവിടെ കാണും. കേമമാവട്ടെ പരിപാടി, മീറ്റ് തീരും മുന്നേ വന്ന് എല്ലാം കാണാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ.
സ്റ്റേഡിയത്തിനടുത്ത് എനിക്കു യുവറാണി അല്ലാതെ ഒരു ഹോട്ടലും അറിയാന്‍ മേലാ. ഇങ്ങനെ ഒക്കെ സ്ഥലങ്ങളും അവിടുണ്ടോ?
കൊച്ചി മീറ്റിന് എല്ലാ വിധ ആശംസകളും, ആ കേരള പോസ്റ്റര്‍ ഒത്തിരി ഭംഗിയായിരിക്കുന്നു ഇക്കാസേ.അഭിനന്ദനങ്ങള്‍
ആ ഹാജര്‍ ബുക്കിങ്ങോട്ടൊന്ന് നീക്കി വച്ചേ, ഒന്ന് ഒപ്പിട്ടോട്ടെ..അപ്പോ നാളത്തെ ലൈവ് ഇവിടെ കിട്ടും.
-പാര്‍വതി.
സുപ്രഭാതം!
മൂന്നാം കൊച്ചിസംഗമം അടിച്ചുകസറട്ടെ ഇന്ന്!
പച്ചാളഭീമാ, ഞങ്ങടെ അഭിമാനം കാത്തോളണേ...
കുമാര്‍, ശ്രീജിത്ത്, മറ്റുത്സാഹക്കമ്മിറ്റിക്കാരേ, ആദ്യമീറ്റിനേക്കാളും മാറ്റുകൂട്ടണേ എങ്ങനെ വന്നാലും.
എല്ലാ ആശംസകളും!
നിറഞ്ഞ പ്രതീക്ഷകളോടെ,
(
NB:
തിരക്കു കൂടുന്നതിനുമുന്പ്,
1. കമന്റുനമ്പര്
2. പ്രൊഫൈല്‍ പടം
3. വേര്‍ഡ് വെറി
)
കൂടാതെ,
ഈ ബ്ലോഗിലെ സമയമേഖല കൊച്ചി (IST) ആക്കി മാറ്റുക.
കൊച്ചിയിലെ ഹോട്ട്ലൈന്‍ നംബരുകള്
ഇക്കാസ് : 09895258249
കുമാര്‍ : 9349192320
പച്ചാളം : 09946184595
if u can please setup a live vedio show with web cam and yahoo messenger...
there was another system.. but it is too late now..
but it will be a greate work...
anoop
ഓ...എന്നാപ്പിന്നേ ഇങ്ങളും മീറ്റിക്കോ...ലോകത്ത് വേറെയെവിടെയും ബ്ലോഗ്ഗര്മാരില്ലാത്ത പോലെ...
ആശംസയൊന്നും തരില്ല്.
ഇതെന്താ ഹോട്ടല്‍ പച്ചയും ചുവപ്പും കള്ളിയാണോ?
ഡേയ്...പച്ചാളം...എഴുന്നേല്‍ക്കഡേയ്...ഡേയ്...മീറ്റിനു പോകണ്ടേ ?...
മീറ്റിന് ആശംസകള്‍...
500 അടിക്കാന്‍ തിരിച്ചു വരുന്നുണ്ട്.
പൂയ് ഒന്നും തുടങ്ങിയില്ലേ...
ഞാന്‍ സ്റ്റേഡിയത്തിന്റെ മുന്‍പിലെത്തി...
പച്ചാളം ഇക്കാസേ കുമാറേട്ടാ...സാധാരണ ഞായറാഴ്ച പോലെ 12 മണി വരെ കിടന്നുറങ്ങാതെ എണീറ്റേ..
ഞങ്ങള്‍ ഇവിടെ കുറേപ്പേര് ജപ്പാനീന്നും, അമേരിക്കേന്നും, എത്തിച്ചേര്‍ന്നിട്ട്...ഇവിടെ ആരേയും കാണുന്നില്ലല്ലോ ? എവിടെ പോയി എല്ലാവരും ?
അതേ.. തത്സമയം എന്നൊക്കെ എഴുതിവച്ചിട്ട് ആരേയും കാണാനില്ലല്ലോ.
ആര്‍പ്പേയ്...... ഇര്‍റേയ്...ഇര്‍റേയ്...ഇര്‍റേയ്...
anwar രേ, മലയാളത്തില്‍ anwer എന്ന് ടയ്പ്പാന് കീമാന്‍ കൂമന് സമ്മതിക്കുന്നില്ലാ. കൊച്ചിക്കാര് വരാന്‍ താമസിക്കുകയാനെങ്കില് ആ സമയം കൊണ്ട് ഒരു ജപ്പാന് മീറ്റ് നടത്തിക്കളയാം...ജപ്പാന് മെംബേഴ്സ് എല്ലാവരും ഉണ്ടല്ലോ...:-)
9:30 ആയി ഒരനക്കവും ഇല്ലല്ലോ.
അല്ലാ ഇപ്പൊ ദെവിടെയാ ഒന്ന് രജിസ്റ്റര്‍ ചെയ്യുകാ...:-)
അതെ...ഇനി അതു തന്നെ വേണ്ടി വരും...ഹല്ലോ...പൂയ്...ഇവിടെ ആരും ഇല്ലേ...
ന്യൂസ് അപ്ഡേറ്റ് :
ഞാന്‍ ഇപ്പോള്‍ കുമാര്‍ജീ, ഇക്കാസ്, പച്ചാളം ഇവരോട് സംസാരിച്ചിരുന്നു. എല്ലാവരും എത്തികൊണ്ടിരിക്കുന്നു. ലൈവ് അപ്ഡേറ്റ് ഏതാനും നിമിഷങ്ങള്‍ക്കകം സജീവമാകും.
അതുവരെ നമുക്ക് ഇവിടെ കൂടാം.
അങ്ങനെ കൊച്ചി മീറ്റിന്റെ ലൈവ് അപ്ഡേറ്റ് ആരംഭിക്കുകയാണ്.
എയര്റ്റെല്ലിനും കുമാറേട്ടനും എനിക്കും നന്ദി.
വെല്യമ്മായി, ഇത്തിരി, ആദി, പാര്‍വതി, കരിം മാഷ് എന്നിവരുടെ ആശംസ കൈപ്പറ്റി ബോധിച്ചു
ഉം..വരട്ടേ...അപ്പോഴേക്കും ഞാന്‍ പുട്ടടിച്ചിട്ടുവരാം..മാക്കെങ്കി..മാക്ക്...കെ എഫ് സി എങ്കില്‍ കെ ഫ് സി...അതു വരെ നിങ്ങള്‍ സംസാരിച്ചിരി...
ഇക്കാസേ അരെല്ലാം എത്തി... ഇപ്പോള്‍ എന്തല്ലാം നടക്കുന്നു.
എന്താ ഇവിടാരൂല്ലേ, അല്ല ഇതുവരെ തുടങ്ങിയില്ലെ, ഞാന്‍ വൈകിയൊ എന്ന് പേടിച്ചിരിക്കുകയായിരുന്നു,
എന്തായാലും ആശംസകള്‍
ഹോ അരമുക്കാല്‍ മണിക്കൂര്‍ ഇവിടെ നിന്ന് കൊതുകടി കൊണ്ടതിനു ശേഷം ഇത്തിരി ഒച്ചയും അനക്കവുമൊക്കെ കേട്ട് തുടങ്ങിയിട്ടുണ്ട്.
ഇക്കാസേ, എല്ലാവറ്ക്കും എന്റെ വക ശുഭദിനാശംസകള്‍ അറിയിക്കുക.
മൂന്നു വണ്ടി പോലീസ് സ്റ്റേഡിയം പരിസരത്ത് എത്തി ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. സസ്പെന്‍സ് പൊട്ടിയ്ക്കുമ്പോള്‍ ആറ്ക്കും പരിക്കേല്ക്കതിരിയ്ക്കാനാണെന്ന് അറിയുന്നു.
ഇക്കാസേ,
പാച്ചാളം എത്തിയില്ലല്ലൊ?
അതാണ് അവന്, എന്തൊരം ഉത്തരവാദിത്തങ്ങളാ...
ഇക്കാസേ ഒന്ന് അപ്ഡേറ്റിക്കേ,
100 ഞാന്‍ ബുക്ക് ചെയ്യുന്നു
കൊച്ചിമീറ്റിനഭിവാദ്യങ്ങള്!
പച്ചാളം, കുമാര്‍,കിരണ്‍, വൈക്കന്, ഒബി എന്നിവര്‍ എത്തിക്കഴിഞ്ഞു, ബാക്കിയുള്ളവര്‍ ഉടനെത്തും, എത്തിയാലുടന്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ തുടങ്ങും...
ഞാന്‍ വന്നു. 85 ന്റെ നിറവില്‍ ഒരു 200 അടിക്കാന്‍. :)
സൂ ചേച്ചി രണ്ടാമത്തെ അവാറ്ഡ് നേടാന്‍ ഇതാ എത്തിക്കഴിഞ്ഞു.
പച്ചാളം ആനപ്പുറത്താ വന്നേ എന്നു കേട്ടു ശരിയാണോ..?
ആദ്യമെത്തിയ , ഇക്കാസ്,പച്ചു,കിരണ്‍, വൈക്കന്, കുമാര്‍, ഒബി, എന്നിവര്‍ക്ക് ആശംസകള്‍. ബാക്കിയെല്ലാവരും പച്ചാളത്തിന്റെ പ്രാര്‍ത്ഥനാഗാനം കഴിഞ്ഞിട്ടെത്തുന്നതായിരിക്കും. കൊച്ചിയില്‍, ഫയര്ഫോഴ്സുകാര്, പ്രാര്ത്ഥനയ്ക്കിടയില് ഉണ്ടാകുന്ന കോലാഹലങ്ങള്‍ നേരിടാന്‍ റെഡിയായിക്കഴിഞ്ഞു.
ഹാവൂ,
പാചാളം എത്തിയല്ലൊ! ഇനിയിപ്പൊ സമാധാനമായി,
അപ്ഡേറ്റ്!
ബ്ലോഗ് മീറ്റിലും അപരന്മാര്:
ശ്രീജിത്താണെന്ന് പറഞ്ഞ് ഒരേ ഛായയുള്ള മൂന്ന് പേര് ഇതുവരെ വന്നുവെന്നും ഒറിജിനലിന്റെ കണ്ടെത്തുവാന്‍ ‘മണ്ടത്തര ടെസ്റ്റിങ്ങ്’ നടത്തുവാന്‍ പോവുകയാണെന്നും കേള്‍ക്കുന്നു.
കൂട്ടം കൂട്ടമായി വന്നു ചേരുന്ന ആളുകളെ കണ്ട് ‘ആരാ എന്താ ഒന്നും അറിയാതെ‘ ആകെ ടെന്‍ഷനിലാണെന്ന് പച്ചാളം അറിയിച്ചു.
(അതിനിടയില്‍ പേര് വെളിപ്പെടുത്താതെ ചിലര്‍ അനോണി ഫോണ്‍ കോള്‍ ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്!)
നന്ദി വിശാല്‍ജീ...
രാവിലെ 9.30ക്കു തുടങ്ങുമെന്നു പറഞ്ഞ മീറ്റിനിയും തുടങ്ങിയിട്ടില്ല. ബ്ലോഗ് ആസ്ഥാന മണ്ടന്‍ ശ്രീജിത്തിനെ ഞാന്‍ വിളിച്ചിരുന്നു ഇപ്പോള്‍, പുള്ളി ബസ്സിലാ. ഇനി കുറച്ച് കഴിഞ്ഞു വിളിക്കാം.
എന്തായാലും കൊച്ചിമീറ്റ് അടിപൊളിയാക്കണം.....
നാട്ടാരെ, ഓടിവന്ന് കമന്റുകള്‍ വയ്ക്കൂ
നാട്ടുകാര്‍ കൈ വെക്കാതിരുന്നാല്‍ മതി ;)
കൊച്ചി സംഗമം .വിജയാശംസകള്‍.
കുമാര്‍ സ്റ്റേജിന്റെ ഏതെങ്കിലും മൂലയില്‍ ഉണ്ടെങ്കില്‍.. മുന്‍പിലേക്ക് വന്ന് ഒരു കമന്റിടണം എന്ന് അപേക്ഷിന്നു..
ആ പോരട്ടങ്ങനെ പോരട്ടെ.... ലൈവ് കവറേജ് പോരട്ടെ.
ഇന്ത്യാവിഷനില്‍ ഫ്ലാഷ് ന്യൂസ് ... പണ്ടാര ഗ്ലാമറുള്ള ഒരുത്തന് വന്നിറങ്ങിയതുകാരണം കലൂര്‍ ജങ്ഷനില്‍ വന്‍ ജനത്തിരക്കും ട്രാഫിക് ജാമും. സെന്റ്.തെരേരാസ് കോളേജ് ഹോസ്റ്റലില്‍ ആരേയും കാണ്മാനില്ല.പോലീസ് കണ്ണീരോടെ വാതകം പ്രയോഗിക്കുന്നു.
ഹോട്ടലാണെന്ന് കരുതി മീറ്റ്,തീറ്റ,ബാച്ചി,പച്ചു എന്നൊക്കെ പറഞ്ഞ് ബാറ്ബറ് ഷോപ്പില്‍ കയറിയ ഒരാളെ ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്. ബാംഗ്ലുര്‍ നിന്നുള്ള ഒരു ബസ് ടിക്കറ്റ് ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തതിനാല്‍ ‘മണ്ടത്തര ടെസ്റ്റിങ്ങ്’ നടത്താതെ മറ്റ് മൂന്നു അപരന്മാരെയും പച്ചാളം "വെള്ളക്കൊടി വീശും എന്ന് താക്കീത്" നല്കി പറഞ്ഞുവിട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു കൊള്ളുന്നു.
പടിപ്പുരയുടെ ആശംസ എസ്സെമ്മെസു വഴി എത്തിയിട്ടുണ്ട്.
ഫോണിലും അനോണിയോ ?... കുറുജീ മ്മള് ഹാജര്‍. നൂറ് എനിക്ക് വേണം.
:) ഫുള്‍ സ്പിരിറ്റിലാണാല്ലോ?
ആദ്യമായി ഞാനിതാ 100 അടിക്കുന്നു, ദയവായി എല്ലാവരും ഒന്ന് മാറിത്തരൂ
പ്രതീക്ഷിക്കാത്ത അതിഥിയായി സിദ്ധാര്ഥന് എത്തിയിട്ടുണ്ട്, അത്തിക്കുര്‍ശി ഉച്ചയോടെ എത്തും
നൂറ്റൊന്നേ.....!
നൂറ്റൊന്നും പോയിക്കിട്ടി...
ഇനി നൂറ്റമ്പത് നോക്കാം.
അങ്ങനെ രേഷ് നൂറും കൊണ്ട് പോയിരിക്കുന്നു. ഇനി എല്ലാവരും ഇരുനൂറിന് ശ്രമിക്കേണ്ടതാണ്.
ഇത്തിരീ,
വിട്ടുതരില്ല
പിള്ളാരേ, ഞാന്‍ എത്തി
--
ശ്രീജിത്ത് കെ
നൂറ് മിസ്സായവരുടെ ശ്രദ്ധക്ക്:
ഡോണ്ട് വറി! ഈ മീറ്റിന്റെ ഒരു ജഞ്ജളിപ്പ് വച്ച് നോക്കിയാല്‍ 1500 കമന്റ് കള്‍ വരെ വരാനുള്ള ചാന്‍സ് ഞാന്‍ കാണുന്നു. (ഇത് ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ തോന്നലല്ല!)
ശ്ശൊ... എത്താന്‍ വൈകി... അപ്പോഴേക്കും തുടങി ല്ല്യേ.. വിടില്ല ഞാന്‍.. ങ്ഹാ..
അജ്മനില് നിന്നും ചൂടുള്ള ഒരു ആശംസയോട് കൂടി ഡ്രിസില്‍ ആരംഭിക്കുകയായി..
അടുത്ത ഒരു ബെല്ലോടു കൂടി ഡ്രിസിലിന്റെ കമന്റിടല്‍ പരിപാടി ആരംഭിക്കുന്നൂ.
നൂറടിക്കാന്‍ ശ്രമിച്ച് പാഴായിപ്പോയ എല്ലാ പാവങള്ക്കും എന്റെ അനുശോചനം അറിയിക്കട്ടെ..
ഠേ,ഠേ,ഠേ,ഠേ...സ്റ്റേഡിയത്തില്‍ നിന്ന് നൂറ്റൊന്ന് കതിനാവെടികള്‍ മുഴങ്ങുന്നു..ശ്രീ എത്തി..
ആള്ക്കാര് എല്ലാവരും എത്തുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ തിരികൊളുത്തുന്നതാണ്.
--കുമാര്‍--
(ശ്രീജിത്ത് എത്തിയിട്ടുണ്ട്. അതുകാരണം ചെവിതല കേള്‍പ്പിക്കുന്നില്ല)
സൂവിന്റെ നിര്‍ദേശപ്രകാരം 200 വേണ്ടിയും പിന്നെ പാച്ചാളത്തിന്റെ കളരിക്കുവേണ്ടിയും ക്ഷമയൊടെ കാത്തിരിക്കുന്നു
മീറ്റ് സജീവമാകട്ടേ... ഡ്രിസിലേ ചക്ക വിഴുമ്പോഴെല്ലാം മുയല് ചാവുമോ ?
വിശാലേട്ടാ ആദിയുടെ ട്രേഡ് മാര്‍ക്കുള്ള പദമാണല്ലോ അത്
അപ്പോ 111 വെടി വഴിപാട് ചീട്ടാക്കി ല്ലേ... ഒരു കലക്കാ കലക്ക് കൊച്ചുങ്ങളേ.. സോറി കൊച്ചിക്കാരേ.
അല്ലാ മണ്ടത്തരങ്ങളുടെ കലവറ മണ്ട ഇതുവരെ ഹാജര്‍ വെച്ചില്ലേ?
കൊച്ചിമീറ്റില്‍ നടക്കുന്ന കലാപരിപാടികളുടെ തത്സമയ പ്രക്ഷേപണം ഉടന്‍ ആരംഭിക്കുന്നതാണെന്ന് ഒരു വിവരം കിട്ടിയിട്ടുണ്ട്.
ചെണ്ടമേളമില്ലെങ്കിലും, മണ്ട മേളം ഉണ്ടായിരിക്കുന്നതാണെന്നും ഒരു ന്യൂസ് ഉണ്ട്.
ദെ ഞാന്‍ വന്നൂട്ടോ...
ഇനി വടംവലിക്ക് ഒന്ന് കൂടി നോക്കട്ടെ..
200 കിട്ടിയാല്‍ രണ്ട് കൂട് മെഴുകുതിരി,500 കിട്ടിയാല്‍ 5 അഞ്ചു രൂപാ തുട്ട്, അരുവിത്തറ പുണ്യാളാ..ആരോടും പറേരുത്, കൈക്കൂലി കാര്യം
കൊച്ചിക്കരുടെ ശ്രദ്ധക്ക് : സ്ക്രൂ ഉള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ ശ്രീജിത്ത് കാണാതെ സൂക്ഷിക്കേണ്ടതാണ്.
പാര്‍വതീ ഒരു ഇരുനൂറിന് രണ്ട് മെഴുകുതിരിയോ... ഇത് പിശുക്കാണ്
ശ്രീജീടെ മണ്ടത്തരങ്ങളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം തുടങ്ങിയോ...? :-)
ദേ കൂട്ടരേ,
ഞാനിപ്പോ ലവന്മാരോട് മിണ്ടി.കഴിഞ്ഞ മീറ്റിന് നേരത്തേ ആര്‍ത്തി പിടിച്ച് എത്യേത് കാരണം ആരും മൈന്‍ഡ് ചെയ്തില്ല്യാന്നുള്ള ദുഖത്തോടെ ,അതില്‍ നിന്നൊരു സുപ്രധാന പാഠം പഠിച്ഛ ശ്രീജിത്ത് ഇത്തവണ വൈകിയാണെത്തീത്. പക്ഷെ ഈ മൈന്‍ഡ് ന്ന് പറേണ വസ്തു ഇപ്പഴും ണ്ടായില്ല്യാ ത്രെ.ബാക്കീള്ളോരൊക്കെക്കൂടി അവടെ തകര്ക്കുണു, അഥവാ തകര്‍ക്കാന്‍ പറ്റ്യാല് കൊള്ളാം ന്നുള്ള മോഹത്തോടെ വിലസുണു.
കഴിഞ്ഞ തവണത്തെ മീറ്റിന്റ്റെ കുറെ നല്ല ഓര്‍മ്മകളും, ഇത്തവണത്തെ മീറ്റില്‍ വരാന്‍ പറ്റാതേന്റെ വിഷമോം കുശുമ്പുമായി ഞങ്ങള്‍ ചിലോര് ഇവടേം...
01. ഇക്കാസ്
02. വില്ലൂസ്
03. കുമാര്‍
04. പണിക്കന്
05. നിഷാദന്
06. കിച്ചു
07. ഒബി
08. വൈക്കന്
09. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍തോമസ്
12. ചാവേര്‍
13. അഹമീദ്
14. പച്ചാളം
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്
മുകളില്‍ പേരെഴുതിയവര്‍ക്കും, അതില്‍ ഇല്ലാതെ മീറ്റില്‍ എത്തിയവര്‍ക്കും, ആശംസകള്‍. എല്ലാവരും സന്തോഷമായിട്ട് മീറ്റുക, ഈറ്റുക.
ഇനിയും ട്രോഫികള്‍ വെക്കാന്‍ എന്റെ കൊച്ചുവീട്ടില്‍ സ്ഥലമില്ല. അതുകൊണ്ട് പോകുന്നു.
:)
പുണ്യാളന് ഡിസ്കൌണ്ട് റേറ്റിലാ ഇത്തിരിയെ..പരിചയക്കാരല്ലേ..
-പാര്‍വതി
സൂക്കുട്ട്യേ
ഇവന്മാരടെ മേല്‍ ഒരു കണ്ണ് വെയ്ക്കാന്‍ നമ്മളൊന്നും ഇല്യാത്തോണ്ട് ചെക്കന്മാരൊക്കെ എന്തായി പോവോ എന്തോ !!!
അല്ല,
അതെന്താ സൂ പൊവാത്തേ?
ശ്രീജിത്ത് വഴിപിഴച്ചുപോയതിനെ ശക്തമായി അപലപിച്ചുകൊണ്ടു കിരണ്‍ തോമസ് വിളക്കു കൊളുത്തി, ഭീകരമായ ഒരു ശ്ലോകം ചൊല്ലിക്കൊണ്ടു പാച്ചാളവും വിളക്കു കൊളുത്തുന്നു. ഞാന്‍ ഫോണ്‍ വിളിക്കുമ്പൊ അവിടെ വിളക്കു കൊളുത്തു മഹാമഹം നടക്കുകയാണു്, കൊളുത്താന്‍ എല്ലാവര്ക്കും താല്പര്യം പക്ഷെ തിരിയില്ല എന്നതാണു സാങ്കേതിക തകരാര്‍. യു.ഏ.യീക്കാരുടെ പ്രതിനിധിയായി സിദ്ധാര്ഥന് മീറ്റില്‍ പങ്കെടുക്കുന്നുണ്ടു്, അദ്ദേഹവുമായും സംസാരിച്ചിരുന്നു, യൂയേയീക്കാരുടെ അത്ര തന്നെ മിടുക്കന്മാരല്ല കൊച്ചിക്കാര് എന്നാണു വിശേഷം പറഞ്ഞതു്.
യു എ ഇ ബ്ലോഗ്ഗേഴ്സിന്റെ സപ്പോര്‍ട്ടോടു കൂടി 1500+ ഉണ്ടാവും വിശാലാ.
അങ്ങനെ കുറെപേര്‍ക്ക് 100 അടി, 200 അടി, 300, 400 പിന്നെയും ബാലന്‍സ് തെറ്റാത്തവര്‍ക്ക് 500 മേലുള്ള അടികളും. കുറുമാന്, വേണേല്‍ 1500 ഉം അടിക്കാം എന്നു പറഞ്ഞ് ഇപ്പോള്‍ തന്നെ ഇരിപ്പിടം അരക്കിട്ടുറപ്പിച്ചതായി അറിയിക്കുന്നു.
ഇതിനിടയില്‍ ചിന്ന ചിന്ന അടികള്‍ക്ക് എന്നെയും കാണാം.
ശ്രീയുടെ വക എങ്ങനെ മരമണ്ടനാവാം എന്നതിനെക്കുറിച്ചൊരു സെമിനാര്‍ പ്രതീക്ഷിക്കാമൊ?
-സുല്‍
ഇവടെ ഇല്ല്യാത്ത തിരി പാര്‍വ്വതി അവടെ കൊളുത്തും. ഒരു 200 മില്ലി സോറി 200-ആം കമെന്റ് സമ്മതിച്ചാ മതി.
അതേയ് അരിങ്ങോടരെ, ഇവടത്തെ മീറ്റിലുള്ള കുറവു എന്താന്ന് ഇനീം മനസ്സിലായില്ല്യാ? അതുല്യേം സൂം, മുല്ലപ്പൂവും, ദുര്ഗ്ഗേം. പിന്നെ ഈയുള്ളോളും ഒന്നും അവടെ ഇല്ല്യാതോണ്ടാ.പുരിയിതാ?
അല്ല കൂട്ടരേ, ഇനി ഒരു ബഹ്രിന്‍, സൌദി മീറ്റ് കൂടെ വേണ്ടേ? പിന്നെ ഖത്തറും വേണേ. ആരെങ്കിലും ഉത്സാഹിക്കൂ. സൌദിയില്‍നിന്നും എത്രപേരുണ്ടെന്നു തന്നെ അറിയില്ല!-സു-
പൊരാ, കൊച്ചിക്കാര് തീരെ പൊരെ,
ദില്ബുവിനെ വിടണൊ?
ഇതിപ്പൊ ലൈവ് കവറേജ് എന്നൊക്കെപ്പരഞ്ഞ് ഒരുമാതിരി... ഒന്നും കണുന്നില്ലല്ലൊ...
ഇക്കാസേ.....പൂയ്
അബ്ടെ രാവിലെ എന്താ മിണുങ്ങാന്‍, എനിക്കും വിശക്കുന്നൂട്ടോ..
"യൂയേയീക്കാരുടെ അത്ര തന്നെ മിടുക്കന്മാരല്ല കൊച്ചിക്കാര് എന്നാണു വിശേഷം പറഞ്ഞതു്" പെരിങ്ങോടന് പറഞ്ഞത് സത്യമാണോ..? കൊച്ചി ലൈവ് വിശഷങ്ങള്‍ യൂയേയിക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി പക്ഷേ കൊച്ചീന്ന് ഇനിയും അനക്കമൊന്നും ഇല്ലല്ലോ...പച്ചൂ...ഇതൊന്നും കേള്‍ക്കുന്നില്ലേ..?
അവടെ സെല്‍ഫ് ഇന്റ്റ്രൊഡക്ഷന് പൊടിപൊടിയ്ക്കുണു.
ഇവിടെ പുതു ബ്ലോഗേര്‍സിന്റെ റാഗ് ചെയ്തോണ്ടിരിക്കുകയാണ്. പ്ലീസ് ആരും ബഹളം ഉണ്ടാക്കരുതു.
ആരുമില്ലേ.. ഡും ഡും ഡും...
ഈശ്വരാ ഈ പിള്ളേരവടെ എന്താ ചെയ്യണെ. ഇവടെള്ളോരടെ പേരു കേടു വരുത്താന്‍...
എഴുതെന്റെ പച്ചാളകുമാരന്മാരെ എന്തെങ്കിലും
പാര്‍വതീ,
ഖുബ്ബൂസുണ്ട്, വേണൊ? ചായേ നനച്ച് കഴിക്കാം.
ദില്‍ബൂ, ഒന്ന് ഇടപെടടേ...
എന്റമ്മെ അപ്പഴക്കും ഇവന് സീനിയര്‍ ബ്ലോഗ്ഗറായോ?
എല്ലാവരും പരസ്പരം ഇന്റ്രോദ്യൂസ് ചെയ്യുന്നു.
ശ്രീജിത്ത് ആണു ഇപ്പോള്‍ വേദിയില്‍!
അപ്ഡേറ്റ് വരട്ടേ...
കൊച്ചി മീറ്റിന് ആശംസകള്‍!!
സുനില്‍, ഖത്തര്‍ മീറ്റിന്റെ ഉത്തരവാദിത്ത്വം ഞാനേറ്റെടുക്കുന്നു. ഈ മീറ്റ് പൂരങ്ങളൊക്കെ കഴിഞ്ഞിട്ട് പോരേ ആ ഒരു കാവ് തുള്ളല്‍!
എല്ലാവരും പരസ്പരം ഇന്റ്രോദ്യൂസ് ചെയ്യുന്നു.
ശ്രീജിത്ത് ആണു ഇപ്പോള്‍ വേദിയില്‍!
---കുമാര്‍...
ശ്രീജിത്തേ സ്ക്രൂ വുള്ള പലതും കാണും അവിടെ... കേറി പണിയല്ലേ മോനേ.
150 ആരുക്കും വേണ്ടെ
147
പാറൂട്ട്യേ, 200അല്ലെ വേണ്ടൂ?150 ഈ പിള്ളേരെടുത്തോട്ടേ ല്ലെ
150
150
നൂറ്റ്മ്പത് ഞാനടിച്ചെടുത്തേയ്...
ആരോ ഖത്തറിനെക്കുറിച്ചു പറയുന്ന കേട്ടല്ലോ....
സസ്പെന്സിനു ഇവിടെ വിരാമം.
ഏതാനും നിമിഷങ്ങള്‍ക്കകം മലയാളം ബ്ലോഗുകളുടെ ആദ്യ സമഗ്ര പോര്‍ട്ടല്‍ ആയ “മലയാളം ബ്ലോഗുകള്‍" (www.malayalamblogs.in ) വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. മലയാളത്തിലെ പുതുമുഖങ്ങളായ ബ്ലോഗര്‍മാര്‍ ചേര്‍ന്നാണ് ഇതിന്റെ ഉദ്ഘാടനം ഇവിടെ നടത്താന്‍ പോകുന്നത്.
ഇതൊരു ബീറ്റ വെര്ഷന് ആണ്. ബാലാരിഷ്ടതകളൊക്കെ തീര്‍ത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള നിങ്ങളുടെ വിലയേറിയ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ലോകം മുഴുവനുമുള്ള ബ്ലോഗര്‍മാരുടെ മനസുകൊണ്ടുള്ള കയ്യടി ഞങ്ങള്‍ ഇവിടെ സങ്കല്‍പ്പിക്കുന്നു.
ശ്രീജിത്ത് / കുമാര്‍
മിടുക്കന്. ഇനി 10 മിനിറ്റ് അവടെ മിണ്ടാണ്ടിരിക്കു. ആ ശ്രീജിത്ത് സ്വയം പരിചയപ്പെടുത്താന്‍ മിനക്കെടണ കണ്ടില്ല്യേ.
ആരാ എന്നെ വിളിച്ചത്?
ഞാന്‍ വന്നൂ. അബ്ദൂ.... കലക്ക് മോനേ.. :-)
WOW!!
ശ്രീജീ, കുമാറേട്ടാ.... കലക്കീ..... നമിച്ചു. സൂപ്പര്‍ സസ്പെന്‍സ്...
ശ്രീജിത്, ചിയേഴ്സ്
ആദ്യ മീറ്റില്‍ വിളക്കു തെളിയിച്ച ചന്ദ്രനങ്കിള് എവിടേ?
മീറ്റി (meat അല്ല) നെല്ലാ ആശംസകളും.
-വീണ
ഇത്ര പെട്ടന്ന് നൂറ്റൈമ്പത് കടന്നോ പുണ്യാളാ, ഇനിയൊന്ന് മുറുകിയിരിക്കട്ടെ, സൂ ചേച്ചി ലീവിടുത്തതിനാലാണ് ഒരു പ്രതീക്ഷ.
ഇതെന്തോന്ന് ലൈവ് കവറേജ്? അവിടൊന്നും ആരുമില്ലേ....??
അധികൊന്നും മനസ്സിലായില്ല്യെങ്കിലും എന്തൊ സംഭവാന്നു മനസ്സിലായി.അഭിനന്ദനങ്ങള്‍. പറഞ്ഞ പോലെ സൂക്കുട്ടി എവടെപ്പോയി? മണിയേട്ടാ അചിന്ത്യ വിളിക്കുന്നു. സൂക്കുട്ടീനെ തരൂ
കൊച്ചിയിലെ ലേറ്റസ്റ്റ് അപ്ഡേറ്റ്
യു എ ഈ ക്കാരുടെ പ്രതിനിധി.... (നിധി)
സിദ്ധാര്‍ഥ ഗുരു സംസാരിക്കുന്നു,,
ഇപ്പോള്‍ ശബ്ദതാരാവലി വിക്കിയിലേക്ക് ഒരുക്കുന്നത്തിനെ കുറിച്ച് ഇപ്പോള്‍ സിദ്ധാര്ത്ഥന് സംസാരിക്കുന്നു. അത് ഒരു നല്ല ഡിസ്കഷന് ലെവലിലേക്ക് തന്നെ നീളുന്നു. എല്ലാവരും ആക്ടീവായി പങ്കെടുക്കുന്നു.
അതിനുശേഷം ആയിരിക്കും പോര്‍ട്ടലിന്റെ ഉദ്ഘാടനം..
-കുമാര്‍-
മീറ്റനു് ആശംസകള്‍..! എല്ലാം കെങ്കേമമായി നടക്കട്ടെ..!
ശ്രീജിയേ, മലയാളം ബ്ലോഗുകളുടെ ഡിസൈന്‍ അടിപൊളി, അഭിനന്ദനോദ്യാനങ്ങള്.....
ഇവന്മാരെക്കൊണ്ട് തോറ്റു. തല്ക്കാലം ലൈവും കവെറേജും ഒക്കെ ഞാന്‍ ചെയ്യേണ്ടി വര്വോ?
കുമാറേട്ടാ.. ശ്രീജിത്ത്,
അഭിനന്ദനങ്ങള്‍, കൂടുതല്‍ പിന്നിട് പറയുന്നതാണ്,
ലൈവ് അപ്ഡേറ്റ് തീരെ പൊരാ..
ശ്രീജിത്തിന്റെ മണ്ഠത്തരങ്ങള്ക്കൊരു പൊന്‍തൂവല്‍ കൂടി. http://www.malayalamblogs.in/.
ഏതായാലും സസ്പെന്‍സ് ഉഗ്രന്‍ ശ്രീ.
ഓ.ടാം.: സസ്പെന്‍സ് പൊളിച്ചപ്പോള്‍ കൊച്ചിയിലെ നാറ്റം വര്ദ്ധിച്ചൊ കുറഞ്ഞൊ എന്നറിയാന്‍ നാറ്റോമീറ്ററെടുക്കാന് ഇക്കാസ് ഓടുന്നു.
-സുല്‍
ശ്രീജിത്തിന്റെ മണ്ഠത്തരങ്ങള്ക്കൊരു പൊന്‍തൂവല്‍ കൂടി. http://www.malayalamblogs.in/.
ഏതായാലും സസ്പെന്‍സ് ഉഗ്രന്‍ ശ്രീ.
ഓ.ടാം.: സസ്പെന്‍സ് പൊളിച്ചപ്പോള്‍ കൊച്ചിയിലെ നാറ്റം വര്ദ്ധിച്ചൊ കുറഞ്ഞൊ എന്നറിയാന്‍ നാറ്റോമീറ്ററെടുക്കാന് ഇക്കാസ് ഓടുന്നു.
-സുല്‍
സസ്പെന്‍സ് ഗംഭീരം, പോര്‍ട്ടല്‍ മനോഹരം.
അഭിനന്ദനങ്ങള്‍!
ഒബിയുമായി സംസാരിച്ചു...
സിദ്ധാര്ഥന് ഒരു പുപ്പുലി ആണെന്നും അദ്ദേഹം സ്റ്റേജില്‍ സംസാരിക്കുമ്പോള്‍ വെറെ ആരെങ്കിലും സംസാരിച്ചാല്‍ വിവരം അറിയും എന്നു പറഞ്ഞപ്പോഴേ ഒബി ഫോണ്‍ കട്ട് ചെയ്തു :)
സിദ്ധാര്ഥന് രാവിലെ സമയത്തു തന്നെ മീറ്റിലെത്തി... യു എ ഇ ക്കരുടെ പങ്ങ്ച്ചുവാലിറ്റിക്കു ഒരുദാഹരണം :)
“മലയാളത്തിലെ സ്പെല്‍ ചെക്ക് “ ആണ് ഇപ്പോഴത്തെ ചര്‍ച്ച.
പിന്നാമ്പുറത്ത് മെസേജുകളുടേയും ഫോണുകളുടേയും പ്രവാഹം! ആരുടേയും പേരെടുത്ത് ഇവിടെ പറയുന്നില്ല.
സിദ്ധാര്‍ഥനെ ഒരു മൃഗമാക്കേണ്ടിയിരുന്നില്ല പട്ടേരി. അതും വെറും മൃഗമല്ല പു മൃഗം.
-സുല്‍
മീറ്റിലെ ആദ്യ പരിപാടി (സിദ്ധാര്‍ത്ഥന്റെ ഡിസ്കഷന്) കഴിഞ്ഞാല്‍ പച്ചാളത്തിന്റെ വക കളരിപയറ്റുണ്ടായിരിക്കുന്നതാണ്. അതിനുശേഷം, കുമാറിന്റെ വക തുള്ളല്‍, ശ്രീജിത്തിന്റെ വക തീപിടുത്തമുണ്ടായാല്‍ എന്തു ചെയ്യണം എന്നതിനെ കുറിച്ചുള്ള സെമിനാറും ഉണ്ടായിരിക്കുന്നതാണെന്ന് ഒരു അവിശ്വസനീയമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
വിക്കി ചര്‍ച്ച വളരെ ആഴത്തില്‍ നടക്കുന്നു.. (ശ്രീജിത്ത് വരെ അതില്‍ സജീവമായി പെങ്കെടുക്കുന്നു)
കുമാര്‍
പോര്‍ട്ടല്‍ ഗംഭീരം ശ്രീജിത്തെ..എന്തായാലും ആസ്ഥാന മണ്ടൂസ് എന്ന പദവി നീയിനി മറ്റാര്‍ക്കെങ്കിലും തുല്യം ചാര്‍ത്തി കൊടുത്തേ മതിയാവൂ..
ബാക്കി ഡൌട്ട്സ് പിന്നെ ചോദിക്കാം
പോറ്ട്ടല് കൊള്ളാം..!
മലയാളം വിക്കിയിലേക്കുള്ള ലിങ്ക് കൂടി അതില്‍ അപ് ഡേറ്റ് ചെയ്യണേ
ശ്രീ അഭിനന്ദനങ്ങള്‍.
നിക്കൊരു ഇരുനൂറിന്റെ മണം വരുന്നു, വിശന്നിരുന്നിട്ടാവോ ആവോ?
ശബ്ദതാരാവലി കീ ഇന്‍ ചെയ്തു തയ്യാറാക്കുന്നതിന്റെ വിവിധ സങ്കേതങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സംസാരം. കിരണ്‍ തോമസ് ആണ് ഇപ്പോള്‍ സംസാരിക്കുന്നത്.
വിവിധ സോര്സുകളെ കുറിച്ചുള്ള വിശദമായ ചര്‍ച്ച നടക്കുന്നു.
കുമാര്‍..
പച്ചാളം ഹോട്ടലിന്റെ മുന്നിലുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടി കച്ച മുറുക്കിക്കൊണ്ടിരിക്കുന്നു...
200നിതാ ഞാന്‍ വരുന്നു, ഇത്തവണ വിട്ടുതരില്ല
പച്ചാളത്തെ സംരക്ഷിക്കാനായി ഗുണ്ടകള്‍ സംഭവസ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട് എന്നൊരു ന്യൂസ് കേട്ടു... ഒള്ളതാണാവോ ?
ഇതൊക്കെ ചര്‍ച്ചകളില്‍ ഒതുങ്ങാതെ അടുത്ത ലെവലിലേക്ക് കൊണ്ട് കൊണ്ടുപോകാന്‍ എല്ലാവരും ഒരേസ്വരത്തില്‍ തീരുമാനിച്ചു.
എല്ലാവരും സജീവമായി പെങ്കെടുത്ത ഒരു ബ്ലോഗു ചര്‍ച്ച ഞാന്‍ ആദ്യമായി കാണുന്നു.
:) കുമാര്‍...
(ചര്‍ച്ച നടക്കുന്നതുകൊണ്ടാണ് അപ്ഡേറ്റുകള് താമസിക്കുന്നത്. ചര്‍ച്ച് ഇപ്പോള്‍ തീരും)
പോര്‍ട്ടല്‍ ഗംഭീരം ശ്രീ..
അനുമോദനങ്ങള്‍.
പോര്‍ട്ടലിനെ അണിയറപ്രവര്‍ത്തകര്‍ക്കു നന്ദി..... അഭിനന്ദനങ്ങളുടെ വണ്ടി പിന്നീടു വിടാം .
അവര്‍ക്കുള്ള 13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്. 5 മിനുട്ട് കൂടുതല്‍ അനുവധിക്കുക..... (എന്തെങ്കിലും ബാക്കി ഉണ്ടെങ്കില്‍ :)
ഓ ടോ: പോര്ട്ടലിനെപറ്റി വിശദമായി പിന്നീടു തല്ലുകൂടാം ..... ഹായ് ബൂലോഗ ക്ലബിലിടാന് ഒരു വിഷയം കിട്ടി .... ;;)
ബാക്ക് ടു "കൊച്ചി മീറ്റ് - തത്സമയം"
അരുവിത്തറ് പുണ്യാളാ നീ പാരയാവരുത് പറഞ്ഞേക്കാം.
ശ്രീജിത്ത് ഫോട്ടോ എടുക്കാന്‍ ഒരു തെങ്ങിന്‍പൂക്കുല തപ്പി നടക്കുന്നുണ്ടത്രേ :)
പാര്‍വതീ മെഴുകുതിരിയുടെ എണ്ണം കൂട്ടൂ...
സ്കൂളുകളും കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും വഴി (ശബ്ദതാരാവലി ചെറിയ ഭാഗങ്ങളായി വരമൊഴിയില്‍ ആക്കുന്നതിനെക്കുറിച്ചും അതിനു വരുന്ന ചെറിയ ചിലവുകളെ കുറിച്ചും സംസാരിച്ചു. അതു സിദ്ധാര്ത്ഥന് കൈകാര്യം ചെയ്യും എന്നും ഇവിടെ പറഞ്ഞു)
കുമാര്‍...
ശ്രീജിത്തേ നീ ആളൊരു മിടുക്കന് തന്നെ.... ഗണ്ഗ്രാജുലേഷന്സ് ആന്റ് ബെസ്റ്റ് വിഷസ്.
സസ്പെന്‍സ് കലക്കി. പിന്നെ സസ്പെന്‍സ് പൊട്ടിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറ്റീല്ലല്ലോ...?
ദില്‍ബാ എന്നാല്‍ പച്ചാളം വാലില്ലാത്ത പല്ലിയേയും തപ്പുന്നുണ്ടാവും.
വിക്കി ചര്‍ച്ച ആഴത്തില്‍ നടക്കുന്നു, സമുദ്രനിരപ്പിനും ഏകദേശം അഞ്ഞൂറടി താഴെയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്...!
ഇനി ഇരുനൂറിന്റെ മണം... വല്ലാതെ വരുന്നു. കിട്ടുമോ ?.
എനിക്കൊരു 200..
പ്രശ്നങ്ങളൊന്നുമില്ലല്ലോ...?
എന്തേലുമുണ്ടെങ്കില് അത് ആരും മനസ്സില്‍ വയ്ക്കാതെ തുറന്നു പറയണം. അത് അവിടെ തന്നെ തീരുകയും വേണം.
പോര്‍ട്ടല്‍ കലക്കി!!!
കൊച്ചീമീറ്റിന് ഉമ്മല്‍ കുവൈനില്‍ നിന്ന് കലേഷിന്റെയും റീമയുടെയും ആശംസകള്‍!!!!
200- ഓട് കൂടി ഡ്രിസില്‍ കളി തുടങുകയായി.
200- ഓട് കൂടി ഡ്രിസില്‍ കളി തുടങുകയായി.
200- ഓട് കൂടി ഡ്രിസില്‍ കളി തുടങുകയായി.
200
200
200
ആശംസകള്‍. :)
ഇത്തവണയും മുയല് ചാവോ?
Post a Comment