പ്രിയപ്പെട്ടവരേ,
കേവലം 9 ദിവസം കൊണ്ട് സംഘടിപ്പിച്ച കേരളാ ബൂലോഗ സംഗമം 3 തുടങ്ങുകയാണ്.
നാളെ രാവിലെ കൃത്യം പത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്കിലാണ് നമ്മള്‍ ഒത്തു ചേരുന്നത്.
ഇവിടേക്ക് ബസില്‍ വരുന്നവര്‍ സ്റ്റേഡിയത്തിനു മുന്‍പിലെ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി. സ്റ്റേഡിയത്തിന്റെ സൈഡിലായി ഹോട്ടല്‍ കാണാം.
ഇനി മീറ്റിലെ കാര്യപരിപാടികള്‍:
09.30-10.00 രജിസ്റ്റ്രേഷന്‍
10.00-10.30 പരിചയം പുതുക്കല്‍, പുതിയവരെ പരിചയപ്പെടല്‍.
10.30-11.30 ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം-ശ്രീജിത്ത്.
11.30-13.00 ബ്ലോഗിംഗിന് മലയാളിയുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? -ചര്‍ച്ച.
13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്.
14.00-15.00 സര്‍പ്രൈസ് ഗെയിംസ് -കുമാറേട്ടന്‍ നയിക്കുന്നു.
15.00-15.45 കരോക്കെ ഗാനമേള -വില്ലൂസ് നയിക്കുന്നു.
13.45-14.00 വീണ്ടും കാണാന്‍ വിടപറയല്‍
എല്ലാ മലയാളം ബ്ലോഗര്‍മാരും കാത്തിരിക്കുന്ന ഒരു സസ്പെന്‍സുമായാണ് കുമാറേട്ടനും ശ്രീജിത്തും എത്തുന്നത്.
കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നെങ്ങും പോകാതെ നാളെ രാവിലെ മുതല്‍ കാത്തിരിക്കൂ, നിങ്ങളാഗ്രഹിക്കുന്ന ന്നു തന്നെയാവും അത്. തീര്‍ച്ച! ഒടേതമ്പുരാന്‍ കാത്ത് കുമാറേട്ടന്റെ ജാംബവാന്‍ ബ്രാന്‍ഡ് ലാപ് ടോപ്പിനും എന്റെ ഫോണിനും പിന്നെ അതുവഴി വരുന്ന നെറ്റിനും കൊഴപ്പമൊന്നുമില്ലേല്‍ തത്സമയ സമ്പ്രേക്ഷണം ഇവിടെ കിട്ടും. ഇല്ലെങ്കില്‍ ബുഹ്ഹഹഹാ...
മീറ്റിനെത്തുന്ന ബൂലോഗര്‍:
01. ഇക്കാസ്
02. വില്ലൂസ്
03. കുമാര്‍
04. പണിക്കന്‍
05. നിഷാദന്‍
06. കിച്ചു
07. ഒബി
08. വൈക്കന്‍
09. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍തോമസ്
12. ചാവേര്‍
13. അഹമീദ്
14. പച്ചാളം
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്
ഇവരെക്കൂടാതെ മലയാളത്തില്‍ ബ്ലോഗു ചെയ്യുന്നവരോ താല്പര്യമുള്ളവരോ ആയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം.
ഒന്‍പതരയോടെ തന്നെ എല്ലാവരും എത്തിയാല്‍ സമയത്ത് തന്നെ നമുക്ക് പരിപാടികള്‍ തുടങ്ങാം.
മീറ്റിനെത്തുന്നവരുടെ ഹെല്പ് ലൈനായും ആശംസകളര്‍പ്പിക്കുന്നവരുടെ സൌകര്യത്തിനായും ഒരു ഫോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്പര്‍: +91 9895 258 249.
സസ്നേഹം,
സ്വാഗതക്കമ്മിറ്റിക്കുവേണ്ടി
നിങ്ങളുടെ ഇക്കാസ്.
വാല്‍ക്കഷണം:
സ്വാഗതക്കമ്മിറ്റി ഓഫീസ്
ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്ക്
Saturday, November 11, 2006
Subscribe to:
Post Comments (Atom)
1,095 comments:
«Oldest ‹Older 1001 – 1095 of 1095ആയിരത്തിനായി ഒളിച്ച്, ഉന്നം പിടിച്ചിരുന്നത് ഞാന്‍. ഇനി അതാരാ തട്ടിയെടുത്തതെന്നു കാലം തെളിയിക്കും.
-സുല്‍
ആരായിരിക്കുമായിരമടിച്ചിട്ടുണ്ടാവുക?
ഇതെന്താ ആരും പോവാത്തേ? 100നിരിക്കുവാ?
കൊച്ചി മീറ്റ് ഒരു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും ആശംസകള്‍. :)
ഇത് ആയിരം തികയ്ക്കുമോ? :)
കൊച്ചി മീറ്റ് ഒരു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും ആശംസകള്‍. :)
വിശ്വേട്ടാ എന്താ ഇതൊക്കെ?
കൊച്ചി മീറ്റ് ഒരു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും ആശംസകള്‍. :)
കൊച്ചി മീറ്റ് ഒരു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും ആശംസകള്‍. :)
ആയിരമാശംസകള്‍.
1000 എന്റെ വക. ;)
ബോണ്ട ഓഫര്‍ ചെയ്ത ആള്‍ എവിടെ ???
അല്ലാ കൊച്ചീ മീറ്റ് കഴിഞ്ഞാ?
ആയിരത്തിനെന്താ..രണ്ടായിരമായിക്കോട്ടേ
തലനാരിഴ... പട്ടേരി എന്റെ കൊരിയറു കിട്ടിയല്ലേ??
എന്നാലും 1001 ആ ശരിയ്കും രാശി.
എല്ലാരോടും കൂപ്പു കൈ. സായിപ്പു ഇപ്പോ ലൈനില്‍ വരും. എന്റെ ആപ്പീസ് സമയം റ്റു ബിഗിന്‍...
ആര്‍ക്കടിച്ചു ലോട്ടറി....?!
ഛെ വൈഡിന് ബൈ ഓടി കളി ജയിച്ച പോലെയായി പട്ടേരിയുടെ 1000 (അസൂയമാത്രമല്ല)
കമന്റുബോക്സില്‍ ഇതൊരു ആഘോഷമാക്കിയ എല്ലാവര്‍ക്കും കൊച്ചി മീറ്റിന്റെ പേരില്‍ ഒരുപാട് നന്ദി. ഞങ്ങള്‍ എല്ലാവരും പിരിഞ്ഞു. ഞാന്‍ വീട്ടില്‍ തിരിച്ചെത്തി.
ആരാ ഇടയ്ക്ക് കമന്റ് ഡിലീറ്റ് ചെയ്തേ? ആദ്യം കാണുമ്പൊ പട്ടേരിക്കായിരുന്നു 1000 ഇപ്പൊ അതുല്യക്കായി. മറിമായം. രണ്ടെണ്ണം കൂടി ഡിലീറ്റ് ചെയ്താല്‍ എനിക്കായേന്നേ ;)
പട്ടേരിക്കും അതുല്യേച്ചിക്കും കൊട് കൈ. എന്നാലും പട്ടേരീ 999ഉം ആയിരവും കൂടി ഒരുമിച്ച് അടിച്ചെടുത്തു കളഞ്ഞല്ലോ.
അപ്പോ 1010 ഒരു രാശിയുള്ള നമ്പര്‍ ആണല്ലേ?
പക്ഷേ അതുലേച്ചിയാണൊ പട്ടേരിയണൊ 1000 അടിച്ചത്? നമ്പര്‍ ഇടുന്നതില്‍ അതുലേച്ചി ആണലോ 1000 അഥവാ 000
നായകന്‍ വില്ലനെ ഇടിച്ചു പഞ്ചറാക്കി ഓടയിലിട്ട ശേഷം വരുന്ന പോലീസ് ജീപ്പുപോലെ ദേവനെത്തി കൊച്ചീക്കാരേ. ഒരു ചായയെങ്കിലും ബാക്കി കാണുവോടേ?
ഇനി എല്ലാവരും 2000 തികക്കാന്‍ നോട്ടമുണ്ടോ? ;)
പച്ചാളത്തിന്റെ ഫോട്ടോ ഒന്നു കാണട്ടെ ...
പട്ടേരിയ്ക് ആയിരം, എനിക്ക് 1001.
മീറ്റ് അപ്ഡേറ്റ് നിരാശ കാഴ്ച വച്ചുവെങ്കിലും, കമന്റ് ചേസിംഗ് വാസ് മച്ച് ഫണ്‍.
ആള്‍ ഓഫ് യൂ റ്റേക്ക് കേയര്‍.
മീറ്റ് കൊച്ചിയിലാണെങ്കിലും പൂരം ഇവിടെ ആണ്.
ഇതൊരു റിക്കോര്‍ഡാണോ?
അതുല്യാ, ഇനി കുറക്കനതുല്യ എന്നു മാറ്റി ആയിരമതുല്യ എന്നാക്കിക്കോളൂ.. ഇപ്പോള്‍ തന്നെ!
ബൂലോഗത്ത് പലരും കാര്‍ട്ടല്‍ ഉണ്ടാക്കിയെങ്കിയെങ്കിലും പോര്‍ട്ടല്‍ ഉണ്ടാക്കി കണ്ടത് ആദ്യമായിട്ടാ. അഭിനന്ദാവനങ്ങള്‍!
ഹ ഹ ഹ 1000 എന്റെ വക!!
ഫാഗ്യം തന്നെന്ന്..
പെരിങ്ങ്സേ.. നന്ദി.
എല്ലാവരു 1000 അടിക്കാന്‍ നോക്കി നിന്നപ്പോള്‍ 1000 ന്റെ 1 ബ്ലോഗു ഭഗവതി കൊണ്ടു പോയി... എനിക്കു 999 ഉം 001 ഉം മതി...രണ്ടും കമ്ന്റിറ്റാന്‍ സാദിക്കാത ഒരു ബൂലോഗനു
ആയിരം അതുല്യയോ? അഞ്ഞൂറാന്‍ അതുല്യ എന്നായിരുന്നെങ്കില്‍ ചേര്‍ന്നേനെ.
dilbaasuran: enne browser bhagavathy sapichathinaal kammant idaan pattiyilla enkilum enikk vendi ente chettan patteri 999 um 001 adichu
ath mathi
ellaarkkum meet aasamsakal
ദില്‍ബാസുരനു വേണ്ടി
പട്ടേരി കീമാന്‍ ഇടാന്‍ മറന്നു പോയോ? മംഗ്ലീഷു വരുന്നല്ലോ.
അര്യേം തീന്നു, ആശാരിച്ചീനേം കടിച്ചു, എന്നിട്ടും നായക്ക് മുറുമുറുപ്പ്.
മീറ്റും കഴിഞ്ഞു, തിന്നതു ദഹിക്കേം ചെയ്തിട്ടും, എന്താ ഇവിടെ ഒരു മുറുമുറുമൂറുപ്പ്?
ഉമേഷ് പണ്ട് അക്ഷരശ്ലോകം ഗ്രൂപ്പില്‍ ആയിരം തികഞ്ഞപ്പോള്‍ തട്ടിക്കൂട്ടിയതാണ്, നേരത്തെ ഇട്ട ശ്ലോകം. എന്റെയല്ല.
പദ്യം എന്നു മാറ്റി ഹൃദ്യം എന്നാക്കിയിട്ടുണ്ടെന്നു മാത്രം.
എന്നാലും കുറുക്കന്‍ ആ ചോരമുഴുവന്‍ നക്കിക്കുടിക്കുന്നതുകണ്ടില്ലേ!?
പാവം ബാക്കി ആട്ടിന്‍കുട്ടികളൊക്കെ! ;)
ആയിരാമത്തെ കമന്റടിച്ച് അഹല്യാമോക്ഷം കിട്ടിയ അതുല്യേ, അഭിനന്ദനങ്ങള്‍!
:-)
ശ്ശേ ആ കുരിയര്‍ തിരിച്ചു കിട്ടിയപ്പോള്‍ ഇത്തി കനം കുറഞ്ഞോ...എന്തായാലും ഉന്നമിട്ടതു കിട്ടി 999 ...
എന്തായാലും ദില്‍ബനും ഹാപ്പി കൊച്ചിക്കാരും ഹാപ്പി
എല്ലാവര്‍ക്കും നന്ദി.....
ദില്ബന്റെ ജി റ്റാക്കിന്റെ ഒറിജിനല്‍ നമ്പര്‍ മാറ്റി പേസ്റ്റിയതാ
(കീമാന്‍ ഇടാന്‍ മറന്നു പോയതു ദില്ബന്)
അഡ്മിന്‍ റൈറ്റ് ഇല്ലത്ത എന്റെ കംപ്യൂട്ടറില്‍ കീമാന്‍ ഒരു സ്വപ്നം മാത്രം ...ഇതു ഇളമൊഴി :)
ശ്രീജിത്ത് പാടുന്നൂ
തമ്പോല സമ്മാനം
കാലം പോയ ഒരു പോക്കെ
ദൈവമേ, പിന്നേം ശ്രീജിത്ത്
ആയിരമടിച്ചോരതുല്യയ്ക്കും,
കൂട്ടു നിന്നൊരു കുട്ട്യോള്‍ക്കും,
കൊച്ചിയില്‍ കൂട്ടുകൂടിയോര്‍ക്കും,
എല്ലാര്‍ക്കുമെന്‍ ആശംസകള്‍.
പച്ചാളമേ, കളരിപയറ്റിന്റെ ചിത്രം ഇടൂ
വീണ്ടും കാണുന്നതുവരേക്കും വിട :)
കുറുമാന്‍, സൂ, പട്ടേരി, ഞാന്‍ പോകുന്നു.
പച്ചാളം ഫോട്ടോസ് ഇടട്ടെ. നാളെ കാണാമല്ലോ. ;)
ശ്രീജിത്ത്, പച്ചാളം, കുമാര്‍, ഇക്കാസ് ബാക്കി എല്ലാവരും മീറ്റിന്റെ ക്ഷീണത്തിലായിരിക്കും. ;) അപ്പോള്‍ ബൈ..
ചരിത്രമുഹൂര്‍ത്തങ്ങള്‍!
1040 കമന്റുകള്‍!
ഇനി എന്നാണിങ്ങനൊന്ന്?
എല്ലാവര്‍ക്കും ആശംസകള്‍!
ബൂലോഗക്കൂട്ടായ്മ സിന്ദാബാദ്!
(ഉമ്മല്‍കുവൈന്‍ ബൂലോഗമാഫിയ ഗ്രൂപ്പ് സിന്ദാബാദ്!)
അല്‍പ്പം നീണ്ട് ഇടവേളകളിലൂടെയാണെങ്കിലും കൊച്ചു കൊച്ചു കമന്റ്സും വലിയ വലിയ ഫോട്ടോസും ഒക്കെ തന്ന, അതിലുമുപരിയായി കൊച്ചി മീറ്റ് അടിപൊളിയാക്കിയ എല്ലാവറ്ക്കും നന്ദി & അനുമോദനങ്ങള്‍.
ബൂലോഗ റെക്കോര്‍ഡ് !!!!
അപ്പോ ഇനി പിന്മൊഴിക്ക് അല്പം വിശ്രമം ആവല്ലോ ല്ലെ... മൂന്നു ദിവസമായി യൂ ഏ ഈയിലും ദെല്ലീലും കൊച്ചീലുമായി അര്‍മ്മാദിച്ച ബൂലോഗത്തെ സകല ബ്ലോഗര്‍ക്കും (ഇതില്‍ ഈ സ്ഥലങ്ങളില്‍ ശാരീരികമായി ഹാജരില്ലാത്തവരും പെടും ട്ടോ...) അഭിനന്ദനങ്ങള്‍ ! :-)
ഫോട്ടോസ് ഫോട്ടോസ് ഫോട്ടോസ്.
ഒബിയുടെ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ ഉണ്ട്.
ഇനിയും മൂന്നു ക്യാമറകൂടി അവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
കുമാറേട്ടന്‍ തന്ന ലിങ്ക് വര്‍ക്കു ചെയ്യുന്നില്ലങ്കില്‍ ഇതില്‍ ശ്രമിക്കൂ...
കമന്റുകള്‍ അങ്ങ് കൊച്ഛി വരേ എത്തീ എന്നു തോന്നുന്നു.
ഹെന്റമ്മേ,
ഞാനിതാ വീണു,
അതുല്യാജീ
അടിച്ചെടുത്തുല്യേ...
ഇനിയിപ്പൊ 1050 കൂടി ഞാന്‍ അടിക്കുന്നു
ഈശ്വരാ ഞാനെന്റെ ബോധം തപ്പിയെടുക്കട്ടെ.. എന്തൊക്കെയാ ഇവിടെ സംഭവിച്ചെ?
ബൂലോഗ മാന്യമഹാ ജനങ്ങളേ ബ്ലോഗുലകത്തിലെ ധീരവനിത ശ്രീമതി അതുല്യാ ശര്‍മ്മ 124 റണ്‍സ് എടുത്ത് ടോപ് സ്കോറര്‍ പദവി അടിച്ചെടുത്തിരിക്കുന്നു...ഇത് ഒരൊറ്റ പോസ്റ്റിലെ ബ്ലോഗ് റെക്കാര്‍ഡ് ആണോ എന്നറിയാന്‍ ഗവേഷണം നടന്നു വരുന്നു....
ന്നാ പ്പിന്നെ മോശാക്കണ്ട... 1111 എന്ന മനോഹര സംഖ്യ ആരുടെ പോക്കറ്റിലാ കിടക്കുന്നേ എന്നൊരു റിസേര്‍ച്ച് സംഘടിപ്പിച്ചാലോ?
"സമൃദ്ധവസന്ത തടങ്ങളിലേക്കിളവറ്റു
പറക്കും പക്ഷികള്‍'ക്ക് ആശംസകള്‍
മറ്റുള്ള ടോപ് ഓര്‍ഡര്‍ കമന്റര്‍മാരുടെ സ്കോര്‍ വിവരം:-
സൂ...........63
കുറുമാന്‍.......61
പാര്‍വതി.......52
മുരളിവാളൂര്‍....43
മാഗ്നിഫെയര്‍.....36 (ആപ്പീസ് പൂട്ടിപ്പോയതോണ്ടാ അല്ലേല്‍ ഞാനും അടിച്ചേനെ ഒരു 100)
ബ്ലോഗ് കമന്റുകളിലെ നാഴികക്കല്ലായ 1000 ആരടിച്ചു എന്നതില്‍ ഒരവ്യക്തത നിലനില്‍ക്കുന്നുണ്ട്! റെക്കോര്‍ഡുകള്‍ പ്രകാരം അതും ബ്ലോഗ് തിലകം അതുല്യാ ശര്‍മയുടെ പേരിലാണെങ്കിലും, ഇടയില്‍ രണ്ടു കമന്റുകള്‍ ഡിലീറ്റ് ചെയ്തുപോയതുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് പെരിങ്ങോടര്‍ ചൂണ്ടിക്കാട്ടി. ഇതൊരു കേവല സാങ്കേതിക തടസ്സം മാത്രമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍....
Foto figur of the day ആരാണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല...അതും ഒരു Foto finish ആയത് കൊണ്ടാണ് വൈകുന്നത്!
(റിവേഴ്സ് ഓര്‍ഡറില്‍ ആണേല്‍ എളുപ്പമായേനെ എന്നു ജഡ്ജ് (ഫൈസല്‍)- കാരണം എനിക്കറിയില്ല)
അയ്യടി മനമേ മാഗ്നീ, അങ്ങനെയിപ്പോ പൂച്ചയ്കും തോഴാന്‍ പാലിനും കാവല്‍ ! ആ പണി വേണ്ട. അസാധു വോട്ടും എല്ലാം കൂടി എണ്ണി എന്റേതാക്കിയെങ്കില്‍ ഞാന്‍ പോയി ഭരിച്ചേനേ എന്ന ആ പ്രസ്താവന സത്യത്തിനു നിരക്കാത്തത്. ഞാനിവിടെ പുതിയ ജുബ്ബയൊക്കെ തയ്പ്പിച്ച് രാഷ്ടപതി ഭവനിലേയ്ക് പോവാന്‍ കാത്തിരിയ്കുമ്പോ എന്റെ വിമാനത്താവളത്തീന്ന് തിരിച്ച് വിളിച്ച് കൊണ്ട് വന്ന് എന്റെ വിജയം അസാധുവാക്കുന്നോ? ഏത് നാടിത്? എന്നെയിപ്പോ അങ്ങനെ പി.സി തോമസിനു പഠിപ്പിയ്കണ്ട.
സായിപ്പിന്റെ കൂടെയായിരുന്നെങ്കിലും ഞാനിതൊക്കെ കണ്ട് കൊണ്ട് തരിച്ചിരിയ്കുകയായിരുന്നു. വച്ചിട്ടുണ്ട് വച്ചിട്ടുണ്ട്...
മാഗ്നിയേ യു.എ.യീ മീറ്റിന്റെ ഫോട്ടോ ഫിഗ്ഗര്‍ ആരാണെന്ന് കാണണോ? മെയില്‍ ഐ.ഡി തരൂ. ഇവിടെ പറഞ്ഞിലെങ്കില്‍ atulyaarjun@gmail.com ..സൗകാര്യമായിട്ട് പറയൂ. ഒരു ഉഗ്രന്‍ നയനോമത്തമായ കാഴ്ച ആസ്വദിയ്കൂ.
Foto figur of the day result announced!
ഇതില്‍ സംയുക്ത ജേതാക്കളാണ്
Award Goes to : Aardram & Sreejith
അയ്യോ അതുല്യേച്ചി.... ഞാന്‍ കരുതി ബോധം കെട്ട് കിടക്കുവായിരിക്കും എന്ന്!!!
mail ID
magnifier.blog@gmail.com
ഓക്കേ? ഇപ്പത്തന്നെ പോന്നോട്ടെ
ഓരോ കേരളമീറ്റും കമന്റുകളുടെ എണ്ണത്തില്‍ ഓരോ റെക്കോര്‍ഡിടുന്നു. കൂടെയോടാന്‍ കഴിഞ്ഞില്ല. ആശംസകള്‍!
അക്ഷരശ്ലോകസദസ്സിലെ ആയിരാമത്തെ ശ്ലോകത്തിന്റെ (വിശ്വം ഉദ്ധരിച്ചതു്) മൂന്നാം വരി തീരുന്നതു് “ആറ്റീടുവാന്‍” എന്നാണു്.
എന്റെ തെറ്റാണു്. ഇവിടെ ഇട്ടതു തെറ്റിപ്പോയി.
പോര്‍ട്ടലിന്റെ ലേയൌട്ടൊക്കെ കൊള്ളാമെങ്കിലും, അതൊരു പോര്‍ട്ടലല്ല ഇപ്പോഴും. സിബുവും ആദിത്യനും കൂടി ഉണ്ടാക്കിയ ഇതു കാണൂ. ഇങ്ങനെയൊന്നാണു നമുക്കു വേണ്ടതു്. എല്ലാവരും കൂടി ഉത്സാഹിച്ചാല്‍ ഇതിനെ നമുക്കു ഗംഭീരമാക്കാം.
എന്റമ്മേ!!!! 1062!!!
ഇതെങ്ങനെ ഒപ്പിച്ചു?
റെക്കോഡ് നമ്പര്‍ 1063 എനിക്ക്!!
ഉമേഷ് പറഞ്ഞ “ഇതു“ കണ്ടു. ഉമേഷ് അതു പറയാനുള്ള കാരണവും മനസിലായി അതിന്റെ ഹോം പേജില്‍ തന്നെ.
പ്രിയമുള്ള ഉമേഷ് കുറച്ചു ചെറുപ്പക്കാര്‍ ഒരു പോര്‍ട്ടലുമായി വരുമ്പോള്‍ നിങ്ങളെ ഒക്കെപോലെ ഉള്ള സീനിയര്‍ ബ്ലോഗര്‍മാര്‍ “അതൊരു പോര്‍ട്ടലല്ല“ എന്നു പറഞ്ഞു അവരെ തളര്‍ത്താതെ.. തെറ്റുകള്‍ ചൂണ്ടിക്കാട്ടി വളര്‍ത്തുകയല്ലേ വേണ്ടത്?
ഇന്ന് അവര്‍ അവിടെ അതു അനൌണ്‍സ് ചെയ്തപ്പോള്‍ ഇവിടെ ഓഫ് അടിച്ചിരുന്ന ഞങ്ങളില്‍ പലരും സന്തോഷിച്ചതാണ്.
പക്ഷെ ഇങ്ങനെ ഒരു വാക്കുകൊണ്ട് ഒന്നിനേയും നശിപ്പിക്കല്ലെ!
ആള്‍ ബലം കൊണ്ട് ഒരു കൊച്ചു ബൂലോക സംഗമമായിരുന്നു ഇന്നു കൊച്ചിയില്‍ നടന്നത്. എങ്കിലും ഇതൊരു വലിയ ബൂലോക സംഗമമാക്കി മാറ്റിയ ബൂലോകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി!
ഈ പോസ്റ്റില്‍ കമന്‍റിയിരിക്കുന്ന പലരും വളരെയേറെ ഉത്സാഹത്തോടെയാണ് ലൈവ് കമന്‍റ് അപ്ഡേറ്റ് കാത്തിരുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അതു വിചാരിച്ചത് പോലെ നടത്താന്‍ കഴിയാതിരുന്നതിനു ഐ ആയാം ദി സോറീ നാട്ടുകാരേ, ഐ ആം ദി സോറീ...
ഈ മീറ്റിനു ലഭിച്ച കമന്‍റു മഴയ്ക്കും പിന്തുണയ്ക്കും ഞാനെന്‍റെ പേരിലും, കൊച്ചിക്കാരുടേയും പേരിലും നന്ദി രേഖപ്പെടുത്തുന്നൂ...
(ഇവിടെ ഒരു നന്ദി കമന്‍റെങ്കിലും ഇട്ടില്ലെങ്കില്‍ എനിക്കു മനസമാധാനമായി ഉറങ്ങാന്‍ സാധിക്കില്ല!..
എന്നാലും ആയിരത്തിലധികം കമന്‍റ്സേ.. ഹൊ..ഫയങ്കരം ;)
...കൂടാതെ
മീറ്റിനു ഫോണ്‍കോളുകളിലൂടേയും എസ് എം എസ്സില്ലൂടേയും ആശംസകളും കമന്‍റുകളും അയച്ചവര്‍ക്കും പ്രത്യേക നന്ദി..
വെളുപ്പിനെ രണ്ടു മണിമുതല്‍ വന്നു തുടങ്ങിയിരുന്നൂ സ്നേഹ സന്ദേശങ്ങളും മറ്റും... എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, നമസ്കാരം
(പാതിരാത്രി അയച്ച മെസ്സേജ് എന്തായാലും ഞാന്‍ വെളുപ്പിനാ കണ്ടേ.. ;) നമ്മള് പായ കണ്ടാല്‍ പണ്ടേ ഡെഡ്ബോഡിയാണല്ലോ :)
“ഒരു ഓഫി”നു്,
ഞാന്‍ പോര്‍ട്ടലിനെ നിരുത്സാഹപ്പെടുത്തിയതല്ല. ഇതിനു മുമ്പും മലയാളം ബ്ല്ലോഗ് പോര്‍ട്ടലുകള്‍ ഉണ്ടായിട്ടുണ്ടു് എന്നു ചൂണ്ടിക്കാട്ടുകയും ഒരു ഉദാഹരണം കാട്ടിത്തരുകയുമാണു ചെയ്തതു്. അതു കൂടാതെ “വഴിവിളക്കു്” എന്നൊരു പോര്‍ട്ടലും ഇതിനു മുമ്പു് ഉണ്ടായിട്ടുണ്ടു്.
ഒന്നോ രണ്ടോ പേര്‍ ചേര്‍ന്നു നടത്തുമ്പോള്‍ ഈ പോര്‍ട്ടല്‍ നടത്തിക്കൊണ്ടു പോകുവാന്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. അവിടെയാണു സിബു മുന്നോട്ടുവെച്ച പലര്‍ ചേര്‍ന്നു നടത്തുന്ന പോര്‍ട്ടലിന്റെ പ്രസക്തി.
ഈ പോര്‍ട്ടലിലും, കഥ, കവിത തുടങ്ങിയ ഓരോ കാറ്റഗറിയും ഓരോ എഡിറ്റര്‍ കൈകാര്യം ചെയ്യുന്നതാവും നല്ലതു്. അല്ലെങ്കില്‍ വളരെ വലിയ ജോലിയായിപ്പോകും.
പിന്നെ, പോര്‍ട്ടലിന്റെ ഉദ്ദേശ്യം എല്ലാ ബ്ലോഗുകളെയും ലിസ്റ്റു ചെയ്യുകയല്ല, ഒരു പറ്റം എഡിറ്റര്‍മാര്‍ ചേര്‍ന്നു തെരഞ്ഞെടുത്തവ കാണിക്കുകയാണു്. സമയമില്ലാത്തവര്‍ക്കു് അവിടെപ്പോയി നല്ല പോസ്റ്റുകള്‍ വായിക്കാം.
സിബു അതിന്റെ ഒരു എക്സ്ട്രീമില്‍ പോയി. വിക്കി രീതിയില്‍ ആര്‍ക്കും എഡിറ്റു ചെയ്യാവുന്ന രീതി. ആ പേജില്‍ ഒരു ബ്ലോഗ് പോര്‍ട്ടല്‍ എങ്ങനെ ആയിരിക്കണം എന്നതിന്റെ നല്ല നിര്‍വ്വചനം ഉണ്ടു്. അതിനെ മാതൃകയാക്കാം എന്നാണു് എന്റെ വിവക്ഷ.
അല്ലാതെ ആരെയും നിരുത്സാഹപ്പെടുത്തിയതല്ല. എന്റെ പോസ്റ്റ് ആ പോര്‍ട്ടലില്‍ ഉള്ളതുകൊണ്ടുമല്ല. (കുറേക്കാലമായി അപ്‌ഡേറ്റ് ചെയ്യാത്തതു കൊണ്ടാണു് എന്റെ പോസ്റ്റ് അവിടെക്കിടക്കുന്നതു്. അതു മാറ്റേണ്ട കാലം കഴിഞ്ഞു.)
പോര്‍ട്ടലിനു് എല്ലാ ആശംസകളും. പെരിങ്ങോടനും ഇങ്ങനെയൊന്നിനു വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു-ദ്രുപാളില്‍. അവയെല്ലാം വേണമെങ്കില്‍ ഒന്നിച്ചു ചേര്‍ക്കാം. ഉദാഹരണത്തിനു്, ഇവിടെ കാറ്റഗറി തിരിച്ചിട്ടുള്ള പുതിയ ബ്ലോഗ് പോസ്റ്റുകള്‍ക്കു സിബുവിന്റെ പോര്‍ട്ടല്‍ ഉപയോഗിക്കാം. അഗ്രിഗേറ്ററിനു തനിമലയാളമോ ചിന്ത അഗ്രിഗേറ്ററോ ഉപയോഗിക്കാം. ബാക്കി കാര്യങ്ങള്‍ക്കു് ഈ പോര്‍ട്ടലും ഉപയോഗിക്കാം. മുകളില്‍ പറഞ്ഞ രണ്ടിലേക്കും ഇതില്‍ ന്നിന്നു ലിങ്കു കൊടുക്കാം.
കാറ്റഗറിയ്ക്കു വേണ്ടി ഏവൂരാനും ഒരു രീതി മുന്നോട്ടു വെച്ചിരുന്നു. അതും ഉപയോഗിക്കാം.
അധികം ശ്രമം വെറുതേ കളയാതെ എല്ലാവര്‍ക്കും ആദ്യം വരാനുള്ള പേജാകട്ടേ ഈ പോര്‍ട്ടല്‍ എന്നാശംസിക്കുന്നു.
ഒരു കമന്റിട്ട് ഈ മല്‍സരത്തില്‍ പങ്കെടുക്കാം എന്നു കരുതി.. 1100 കിട്ടുമൊ ആവൊ
മാഗ്നിയണ്ണോ?,,,,എണ്ണത്തില്‍ തെറ്റിയതോ അതോ തെറ്റിച്ചതോ?
കമന്റുകള്‍ ഒക്കെ എണ്ണി നോക്കിയോ? അതോ പുളു അടിച്ച്തോ?
കമെന്റ് ഓരോന്നായി എണ്ണീയോ? എഹ്?
collapse comments
Ctrl + F
Fine next & count ...
ഇനി എണ്ണി നോക്കിയെ....
ഇതിനേക്കാള്‍ എളുപ്പ വഴി ഉണ്ട് പക്ഷേ പറഞ്ഞു തരില്ല :D
ഹോ ബൂലോഗ ജഡ്ജികളാണല്ലേ !!!
പുതിയ പോര്‍ട്ടലിനേ പറ്റി ഉമേഷ്ജി പറഞ്ഞതിലും കാര്യമുണ്ട്. ബൂലോഗത്തിനെ ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയത് തനിമലയാളവും പിന്മൊഴികളുമൊക്കെ ചേര്‍ന്നാണ്. അവരെക്കുറിച്ച് ഒരക്ഷരം എവിടേയും കാണുന്നില്ല, അവരിലേക്കുള്ള ഒരു ലിങ്കുമില്ല. ഇതേതായാലും വളരേ വിഷമമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഈ പോര്‍ട്ടലിന്റെ സംഘാടകര്‍ വൈകാതെ തന്നെ ഒരു “വിഭാഗം” ഉണ്ടാക്കി അതില്‍ മലയാളം ബ്ലോഗുകള്‍ ഈ രൂപത്തിലെത്തിയതിനെക്കുറിച്ചും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും വിശദമായി പരിചയപ്പെടുത്തുക. അല്ലെങ്കില്‍ അതൊരു നന്ദികേടായിരിക്കും എന്നെനിക്ക് തോന്നുന്നു...
ഇന്നലത്തെ സുപ്രഭാതം ആശംസിച്ച് 24 മണിക്കൂര്‍ കഴിഞ്ഞു! വ്രീളാമുഖിയായി കൊച്ചിയില്‍ ഇതാ വീണ്ടും പുതിയൊരു സുപ്രഭാതം...!
ഉത്സവപ്പിറ്റേന്ന്, നിനക്കെന്തേ പുലരിപ്പെണ്ണേ ഇത്ര നാണം?
അങ്ങനെ ഞങ്ങടെ മാവും പൂത്തു.
കാള പെറ്റെന്ന് കേട്ടപ്പൊ കയറെടുത്തോടിയതാ..
ഒട്ടും പ്രതീക്ഷിച്ചില്ല ഇതിത്ര വലിയ വിജയമാകുമെന്ന്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നും എസ്സെമ്മെസായും ഫോണ്‍ കാളായും ഈ കമന്റിനു മുന്‍പുള്ള ആയിരക്കണക്കിനു കമന്റുകളിലൂടെയും ആശംസകള്‍ ചൊരിഞ്ഞ എല്ലാ സഹോദരങ്ങള്‍ക്കും മനം നിറയെ നന്ദി പറഞ്ഞോട്ടെ, ആദ്യം.
മലയാളം പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഈ മീറ്റിലെത്തിയവര്‍ക്ക് അവസരം നല്‍കിയ ശ്രീജിത്തിനെയും കുമാറേട്ടനെയും അതിന്റെ പിന്നിലുള്ള മറ്റെല്ലാവരെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ശബ്ദതാരാവലിയുടെ യൂണികോഡ് വേര്‍ഷന്‍ എന്ന ആശയത്തിനു തുടക്കമിടാനായതിനാലും ഈ മീറ്റ് ധന്യമായി. അതിനു നന്ദി സിദ്ധാര്‍ഥനോട്.
പച്ചാളത്തിന്റെ കായികവും മാനസികവു അധ്വാനം, കുമാറേട്ടന്റെ സപ്പോര്‍ട്ട് എന്നിവയാണ് ഈ സംഗമത്തെ ഇത്രവലിയ വിജയമാക്കിത്തീര്‍ത്തത് എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
അത്യധികം ഉത്സാഹത്തോടെ ഈ മീറ്റില്‍ പങ്കെടുക്കാനെത്തിയ ഓരോ സഹോദരങ്ങളേയും ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.
-നിങ്ങളുടെ
ഇക്കാസ്.
ഇനി ഒരു നാല്പതിനടുത്ത് കമന്റ് കൂടി ആയാല്‍ 1111 എന്ന ഗംഭീരന്‍ സംഖ്യ എത്തും. അതും കൂടി കണ്ടിട്ടൊന്നു വേണം... എല്ലാരും കൂടി ഒന്ന് ഒത്തു പിടിച്ചേ... ദില്‍ബാ... കുറുമാ... അഗ്രൂ... അതുല്യേച്ചീ... എല്ലാരും കൂടി ഒന്നും കൂടി ശ്രമിക്കെന്നേ...
പ്രിയമുള്ള തരികിടേ,
ഉമേഷ്ജി പറഞ്ഞതും പിന്നെ അവിടെ കണ്ട ഒരു അനോണി (?) കമന്റും ഉമേഷ്ജി അതിനുപറഞ്ഞ
മറുപടിയും ഒക്കെ വായിച്ചു.
ഇതൊരു കറതീര്‍ന്ന സാധനം എന്നു ഞങ്ങള്‍ ആരും അവകാശപ്പെടുന്നില്ല. അതിനുള്ള
മനക്കട്ടിയൊന്നും ഇല്ല എന്നു തന്നെ കൂട്ടിക്കോളൂ. ഇതൊരു ബീറ്റാവെര്‍ഷന്‍ ആണ്. അതിന്റെ
ബാനറിലും, പിന്നാലെ ഉള്ള കമ്മ്യൂണിക്കേഷനിലും അതുണ്ട് താനും.
ആരേയും മറന്നതല്ല. ഇതിപ്പോള്‍ ഈ 12നു തന്നെ ലോകം കാണിക്കാന്‍ വേണ്ടി കത്തിച്ച
തിരിയാണ്. ഒരാഴ്ചമാത്രം നീളമുള്ളതാണ് ഇതിന്റെ പിന്നിലുള്ള അദ്ധ്വാനം. അതിന്റേതായ ഒരുപാട്
പോരായ്മകള്‍ ഉണ്ട് എന്ന് ഞങ്ങള്‍ക്കും അറിയാം.
എല്ലാവരുടേയും ലിങ്കും സഹായ ഹസ്തങ്ങളും ഒക്കെ ചേര്‍ത്ത് ഉടന്‍ അപ്ഡേറ്റ് ഉണ്ടാകും.
പടിപടിയായി ഓരോന്നായി.
സമയം വേണ്ടിവരും. പച്ചരിതേടുന്നതിനിടയിലുള്ള ശ്രമമാണിത്. ഒരു സ്വപ്നവും.
ഇപ്പോള്‍ തന്നെ റിസോര്‍സ് എന്ന ടാഗില്‍ ഉള്ള പലതും പുറത്തേക്ക് കൊണ്ടുവരേണ്ട കാര്യമാണ്.
പ്രിയമുള്ള ഉമേഷ, ആദ്യത്തെ കമന്റുവായിച്ചപ്പോള്‍ ചെറിയ വിഷമം തോന്നി. ഇതു
വായനക്കാരുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി മുന്നോട്ടുവച്ച വെര്‍ഷന്‍ ആണ്. കറതീര്‍ക്കാന്‍!.
അതിനു മുന്‍പുതന്നെ അതൊരു പോര്‍ട്ടലല്ല എന്ന തളര്‍ത്തുന്ന വാക്കുകള്‍ കേട്ടപ്പോള്‍ വിഷമം
തോന്നി. ഇങ്ങനെ ഒരു അഭിപ്രായത്തിനു പകരം അതില്‍ എന്തൊക്കെ വേണം
എന്തൊക്കെയാണ് മാറ്റേണ്ടത് എന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ സന്തോഷം ആയേനെ.
എങ്കിലും വിശദമായ രണ്ടാം കമന്റില്‍ എല്ലാം ഉണ്ട്. നന്ദി. സന്തോഷം. ഇത്തരത്തിലുള്ള
വിലയേറിയ അഭിപ്രായങ്ങളാണ് ഇവിടെ ഉമേഷിനെപോലെ ഉള്ളവരുടെ കയ്യില്‍ നിന്നും
ഞങ്ങള്‍പ്രതീക്ഷിക്കുന്നത്.
ശ്രീജിത്തേ ഞാന്‍ ഈ പറഞ്ഞതൊക്കെ ശരിയല്ലേ? (ആ ദേഹം കൊച്ചിയില്‍ ഉണ്ട് ഒരു
കല്യാണം ആണെന്നാണ് പറഞ്ഞത്. ഇനി സ്വന്തം കല്യാണം ആണോ?)
ഹോ ഈ പോസ്റ്റില്‍ ഒരു 1075 എങ്കിലും കുറിക്കാന്‍ യോഗം ഉണ്ടായല്ലോ എന്റെ കമന്റു ഭഗവതീ..!
കമ്മന്റുകള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞതിപ്പോളാണു. അതു കൊണ്ടു തന്നെ കമ്മന്റിടാനും വൈകി.
ഇന്നലെ മീറ്റ് കഴിഞ്ഞു വീട്ടില്‍ എത്തിയിട്ടു, കുറേ നേരം കാമറയില്‍ ഫോട്ടോസ് കണ്ടും കോണ്ടിരുന്നു. പിന്നെ മുല്ലപ്പൂ വിളിച്ചപ്പോള്‍ മീറ്റ് വിശേഷങ്ങള്‍ പറഞ്ഞു കൊടുത്തു.
വളരെ കുറച്ചു പേര്‍ മാത്രം ഉണ്ടായതു കൊണ്ടാവാം എല്ലാര്‍ക്കും എല്ലാരുമായി പരിചയമാവാനും വിശേഷങ്ങള്‍ പങ്കുവെക്കാനും കഴിഞ്ഞതു. മിറ്റിനു വേണ്ടി അഹോരാത്രം കഷ്ടപെട്ട പാച്ചാളത്തിനും ഇക്കാസിനും കുമാറേട്ടനും നന്ദി. പിന്നെ ഇതിനായി മാത്രം കൊച്ചിയില്‍ എത്തിയ ആദ്രത്തിനും(ശ്രീജി കല്യാണം കൂടാന്‍ വന്നതല്ലെ ;-)). ഈ മീറ്റിപ്പോള്‍ ഇവിടെ നടക്കാന്‍ കാരണം ശ്രിജിത്തും ശ്രീജിത്തിന്റെ ഗൂഗിള്‍ ടോക്കിലെ സ്റ്റാറ്റസ് മെസേജുമാണു. അതു കൊണ്ടു തന്നെ അവനും ഒരു താങ്ക്സ്.
(മീറ്റിന്റെ അവസാനം വില്ലൂസ് നന്ദി പറയുന്നതിന്റെ വീഡിയോ കമറയില്‍ കിടക്കുന്നതെ ഉള്ളൂ. അതു സിസ്റ്റത്തില്‍ എത്തുമ്പോള്‍ ഗൂഗിള്‍ വീഡിയോയില്‍ ഇടുന്നതായിരിക്കും.)
കുമാറേട്ടാ, ഇന്നലെ സമ്മാനമായി കിട്ടിയ ഹരിദ്വാറില്‍ മണി മുഴങ്ങുന്നു പാതി വരെ എത്തിയതെ ഉള്ളൂ.
ചേട്ടന്മാരെ ചേച്ചിമാരെ,
മീറ്റിന്റെ പോട്ടങ്ങള്‍ ഫ്ലിക്കര്‍ /പിക്കാസ/ ഗൂഗില്‍ ഇവയില്‍ മാത്രം ഇടാതെ അതോക്കെ ഒരു പോസ്റ്റ് ആയി നല്ല ഒരു അടികുറിപ്പോടൂ കൂടി ബ്ലോഗ്ഗറില്‍ ഇടൂ.
ദല്‍ഹി ബ്ലൊഗ്ഗര്‍മാര്‍ അവരുടെ ഫോട്ടോകള്‍ പോസ്റ്റ് ആക്കിയതു നോക്കൂ.
മുകളില്‍ പറഞ്ഞ സാധങ്ങള്‍ ഒക്കെ ഇവിടെ ബ്ലോക്ക്ഡ് ആണ്. പിന്നെ ഇത്തരം മീറ്റുകളില്‍ ഒന്നും പങ്കെടുക്കാന്‍ കഴിയാത്ത പല ഹതഭാഗ്യരും ബൂലൊഗത്തില്‍ ഉണ്ട്.
പൂനെയില്‍ എന്നാണോ ഒരു മീറ്റ് സംഘടിപ്പികാന്‍ കഴിയുക?
ഒപ്പ്
പൂനെയിലെ ഏകാംഗ മലയാളം ബ്ലോഗ്ഗര്‍
പട്ടേരീ,
Cntrl F അടിച്ചു തന്നാ എണ്ണിയേ.....ഞാന്‍ കമന്റ് ഇടുന്നത് വരെയുള്ള എണ്ണമേ അതില്‍ ഉള്ളൂ..അതിനു ശേഷമുള്ളത് കാണില്ല. പിന്നെ ഇതൊക്കെ ഒരു ചുമ്മാ തമാശല്ലേജീ..നിങ്ങളൊക്കെ മീറ്റുമ്പോള്‍ പോകുന്ന തോണിക്കൊരു ഉന്ത് ഞങ്ങളുടെ വകേം കിടക്കട്ടെ..അസ്സലാകപ്പാടേ ഒന്നു കൊഴുക്കട്ടേ അത്രേ ഉദ്ദേശിച്ചുള്ളൂ. ഏതായാലും കറക്ട് ഏണ്ണം കിട്ടിയിട്ടുണ്ടെങ്കില്‍ പോസ്റ്റ് ചെയ്യൂ...ചുമ്മാ. മീറ്റിലുള്ളോരെക്കാണും ഉത്സാഹം പുറത്തുള്ളവര്‍ക്കല്ലാരുന്നോ? ഇതൊക്കെയല്ലേ ഈ ബൂലോഗം. അല്ലേ? (ഇതിന്നുമില്ലെങ്കില്‍ പിന്നെന്ത് ബൂലോഗം, എന്ത് മീറ്റ്?)
ഇപ്പളാ ഓര്‍ത്തെ, യു ഏ ഈ മീറ്റില്‍ foto figur awward കിട്ടാത്തതിന്റെയാണല്ലേ പട്ടേരി മാഷേ. അ ആ...(സ്വകാര്യം) ഞാന്‍ സ്ട്രോങ്ങ് ആയി വാദിച്ചതാ നിങ്ങള്‍ക്കു തരാന്‍. എന്തു ചെയ്യാന്‍..ജഡ്ജ് സമ്മതിച്ചില്ല
ഇതില്‍ കമന്റിയില്ലെങ്കില്‍ ഞാന്‍ മണ്ടന്‍ ആകും..
ആയിരത്തി എണ്‍പത്തിരണ്ട് കമന്റ് കമന്റ്റിയ കൊച്ചി ബൂലൊക മീറ്റ് തന്നെ മീറ്റ്.. ഇതിനെ വെല്ലാന്‍ ഒരു മീറ്റ് ഉടനെ ഉന്ടാകുമൊ..?
ഒളിമ്പിക്സ് കഴിഞ്ഞ പ്രതീതി..
1083................
1084
enthanithu..ethu vayakkan jhan alalla...
superstarukal arangu vana..kochi sangamam kalakki polichu nu parangal mathilo...
ഹോ...ഈ പാച്ചാളത്തിന്റെ ഒരു തേങ്ങ..ഒരൊന്നൊന്നര തേങ്ങയാണല്ലോ! 1083 എണ്ണം നിരന്നല്ലേ പോട്ടിയെ
ഇവിടേയും എല്ലാം കഴിഞ്ഞപ്പോള്‍ എത്തിപ്പെട്ടു.:) എല്ലാം മംഗളമായി നടന്നതില്‍ സന്തോഷിക്കുന്നു.
എനിക്കെന്തെങ്കിലും അടിക്കാന്‍ പറ്റുമോ ആവൊ. ;)
മീറ്റ് കഴിഞ്ഞ് വീട്ടിലെത്തി ഒന്ന് നന്ദി കമന്റാമെന്നു കരുതിയപ്പോള്‍ മഴയും ഇടിവാളും...
ദാ.. ഇന്നെഴുതുന്നു.
പച്ചാളവും കുമാറും ഇക്കാസും നന്നേ പ്രയത്നിച്ചു.. ഫലവും കണ്ടു.
ഈ കുടുംബത്തിലെ ഒരംഗമായ എനിക്കുള്ള നന്ദിയും സന്തോഷവും അറിയിച്ചു കൊള്ളുന്നു.
ശ്ശോ ഇതു മൊത്തമായും മിസ്സിയല്ലോ...
മാപ്പടിച്ച പുള്ളേരേ, ഈ ചാലക്കുടിക്കാരനും കൂടെ ഇത്തിരി സ്ഥലം താടേ
മീറ്റ് കഴിഞ്ഞു. ആരവം ഒഴിഞ്ഞു. ഒത്തു കൂടിയവരുടെ സന്തോഷവും മന്‍സ്സുകൊണ്ടു കൊച്ചിയില്‍ എത്തിയവരുടെ സന്തോഷവും എല്ലാം ഇവിടെ കണ്ടു.
“ഞാന്‍ കൊച്ചിക്കെത്തുന്നു. കൊച്ചിയില്‍ മീറ്റാം“ എന്നു അറിയിക്കുന്ന എസ്.എം.എസ് മുതല്‍ 12ആം തീയതി രാവിലെ വരെ, എങ്ങനെയെങ്കിലും മീറ്റിനെത്തിപ്പെടാം എന്ന് ആഗ്രഹം മന്‍സ്സിലുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ നടന്നില്ല. ഫോട്ടോയും വീഡിയോയും ഒക്കെ കണ്ടപ്പൊള്‍ അത് ഒരു നഷ്ടം തന്നെയായിരുന്നു എന്നു കൂടുതല്‍ മനസ്സിലാവുകയും ചെയ്തു.
ബ്ലൊഗ് പോര്‍ട്ടല്‍ കണ്ടു. വളരെ നല്ല , എല്ലാവര്‍ക്കും ഉപകരപ്രദമായ ഒരു സംരംഭം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച, പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
അവതരണ ശൈലി കൊണ്ടും, ലാളിത്യം കൊണ്ടും ഏറെ ഭംഗിയുള്ളത്.
മീറ്റിന്റെ ഫോട്ടോ കണ്ടു. വിവരണം ഒബിയില്‍നിന്നും കേട്ടു. ഈ മീറ്റില്‍ ചര്‍ച്ചചെയ്യപ്പെട്ടതും, ഉടലെടുത്തുമായ ആശയങ്ങള്‍ ബൂലോകത്തിനു തന്നെ മുതല്‍കൂട്ടാകുന്നു. നമുക്കെല്ലാവര്‍ക്കും അഭിമനിക്കാം.
ബൂലോകം നീണാള്‍ വാഴ്ക....
യു.എ.ഇ. മീറ്റില്‍ തത്സമയം കമെന്റിടാന്‍ സാധിച്ചു.
ഇവിടെ 1090 -ആം അഭിപ്രായം എന്റെ വക.
സന്തോഷം, ഒത്തിരി.
കൊച്ചി മീറ്റ് ഒരു സംഭവമാക്കി മാറ്റിയ എല്ലാ ഭക്തജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍...
പിന്നെ ആ ഫോട്ടോകള്‍ ഒന്ന് അടിക്കുറിപ്പോടെ ഒരു പോസ്റ്റായി ഇട്ടാല്‍ നന്നായിരുന്നു...
1091 എന്റെ വക... കുറച്ചുകൂടി ഉത്സാഹിച്ചാല്‍ ഇതു 1100 ആക്കാമായിരുന്നു.
ശബ്ദതാരാവലിയുടെ യുണികോഡ് കണ്‍വേര്‍ഷന് എന്റെ ഭാവുകങ്ങള്‍!!
qw_er_ty
നമുക്കിവിടെ ദുബായിയില്‍ കുറച്ചു ടീം ഉണ്ടാക്കേണ്ട സ്കോപ്പ് ഉണ്ടല്ലൊ.....
(പിന്മൊഴിയെ കൊല്ലേണ്ട qw_er_ty )
അപ്പോ അങ്ങനെയാണു സംഗതികളുടെ കിടപ്പ്
ഞാന്‍ മെമ്പറായ ഒരു ഗ്രൂപ്പില്‍ ഇത്രയും കമന്റുള്ളപ്പോള്‍ ഞാനൊന്നിട്ടില്ലെങ്കില്‍ അതിന്റെ മോശം ആര്‍ക്കാ..
ആര്‍ക്കായാലും ഒരു കമന്റ് എന്റെ വക
qw_er_ty
1095 എന്റെ വക ആയിക്കോട്ടെ!
qw_er_ty
ഇനിയിപ്പോ ഒരു വെറും പതിനഞ്ച് കമന്റുകള്‍ മാത്രം ബാക്കി ആ 1111 തികക്കാന്‍. ആരുണ്ടൊന്നൊത്തു പിടിക്കാന്‍?
1097 ഇതാ ഇവിടെ ആയി
1098 ഞാനടിച്ചു...
1099 എനിക്കു പറഞ്ഞതാ ട്ടോ...
ഹാവൂ... എനിക്കും കിട്ടി ഒരു നല്ല നമ്പറ് - 1100
Post a Comment