പ്രിയപ്പെട്ടവരേ,
കേവലം 9 ദിവസം കൊണ്ട് സംഘടിപ്പിച്ച കേരളാ ബൂലോഗ സംഗമം 3 തുടങ്ങുകയാണ്.
നാളെ രാവിലെ കൃത്യം പത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്കിലാണ് നമ്മള്‍ ഒത്തു ചേരുന്നത്.
ഇവിടേക്ക് ബസില്‍ വരുന്നവര്‍ സ്റ്റേഡിയത്തിനു മുന്‍പിലെ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി. സ്റ്റേഡിയത്തിന്റെ സൈഡിലായി ഹോട്ടല്‍ കാണാം.
ഇനി മീറ്റിലെ കാര്യപരിപാടികള്‍:
09.30-10.00 രജിസ്റ്റ്രേഷന്‍
10.00-10.30 പരിചയം പുതുക്കല്‍, പുതിയവരെ പരിചയപ്പെടല്‍.
10.30-11.30 ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം-ശ്രീജിത്ത്.
11.30-13.00 ബ്ലോഗിംഗിന് മലയാളിയുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? -ചര്‍ച്ച.
13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്.
14.00-15.00 സര്‍പ്രൈസ് ഗെയിംസ് -കുമാറേട്ടന്‍ നയിക്കുന്നു.
15.00-15.45 കരോക്കെ ഗാനമേള -വില്ലൂസ് നയിക്കുന്നു.
13.45-14.00 വീണ്ടും കാണാന്‍ വിടപറയല്‍
എല്ലാ മലയാളം ബ്ലോഗര്‍മാരും കാത്തിരിക്കുന്ന ഒരു സസ്പെന്‍സുമായാണ് കുമാറേട്ടനും ശ്രീജിത്തും എത്തുന്നത്.
കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നെങ്ങും പോകാതെ നാളെ രാവിലെ മുതല്‍ കാത്തിരിക്കൂ, നിങ്ങളാഗ്രഹിക്കുന്ന ന്നു തന്നെയാവും അത്. തീര്‍ച്ച! ഒടേതമ്പുരാന്‍ കാത്ത് കുമാറേട്ടന്റെ ജാംബവാന്‍ ബ്രാന്‍ഡ് ലാപ് ടോപ്പിനും എന്റെ ഫോണിനും പിന്നെ അതുവഴി വരുന്ന നെറ്റിനും കൊഴപ്പമൊന്നുമില്ലേല്‍ തത്സമയ സമ്പ്രേക്ഷണം ഇവിടെ കിട്ടും. ഇല്ലെങ്കില്‍ ബുഹ്ഹഹഹാ...
മീറ്റിനെത്തുന്ന ബൂലോഗര്‍:
01. ഇക്കാസ്
02. വില്ലൂസ്
03. കുമാര്‍
04. പണിക്കന്‍
05. നിഷാദന്‍
06. കിച്ചു
07. ഒബി
08. വൈക്കന്‍
09. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍തോമസ്
12. ചാവേര്‍
13. അഹമീദ്
14. പച്ചാളം
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്
ഇവരെക്കൂടാതെ മലയാളത്തില്‍ ബ്ലോഗു ചെയ്യുന്നവരോ താല്പര്യമുള്ളവരോ ആയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം.
ഒന്‍പതരയോടെ തന്നെ എല്ലാവരും എത്തിയാല്‍ സമയത്ത് തന്നെ നമുക്ക് പരിപാടികള്‍ തുടങ്ങാം.
മീറ്റിനെത്തുന്നവരുടെ ഹെല്പ് ലൈനായും ആശംസകളര്‍പ്പിക്കുന്നവരുടെ സൌകര്യത്തിനായും ഒരു ഫോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്പര്‍: +91 9895 258 249.
സസ്നേഹം,
സ്വാഗതക്കമ്മിറ്റിക്കുവേണ്ടി
നിങ്ങളുടെ ഇക്കാസ്.
വാല്‍ക്കഷണം:
സ്വാഗതക്കമ്മിറ്റി ഓഫീസ്
ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്ക്
Saturday, November 11, 2006
Subscribe to:
Post Comments (Atom)
1,095 comments:
«Oldest ‹Older 601 – 800 of 1095 Newer› Newest»ഞാന്‍ തന്നെ വേണോ?
മാഗ്നി കൊണ്ടുപോയേ
75 കമെന്റുകള്‍ കുറുക്കനതുല്യ് വഹ. ഇനി പിള്ളാരെ നിങ്ങള്‍ക്കെന്താ വേണ്ടെ ഇമറാത്തില്‍ നിന്ന്.
-സുല്‍
അയ്യൊ എന്റെ 600 പോയി
മാഗ്നീയേ.. വണ്ടര്‍ഫുള്‍ ഷോട്ട്..........കൈകൊട്... പെര്‍ഫകറ്റ്...
അപ്പോ മൊട്ടത്തലയും വിഗ്ഗും എന്നതാണ് ഇന്നത്തെ മാനവസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് അടിവരയിട്ടുകൊണ്ട് മീറ്റുമുന്നേറുന്നു....
അറുനൂറ്റി പത്തല്ലേ
600 എനിക്കാണോ?
മാഗ്നീ... അത് മാഗ്നിയും അടിച്ചു മാറ്റി :)
അതുല്യേച്ചി... പിക്കപ്പ് പോരാ... ഒത്തിരി വൈകി
സമ്മാനങ്ങള്‍ നിരവധി. ആനന്ദിന്റെയും വി.കം.എനിന്റെയും പുസ്തകങ്ങള്‍ സമ്മാനമായി ലഭിച്ചു കൊണ്ടിരിക്കുന്നു...
മാഗ്നീ
ഇത് ചതി, കൊലച്ചതി
മാഗ്നിയേ ഒരു വിന്‍ വര്‍ത്ത് റ്റോര്‍ച്ച് എന്റെ വക കൊച്ചീ മീറ്റിലെത്തിയ്കാന്‍ ഇപ്പോ എന്താ ഒരു രക്ഷ? കുറുമാന്റെ കൈയ്യിലു കൊടുത്തയ്കാമോ?
മാഗ്നിയേ ദുബായ് പോലീസ് എന്നോട് തലയില്‍ മുണ്ടിടാതെ രാത്രി പുറത്തിറങ്ങരുത് എന്നു പറഞ്ഞിട്ടുണ്ട്. ന്റെ തലയില്‍ ഹെഡ് ലൈറ്റടിക്ക്മ്പോള്‍ ഉണ്ടാകുന്നറിഫ്ലക്ഷന്‍ കാരണം പിന്നില്‍ നിന്നും വരുന്ന വണ്ടിക്കാര്‍ അപകടമുണ്ടാക്കാന്‍ സാദ്യത ഉണ്ടെന്ന്
ട്രോഫി അതുല്യേച്ചി തിരിച്ചു വാങ്ങുമോ? 600 അടിച്ച് ഇനീം ഇവിടിരുന്നാല്‍ ആപ്പീസിലിട്ട് പൂട്ടും എന്ന ഭീഷണിക്കു മുന്നില്‍ മാമുണ്ണാന്‍ പോവാതെ തരമില്ലാതായിരിക്കുന്നല്ലോ...
ഞാന്‍ എറിഞ്ഞത് ഒന്നെങ്കിലും കൊണ്ടു, ദേ 610..
ഠിം...കലാഭവന്‍ മണി പോലെ ഞാന്‍ തലകറങ്ങി താഴെ വീണതാ..
:-))
അറുനൂറും കഴിഞ്ഞു കുതിച്ചുപായുന്ന കൊച്ചിമീറ്റ് തത്സമയ കമന്റ് എക്സ്പ്രസ്സ് ഇതാ യൂയേയി മീറ്റിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നു. ഇതില്‍ സഹകരിച്ച യുയേയി,ജപ്പാന്‍,അമെരിക്ക,ഇതര ഇന്ത്യന്‍ ബ്ലോഗെഴ്സിന്‍ കൊച്ചി മീറ്റുകാരുടെ വക പ്രോത്സാഹന സമ്മാനം തരണം.
പലേ പുസ്തകങ്ങളും അപ്പോള്‍ തന്നെ കപ്പലണ്ടിക്കാര്‍ക്ക് റീസെയില്‍ ചെയ്യുന്നുണ്ടെന്നു കേള്‍ക്കുന്നു...
ചാറ്റിലു വന്ന് മാഗ്നി എന്നോട് അവിയലാണോ, ചുട്ടചമ്മന്തിയെങ്ങാനാ വയ്കണേ എന്നൊക്കെ ചോദിച്ചപ്പോ എനിക്ക് എന്ത് കൊണ്ട് തോന്നീല്യാ ഇത് ചതിയന്‍ മാഗ്നി കുരുക്കിടുന്നതാ ന്ന്. കട്ടി കട്ടി....
എന്നിട്ടിപ്പോ കൊച്ചീലു വല്ല ഇലയും അനങ്ങുന്നുണ്ടോ? അതോ..... അത്താഴ പൂജ കഴിഞ്ഞ് ശംഘു വിളിച്ചൊ?
ആഹാ...ഇതെന്താപ്പൊ ഇവടെ?
ഒക്കേം ഒറക്കായോ?
കൊച്ചിമീറ്റ് തത്സമയം എന്നുള്ളത്, കമന്റ് തത്സമയം എന്നാക്കണം....
ഹലൊ ഉത്സവം,
യു എ ഇ മീറ്റുകാരുതന്നെയാ ഇവിടേയും കമന്റ് നിറക്കുന്നത്
കമന്റ് സ്കോര്‍ നില വിശകലനം : അതുല്യാ ശര്‍മ സെഞ്ച്ചുറിയിലേക്ക് കുതിക്കുന്നു.
ബൌണ്ടറികളും സിക്സറുകളും വര്‍ഷിച്ചുകൊണ്ട് മുന്നേറുന്ന ആ ഇന്നിംഗ്സില്‍ ബൌളര്‍മാര്‍ നിസ്സഹായരാവുന്നു....
തംബോല സമ്മാന വിതരത്തിലെയും കളിയിലെ പോരാസ്മകളുടെയും പേരില്‍ കുമാര്‍ജിയെ ഖെരാവേ ചെയ്തു കൊണ്ടിരിക്കുന്നു. തല്ലു കൊണ്ട കുമാര്‍ജി... തംബോല എന്നതിനു പകരം തല്ലല്ലേ എന്നലറി വിളിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.... കൊച്ചിയില്‍ നിന്നും ബൂലോഗത്തിനു വേണ്ടി കിച്ചു.
കൊച്ചീല് ഇലയൊന്നും അനങ്ങുന്നില്ല, അതിനുള്ള കാറ്റ് വീശിയാല്... വാസൂനെ പിടിക്കണം....
കിച്ചു കിതച്ചോണ്ടാണോ റിപ്പോര്‍ട്ട് ചെയ്തത്, മാഗ്നി അങ്ങനെ അവിയലിന്റെ വിശേഷം ചോദിച്ച് അതുല്യേച്ചിയെ പറ്റിച്ചിട്ട് ഇപ്പോ സോപ്പിടാന്‍ നോക്കുന്നോ, അതുല്യേച്ചി സൂക്ഷിച്ചോളൂ,
അചിന്ത്യ ഇങ്ങനെ ചതിച്ചൂലോ? അച്ചിയ്ക് ഒന്ന് ഉണ്ടിട്ടോ ഉണ്ണാതെയോ ഒന്ന് കൊച്ചിയ്കു പോവായിരുന്നില്ലേ?
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തീനു നീ ഖദീജാന്ന് എന്നാരേങ്കിലും പാടുമായിരുന്നില്ലേ..
ഇവിടെ ലൈറ്റുകള്‍ അണഞ്ഞു...ഇനി ഒരു ബ്രേക്ക്..
സിക്സറടിക്കുന്നവര്‍ കുറുമാന്റെ തല ശ്രദ്ധിക്കുക! വരുമ്പോഴേക്കും അതുല്യേച്ചി നൂറടിച്ചു കിറുങ്ങിയിട്ടുണ്ടാവും എന്ന വിശ്വാസത്തോടെ തല്‍ക്കാലം വിട
ശ്രദ്ധിച്ചോളണേ, മാഗ്നി 700നായാണ് ലക്സ് സോപ്പുമായിറങ്ങിയിരിക്കുന്നത്.....
ഇങ്ങനെ കമന്റിട്ട് കറങ്ങീട്ട് എന്നാ കാര്യം? മക്കളു പോയി രണ്ട് കുപ്പി പട്ട വാങ്ങീട്ട് വാ. അതേലും അടിച്ച് പിമ്പിരിയായി ഇവിടെയിരിയ്കാം. അല്ലാതെ ഒരു മീറ്റിന്റെ സ്പിരിറ്റൊന്നും ഇവിടേന്ന് കിട്ടൂല്ലാ ... ആരാ പോണേ അപ്പോ? കുറുമാനു ശീട്ട് കീറണോ?
കുമാറിനെ വെറുതെ വിടുക. ഇനിയും ഒരുപാട് മറക്കല്ലേ പ്ലീസ് ഉണ്ടാവണം.
മാഗ്നിയെന്ന വഞ്ചകന്‍ തഞ്ചം നോക്കി സഞ്ചിയുമായി കൊഞ്ചി നടക്കുന്നുണ്ട്.
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ലഭിച്ച സേതുവിന്റെ “അടയാളങ്ങള്‍” അടക്കം ഒട്ടനവധി പുസ്തകങ്ങള്‍ തംബോലയ്ക്ക് സമ്മാനമായ് കുമാര്‍ നല്‍കി കഴിഞ്ഞു..
അല്ല ആക്ച്വലി, ഈ കൊച്ചിയില്‍ എന്താ നടക്കുന്നേ? വന്നവരില്‍ ആരെയൊക്കെയോ മണ്ണാറശാല ആയില്യത്തിന് പാമ്പായി കണ്ടൂന്ന് പറഞ്ഞു കേള്‍ക്കുന്നു. ഉള്ളതാണോ?
ആയ്യോ ഇടങ്ങളേ ഫസ്റ്റ് പ്രൈസ് നിങ്ങള്‍ യുയേയിക്കാര്‍ക്ക് തന്നെ അതുല്യചേച്ചി കമന്റുകളില്‍ അതുല്യയായി മുന്നേറുന്നു. :-)
പച്ചാളത്തിന്റെ ഗുണ്ടകളാണോ കുമാറേട്ടന്‍ തമ്പോലത്തല്ല് കൊടുത്തത്. :-)
അവിടെ ചായയും പരിപ്പുവടയും പ്രതീക്ഷിച്ചിരിക്കുകയാണ് പോലും പച്ചാളം, കുമാരേട്ടന്‍ തത്സമയ്ം കൊണ്ട് വന്നില്ലേ എന്ന് ആശ്ചര്യപെടുന്നു, എന്തൊ അഴിമതി നടക്കുന്നു- സ്വ.ലേ
വളരട്ടങ്ങനെ വളരട്ടെ... ബൂലോഗം വളരട്ടെ...
അനിയന്‍സേ അത് പാമ്പല്ലാട്ടോ. പാമ്പുകളൊക്കെ ഇപ്പോ ഗിസൈസിലാ താമസം. ഐ മീന്‍ ഗ്രൂപ്പ് ഓഫ് പാമ്പ്സ്. തല്‍സമയ ഇഴച്ചില്‍ കാണണമെങ്കില്‍ നംബര്‍ തന്ന് ഇന്ന് തന്നെ നിങ്ങളുടെ അംഗത്വം ഉറപ്പ് വരുത്തുക.
ഒരു നിവൃത്തീം ഇല്ല്യാത്തോണ്ടല്ലേ അതുല്യാകിറുക്കീ,സോറി, കുറുക്കീ.
ഈ പിള്ളേരിങ്ങന്യാവും ന്ന് അരാ നിരീച്ചെ
പുസ്തകങ്ങള്‍ സമ്മാനമായി കിട്ടിയവര്‍ സെക്കന്റ് ഹാന്റ് വിലക്ക് യു.എ.ഇയിലേക്ക് കയറ്റി അയക്കാന്‍ പോകുന്നതായി പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ. സത്യമാണോ ചങ്ങാതിമാരേ?
ഹൊ! ഇനി കുമാറേട്ടന്‍ എന്ന തംബോല കളി നടത്തണേ. ഞാന്‍ ഈ ഇസ്രായേല്‍ ഇട്ടാവട്ടത്ത് ഒരു മീറ്റ് സംഘടിപ്പിച്ചാലോ? എല്ലാ സമ്മാനവും എനിക്കു തന്നെ കിട്ടൂലൊ!
ഹലോ ഹലോ ഹലോ ഇക്കാസ്, വില്ലൂസ്സ്, ശ്രീജിത്ത്, പ്ച്ചൂസ്, സിദ്ദൂസ്, അത്തീസ്, എല്ലാ ഈസില്‍ ഒരു ഈസേങ്കിലും ഒന്ന് തിരിഞ്ഞിങ്ങു നോക്ക്മോ അല്ലാ ഞാന്‍ നോട്ടീസ് അയയ്കണോ?
650
ദേ ഞാന്‍ പോണു. എനിക്ക് ബോറടിക്കുന്നു. ആരാ അവിടുത്തെ അപ്‌ഡേറ്റിന്റെ ചാര്‍ജ്ജ്?
കൊച്ചിക്കാരെ,
നിങ്ങളുടെ ബ്ലോഗ് ഞങ്ങള്‍ക്കൊരു ചാറ്റ് വിന്‍ഡോ ആയി വിട്ടുതന്നതിന് നന്ദി.
ഞങ്ങളിവിടെ ചാറ്റി മരിക്കട്ടെ!
500 കളും 600 കളും അടിച്ചു കിറുങ്ങട്ടെ!
ആശംസകള്‍!
-സുല്‍
ഇതിപ്പോ കമന്റിന്റെ സ്പീഡ് ഇങ്ങനെ പോയാല്‍ ശരിയാവില്ലല്ലോ...എവിടെ എല്ലാവരും ?
ശ്ശെ മിസ്സായി...(ചായ )
അനിയാ പോകാണൊ. ഞാനും വരുന്നു
എനിക്ക് 650 വേണ്ട. 666 മതി. അതവിടെ വച്ചേക്കണേ. അതുല്യേച്ചീ പ്ലീസ്. ഞാന്‍ മുറുക്കാനിടിക്കാന്‍ ഒരു ചെറിയ സൂത്രം വാങ്ങിച്ചു തന്നേക്കാം.
തംബോലയില്‍ “അര്‍ദ്രം” ജാക്ക്പോട്ട് അടിച്ചു.
സമ്മാനം “മയ്യഴിപ്പുഴയുടെ തീരങ്ങളിലും, അടയാളങ്ങളും”
ഇല്ലേ? :(
ഡാലി എന്നെ വിളിയ്കൂ. സായിപ്പിനിപ്പോ എന്നെ ലൈനില്‍ കണ്ടാ മതി. അല്ലാതെ എന്റെ കസേരയൊന്നും കാട്ടണ്ടാ.. ഞാന്‍ വരാം. ആദ്യം മാഗ്നീടേ, പിന്നെ ഹോളി വിത്ത് പാറു.. പിന്നെ ഡാലി....
പട്ടേരീ ഞാന്‍ ഇവിടെയുണ്ട്. ചായ ഒന്നെനിക്കും
എനിക്ക് 651നെയാ 666നെക്കാളും ഇഷ്ടം. സത്യമായിട്ടും.
അതുല്യേച്ചീ 650 എനിക്ക് കേട്ടോ.
-സുല്‍
ദേ എന്റെ പ്രിയപ്പെട്ട 666. ആരുമില്ലല്ലോ ഇവിടെ ല്ലേ?
കമന്റ് നമ്പര്‍ 642: അനിയന്‍സേ... ആ വിവരം പച്ചാളമറിയേണ്ട... ഏതെങ്കിലും ബുക്കിനുള്ളില്‍ കയറി പുള്ളിയിങ്ങ് പോരും.
ദേ എന്റെ പ്രിയപ്പെട്ട 666. ആരുമില്ലല്ലോ ഇവിടെ ല്ലേ?
പച്ചാളത്തിന്റെ തേങ്ങപൊട്ടീരു കണ്ടപ്പോഴെ മനസ്സിലായി ഈ മീറ്റ് അടിപൊളിയാവുമെന്ന് ;)
കൊച്ചി മീറ്റിന് എല്ലാ വിധ ആശംസകളും നേരുന്നു. ഓ, മീറ്റ് തീരാറായി അല്ലെ ;) ഇക്കാസ്, പച്ചാളം, കുമാര്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍.
അനിയന്‍സേ 666 വേണോ?
എന്നിട്ടും നീ വന്നില്ലല്ലോ..
ഞാന്‍ വിട്ടു.
666 ഇതാണോ
എന്നിട്ടും നീ വന്നില്ലല്ലോ..
ആരും എടുത്തില്ലെ
999 എനിക്കു തന്നാല്‍ അതില്‍ ഞാന്‍ കുറുമഗുരുവിന്റെ ചെണ്ടമേളവും മീറ്റുകളില്‍ പങ്കെടുക്കാന്‍ പറ്റാത്ത ബ്ലോഗേര്‍സിനു യു ഏ ഇ ക്കാരുടെ വക സദ്യയും ഓടി തുള്ളിയതിന്റെ വീഡിയോവും തരാം .എല്ലാവര്‍ക്കും സമ്മതമാണോ?
ഹോ... എന്തൊരുന്നം... എന്നെ സമ്മതിക്കണം കേട്ടാ... :)
അനിയാ... ഈ അഗ്രജനോട് ക്ഷമിക്കൂ കുട്ടീ
അഗ്രജനിരിക്കുമ്പം അനിയനാടേണ്ട എന്നൊരു ചൊല്ല് ഞാനിപ്പോള്‍ അനിയനു സമര്‍പ്പിക്കുന്നു.
-സുല്‍
പാവങ്ങള്‍ ഒരുപാട് നല്ല പോസ്റ്റും എഴുതി വച്ച പല ബ്ലോഗ്ഗേഴ്സുണ്ടാവും. പിന്മൊഴി മുഴുവനും ചാറ്റി ചാറ്റി ഒരു വഴിക്കാക്കിയിരിയ്കുന്ന ഈ മൂന്ന് ദിവസം - ദയവായി ഈ മഹാ പാതകം ഇന്നൂടേം നാളെ കൊച്ചീടെ ഫീഡ് ബ്യാക്കിനായും പൊറുക്കുക. അതൂടെ കഴിഞ്ഞാല്‍ പിന്നെ ബ്യാക്ക് റ്റു നോര്‍മല്‍.
അത്യുലേച്ചേയ് ഇങടൊന്നു വന്ന് തംബോല നടത്തി തന്നാല്‍ ഞാന്‍ ബലേ ബലേ ഭേഷ് വിളിച്ച് സ്വീകരിക്കാം. കടലയും വാങ്ങി തരാം. സമ്മാനം പുസ്തകങ്ങള്‍ തന്നെ വേണം.
കുമാരുലു ഏട്ടാ, എന്നതെങ്കിലും അപ്ഡേറ്റൂ മഹാനേ!
678 കിട്ടുമോ. എല്ലാവരും റൌണ്ട് ഫിഗര്‍ നോക്കുവാ അല്ലെ ;)
അഗ്രൂ ചതിച്ചില്ലേ... ഞാന്‍ ഇത്ര നേരം പറഞ്ഞത് കൊണ്ട് അതുല്യേച്ചി പോലും വിട്ടുതന്നതാരുന്നു..
ദേ 400 മുതല്‍ ഞനീ ജസ്റ്റ് മിസ്സ് നാടകം കളിക്കുവാ. ആര്‍ക്കും ഒരു ദയവുമില്ലേന്നേ.
ആരോ പറയുന്നു പച്ചാളത്തിന്റെ ഡാന്‍സ് ഉണ്ടെന്ന്. ഡിസ്കോയാണോ. അതോ സിനിമാറ്റിക്കോ :)
മഴത്തുള്ളീ ഓര്‍മ്മിപ്പിചതിനു നന്ദി
എനിക്കീ മുന്ന് ദിവസത്തില്‍ ഒരു മുയലിനെയെ പിടിക്കാന്‍ പറ്റീള്ളൂ, സു ചേച്ചീടെ വീട്ടിലാവും മുയല്‍ ഫ്രൈയുടെ ഏട് കളി, ഒന്ന് ക്ഷണിച്ചിരുന്നെങ്കില്‍ പോവാമായിരുന്നു.
:-(
കൊച്ചിക്കാരേ ഗാനമേള തുടങ്ങിയോ...?
അങ്ങനെ മഴത്തുള്ളിയുടെ 678 എന്റെ കക്ഷത്ത്
-സുല്‍
ശ്രീജിത്തും വില്ലൂസും കൂടി “സുറ്റ്രും വിഴി” എന്ന തമിഴ് ഗാനം പാടി. ഇപ്പോള്‍ വില്ലൂസ് “പാതിരാ മഴ ഏതൊ” എന്ന ഗാനം (എല്ലാം കരോക്കെ) പാടുന്നു.
ആര്‍ക്കെങ്കിലും കുമാറേട്ടന്റെ മൊബല്‍ നമ്പര്‍ അറിയാമ്മൊ?
ഒന്ന് കണ്ണ് തെറ്റിയപ്പോഴേക്കും എഴുന്നൂറാവാന്‍ പോവുന്നു. എഴുന്നൂറ് എനിക്ക് വേണം
ഈ 699 എങ്ങനെ? നല്ല പുള്ളിയാ? ഒരു ആലോചനക്കാണേ...
എന്റമ്മോ. അതു സുല്‍ കൊണ്ടുപോയോ? :(
എന്നാല്‍ 690 മതി :)
സ്വാഗതം കമ്മിറ്റി അപ്പീസൊക്കെ കണ്ടപ്പോ ഞാന്‍ കരുതി മൈക്രോസോഫ്റ്റിന്റെ അനക്സ് പോലേന്ന്. ഇപ്പോ ഈ തല്‍സമയം കണ്ടീട്ട് തോന്നുന്നു, കായംകുളത്തിനു പോണ വഴിക്കുള്ള ഏതോ വാച്ച് നോക്കി പൈസ വാങ്ങണ ഫോണ്‍ ബൂത്താണേന്ന്...
എന്തേലും ന്യൂസ് കിട്ടിയിട്ട് പോയി കൊണ്ട് വന്ന തൈര്‍ശാദവും ചുണ്ടക്ക വറുത്തതും മിഴുങ്ങാംന്ന് കരുതിയാ... നടക്കൂല്ലാ... വെണ്ടയ്കേന്ന് പെറ്റ്രോളൊക്കെ ഊറ്റാന്‍ പറ്റുമെന്ന് വെറുതേ തോന്നിയതാണോ?
കൊച്ചി മയം,സര്‍വ്വം കൊച്ചി മയം.
കൊച്ചിമയംസര്‍വ്വം
ഭാവുകങ്ങള്‍.
അപ്പോ 666 കിട്ടാത്തതിന്റെ വിഷമം ഞാന്‍ 699ല്‍ തീര്‍ത്തോട്ടേ...
700
690 ആയിരിക്കും
ദാ പിടിച്ചോ ഡാലീ 09349192320-കുമാര്‍
എന്താ 700 ആവാത്തെ?
ഇതാ വരുന്നു 698
ഇനി വെറും പത്ത് കമന്റുകള്‍ കൂടി മാത്രം... അല്ല അവിടുത്തെ പാട്ടുകള്‍ ലൈവ് ആയി കേള്‍ക്കാന്‍ വല്ല വഴിയുമുണ്ടോ?
ഇത് ഞാനടിയ്ക്കും അമ്മച്ചിയാണേ
എഴുന്നൂറ് ആവുമോ ?
700
700
ഇപ്പൊ 700
700
അയ്യോ..
അയ്യോ..
ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന്, ക്ലാസ്മേറ്റിലെ “കാറ്റാടിത്തണലും...” എന്ന ഗാനം പാടുന്നു.
(ഈ ഗാനം അന്‍വര്‍ മെസേജിലൂടെ ആവശ്യപ്പെട്ടതാണ്)
ഗാനമേളയുടെ ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലൊ, വില്ലൂസ് അതു പിന്നെ മെയില്‍ ചെയ്യുമോ എല്ലാര്‍ക്കും കേള്‍ക്കാന്‍?
ആരെങ്കിലും ആ പച്ചാളത്തിനോട് ‘തൊട്ടുരുമ്മി’ പാടാന്‍ പറ. കുറെ നാളായി അത് എന്റെ മൊബൈലില്‍ കേട്ടു പഠിച്ചു കാണും. ശ്രീജിത്തിനറിയാം വിവരം. ;)
700 ???
ഡാ ദില്‍ബാ... അടിച്ചെടുത്തു അല്ലേ ?
അടിച്ചു മക്കളേ ഞാന്‍ അടിച്ചു.
ദില്‍ബാ നീ തന്നെ പുലി (ആരും പറയണില്ല അപ്പൊ പിന്നെ...) :-)
കൊച്ചിക്കാരേ... അപ്ഡേറ്റൂ... പ്ലീസ്.....
699 ഉം 701 ഉം കൊണ്ട് ഞാന്‍ ഹാപ്പിയായി
അങ്ങനെ 700ഉം കണ്ട് സമാധാനമായി...
"സുറ്റ്രും വിഴി" പാടിയ സമയത്ത് കലൂര്‍ മുതല്‍ നോര്‍ത്ത് വരെ ഗതാഗതം സ്തംഭിച്ചു. :-)
ഇപ്പം ദില്‍ബൂം ചതിച്ചു. ചതികള്‍ ഏറ്റുവാങ്ങാന്‍ അനിയന്‍സിന്റെ ജീവിതം പിന്നേം ബാക്കി..
1000 തികയാന്‍ വെറും 300 മാത്രം ബാക്കി നില്‍ക്കേ പിന്മൊഴി എക്സ്പ്രസ് കുത്തിച്ചു പായുന്നു.
(ഞാന്‍ വിശ്വേട്ടന്‍ പറഞ്ഞത് കേട്ട് ഇന്നലെ തന്നെ പിന്മൊഴി ഔട്ട്ലുക്കിലേക്കക്കിയിരുന്നെങ്കില്‍ ഗോപിയായേനെ എന്റെ കാര്യം.ബൂലോഗത്തമ്മ കാത്തു)
തിരോന്തരത്തായിരുന്നേല്‍ ഈ തേങ്ങയെല്ലാം പെറുക്കി ഞങ്ങടെ പഴവങ്ങാടി ഗണപതിക്കു കൊടുക്കാമായിരുന്നു.
-വീണ.
ദില്‍ബൂ... കോണ്‍സണ്ട്രേഷന്‍സ് :)
അങ്ങിനെ 700 ഉം യു. എ. ഇ. ക്ക് സ്വന്തം
ഈ അനിയന്‍സിന് ഉന്നം ഒട്ടും പോരാ
ദില്‍ബൂ,
നീ പറ്റിച്ചു, ഞാനൊളിച്ചിരിക്കുവായിരുന്നു,
നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്
ജനഗണമന ആവാറായോ?
കുമാറേട്ടാ.. ആ ശ്രീജിത്തെവിടെപ്പോയി. ഒന്നു നോക്കിക്കോളണേ ;)
അല്ല പച്ചാളവും ശ്രീജിത്തും കൂടിയല്ലേ ആ പാട്ടും പാടി പോകുന്നെ.
അത് വഴി ആരും പോയി അപകടത്തില്‍ പെടാതിരിക്കാന്‍ പോലീസ് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടതാണ് ഗതാഗത സ്തംഭനത്തിന് കാരണമെന്ന് പറഞ്ഞു കേള്‍ക്കുന്നു.
കലേഷു ചേട്ടാ, ഈ മൂന്ന് ദിവസത്തെയും കമന്റ് പെരുമഴക്കാലം മുല്ലപേരിയാറിലെ വെള്ളം പോലെ പിമൊഴിയില്‍ കിടന്നാല്‍ നമ്മുടെ പിന്മൊഴിക്ക് എന്തേലും ആവുമോ, എന്റേലും ചെയ്യണെ..
ബ്ലോഗ്ഗും പിന്മൊഴിയും കമന്റും ഒക്കെ ഇനി “ആരോഗ്യത്തിന് ഹാനികരം” അഡിക്ഷന്‍ എന്നൊക്കെ ആക്കേണ്ടി വരുമെന്നാ തോന്നണത്.
700 കഴിഞ്ഞാല്‍ പിന്നെ 800 അല്ലേ? ;-)
വയറിന്റെ വിളി കേള്‍ക്കാന്‍ തീരുമാനിക്കുന്നു,
ഇനി വൈകീട്ട് കാണാം,
കൂടുതല്‍ ഫൊടൊ, വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു
അഗ്രജേട്ടാ,
750 പിടിയ്ക്കണേ....... :)
ഒന്നു വിളിക്കാമെന്നു വച്ചപ്പോള്‍ പച്ചാളം നമ്പര്‍ ബിസി.
ആരാണോ ലൈനില്‍?? 11 കെ.വി ആണോ ;)
ഐസ്ക്രീം സ്റ്റ്രോബെറി ഫ്ലേവര്‍ കാട്ടി ഫോണിലൂടെ എന്നെ കൊതിപ്പിച്ച ശ്രീജിത്ത് നാളെ വയറിളകി നട്ടാം തിരിയണേ എന്റെ ബ്ലോഗനാര്‍ക്കവിലമ്മേ....
അല്ല, നമ്മള്‍ യു.എ.ഇക്കാര്‍ മാത്രം ഇങ്ങനെ കൊച്ചു വര്‍ത്താനം പറഞ്ഞോണ്ടിരുന്നാലോ? ഈ മീറ്റുകാരെല്ലാരും എവിടെ? ദില്‍ബൂന്റെ റിപ്പോര്‍ട്ടിംഗിന്റെ നാലയലത്ത് വരുന്നില്ല ഇത്.
വിശിഷ്ടാതിഥിയായ അത്തിക്കുറുശി ഇപ്പോള്‍ സംസാരിക്കുന്നു...
ഒരുപാട് പേര്‍ഫോണില്‍...
ഒരുപാട് ചിത്രങ്ങള്‍ എടുത്തു.
നെറ്റ് സ്ലോ ആയതു കാരണം ഇപ്പോള്‍ ഒന്നു അപ്ലോടുന്നില്ല.
ഉടന്‍ തന്നെ അപ്‌ലോഡ് ചെയ്യാം.
ഒന്നുണ്ണാന്‍ പോയി വന്നപ്പോഴേക്കും, 700 പോയി.
അലപം തൈര്‍ശാദത്തിനു പോയിട്ട് വന്നപ്പോ ഹോ .... എന്തൊരു ചതി..
ഈ കൊച്ചിക്കാരെ ഗുണ്ടേനെ വിട്ട് തന്നെ തല്ലിയ്ക്കണം. ഇവിടെ ഇങ്ങനെ ചുമ്മാ കമന്റിട്ടിരുന്നിട്ട് വല്ലപ്പോഴും ഒരു ശപ്പ് ശപ്പ് ശൂൂ ശൂന്ന് കേക്കുമ്പോ........
പച്ചാളത്തിന്റെ വക ‘ഒരു ഉത്തമ ഗുണ്ട’എന്ന ചവിട്ട് നാടകം ഉടന്‍ അരങ്ങേറുന്നതാണ്.
ഞാന്‍ ഒരു കാര്യം കണ്ടുപിടിച്ചു. ഈ 700ലും 800ലും ഒന്നും ഒരു കാര്യോമില്ലെന്നേ. വെറുതെ... മീറ്റാണ് കാര്യം. ഈറ്റാണ് അതിലും വല്യ കാര്യം.
അല്ല ഏതോ അഭിമാനി എല്ലാ മീറ്റിലും കയറിയിറങ്ങുമെന്ന് പറഞ്ഞിട്ട് പൊടിപോലുമില്ലാല്ലോ. എവിടെപ്പോയി?
ഇപ്പൊ ഒരു സംശയം. നമ്മടെ മലബാര്‍ ചിക്കന്‍ കറിയാണോ നാടന്‍ ബീഫ് ഫ്രൈയാണോ കൂടുതല്‍ നന്നായത് എന്ന്? ഈ മീറ്റിനെ പറ്റി ഒന്നും പറായാനില്ലത്തോണ്ടാ... :-)
എന്റമ്മേ.. കമന്റുകള്‍ ഇങ്ങനെ കേറിപ്പോയാല്‍ നാളെ അവലോകനത്തിന് എവിടെയാ സ്ഥലം?
ദില്‍ബാ 777 ആയാല്‍ എന്നെ വിളിക്കു 797 ഒരു ഗുമ്മു നമ്പറാ അതു നമ്മക്കടിച്ചെടുക്കാം
800 ഞാനടിയ്ക്കും പട്ടേരി ചേട്ടാ. 797 വേണമെങ്കില്‍ അതുല്ല്യ ചേച്ചി എടുത്തോട്ടെ.
കൊച്ചിക്കാര്‍ അച്ചി മാത്രമല്ല, ബൂലോഗം തന്നെ വേണ്ടാ എന്ന് തീരുമാനിച്ചതായാണ് ഏറ്റവും പുതിയ വിവരം.. ചൂടുള്ള വാര്‍ത്ത, ചൂടുള്ള വാര്‍ത്ത...
ആരെങ്കിലും സിനിമയ്ക് വരുന്നുണ്ടോ? ചുമ്മാ ദുഫായ്ക്കാര്‍ക്ക് കമന്റിണ്ട് കളിക്കണമെങ്കില്‍ കൊച്ചീ സൈറ്റിലു കേറണോ? ദേ മൂന്നേകാലിനാ ഷോ, പച്ചാളം ശ്രീദേവിയില്‍. മാഗ്നി, ഞാന്‍ , കുറുമാന്‍ അടങ്ങുന്നവര്‍ അള്‍റേഡി ഓണ്‍ ദ മൂവ്..
ഇപ്പോള്‍ കിട്ടിയതു്, അത്തിക്കുറിശ്ശി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു.ഇക്കാസു്, കുമാര്‍ , എന്നിവരുമായി സംസാരിച്ചു. ശ്രീജിത് മറ്റോരു ഫോണില്‍ ബിസ്സി ആയിരുന്നു. ഇന്നു് രണ്ടു കോണ്‍ഗ്രസ്സു് ഘടക കക്ഷികളുടെ ലയനം പ്രമാണിച്ചു് റ്റ്രാഫിക്‍ ജാം ആകും എന്നതിനാല്‍ കൊച്ചിന്‍ മീറ്റു് ഉദ്ധേശിച്ചതിലും നേരത്തേ സമംഗളം പര്യവസാനിക്കുമെന്നര്റിയുന്നു.
പട്ടേരീ, 750 ഞാന്‍ എടുക്കും. നോക്കിക്കോ ;)
750 ആര്‍ക്ക് ?
അതുല്ല്യേച്ചീ,
ഏതാ പടം? ‘കടത്തനാട്ട് മാക്ക‘മാണെങ്കില്‍ ഞാന്‍ വരാം (ഉവ്വുവ്വേ..) :-)
കമന്റ് മാത്രേ ഉള്ളോ, മീറ്റിന്റെ വിവരങ്ങളൊന്നുമില്ലേ? ഈ മനുഷ്യരെല്ലാം എവിടെ പോയി കിടക്കുകാ?
ആര്‍ക്കാണാവോ ഇനി 750. യു യെ ഇ ക്കാരെ ഒന്ന് ഒത്തുപിടിച്ചേ
750 ആയോ
ഏതാണ്ട് ഒരു 750 ആയിക്കാണും, ല്ലേ ദില്‍ബൂ?
കൊച്ചി മീറ്റിനേക്കാള്‍ വലിയ ‘ലയന‘മോ? അതൊരു പടത്തിന്റെ പേരല്ലേ പട്ടേരി ചേട്ടാ? എവിടെയോ കേട്ട ഒരോര്‍മ്മ. ;-)
ഇത് ഈ പരുവമാവുമെന്ന് കണ്ടെങ്കില്‍ ഞാനിന്നലെ ബാരക്കൂടേന്ന് കൊച്ചിയ്ക് പോയി എന്റെ ഫ്ലാറ്റീന്ന് ഏഷ്യാനെറ്റ് കേബിളിന്റെ വയറു നീട്ടിയിട്ട് അവിടെയിരുന്നേനേ.
ഡാ ദില്‍ബാ പതുങ്ങിയിരിക്കാതെ വേഗം 750 അടിച്ചെടുക്കഡൈ...
ചാല്ലഞ്ചാണൊ മഴത്തുള്ളീ?
750
750
750 ആയി, ല്ലേ ദില്‍ബൂ?
750
650!!
എല്ലാം പോയീ.... :-(
പട്ടേരി അടിച്ചോണ്ടു പോയി.
അതുല്യ ചേച്ചീ ഞാനും കൂടി, റെസ്റ്റ് ഹൌസ് അല്ലേ പടം നസീറിന്റെ, എന്നാ പുറപ്പെടാ.
ഹ ഹ ഹ
അതുല്ല്യ ചേച്ചിയ്ക്ക് 650 പോലും :-)
അതും കൊണ്ടു പോയൊ ;(
ഇനി എന്താ ബാക്കിയൊള്ളത്
അതുല്യ ചേച്ചീ ഇത് എന്ത് 650
ഞാനാ 750!!!
ഹ ഹ ഹ മഴത്തുള്ളീ? ഞാനിവിടെ വീഡിയോ അപ്ലോഡിനു ശ്രമിക്കുന്നു
എന്താ അതിന്റെ ഒരു ഗുമ്മ്.....
ഇപ്പൊ കണ്ടോ ...നൊ ചാല്ലഞ്ച് ഇസ് വര്‍ക്കബീള്‍ :)
അല്ലാ, കരുണാകരന്‍ കൊച്ചി മീറ്റില്‍ സംബന്ധിക്കുന്നു എന്ന് പറഞ്ഞു കേള്‍ക്കുന്നു. ഉള്ളതാണോ?
വണ്ടിയ്ക്ക് സ്പീഡ് കുറയാതെ മെയിന്റൈന്‍ ചെയ്യണം. :-)
ദില്‍ബാ ഹാപ്പിയാവഡൈ... യു യെ ഇ ക്കാര്‍ക്ക് തന്നെ 750 ഉം.
എന്റെ മാത്രം 777
ഇനി 675 ആയാലോ??
കൊച്ചിയില്‍ ശശ്മാന മൂങ്ങത! :-(
എനിക്കാ നിങ്ങളോന്ന് എണ്ണ്‍....
ഹ ഹ ഹ
പാറു.. മാഗ്നി വരുന്നുണ്ട്. ഞാനും മാഗ്നിയും മൂലയ്ക് സീറ്റ് ബുക്ക്ഡ്? ഇനി കുറുമാന്റെ 75 പൈസേഡേ ബെഞ്ചേയുള്ളു.!! ആര്‍ യൂ റേഡീ?
ഒന്നു സ്ലോ ചെയ്യെന്നേ. എന്റെ മാത്രം 777
ഡാ കുട്ടൂസന്മാറെ ലുട്ടാപ്പീസുമാരെ ...ഏതോ മീറ്റിങ്ങൊക്കെ നടക്കുവാ... വേഗം വീട്ടില്‍ പോയി ബ്ളോഗിട്
യു.ഏ.ഇക്കാരല്ലാതെ ആരാ ഇവിടെ ഉള്ളത്?
ഒന്നു സ്ലോ ചെയ്യെന്നേ. എന്റെ മാത്രം 777
777 അതാര്‍ക്കാ?
(ഈ നമ്പര്‍ സ്നേഹം എനിക്കും തുടങ്ങിയോ...)
777 :)
എനിക്കോ?
777
അയ്യോ അതും പോയൊ
അനിയന്‍സേ ഇനി 800 നു ശ്രമിക്കൂ...
ശ്രമിച്ചിട്ട് കിട്ടത്തത് കൊണ്ടൊ
മക്കളേ കണ്ടോ... 750, 777 എനിക്കു
ചാല്ലെഞ്ച് ചെയ്യരുതു പ്ലീസ്
ഞാന്‍ പിന്നെ ഫുള്‍ ഓഫ് ടൊപികില്‍ ആയി പ്പോകും
മീറ്റെന്തായി ?
ദേ ഇവിടേം ജസ്റ്റ് മിസ്സ് ഡ്. ഇനി ഞാനില്ലേ. മത്സരത്തിന്. നമ്മള്‍ യു.എ.ഇക്കാര്‍ മാത്രം ഇങ്ങനെ കമന്റിയിരിക്കാതെ വേറേ പണിയൊന്നുമില്ലേ?
അതുല്യ ചേച്ചീ അത് മതി, കുറുമാനെ അവരോട് പറയാണ്ട് വമുക്ക് കപ്പിലണ്ടി മിഠായീം നാരങ്ങാ സര്‍ബത്തും കുടിക്കണെ, പോപ്പ് കോണും വാങ്ങാം, എഗ്രീഡ്..
പുറപ്പെട് പെട്ടന്ന്..
എനിയ്ക്ക് 999 മതി :-)
അടുത്ത് ലക്ഷ്യം 800
ആരാകും ആ ഫാഗ്യവാന്‍....
ഇനി എന്റെ കണ്ണില്‍ 800 മാത്രം
ഈ പട്ടേരിക്ക് വേറെ പണിയൊന്നുമില്ലേ ????
800 ആരും കൊണ്ടുപോകില്ല :) ;)
ദില്‍ബാ 1111 സ്വീകരിക്കുമോ ?
ഇവിടെയാരുമില്ലെ?
സഹൃദയരെ, കൊച്ചിമീറ്റ് അവസാനിച്ചു.
ഇവിടെ വെറും നമ്പറുകള്‍ പെരുകുന്നു.
അതെന്തിനാണാവോ.
-സുല്‍
കരുണാകരനെന്താ കൊച്ചിയില്‍ കാര്യം ആവോ? ഇനി ശ്രീജിത്തും ലയിക്കുന്നുണ്ടോ ആവോ...
ഇതാ 797
പിന്മൊഴികള്‍ക്ക് ലോഡ് താങ്ങാനാവാതെ വന്നതിനാല്‍ എല്ലാവരും കമന്റുന്നത് മതിയാക്കി ഇനിയുള്ള 800ഉം ആയിരവുമൊക്കെ എനിക്ക് വിട്ടു തരാന്‍ അറിയിക്കുന്നു
800 ആവുമോ ?
പാറോ ഡാങ്ക്സ് കേട്ടോ.
അവരു പരിപാടി അവസാനിപ്പിക്കാറായി എന്ന് പറഞ്ഞു.
കുമാറേട്ടന്റെ ഫോണ്‍ ചൂടാവണ വരെ ശ്രീജിത്തുമായി കത്തി വച്ചു. അവസാനം കുമാറേട്ടന്‍ ചീത്ത വിളിച്ചു.:(
ഡാ ദില്‍ബാ, യു.ഏ. ഇ ക്കാരു മാത്രമെ ഉള്ളൂന്നാ? അപ്പോ ഞാനും പാറുമൊക്കെ രണ്ടാം കെട്ടിലുള്ളതാ? ഞാന്‍ ഇന്നലെ നീ 500 അടിച്ചപ്പോഴെ നൊക്കി വച്ചിരിക്കണതാട്ടാ
800 ആവുമോ ?
ഈ നമ്പര്‍ കളിയിലല്ല കാര്യം. യഥാര്‍ഥ 800 ലാണ്.
800
800 ആവുമോ
പട്ടേരി, ആ കണികണ്ട സാധനം ഒന്ന് കൊരിയര്‍ ചെയ്യൂ...
അനിയനു....
കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം.......
അത് പിടിച്ചില്ലെങ്കില്‍..
കണികണ്ടുണരുവാന്‍ മോഹിച്ചതൊക്കെയും പട്ട്ടേരി അടിച്ചെടുത്തു...
"കൊച്ചി മീറ്റ് - തത്സമയം"
"കൊച്ചി മീറ്റ് - യു എ ഇ ചാറ്റ് - തത്സമയം"
എന്നാക്കിയാല്‍ കുറച്ചുകൂടി ഗംഭീരമായേനെ.
-സുല്‍
ഇല്ല പോയി
Post a Comment