മലയാളത്തില്‍ ബ്ലോഗെഴുതുന്നവരുടെ സംഗമം നടത്തണമെന്ന ആശയം മുന്നോട്ടു വച്ച് പച്ചാളമിട്ട പോസ്റ്റിന്റെ അനുബന്ധമായി വേണം ഈ പോസ്റ്റിനെ വായിക്കാന്‍.
മുന്‍പത്തെ പോസ്റ്റും അതിന്റെ കമന്റുകളും പിന്നെ പച്ചാളം എനിക്കു മെയില്‍ ചെയ്ത ഒരു പടവും കൂട്ടിച്ചേര്‍ത്ത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്:
“മീറ്റ് എന്നു പറഞ്ഞാല്‍ ഒരു വ്യക്തി നടത്തുന്ന ഒരു സ്വകാര്യ പരിപാടി മാത്രം. അത് നടന്നാല്‍ ഇന്ന തീയതികളിലാണെങ്കില്‍ ഞങ്ങളുണ്ടാകും, ഇന്ന തീയതി ഉണ്ടാകില്ല” എന്ന് ഞാനടക്കമുള്ള ബ്ലോഗെഴുതും മലയാളികള്‍.
അല്ല ചോദിക്കട്ടെ, ഇതിങ്ങനെ തന്നെയാണോ നടത്തേണ്ടത്?കൊച്ചീലും പരിസരത്തും ഓരോ കമ്പ്യൂട്ടറിന്റെ മുന്നീ കുത്തിയിരുന്ന് കമന്റിടുന്ന ബൂലോഗരേ, നാണം വേണം, നാണം.
ഇത് നടത്തണമെന്നു ആഗ്രഹമുള്ളവരോട് ഒരു സജഷനുണ്ട്:
എങ്ങനെ, എപ്പോള്‍, എവിടെ വച്ച് എന്ന് കൂടിച്ചേരണമെന്ന് കൊച്ചിയിലോ പരിസരങ്ങളിലോ ഉള്ളവര്‍ അവരവരുടെ അഭിപ്രായങ്ങള്‍ കമന്റായി ഇടൂ, എന്നിട്ട് ഭൂരിപക്ഷാഭിപ്രായം കിട്ടുന്ന ആശയം നടപ്പാക്കാന്‍ കൂട്ടായി ശ്രമിക്കൂ. അല്ലാതെ ആരേലും എല്ലാം ചെയ്തോളുമെന്ന് കരുതി കയ്യും കെട്ടി മോണിറ്ററില്‍ നോക്കിയിരുന്നാല്‍ പൊന്നു ബൂലോകരേ, കൊച്ചിയില്‍ മീറ്റ് നടക്കില്ല. പറഞ്ഞില്ലേ, ഇത് ഒരു വ്യക്തിയുടെ ബര്ത്ഡേ പാര്‍ട്ടിക്കുള്ള ക്ഷണമല്ല.
Subscribe to:
Post Comments (Atom)
13 comments:
പച്ചാളം എല്ലാം ചെയ്തോളുമെന്ന് കരുതി കയ്യും കെട്ടി മോണിറ്ററില്‍ നോക്കിയിരുന്നാല്‍ പൊന്നു ബൂലോകരേ, കൊച്ചിയില്‍ മീറ്റ് നടക്കില്ല. പറഞ്ഞില്ലേ, ഇത് പച്ചാളത്തിന്റെ ബര്ത്ഡേ പാര്‍ട്ടിക്കുള്ള ക്ഷണമല്ല.
അപ്പൊ പച്ചാളത്തിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിയല്ല അല്ലേ? അപ്പൊ ഉറപ്പാ എങ്കേജ്മെന്റിന്റെ പാര്‍ട്ടിയായിരിക്കും. ആരും പിരിഞ്ഞ് പോകരുത്. പച്ചാളം നിങ്ങള്‍ക്കായി ഒരു പാട്ട് പാടുന്നതാണ്.
മീറ്റ് പതിനൊന്നിന് (നീയാരാ പറയാന്‍ എന്നൊന്നും ചോദിക്കണ്ട. ഞാന്‍ കമ്പക്കെട്ടിന് തിരി കൊളുത്തിയതാ. ബാക്കിയുള്ളവര്‍ ഈ സ്യൂട്ടിനെ ഫോളോ ചെയ്താല്‍ മതി അല്ലേ ഇക്കാസ്?)
'കൊച്ചിയിലും പരിസരത്തും' എന്നുള്ള വരികള്‍ കനപ്പെട്ട് കിടക്കുന്നത് കണ്ടപ്പോള്‍ ..ചാടി കയറിയതാണു ഈ വണ്ടിയില്‍.കാര്യപരിപാടികളില്‍ വലിയ ആവേശത്തോടെ പങ്കെടുക്കാതിരുന്നത് ഞാന്‍ ഈ മീറ്റിനു ഉണ്ടാവില്ല ..അതു കൊണ്ടാണു[ബാക്കിയെല്ലാ മീറ്റിനും ഞാന്‍ ഉണ്ടായിരുന്നു എന്നുള്ളത് വോഡ്ക പോലെ തെളിഞ്ഞ ഒരു സത്യം.....അല്ല]
ഞാന്‍ ഈ മീറ്റിനു എതിരാണു....കൊച്ചിയില്‍ ഒരു മീറ്റ് നാലുമാസം മുന്‍പ് നടന്നതേ ഉള്ളൂ എന്ന് ഓര്‍ക്കണം.[ഇത് എന്റെ അഭിപ്രായം മാത്രം]
ഓ;ടൊ'ദില്‍ബു..പതിനൊന്നിനാണൊ എടുക്കുന്നത്....ക്രിയകള്‍ കൊച്ചിയില്‍ വച്ച് തന്നെയാണോ അതോ നാട്ടിലോ.
എന്റ പൊന്നിക്കാസേ...സേ...സേ
പോസ്റ്റിന് ചിലയിടത്ത് സ്വൽപ്പം കടുപ്പം കൂടിപോയോന്നൊരു സംശയം!
സംശയമല്ല, സ്വൽപ്പം കൂടിപ്പോയീ!
ആ പടമെടുത്തിവിടെ ഇട്ടതു തന്നെ എന്നെ ഗുലുമാലാക്കി.
(ഇതിവിടം കൊണ്ടൊന്നും അവസ്സനിക്കുന്ന ലക്ഷ്ണമില്ലാ....)
ബഹുമാന്യ ബ്ലോഗെഴുത്തുകാരന് പച്ചാളത്തിന് എന്റെ പോസ്റ്റ് മൂലമുണ്ടായ അതിയായ മനോ വേദനയില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ച് അദ്ദേഹം അയച്ചു തന്ന പടവും വ്യക്തിപരമായ പരാമര്‍ശങ്ങളും (തെളിവുള്ളവയൊഴികെ) മാറ്റി റീ പോസ്റ്റ് ചെയ്യുന്നു.
കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നാരാ പറഞ്ഞത്? ആരാ? ഇതാവട്ടെ കൊച്ചിമീറ്റിലെ സിമ്പോസിയം.
ദില്ബന് പറഞ്ഞപോലെ;
ഇതുപറയാന്‍ ഞാനാരാ എന്നുചോദിച്ചാല്‍ ആ കമ്പത്തിരിയുടെ മൂട്ടില് പിടിച്ചയാളാണേയ്..
:))
ഗള്‍ഫിലെ ബ്ലോഗ്മീറ്റ് എന്ന് പറഞ്ഞാല്‍ കലേഷ് ഭായുടെ നേതൃത്വത്തില്‍ എന്ന് മനസ്സില്‍ ഓട്ടോമാറ്റിക്കായി വരുന്ന പോലെ
കഴിഞ്ഞ കൊച്ചിമീറ്റിലൂടെ കൊച്ചിമീറ്റിന്റെ നടത്തിപ്പുകാര്‍ ഇക്കാസും പാച്ചാളവുമായി മാറിയിരിക്കുന്നു.
(നീയാരാണ്ഡാ ആഫ്രിക്കേ ഇദ് പറയാന്‍ ന്നോ? ക്വസ്റ്റ്യന്‍ ഈസ് ഗുഡ് , ബട്ട് ഐ ആം പാസ്സിംഗ്... ;-))
എന്തിനും ഏതിനും ഒരു വലിയേട്ടന്റെ സ്ഥാനത്ത് കുമാര്‍ജിയും , മനസ്സിലൊന്നു നിനച്ചാല്‍ വോള്‍വോ ബസ്സില്‍ക്കയറി പറന്നെത്തുന്ന ശ്രീജിത്തും
അരികെയുള്ളപ്പോള്‍ എന്തിന് മടിക്കണം ഇക്കാ? ധൈര്യമായി ഡേറ്റ് ഫിക്സ് ചെയ്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കൂ...മുന്നിട്ടിറങ്ങൂ.
ഇപ്പോ ദേ പോരാത്തതിന് മീറ്റ്മീറ്റാശ്രീ സാക്ഷാല്‍ കലേഷ്ഭായിയും കേരളത്തില്‍! ഹോ!
ഇത്തവണ പൊടി പൊടിക്കണേ!! :-)
അസൂയയില്‍ മുക്കിവറുത്ത ചൂട് ചൂട് ആശംസകള്‍.
പണിയെടുത്തില്ലെങ്കില്‍ ജോലി നഷ്ടപെട്ടേക്കുമെന്നൊരവസ്ഥ വന്നതു കൊണ്ടും ഇതു പോയാല്‍ വേറൊരു പരിപാടി അറിയില്ല എന്നതു കൊണ്ടും കുറച്ചു ദിവസമായി ഈ ഏരിയയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ജസ്റ്റ് നൌ മാത്രമാണ് ഇങ്ങനെ ഒരു ഐറ്റത്തിനെ പറ്റി അറിഞ്ഞത്.
ഇക്കാസ് ഇത്രയും പറഞ്ഞതു കൊണ്ട് ഒരു കാര്യം ചോദിക്കട്ടെ. ഈ മീറ്റെന്നു പറയുന്നതു ഇത്ര ആര്ഭാടമായൊക്കെ നടത്തണോ, ഒരെണ്ണം കഴിഞ്ഞിട്ട് കുറച്ചു നാളായല്ലേയൊള്ളൂ.. ചുമ്മാ എല്ലാവര്‍ക്കുമൊന്നു കൂടിയാപ്പോരേ..
എസി ഹാള്‍ മാറ്റി ഓപ്പണെയറാക്കാം. എറണാകുളത്ത് അതിനു പറ്റിയ എന്തോരം സ്ഥലമുണ്ട്; മറൈന്‍ ഡ്രൈവ്, ബോള്‍ഗാട്ടി, ഫോര്‍ട്ട് കൊച്ചി..
അതു കഴിഞ്ഞ് അടുത്തേതെങ്കിലും ഹോട്ടലില്‍ പോയി ഫുഡ്ഡടിക്കുക, വീട്ടില്‍ പോകുക
നിങ്ങളിങ്ങനെ നടത്തൂ എന്നല്ല പറഞ്ഞത്, റെഡിയാണെങ്കില്‍ നമുക്കിങ്ങനെ നടത്താം, അല്ലിനി കണ്വെന്ഷണല് സെന്ററില്‍ വേണോ.. നമുക്ക് ശരിയാക്കാം
ബൈ ദി ബൈ.. 17 എന്നുള്ളതുറപ്പീച്ചോ..
ടിക്കറ്റെടുത്തു കഴിഞ്ഞിട്ട് മാറ്റിപ്പറയരുത്
സിജു മാഷേ,
മീറ്റിന്നു വരും നാളെ പോവും, മറ്റന്നാള്‍ പിന്നേമ്മ് വരും അതിന്റടുത്ത ദിവസം പിന്നേമ്മ് പോവും..
അതും നോക്കിയിരുന്നാല്‍ ജോലി പോയി പണി കിട്ടും :)
സോ, ....ആദ്യം ജോലി. പിന്നെ മീറ്റ് :)
10ആം കമന്റില്‍ പച്ചാളം പറഞ്ഞത് ഞാനും പറയട്ടെ,
ഞായറാഴ്ചയല്ലാത്ത ഏതു ദിവസം മീറ്റു നടത്താന്‍ നമ്മള് തീരുമാനിച്ചാലും ഞാന്‍ ശക്തമായെതിര്‍ക്കും. പ്രത്യേകിച്ചു ശനിയാഴ്ച.(അന്നാണ് എന്റെ കടയില്‍ ഒരാഴ്ചയിലെ ബിസിനസിന്റെ 70%വും നടക്കുന്നത്.)
അപ്പൊ പതിനേഴിനാണു മീറ്റെങ്കില്‍ ആപ്പീസിലിരുന്ന് ലൈവ് അപ്ഡേറ്റ് നടത്തുന്ന കാര്യം ഞാനേറ്റു.
ആശംസകള്‍!!
കഴിഞ്ഞ മീറ്റിനവസാനം മീറ്റാന്‍ എനിക്കും കഴിഞ്ഞു..
എല്ലാ ബ്ലൊഗ്ഗെര്സിനും ക്ഷേമാന്വേഷണങ്ങള്‍!!
പീന്നീട് ബന്ധപ്പേടാം..
Vazhakkakkathe, kshamayote ee booloka prasthanathe vijayippikkua... ego upekshikkuka pls
Post a Comment