Tuesday, November 07, 2006

കൊച്ചിമീറ്റിന്റെ ഉറപ്പിനുവേണ്ടി..

പ്രിയ കൊച്ചിമീറ്റരേ,

ഈ മീറ്റ് ഒന്ന് ഉറപ്പുവരുത്താന്‍ ഇനിയും ചില അഭ്യാസങ്ങള്‍ കൂടി ബാക്കിയുണ്ട്. പങ്കെടുക്കുന്ന വരെ കുറിച്ചുള്ള ഒരു ചിത്രമാണ് അത്യാവശ്യമായി വരുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഉള്ള ബ്ലോഗര്‍മാരുടെ സഹകരണം പ്രതീക്ഷിക്കുന്നു, കഴിഞ്ഞ മീറ്റ് പോലെ തന്നെ.
മീറ്റിനെകുറിച്ചുള്ള വിവരങ്ങള്‍ ഇക്കാസിന്റെ ഈ പോസ്റ്റില്‍ നിന്നും വായിക്കാം.


പങ്കെടുക്കുന്നവരുടെ ഇതുവരെ ഉള്ള ലിസ്റ്റ്


പാച്ചാളം

ഇക്കാസ് (വില്ലൂസ് ഇല്ലാതെ?)

കിച്ചു

കര്‍ണ്ണന്

‍വൈക്കന്

‍ഞാന്‍ (ഞാന്‍ അല്ല, ഞാന്‍ എന്ന ബ്ലോഗര്‍)

ഹരിമാഷ്

ഒബി

കിരണ്‍ തോമസ്

കര്‍ണ്ണന്‍

മുല്ലപ്പൂ

ദുര്‍ഗ്ഗ

സാന്റോസ് (ഉറപ്പു കിട്ടിയോ?)

കൊച്ചു മുതലാളി (ഉറപ്പുകിട്ടിയോ?)

ആഭാസന്‍ (ഉറപ്പുകിട്ടിയോ?)

സൂര്യോദയം (ഉറപ്പു കിട്ടിയോ?)


പിന്നെ വിശിഷ്ടാതിഥികള്

‍അത്തിക്കുര്‍ശി

ശ്രീജിത്ത്


(ഇപ്പോള്‍ എന്നെയും ചേര്‍ത്ത് 14 ഉറപ്പുകളും 4 ഉറപ്പുകിട്ടാത്തവരും)


എവിടേ തുളസി, ഉമേച്ചി, ജോ, ചാത്തുണ്ണി, നിക്ക്, പണിക്കന്‍, പണിക്കന്‍, യാത്രികന്‍, സഹയാത്രികന്‍ എന്നിവര്‍??
കൂട്ടരെ ഇതൊന്നു കണ്‍ഫേം ചെയ്യണം. ദയവായി മറ്റുള്ളവര്‍ ഇവിടെവന്ന് ഒരു ഉറപ്പു പറയുക. അല്ലെങ്കില്‍ പാവം പാച്ചാളകുമാരനെ ആ ഹോട്ടലുകാര്‍ എടുത്ത് സൂപ്പുവയ്ക്കും.
നമുക്കു ഒരു ദിവസം കൂടി നോക്കാം അല്ലേ? അല്ലെങ്കില്‍ ശ്രീജിത്തേ ചെല്ലും ചിലവും കൊടുത്തു കൊണ്ടുവാ ബാംഗളൂരില്‍ നിന്നും നമ്മടെ പിള്ളാരെ!

84 comments:

sreeni sreedharan said...

ബൂലോകത്തിലെ ഒരു വലിയ ഗുണ്ടയെ ഹോട്ടലുകാര്‍ പഞ്ഞിക്കിടണതു നിങ്ങള്‍ക്കു കാണണോ??

പട്ടേരി l Patteri said...

പച്ചാളം ഒന്നും പറ്റില്ലെടൈ..ധൈര്യമായിരിക്കു...
(ഓ ടോ) ഹൈക്കൊടതി വരെ ഒന്നു ഓടി പടിക്കുന്നതു നല്ലതാണു..അരെങ്കിലും തല്ലാന്‍ വന്നല്‍ ഹൈക്കോടതിയില്‍ എത്തി തല്ലുകൊള്ളാതിരിക്കാന്‍ സ്റ്റേ വാങ്ങാമല്ലോ :) പിന്നെ ഉരു ഉഗാണ്ട വിസ ....:)

തണുപ്പന്‍ said...

എനിക്ക് വേണ്ടത് പച്ചാളം സൂപ്പ്

sreeni sreedharan said...

ഉച്ച ഭക്ഷണത്തിന്‍റെ മെനു ഇതാ:

. ഒരു സൂപ്പ്,
. ഇന്ത്യന്‍ ബ്രഡ്ഡ് - ചപ്പാത്തി/പൊറോട്ട
. രണ്ട് വിധത്തിലുള്ള റൈസ് - സാധാ,പുലാവ്
. രണ്ട് നോണ്‍ വെജ്ജ് ഐറ്റംസ്
. രണ്ട് വെജ്ജ് ഐറ്റംസ്
. മൂന്ന് കേരള വെജ്ജ് ഐറ്റംസ്

പിന്നെ പായസവും, ഐസ്ക്രീമും
----------------------------------

Mubarak Merchant said...

നിക്കും കൂടെ പണിക്കനും എത്തുമെന്ന് ഇന്നലെ ജി ടാക്കിലൂടെ അറിയിച്ചിട്ടുണ്ട്.

Nishad said...

ഇതു ഞാനാണേ! (ഞാന്‍ എന്ന ബ്ലോഗര്‍) പിന്നെയാണറിഞ്ഞത്, ബ്ലോഗുലകത്തില്‍ എന്നേക്കാള്‍ സീനിയറായ വേറൊരു ഞാനുണ്ടെന്ന്, ഒരു മത്സരത്ത്നില്ലാത്തതിനാല്‍ എനിക്കു പറ്റിയ വേറൊരു പേരിലേയ്ക്ക് മാറുവാ...
എന്റെ സാന്നിധ്യം ഒന്നു കൂടി ഉറപ്പു വരുത്തുന്നു.

പിന്നെ കൊച്ചികാരുടെ ബ്ലോഗില്‍ ഈ പാവം ചാലക്കുടിക്കാരന് ഒരു രശിതി തരുമോ?

ഇടിവാള്‍ said...

കേരളാ റൈസ്‌ സൂപ്പും (കഞ്ഞി) പിന്നെ "സ്പെഷല്‍ കേരള റെഡ്‌ ചില്ലി പേസ്റ്റും" (ചമ്മന്തി) യും "കുഹു കുഹു റൈസ്‌ റോളും" (പുട്ട്‌) മെനുവില്‍ കണ്ടില്ലല്ലോ? ഇതൊക്കെയൊണ്ടേല്‍ എനിക്കും വരാരുന്നു ;(

Sreejith K. said...

കുമാറേട്ടാ‍, ദുര്‍ഗ്ഗയും മുല്ലപ്പൂവും വരുമെന്ന് ഉറപ്പാണോ? ഞാന്‍ സംസാ‍രിച്ചപ്പോള്‍ വേറെ തിരക്കുകളുടെ കഥ ആണല്ലോ പറഞ്ഞേ. അതോ എന്നെ പറ്റിച്ചതോ. ഇനി എനിക്ക് സര്‍പ്രൈസ് തരാനായിരിക്കുമോ? ആകെ കണ്‍ഫ്യൂഷന്‍.

തുളസി, ഉമേച്ചി, ജോ എന്നിവരോട് കുമാറേട്ടന്‍ തന്നെ ഫോണ്‍ വിളിച്ച് ചോദിക്കൂ‍. വരില്ലെന്ന് പറഞ്ഞാല്‍ നാല് പിട പിടയ്ക്കൂ. ഞാനും കൂടാം.

ബാംഗ്ലൂരില്‍ നിന്ന് ചെല്ലും ചെലവും കൊടുത്ത് പിള്ളേരെ ഇറക്കാന്‍ അതിയായ ആഗ്രഹമുണ്ട് കുമാരേട്ടാ, ഇവന്മാര്‍ക്കിവിടെ തിരക്കോട് തിരക്ക്. ഞാന്‍ സംസാരിച്ചിരുന്നു. ബാംഗ്ലൂരില്‍ മീറ്റ് വച്ചാല്‍ പോലും വരാന്‍ സമയം ഇല്ലത്രേ. ഇവന്മാര്‍ക്കൊക്കെ എന്നാ സ്പോര്‍ട്ട്സ്മാന്‍ സ്പിരിട്ട് ഉണ്ടാകുക?

Unknown said...

സത്യം പറയെട്ടെ. മെനു പോരാ. ഈഇ ഫുഡാണെങ്കില്‍ ഞാന്‍ വരില്ല. :-)

Sreejith K. said...

അങ്ങിനെ പറയല്ലേ ദില്‍ബാ, നീ വരൂ. നിനക്ക് വയറ് നിറച്ച് നിന്റെ പ്രിയപ്പെട്ട വിഭവമായ ചക്കപ്പുഴുക്ക് ഞാന്‍ വാങ്ങിത്തരാം.

കിച്ചു said...

ഇക്കാസ് എനിക്കിതുവരെ ഇന്‍വിറ്റേഷന്‍ കിട്ടിയില്ല. ദയവായി നിഷിന്‍ കുര്യന്‍ അറ്റ് മനോരമാ മെയില്‍ ‍ഡോട്ട് കോമിലോട്ട് ഒന്നു വിടണെ....

ഡേയ് ദില്‍ബൂ... അസൂയയ്ക്ക് മരുന്നില്ലടേ....

Mubarak Merchant said...

കിച്ചൂ,
രണ്ട് മെയിലൈഡിയിലും പലതവണ അയച്ചിട്ടുണ്ട്. ചെക്ക് ചെയ്യൂ

Unknown said...

മീറ്റ് എന്ന് പറാഞ്ഞാല്‍ യു.ഏ.ഇ മീറ്റ്. എന്താ ഒരു ഗുമ്മ്....

മലബാര്‍ ചിക്കന്‍ കറി, ബീഫ് ഫ്രൈ, കലേഷേട്ടന്റെ പരിചമുട്ടുംകളി... ആഹാ.... (ഇബ്രൂന്റെ കളരിപ്പയറ്റും കാണും എന്ന് തോന്നുന്നു) :-)

കൊച്ചി മീറ്റൊക്കെ എന്തോന്ന് മീറ്റ്? ഛായ്... :-)

വല്യമ്മായി said...

ശ്രീജിത്തേ നിന്‍റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനു പ്രമാണം അല്ല,പ്രണാമം.ഒരു സംശയം മീറ്റില്‍ അതിഥിയാകുന്നതൊക്കെ ശരി,കൊച്ചിയിലൊരു അച്ചി വീടു പോലുമില്ലാത്ത ശ്രീജിത്ത് എങ്ങനെ ഈ ബ്ലോഗില്‍ അംഗമാകും.

ഓ.ടോ. ഞങ്ങള്‍ തൃശ്ശൂരുകാര്‍ ഒരു ബ്ലോഗ് തുടങ്ങിയാല്‍ അതിന്റ്റെ കോണ്ട്രിബൂട്ടര്‍ ലിസ്റ്റിനു തന്നെ രണ്ട് പേജ് നീളം കാണും.

വല്യമ്മായി said...

ദില്‍ബുവിന്‍റെ കഥകളി സസ്പെന്‍സാണല്ലെ

Unknown said...

പച്ചാളം,
മീറ്റിന്റെ ഉറപ്പ് കൂട്ടാന്‍ പാമ്പന്‍ പാലം സിമന്റ് ഇടഡേയ്... ഏറ്റാന്‍ വയ്യെങ്കില്‍ ശ്രീജിയെ വിളിയ്ക്കൂ...

Sreejith K. said...

വല്യമ്മായി, അങ്ങിനെ ഒരു മുന്‍‌വിധി വേണോ. ഈ പോക്കില്‍ ഒരു അച്ചി വീട് സെറ്റപ്പ് ആവില്ലെന്ന് ആരു കണ്ടു. ഒന്നും കാണാതെ അല്ല എന്റെ പോക്ക് എന്ന് ഊഹിച്ചൂടേ? :)

Obi T R said...

മീറ്റിനു ബാച്ചി പെണ്‍പിള്ളേര്‍ ആരും ഇല്ലന്ന് ഒന്നു ഉറപ്പു വരുത്തണേ, ശ്രീജിത്തിന്റെ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കാന്‍.

പട്ടേരി l Patteri said...

മുഖ്യാതിഥി മീറ്റിനുവേണ്ടി നെട്ടോട്ടമോടുന്നു....
ഇതു പണ്ട് ജനകോടികളുടെ വിശ്വസ്ത സ്ഥാപകനു ബെസ്റ്റ് ബിസിനസ്സ് മാന്‍ അവാര്‍ഡ് കൊടുത്തപോലെ ഇല്ലെ.... യ്യെ ഈ സ്പോണ്സര്‍ഷിപ്പിന്റെ ഒരോ സാദ്യതകളേ ....

അതുല്യ said...

ശ്രീജിയേ അച്ചി തന്നെ വേണോ? ഏയ്‌ ചുമ്മാ...

പിന്നെ ഒബി പറഞ്ഞ ചര്യം... അത്‌ ബാങ്ക്‌ ലോക്കറിലങ്ങ്‌ വച്ചേക്ക്‌ ശ്രീയേ... ബാക്കിയോക്ക്‌ കൂടെ കൊണ്ട്‌ പോരെ...

ഒബിയേ.. ബ്രഹ്മചര്യം തൂക്കി നോക്കുന്ന സ്കേയിലെവിടേങ്കിലും കിട്ടിയാ ഒന്ന് എനിക്കൂടേ വാങ്ങിയേക്ക്ട്ടോ.

ഓഫിന്റെ ക്ഷമയ്ക്‌ മാപ്പില്ലാ..

ഹില്ലാരിയ്കും ഒബിയ്കും സുഖം തന്നെയല്ലേ?

കിച്ചു said...

ഇക്കാസ് ഞാന്‍ അരിച്ചു പെറുക്കി നോക്കി കാണുന്നില്ല ചിലപ്പോള്‍ മെയിലു വിഴുങ്ങിയതാവാന്‍ സാദ്ധ്യത ഉണ്ട്. മുമ്പ് രണ്ടു തവണ ഇങ്ങനെ വിഴുങ്ങല്‍ സംഭവം ഉണ്ടായിട്ടുണ്ട്.

Sreejith K. said...

ഒബീ, എന്തും ഞാന്‍ സഹിക്കും. പക്ഷെ എന്റെ ചാരിത്ര്യത്തിനെ മാത്രം സംശയിക്കരുതു.

സു | Su said...

പത്താം തീയ്യതി വെള്ളി.

അതിരാവിലെ ഇന്‍സ്റ്റന്റ് കാപ്പി.

എട്ട് മുപ്പതിന് - പൂപോലത്തെ ഇഡ്ഡലിയും, സാമ്പാറും, ചട്ണിയും, പഴം പുഴുങ്ങിയതും.

ഉച്ചയ്ക്ക് ഒരു മണിയ്ക്ക് - സ്വീറ്റ് കോണ്‍ സൂപ്പ്. ഗോബി മഞ്ചൂരിയന്‍, നാന്‍, പാലക് പനീര്‍. മലായ് കോഫ്ത. ഫ്രൂട്ട് സലാഡ്.

വൈകുന്നേരം ചായ, ഉഴുന്നുവട, പഴം‌പൊരി.

രാത്രി 9 മണി- വെജ് സൂപ്പ്, റൊട്ടി, വെജ് കോലാപ്പുരി, നവരത്നകുറുമ. സ്പെഷല്‍ ഐസ്ക്രീം.

എന്നെക്കൊണ്ട് ഇത്രയൊക്കെയേ തിന്നാന്‍ പറ്റൂ ;)


ഡല്‍ഹി മീറ്റിനും, കൊച്ചിമീറ്റിനും ഈ വിഭവങ്ങളൊക്കെ ആവര്‍ത്തിക്കുന്നതാണ്.

Obi T R said...

ഓ ടോ : എനിക്കു സുഖം തന്നെ അതുല്യേച്ചി. ഹിലാരിക്കും അങ്ങിനെ തന്നെ എന്നു തോന്നുന്നു, അല്ലേല്‍ ഉറപ്പായും പറഞ്ഞേനേം.

Kumar Neelakandan © (Kumar NM) said...

ശ്രീജിത്തേ നിന്റെ ‘ചരിത്രത്തില്‍‘ എനിക്കു സംശയം ഇല്ല. പക്ഷെ നിന്റെ ഭൂമിശാസ്ത്രം അത്ര ശരി അല്ല എന്നാണ് ബാംഗളൂര്‍ ബ്ലോഗേര്‍സ് പറഞ്ഞത്. നീ എവിടെയാ താമസിക്കുന്നത്?

Obi T R said...

സു, നമ്മുക്കു ഈ കോലാപ്പൂരിയൊന്നും വേണ്ടാ.. രാവിലെ പുട്ടും കടലയും, പത്തു മണിക്കു ഒരു നേന്ത്ര പഴം പുഴുങ്ങിയതും ഒരു മുട്ട വാട്ടിയതും, ഉച്ചക്കും മുളക അരച്ചു വെച്ച നല്ല ചാള കറിയും, പുളിശ്ശേരിയും കൂട്ടി ഒരു ഊണ്, തൊട്ടു പിന്നാലെ ഒരു ഗ്ലാസ്സ് പാലട + ഒരു ഞാലി പൂവന്‍. വൈകിട്ടു ചൂടു ചായയും, കപ്പയും മുളകരച്ചതും, രാത്രിയില്‍ കഞ്ഞി + പയര്‍ + പപ്പടം + തേങ്ങാ ചമ്മന്തി. അതും കഴിഞ്ഞു ഒരു പാളയങ്കോടന്‍ പഴവും. കുശാല്‍. ഈ കോലാപ്പൂരി ഒന്നും നമ്മുക്ക് പറ്റില്ലപ്പനേ.

വാളൂരാന്‍ said...

കൊച്ചിമീറ്റിനു ശേഷം ഉടന്‍ പ്രതീക്ഷിക്കുക, "ശ്രീജിയുടെ കൊച്ചിത്തരങ്ങള്‍" എന്ന പുണ്യപുരാണപോസ്റ്റുകാവ്യം....!!!

സു | Su said...

അയ്യേ.. ച്ഛെ! മുട്ടയും, ചാളക്കറിയും ഒഴിച്ചുള്ളതൊക്കെ ഞാന്‍ നിത്യവും കഴിക്കുന്നതല്ലേ. അത് ശരിയാവൂല. മീറ്റിന് എന്തെങ്കിലും ഒരു പ്രത്യേകത വേണ്ടേ?

അതുല്യ said...

ഒബിയേ.. പാവം ഹില്ലാരി.

എന്തായാലും സ്വപ്നം കണ്ടുണര്‍ന്ന് സ്ഥിതിയ്ക്‌ ഇനി വീണ്ടും ചാഞ്ചാടിയാടി ഉറങ്ങൂ നീ...

Kalesh Kumar said...

എല്ലാ‍ വിധ ആശംസകളും !!!

മുല്ലപ്പൂ said...

പാച്ചാളം ,ഇക്കാസ് (വില്ലൂസ് ഇല്ലാതെ?),കിച്ചു ,കര്‍ണ്ണന്,വൈക്കന്, ‍ഞാന്‍ (ഞാന്‍ അല്ല, ഞാന്‍ എന്ന ബ്ലോഗര്‍),ഹരിമാഷ് ,ഒബി,കിരണ്‍ തോമസ് ,കര്‍ണ്ണന്‍,മുല്ലപ്പൂ ,ദുര്‍ഗ്ഗ,അത്തിക്കുര്‍ശി, ശ്രീജിത്ത്

(ഇപ്പോള്‍ എന്നെയും ചേര്‍ത്ത് 14 ഉറപ്പുകളും 4 ഉറപ്പുകിട്ടാത്തവരും)


എണ്ണാന്‍ കുമാറിനെ ആണോ ഏല്‍പ്പിച്ചിരിക്കുന്നെ?
പച്ചാളത്തിനു അടി ഉറപ്പാ... ;)

ദേവന്‍ said...

കൊച്ചിയില്‍ മീറ്റുന്ന കൊച്ചന്മാര്‍ക്കും കൊച്ചിണികള്‍ക്കും കൊച്ചുങ്ങള്‍ക്കും ആശംസകള്‍. പരുവാടി കേമമാക്ക്‌.

ലിഡിയ said...

കൊച്ചീമീറ്റിന് ആശംസകള്‍..

എല്ലാവരേയും പ്രത്യേകം പ്രതേകം അന്വേഷണം അറിയിക്കുകയും സുഖവിവരം തിരക്കുകയും ചെയ്യാനായി ഈ ഇ-ഹംസത്തിന്റെ കയ്യില്‍ ഒരു കുറിപ്പയക്കുന്നു.

-പാര്‍വതി.

വല്യമ്മായി said...

ആശംസകള്‍

sreeni sreedharan said...

സൂര്യോദയത്തിനു വരാന്‍ സാധിക്കില്ലാ എന്ന് അറിയിച്ചിട്ടുണ്ട്

Mubarak Merchant said...

അഹമീദ്
വൈക്കംകാരന്‍
എന്നീ ബൂലോഗര്‍ ഫോണിലൂടെ ഹാജര്‍ വച്ചിട്ടുണ്ട്.
പച്ചാളം, പ്ലീസ് നോട്ട് ഡൌണ്‍.

sreeni sreedharan said...

രാജമാണിക്യം വരന്‍ ചാന്‍സ് കുറവാണെന്നു പറഞ്ഞു.

Mubarak Merchant said...

കൊച്ചി മീറ്റില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നറിയിച്ചവര്‍:
1. പച്ചാളം
2. കുമാര്‍
3. ശ്രീജിത്ത്
4. ഇക്കാസ്
5. വില്ലൂസ്
6. ഹരി എടവനക്കാട്
7. അഹമീദ്
8. വൈക്കംകാരന്‍
9. വൈക്കന്‍
10. നിക്ക്
11. പണിക്കന്‍
12. നിഷാദന്‍
13. കിച്ചു
14. കര്‍ണ്ണന്‍
15. ഒബി
16. കിരണ്‍ തോമസ്
17. അത്തിക്കുര്‍ശി (ചിലപ്പോ അല്‍പ്പം വൈകിയേ എത്തൂ)
രജിസ്‌ട്രേഷന്‍ തുടരുകയാണ്, ഇനിയും വരാന്‍ ഒരുക്കമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ കമന്റിലൂടെയോ ഫോണിലൂടെയോ ഉടന്‍ അറിയിക്കേണ്ടതാണ്.

അതുല്യ said...

വക്കാരീ, രണ്ട്‌ കപ്പ്‌ ലിപ്റ്റണ്‍ പ്രതിച്ഛായ അടിച്ച്‌ വിത്ത്‌/വിത്തൗട്ട്‌ ചങ്ങലെയോ ഒക്കെ ധരിച്ച്‌ ആ തുമ്പിയ്കൈ ഒക്കെ കുലുക്കി (ശ്രീക്കുട്ടാ ആ പടത്തിന്റെ ലിങ്കിട്‌) ദയവായി കലൂര്‍ സ്റ്റേഡിയത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ നിരക്കാന്‍ വിനീതമായി കേണുവീണുമാപ്ല അഭ്യര്‍ഥിയ്കുന്നു. പട്ടേടെ കാര്യം നമുക്ക്‌ സോള്‍വാക്കാം. വേഗാവട്ടെ... പന്തലില്‍ ജനം പ്രകോപിതരാവും മുമ്പ്‌ എഴുന്നള്ളത്തിനെത്താന്‍ കനിവുണ്ടാകണം.

Sreejith K. said...

അതുല്യേച്ചീ, പറഞ്ഞ പോലെ വക്കാരി നാട്ടില്‍ ഉണ്ടല്ലോ. നല്ല ഒരു ലോഡ് പനംപട്ട കാണിച്ച് വിളിച്ചാല്‍ പോരില്ലേ ചേട്ടായി?

Anonymous said...

നിങ്ങളൊക്കെ കൂടി എന്നെയങ്ങ് കൊല്ല്.
എനിക്കാണെങ്കില്‍
യു. എ. ഇ മീറ്റിനും പങ്കെടുക്കാന്‍ പറ്റുന്നില്ല. കൊച്ചി മീറ്റിനും പങ്കെടുക്കാന്‍ പറ്റുന്നില്ല.
ഡല്‍ഹി മീറ്റിനും പങ്കെടുക്കാന്‍ പറ്റുന്നില്ല.
ഇവിടെ ആണേല്‍ ഞങ്ങള്‍ പാവങ്ങല്‍ 3, 4 പേര് മാത്രം.
അതുകൊണ്ട്
നിങ്ങളെന്നെയങ്ങ് കൊല്ല്.
അല്ലെങ്കില്‍ എനിക്കും പങ്കെടുക്കണം.
ഏതെങ്കിലും ഒരു ബ്ലോഗ് മീറ്റിന്.

ഒന്ന് വിമര്‍ശിക്കുകയെങ്കിലും ചെയ്യാലൊ എല്ലാരെയും കാണുന്ന കൂട്ടത്തില്‍!!!
അതുല്യേച്ചീ..

Rasheed Chalil said...

ശ്രീജിത്തേ രണ്ട് പടല പഴം കൂടി കരുതിക്കോളൂ.

ഇരിങ്ങല്‍ ജീ ഗള്‍ഫ് അറേബ്യ പിടിച്ച് ഇങ്ങോട്ട് വരൂ... യുയേയി യില്‍ മീറ്റാം... അടിയും കുടാന്നേ.

അതുല്യ said...

ഇരിങ്ങലേ വരൂ. (പക്ഷെ ആ യൂപ്പീക്കാരന്റെ കല്ല്യാണ വേഷം വേണ്ടാട്ടോ.) പിന്നെ അടി കൂടിക്കോളൂ. പക്ഷെ തമാശ പറയരുത്‌ !!! സൂന്റെ പോസ്റ്റില്‍ ചെയ്തത്‌ ഞാനങ്ങ്‌ ക്ഷമിച്ചു. !!

സു | Su said...

വക്കാരി ഉണ്ടാകും അല്ലേ മീറ്റിന്? ആരെങ്കിലും ഒരു മെയില്‍ അയച്ചുനോക്കൂ.

Anonymous said...

അയ്യേ... അത് തമാശ ആയിരുന്നോ... ബാ‍ലചന്ദ്രമേനോന്‍റെ അമ്മയാണ സത്യം നിങ്ങളെയൊക്കെ ദ്രോഹിക്കാന്‍ ഇത് രണ്ടാം ജന്മം തന്നെ.

ഈ ചേച്ചിക്ക് കണ്ണുകണ്ടൂടെ.. വേഷം മാറിയത് കണ്ടില്ലേ..

വല്യമ്മായി said...

ഇരുങ്ങലിന്,വരാനുള്ള ആഗ്രഹം ആത്മാര്‍ത്ഥമാണങ്കില്‍ എയര്‍ അരേബ്യ ടിക്കറ്റ് വിവരങ്ങള്‍ ഇതാ:

Bahrain / Sharjah Thu, 09 Nov 06 18:00 Thu, 09 Nov 06 20:10 G9106
Sharjah / Bahrain Fri, 10 Nov 06 17:10 Fri, 10 Nov 06 17:20 G9105
Travel Fare:499Dhs 49.9BD

Anonymous said...

വല്യമ്മായി അങ്ങിനെ ഒറ്റയ്ക്ക് വരാനുള്ള സാഹചര്യമല്ല ഇപ്പോള്‍. നല്ല പാതിയും മകനും വിസിറ്റിന് ഇവിടെ വന്നിട്ടുണ്ട്. അവരേയും കൂട്ടി ദുബായ് ഒന്ന് കറങ്ങണമെന്ന് കരുതിയെങ്കിലും ഇവിടെ നിന്ന് വിട്ട് നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഞാന്‍ ഒറ്റയ്ക്കായിരുന്നെങ്കില്‍ വന്നേനെ..ഒരു ദിവസമെങ്കില്‍ ഒരു ദിവസം..

എന്തായാലും മനസ്സ് അവിടെ തന്നെ. ആഗ്രഹം മനസ്സു കൊണ്ടു തന്നെ യാണ്. അതില്‍ ജാഡയൊന്നുമില്ല !!

സു | Su said...

ഇരിങ്ങലേ, മീറ്റിനു പോകൂ. ഇവരൊക്കെ വിളിക്കുമ്പോ പോകണം കേട്ടോ. എപ്പോഴും എപ്പോഴും വിളി ഒന്നും ഉണ്ടാവില്ല. ;)

sreeni sreedharan said...

ഇക്കാസേ, പോസ്റ്റിടാന്‍ സാധിച്ചില്ലാ, ക്ഷമിക്കൂ; കുമാറെട്ടനെ കിട്ടിയിട്ടു വേണം.
വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്.

(നാളെ വീടിനു കല്ലിടല്‍; കൊച്ചിമീറ്റ്, ജോലിത്തിരക്ക്...എനിക്ക് മിക്കവാറും വട്ടാകും)

വക്കാരി വരൂ പ്ലീസ്.......

Sreejith K. said...

പറ്റുന്ന പണിക്ക് പോയാല്‍ പോരേ പച്ചാളം. കല്ലിടാന്‍ ഒക്കെ നീ പോയാല്‍ ആ കല്ല് വീണ്ടാവും നിന്റെ അന്ത്യം.

അല്ല, ഇത് തന്നെയല്ലേ 50-ആം കമന്റ്. വീണ്ടും ഒരു ഹാഫ്‌സെഞ്ച്വറി അടിക്കാന്‍ യോഗം കിട്ടിയോ ഈശ്വരാ

Anonymous said...

പ്രിയപ്പെട്ടവരേ
ഇക്കാസ്സിന്‍റെ ഇന്വിറ്റേഷനും , ശ്രീജിത്തിന്‍റെ ഭീഷണീം കിട്ടി.പക്ഷെ വരാന്‍ പറ്റും ന്നു തോന്നിണില്ല്യ.കാരണം ശ്രീജിത്തിനോടും കുമാറീനോടും പറഞ്ഞിട്ട്ണ്ട്.വല്ല നിവൃത്തീം ണ്ടെങ്കി വന്നേനെ.എല്ലാവരും കൂടിയതിന്‍റെ പടം കണ്ട് സന്തോഷിക്കാം.ഇക്കാസ്സിനേം വില്ലൂസിനേം ഒന്നും കഴിഞ്ഞ മീറ്റിന് പരിചയപ്പെടാന്‍ പറ്റീല്ല്യ.ഇനി ഒരിക്കലലവാം ല്ലേ. സിദ്ധാര്‍ത്ഥന്‍ വരൂം. പ്പാക്ഷെ അവനു മീറ്റിന്‍റെ ഡീറ്റെയിത്സ് അറീല്ല്യാ. പറഞ്ഞ്ജു കൊടുക്കാന്‍ എനിക്കും.കുമാറിനോടും ശ്രീജിത്തിനോടും അക്കാഅര്യോം ഞാന്‍ പറഞ്ഞിരുന്നു. അവരാരെങ്കിലും സിദ്ധാര്‍ത്ഥനെ വിളിച്ച്വോ എന്നറീല്ല്യ.

എല്ലാര്‍ക്കും സ്നേഹം

അതുല്യ said...

പച്ചൂ... ഇനി ആവണോ സ്പെഷലായിട്ട്‌...... ഹ്‌ ഹ്‌ അപ്പോ ആയാലത്തേ സ്ഥിതി!!

പച്ചൂ എഗേയിന്‍, മീറ്റിന്റെ ആവേശത്തിനു പച്ചൂ എന്ന പുതിയ ബ്ലോഗര്‍ എടുക്കുന്ന ആവേശത്തിനു ഒരു കതിന എന്റെ വകട്ടോ. ബ്രാവോ സുലു ...

ബട്ട്‌ കുഞ്ഞേ.. ജോലി ആദ്യം പിന്നെ മതി ബ്ലോഗ്ഗും കുന്നായ്മയുമൊക്കെ. ജോലിയുടെ ഒരു റ്റു ഡു ലിസ്റ്റ്‌ ഉണ്ടാക്കി അതു മുഴുവനും റ്റിക്ക്‌ വീണ ശേഷം മാത്രം ബ്ലോഗുട്ടോ. ഞാനെന്തെക്കെയോ അറിയുന്നു. അതോണ്ടാ. ഏത്‌.. അഡ്വക്കേറ്റ്‌ സുബ്ബലക്ഷ്മീടെ കാര്യമല്ല.

വാളൂരാന്‍ said...

ദേ ഒരു രണ്ടുമൂന്നു കമന്റിനു മുകളില്‍ ഒരാള്‍ കമന്റിട്ടതില്‍ ഒരു ഗ്രാമര്‍ മിസ്റ്റേക്‌ ഉണ്ടേ...
"ജോലിത്തിരക്ക്‌..എനിക്കു മിക്കവാറും വട്ടാകും" എന്നുള്ളത്‌ "വട്ടുകൂടും" എന്നു തിരുത്തി വായിക്കാനപേക്ഷ...!

mydailypassiveincome said...

കൊച്ചി മീറ്റിനാശംസകള്‍

ഇനി നാട്ടില്‍ വരുന്ന സമയത്ത് മീറ്റ് വരുമ്പോള്‍ ഞാനും വരും. അപ്പോഴേക്കും കൊച്ചിമീറ്റ് അംഗങ്ങള്‍ 17-ഇല്‍ നിന്നും 17000000000000 ആവട്ടെ.. :)

മുരളീ ;)

ഇരിങ്ങലേ, ദില്ലി മീറ്റിനു പോരെ.

രാജേഷ് പയനിങ്ങൽ said...

കൊച്ചി മീറ്റിനു പതിനെട്ട് പേരാണേ.
അയാം ദ പതിനെട്ടാമന്‍.

magnifier said...

കൊച്ചീലൊരച്ചിക്കു മീശ വന്നു
മീശമ്മല്‍തൂങ്ങി രണ്ടാന ചത്തു...

ഈ പാട്ടിന്റെ ബാക്കി കൊച്ചി മീറ്റിനെപ്പറ്റി ആവാതിരിക്കട്ടെ എന്നാശംസിക്കുന്നു. ഓ. പാച്ചാളത്തിന്‍പ്പോ മീശയില്ലല്ലോ അല്ലേ?

അതുല്യ said...

മാഗ്നിയേ..പാവംടാ കണ്ണാ ആ പച്ചൂ. എന്റെ ഫ്ലാറ്റിന്റെ അയല്വാസിയാ. കൊച്ചി മീറ്റിനെ പറ്റി പറയരുത്‌. അവരിപ്പോ തലയെണ്ണുന്ന തിരക്കിലാ, ഞാനെണ്ണി, നീയെണ്ണി..

മുസാഫിര്‍ said...

കൊച്ചി മീറ്റിനു ആശംസകള്‍,

ഓ:ടൊ,

പാവം അതുല്യാജിയുടെ പാതി മനസ്സു അവിടെയാണെന്നു തോന്നുന്നു.

അതുല്യ said...

മുസാഫിറേ.. ഹ്‌ ഹ്‌

പിന്നെ ഒരു രഹസ്യം.. കൊച്ചീന്ന് പറഞ്ഞ്‌ സെര്‍ച്ചിയാ ചിലപ്പോ എന്റെ പേരാവും കിട്ടുക. ജസ്റ്റ്‌

Sreejith K. said...

ആര്‍ദ്രമേ സ്വാഗതം. നീ ബാംഗ്ലൂരുകാരുടെ മാനം കാത്തു. ഇവിടെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ എപ്പോഴും എപ്പോഴും ഓടിപ്പോകുന്നതെന്നുള്ള ആരോപണങ്ങള്‍ അണ്‍സഹിക്കബിള്‍.

അപ്പോള്‍ പച്ചാളം, ദോണ്ടേ, വിശിഷ്ടാതിഥികള്‍ മൂന്നായി. ബൊക്കെ, ഹാരം എന്നിവ ഒക്കെ ഒരെണ്ണം കൂടുതല്‍ ബുക്ക് ചെയ്തോളൂ

Peelikkutty!!!!! said...

കൊച്ചി മീറ്റിന് ആശംസകള്‍.

ശ്രീജിത്തെ ഒരു ‘ഹായ്’ തന്നു വിട്ടാ കൊടുക്ക്വൊ കൊച്ചിക്കാര്‍‌ക്ക് ?

Mubarak Merchant said...

ഹാരം മാത്രമാക്കണ്ട, നമുക്കൊരു പൂരം തന്നെ നടത്തിക്കളയാം ശ്രീക്കുട്ടാ..

വല്യമ്മായി said...

അതിന് വക്കാരി വരുന്നുണ്ടോ ഇക്കാസേ

Sreejith K. said...

പീലിക്കുട്ടി, വെറും ഹായ് എടുക്കൂല. അതിന്റെ കൂടെ അറ്റാച്ച്മെന്റ് ആയി വല്ല ബിസ്കറ്റോ കടലയോ വഴിയില്‍ കൊറിക്കാനായി തന്ന് വിടേണ്ടി വരും.

ഇക്കാസേ, അപ്പോള്‍ പൂരം ആക്കാനുള്ള പ്ലാന്‍ ഒന്നും ഉണ്ടായിരുന്നില്ലേ? ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സാരമില്ല. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നല്ലേ. ഇനി പൂരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ.

Peelikkutty!!!!! said...

അതുകൊള്ളാം..ബാക്കിയുള്ള പായസോം ഐസ്ക്രീമും ശ്രീജിത്തിന്റെ കൈയില്‍ കൊടുത്തു വിടാന്ന് പച്ചാളം പറഞ്ഞിരുന്നു. അതു വാങ്ങാന്‍ ഞാന്‍ കലാശ്പാളയത്ത് വരാന്ന് വിയാരിച്ചിരിക്ക്വായിരുന്നു...
ഒരു ‘ഹായ്’ക്ക് കടലേം ബിസ്കറ്റും..അപ്പൊ ഐസ്ക്രീമിനൊ..? ദൈവമെ..

(ഇനി പച്ചാളം അങ്ങനെ പറഞ്ഞിട്ടില്ലെങ്കി..അങ്ങനെ അസ്സ്യൂമി ചെയ്യ്!)

ഏറനാടന്‍ said...

അരയും തലയും മുറുക്കി കൊച്ചി മീറ്റിന്‌ കച്ച കെട്ടിയിറങ്ങിയ ഓരോ ബൂലോഗനും ബൂലോഗിനിക്കും ഒരായിരം പൂച്ചയുണ്ട്‌ (ക്ഷമീ, പൂച്ചെണ്ട്‌!)

സു | Su said...

ഐസ്ക്രീം. എന്നെ കൊല്ല്. നിങ്ങളെയൊക്കെ ഞാനുണ്ടല്ലോ,.....

ഞാന്‍ എല്ലാരോടും പിണങ്ങി. :|

Sreejith K. said...

പീലിക്കുട്ടീ, എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പത്തഞ്ഞൂറ് കിലോമീറ്റര്‍ ഉണ്ട്. പച്ചാളം എത്ര കണ്ട് പായസവും ഐസ്ക്രീമും തന്നാലും അതിത്ര കിലോമീറ്റര്‍ നില്‍ക്കില്ല. ചിലവായി പോകും. ആ പൂതി കയ്യില്‍ വച്ചാല്‍ മതി.

തലേന്ന് എറണാ‍കുളത്തേക്കുള്ള ബസ്സില്‍ ഒരു ടിക്കറ്റ് ബാക്കി ഉണ്ടെന്ന് കേട്ടു. ഐസ്ക്രീം വേണമെങ്കില്‍ വേഗം ടിക്കറ്റെടുത്തോ. പിന്നെ ഐസ്ക്രീം ഐസ്ക്രീം എന്നും പറഞ്ഞ കീറരുത്.

Mubarak Merchant said...

കൊച്ചി മീറ്റിന്റെ ലൈവ് അപ്‌ഡേറ്റിനുള്ള സൌകര്യങ്ങള്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു.
കുമാറേട്ടന്റെ ലാപ് ടോപ്പും എന്റെ മൊബൈലും എയര്‍ടെല്‍ ജീപ്പീയാറെസ്സും കൂടി അത് ഭംഗിയായി നിര്‍വ്വഹിക്കുമെന്നു കരുതുന്നു.

കര്‍ണ്ണന്‍ said...
This comment has been removed by a blog administrator.
കര്‍ണ്ണന്‍ said...
This comment has been removed by a blog administrator.
കര്‍ണ്ണന്‍ said...

പ്രിയ ഇക്കാസ്, മറ്റ് സ്നേഹം നിറഞ്ഞ ബൂലോഗരെ... യാത്ര അവസാന നിമിഷം മാറ്റിവയ് ക്കേണ്ടി വന്നു. റിസര്‍വേഷനിലായിരുന്നിട്ടും ദൂരേ നിന്ന് നിങ്ങളെ കാണാന്‍ വരണം എന്നുണ്ടായിരുന്നു, പക്ഷെ എന്നെ പോലെ അപ്രതീക്ഷിതമായ എന്റെ സാഹചര്യം എന്റെ യാത്ര തടസപ്പെടുത്തി. സാഹരമില്ല. വിത്ത്ഹെല്‍ഡായ ഒരു നമ്പറിലെ ഫോണ്‍ കോളായെങ്കിലും മീറ്റിന്റെ സമയത്ത് ഞാനെത്തും... കൊച്ചിമീറ്റിന് കൊച്ചീക്കാരനും കേരളക്കാരനും അല്ലാത്ത എന്റെ എല്ലാവിധ ആസംസകളും.

sreeni sreedharan said...

ഒന്നേ! :(

സു | Su said...

കര്‍ണ്ണന്‍ :(

കര്‍ണ്ണന്‍ said...

ആഗ്രഹിച്ചിരുന്നു. ഒരു പാട്. പക്ഷെ.. വരാന്‍...
വന്നാല്‍ എങ്ങനെയായിരിക്കും... അറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇനിയൊരു മുംബൈ മീറ്റ് ഉണ്ടാകുമ്പോള്‍ ഞാനെന്തായാലും അവിടെയെത്താം.... അതു വരെ ഞാന്‍ അജ്ഞാതനായി ഇരിക്കട്ടെ...

കിച്ചു said...

ഞായറാഴ്ച രാവിലെ എന്ന സൌത്തില്‍ നിന്നാരെങ്കിലും പിക്ക് ചെയ്യുമോ??? ഡേയ് പാച്ചൂസ് ഒന്നു സഹായിക്കടേ....പ്ളീസ്..

വിനോദ്, വൈക്കം said...

കര്‍ണ്ണന്‍,
അവിടെ നിന്ന് പുറപ്പെടാന്‍ ഇനിയും 2 ദിവസം കൂടി ബാക്കിയുണ്ട്. സാധിക്കുമെങ്കില്‍ എങ്ങിനെയെങ്കിലും എത്തിച്ചേരാന്‍ ശ്രമിക്കൂ.

sreeni sreedharan said...

ഡേയ് കിച്ചൂ ...ടാസ്കി വിളിയെഡേയ്!
മൈ ഫോണ്‍ നമ്പര്‍ ഈസ് 2255
(വിളിച്ചാല്‍ മതി :)

വേണു venu said...

കൊച്ചീമീറ്റിന് കാണ്‍പൂരില്‍ നിന്നും ഒരു കൊല്ലക്കാരന്റ്റെ ‍ആശംസകള്‍..

എല്ലാവരേയും പ്രത്യേകം പ്രതേകം അന്വേഷണം
അഭിനന്ദനങ്ങള്‍,ആശംസകള്‍.

കിച്ചു said...

ഡേയ് പാച്ചൂ, നീ ബൈക്കിനല്ലേ വരുന്നത് അന്നേരം എന്നേം ഡ്രോപ്പ് ചെയ്താ മതീടേ... പിന്നെ നിന്റെ ന്പര്‍ ടോള്‍ ഫ്രീ അണോ.. 2255??? ആ പൂച്ചയ്ക്കും പത്തിരി.. അതും പൂവുള്ള പ്ളേറ്റില്‍; കലികാലം, സുകൃതക്ഷയം എന്നല്ലാതെ എന്താ പറയ്ക....:):)

കണ്ണൂസ്‌ said...

യു.എ.ഇ. മീറ്റ്‌ നടന്നത്‌ ഒരാഴ്ച്ച മുന്‍പ്‌ അറിഞ്ഞിരുന്നു. ഞാന്‍ നാട്ടില്‍ ഉണ്ടായപ്പോള്‍, കൊച്ചിയില്‍ മീറ്റ്‌ നടന്നത്‌ ഇപ്പോള്‍ അറിഞ്ഞു.

തെറ്റ്‌ എന്റേതു തന്നെ. എന്നാലും എന്റെ ഇക്കാസേ...

സിദ്ധാര്‍ത്ഥാ, യു റ്റൂ!!!

അതുല്യ said...

കണ്ണൂസേ.. സത്യമാണോ ഇത്‌??

myexperimentsandme said...

അപ്പോള്‍ കണ്ണൂസ് നാട്ടിലായിരുന്നോ...മിസ്സിസ്സായല്ലോ :)

നിരക്ഷരൻ said...

ഞാനും കൊച്ചീക്കാരനാണ്. ഒരു മെംബര്‍ഷിപ്പ് തരൂ. മുന്‍പും കത്തയച്ചിരുന്നു.
അംഗത്വം നിഷേധിക്കുന്നെങ്കില്‍ കാരണം അറിയിക്കുമല്ലോ ?

manojravindran@gmail.com