കേരളാ - കൊച്ചിമീറ്റ്
സ്ഥലം : ഹോട്ടല്‍ ലാന്റ് മാര്‍ക്ക്, കലൂര്‍.
ജവഹര്‍ലാല്‍ നെഹ്രൂ ഇന്റര്‍ നാഷ്ണല്‍ സ്റ്റേഡിയത്തിനു തൊട്ട് പടിഞ്ഞാറ്
സമയം : രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ
(സഹായത്തിനായ് എന്നെ വിളിക്കാം ; പച്ചാളം - 9946184595 :)
വരുന്നവരുടെ ലിസ്റ്റ്:
1. ഇക്കാസ്
2. വില്ലൂസ്
3. കുമാര്‍
4. പണിക്കന്
5. നിഷാദന്
6. കിച്ചു
7. ഒബി
8. വൈക്കന്
9. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍തോമസ്
12. സിദ്ധാര്ത്ഥന് (വരുമായിരിക്കും)
13. അഹമീദ്
14. പച്ചാളം
ഇനി അതിഥികള്‍:
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്.
പരിപാടികള്‍ (നിര്ദ്ദേശ്ശങ്ങല്)
മീറ്റിനെപറ്റി ഒരു ഇന്‍ട്രൊഡക്ഷന്‍.
പരിചയപ്പെടല്‍.
ഓരോരുത്തരുടേയും ബ്ലോഗ്ഗിങ്ങ് എക്സ്പീരിയന്‍സ്.
മലയാളം ബ്ലോഗുകളുടെ സാദ്ധ്യതകളെപ്പറ്റി ചര്‍ച്ച.
ബ്ലോഗിന്റെ ഭാവി.
മതിയാവോളം ഫുഡ്ഡടിക്കുക.
കലാപരിപാടികള്‍
കലാപരിപാടികളില്‍ എന്തൊക്കെ വേണമെന്ന് ഓരോരുത്തരും അഭിപ്രായം പറയുക
എന്റെ വക, ബ്ലോഗ്ഗേര്‍സ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഐറ്റംസ് പരിചയപ്പെടുത്തല്‍ ഉണ്ടാകും അഥവാ പച്ചാളത്തിന്റെ ആയുധ പ്രദര്‍ശനം (കഴിച്ചതു ദഹിക്കാന്‍)
അന്താക്ഷരി, കണ്ണീക്കുത്തിക്കളി, ഏമ്പക്ക മത്സരം, കുമിള പൊട്ടിക്കല്‍....തുടങ്ങിയവ പ്രതീക്ഷിക്കുന്നൂ...
(എന്റ്രന്‍സിനു മുന്പില് ഒരു രജിസ്റ്റ്റേഷന് കൌണ്ടര്‍ ഉണ്ടാകും , നമ്മുടെ ഇക്കാസിന്റെ വക.
സംഭാവന, രൂപാ 200, അവിടെ ഏൽപ്പിക്കാം, അരിയാട്ടുന്നതൊക്കെ ഇപ്പൊ മെഷീനാത്രേ.
പക്ഷേ സംഭാവന ഇല്ലാത്തതു കൊണ്ട് ആരും വരാതിരിക്കരുത്. ധൈര്യമായിപ്പോരേ, നമുക്ക് ശരിയാക്കാം)
Thursday, November 09, 2006
Subscribe to:
Post Comments (Atom)
4 comments:
നിര്‍ദ്ദേശങ്ങള്‍ക്കായ് കാത്തുനില്ക്കുന്നൂ......
എന്റെ പിനീതമായ നിര്‍ദ്ദേശങ്ങള്‍ ഇവിടെ സമര്‍പ്പിക്കുന്നു.
""പരിപാടികള്‍ (നിര്ദ്ദേശ്ശങ്ങല്)
മീറ്റിനെപറ്റി ഒരു ഇന്‍ട്രൊഡക്ഷന്‍.
പരിചയപ്പെടല്‍.
ഓരോരുത്തരുടേയും ബ്ലോഗ്ഗിങ്ങ് എക്സ്പീരിയന്‍സ്.
മലയാളം ബ്ലോഗുകളുടെ സാദ്ധ്യതകളെപ്പറ്റി ചര്‍ച്ച.
ബ്ലോഗിന്റെ ഭാവി.
മതിയാവോളം ഫുഡ്ഡടിക്കുക.""
ഇതില്‍ അവസാനം പറഞ്ഞ കാര്യത്തിന്റെ ലീഡര്‍ ഞാനായിരിക്കുമെന്ന് എല്ലാവരെയും വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.:):)
""എന്റ്രന്‍സിനു മുന്പില് ഒരു രജിസ്റ്റ്റേഷന് കൌണ്ടര്‍ ഉണ്ടാകും , നമ്മുടെ ഇക്കാസിന്റെ വക.
സംഭാവന, രൂപാ 200, അവിടെ ഏൽപ്പിക്കാം, അരിയാട്ടുന്നതൊക്കെ ഇപ്പൊ മെഷീനാത്രേ.
പക്ഷേ സംഭാവന ഇല്ലാത്തതു കൊണ്ട് ആരും വരാതിരിക്കരുത്. ധൈര്യമായിപ്പോരേ, നമുക്ക് ശരിയാക്കാം""
പിന്നെ പാച്ചൂ നിന്റെ ഈ ഒറ്റവാക്കിന്റെ ബലത്തിലാ ഞാന്‍ വരുന്നത്. ചതിക്കല്ലേ മോനെ... പിന്നെ പാണര്ക്കൊപ്പം ഞാനും ബൂലോഗത്തില്‍ പാടി നടക്കും "പാച്ചു ചതിച്ച ചതിയാണച്ഛാ... അച്ഛാ ബഹുത്ത് അച്ഛാ...." എന്ന്
ഈ അരിയാട്ടുന്ന മെഷീന് കഴുകാന്‍ പോലും ശേഷിഇല്ലാത്ത 'എന്നേയും പച്ചാളത്തെയും'... സംഭാവനയ്ക്ക് അതീതരായി കണക്കാണമെന്നും (ചുമ്മാ ചെക്കനെ ഒന്നു സന്തോഷിപ്പിക്കാന്‍) സംഘാടക സിമിതി ചെയര്മാന് ഇക്കാസിന്റെ മുമ്പാകെ വിനീതമായി അപേക്ഷിക്കുന്നു.
ലാന്റ് മാര്‍ക്കിന്റെ മോളിലേക്ക് ഓടിക്കേറാനും, അവിടന്ന് തലേംകുത്തി ചാടാനും ഒക്കെയുള്ള ആരോഗ്യം പച്ചാളത്തിനുണ്ടെന്ന് തോന്നുന്നു.
അപ്പൊ ഞമ്മള് കേശ്യറ്, പച്ചു ചായയടി!
‘പരിവാടി കൃത്യസമയത്തു തന്നെ തുടങ്ങണേ... അല്ലേല്‍ ഫുഡ്ഡടിക്കാന്‍ സമയേന് തീരെ കാണൂല്ല.’
ബ്ലോഗ്ഗേര്‍സിനെ കൂടാതെ വിശിഷ്ടാതിഥികള്‍ ഉണ്ടേല്‍ കൊള്ളായിരുന്നു..(പോലീസ്,ജഡ്ജി,ഡോക്ടര്‍... അങ്ങിനാരെങ്കിലും. ഇതു കഴിയുമ്പോള്‍ അവരും ബ്ലോഗിത്തുടങ്ങിയേനെ.. നമുക്ക് കുറച്ച് സുഹൃത്തുക്കളേയും)
Post a Comment