Saturday, February 17, 2007

കൊച്ചിന്‍ പൂഷോ

എറണാകുളം മെറീന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചിന്‍ ഫ്ലവര്‍ഷോയില്‍ നിന്ന്.


നേരമില്ലാഞ്ഞതുകൊണ്ട് പകുതിയേ കാണാന്‍ പറ്റിയുള്ളൂ. മൊത്തം നാപ്പത്തി മൂന്ന് പടമുണ്ട്. മോളിലത്തെ പടത്തേ കുത്തിയാല്‍ ബാക്കി കാണാം.

Tuesday, February 13, 2007

മീറ്റ് ഉപേക്ഷിക്കുന്നു...

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ഈ മാസം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കേരളമീറ്റ്, കൂടുതല്‍ പേര്‍ക്കും അസൌകര്യമായതിനാല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.
ബൂലോകര്‍ക്ക് ഇത് മൂലം എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമചോദിക്കുന്നു.
സസ്നേഹം,
-പച്ചാളം-

Monday, February 12, 2007

17അഥവാ 18 ന്റെ കൊച്ചിമീറ്റ് - അറ്റന്റന്‍സ് ബുക്ക്.

കൊച്ചീ മീറ്റ് അഥവാ കൊച്ചിയില്‍ വച്ചുനടക്കുന്ന കേരളാമീ‍റ്റ് ഈ പതിനേഴിനു അല്ലെങ്കില്‍ പതിനെട്ടിനു നടത്താനാണ് പുതിയ പ്ലാന്‍. കൊച്ചിമീറ്റ് പച്ചാളത്തിന്റെ കുടുബപാര്‍ട്ടിയാണെന്നുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇതാ ഞാന്‍ തന്നെ പോസ്റ്റ് വയ്ക്കുന്നു. പങ്കെടുക്കുന്നവര്‍ ഇവിടെ അറ്റന്റന്‍സ് വച്ചാല്‍ ഉപകാരം ആയിരുന്നു. ഇത് ഏതു ലെവലില്‍ ഓര്‍ഗനൈസ് ചെയ്യണം എന്നു തീരുമാനിക്കാന്‍ വേണ്ടിയാണ്.


17ഓ 18ഓ മീറ്റ് എന്നത് പെട്ടെന്ന് തീരുമാനിക്കണം, ഈ ദിവസങ്ങളില്‍ ‘സാധ്യത’ പറഞ്ഞവരുടെ ലിസ്റ്റ് ഇതുവരെ. (ലിസ്റ്റില്‍ ഉള്ളവരെ, എന്താ ഉറപ്പല്ലേ?) . മീറ്റിന് വരാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തീയതി (17/18) ഉറപ്പിക്കണം.


1. പച്ചാളം
2. കലേഷ്
3. തുളസി
4. ഇക്കാസ്
5. വില്ലൂസ്
6. മുല്ലൂസ്
7. ശ്രീജിത്ത് (ഇവനില്ലാതെ എന്തു കൊച്ചീമീറ്റ്!)
8. ഡാലി
9. ദേവന്‍
10. കുമാര്‍

11. ചന്തു

12. വിശ്വപ്രഭ

13.നിക്ക്

ഇനി ഇവിടെ കൈ ഉയര്‍ത്തുന്നവരുടെ ലിസ്റ്റ് ഓരോ ദിവസവും അപ്ഡെറ്റ് ചെയ്യാന്‍ ശ്രമിക്കാം. ഒന്നു ഓര്‍ക്കുമല്ലോ, ദിവസം വളരെ കുറവാണ്. ബുധനാഴ്ചയ്ക്കു മുന്‍പു ഉറപ്പുകള്‍ ഇവിടെ എത്തണം. ആളിന്റെ എണ്ണം വയറിന്റെ കപ്പാസിറ്റി എന്നിവ അനുസരിച്ചാവും വേദിയും അടുക്കളയും തീരുമാനിക്കുക. ബോള്‍ഗാട്ടിയിലെ പുല്ലില്‍ ആയാലും ഒന്നു ഒത്തുകൂടണം എന്നുണ്ട്.

Wednesday, February 07, 2007

കൊച്ചിയിലെ 'ദാഹശമനകേന്ദ്രങ്ങള്‍'

'ബ്ലോഗിന്റെ സാമൂഹ്യ സേവന സാധ്യതകളെ' കുറിച്ച്‌ ഇഞ്ചിയുടെ പോസ്റ്റില്‍ നിന്നും കിട്ടിയ പ്രചോദനം ആണു ഈ പോസ്റ്റിനു ആധാരം.

കൊച്ചിയിലെ തണ്ണീര്‍ പന്തലുകളെ കുറിച്ച്‌ ഒരു പോസ്റ്റ്‌ ഞാന്‍ ഇവിടെ മേടുന്നു.
17-നു മീറ്റ്‌ നടക്കുന്ന സ്ഥലം എന്നുള്ള പ്രത്യേകത കൂടി ഉള്ള കൊച്ചിയില്‍,
മീറ്റിനായി വരുന്ന എന്റെ സഹോദരീസഹോദരന്മാര്‍,ഒരിറ്റു ദാഹജലത്തിനായി അലഞ്ഞുതിരിഞ്ഞ്‌ നടക്കരുത്‌ എന്ന ഒരു ദുരുദ്ദേശം കൂടി ഉണ്ട്‌ ഈ പോസ്റ്റിനു പിന്നില്‍.

കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയതിനു അടുത്തുള്ള ഒരു ഹോട്ടല്‍ ആയിരുന്നു......കഴിഞ്ഞ കൊച്ചി മീറ്റിന്റെ വേദി എന്ന് പറഞ്ഞു കേട്ടിരുന്നു.
ഇത്തവണയും അവിടെ തന്നെ ആയിരിക്കും മീറ്റ്‌ എന്ന വിശ്വാസത്തില്‍ സ്റ്റേഡിയം ഒരു കേന്ദ്രബിന്ദു ആക്കി കൊണ്ട്‌ ഞാന്‍ എന്റെ കൊച്ചിനഗര ദാഹജലകേന്ദ്ര പര്യടനം ആരംഭിക്കുന്നു.

ആലപ്പുഴ ഭാഗത്ത്‌ നിന്ന് വരുന്നവരുടെ ശ്രദ്ധക്ക്‌-
എന്‍.എച്‌.47 വഴി വന്ന് അരൂര്‍ പാലം കഴിഞ്ഞ്‌ വൈറ്റില സിഗ്നലില്‍ എത്തുമ്പോള്‍ വലതുവശത്തായി ഒരു ദാഹശമനകേന്ദ്രം ഉണ്ട്‌.
'അലങ്കാര്‍'.
വലിയ അലങ്കാരം ഒന്നും ഇല്ലാത്ത ഒരു ഇടത്തരം കേന്ദ്രം ആണു.
അതു പോരാ എങ്കില്‍ എന്‍.എച്ചിലൂടെ തന്നെ നാലുകിലോമീറ്റര്‍ മുന്നോട്ട്‌ പോയി പാലാരിവട്ടം സിഗ്നലില്‍ ചെല്ലുക.
വലതുവശത്തായി 'മെഫെയര്‍' ബാര്‍ കാണാം.
വണ്ടി ഇടതുവശ്ത്ത്‌ പാര്‍ക്ക്‌ ചെയ്ത്‌ റോഡ്‌ ക്രോസ്‌ ചെയ്ത്‌ പോവുക.
തിരിച്ചു വരുമ്പോള്‍ റോഡ്‌ ക്രോസ്‌ ചെയ്യരുത്‌.ഒരു ഓട്ടൊ പിടിച്ച്‌ വണ്ടിയുടെ അടുത്തേക്ക്‌ പോവുക.
[ക്രോസ്‌ ചെയ്താലും കുഴപ്പമില്ലാ..മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍ തൊട്ടടുത്താണു]
ഈ സാഹസങ്ങള്‍ക്കു ശേഷം സിഗ്നലില്‍ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ 2 കിലോമീറ്റര്‍ പോയാല്‍ മീറ്റ്‌ കേന്ദ്രം ആയി...ഇനി അര്‍മാദിക്കുക.
എന്‍.എച്ച്‌ ആയതു കൊണ്ട്‌ കാക്കിക്കാരുടെ ചെക്കിംഗ്‌ എവിടെയൊക്കെ ഉണ്ടാകും എന്ന് കൃത്യമായി പറയാന്‍ പറ്റില്ല.ഇനി അവര്‍ കൈകാണിച്ചാല്‍ വണ്ടി നിര്‍ത്തരുത്‌.
പാലാരിവട്ടം സിഗ്നലില്‍ നിന്ന് വലത്തേക്ക്‌ തിരിഞ്ഞ്‌ കാക്കനാട്‌ ഭാഗത്തേക്ക്‌ പറപ്പിക്കുക.
5 കിലോമീറ്റര്‍ പറന്നതിനു ശേഷം 'ബ്ലൂമൂണ്‍' എന്ന ഒരു കേന്ദ്രം കണ്ടാല്‍ വണ്ടി നിര്‍ത്തുക.
[ബാറല്ലാ..ഇക്കാസിന്റെ കേന്ദ്രം ആണു.ബാക്കി ഇക്കാസ്‌ നോക്കി കോളും.......അങ്ങനെ ഇക്കാസ്‌ പൂട്ടി]

അല്ലെങ്കി മറ്റൊരു വഴി സിഗ്നലില്‍ നിന്നും നേരെ തന്നെ പോവുക.അപ്പോള്‍ ഇടപ്പള്ളി സിഗ്നല്‍ കാണാം.
നിര്‍ത്തരുത്‌..നേരെ എന്‍.എച്‌ 17ഇല്‍ കയറുക.
3 കിലോമീറ്റര്‍ പോയി കഴിയുമ്പോള്‍ സാന്‍ഡോ.....എന്ന് നീട്ടി വിളിച്ചു കൊണ്ട്‌ മുന്‍പില്‍ കാണുന്ന പെരിയാറിന്റെ കൈവഴിയിലേക്ക്‌ ചാടുക.
[വിളി കേട്ട ഉടനേ ഞാന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ദര്‍,ഫയര്‍....എന്നിവയിലേക്ക്‌ വിളിക്കുന്നതാണു.മൂന്നാംദിവസം വരാപ്പുഴക്കടുത്തുള്ള ബ്ലായിക്കടവില്‍ നിന്നും ആഘോഷത്തോടെ എറ്റുവാങ്ങി കുടുംബത്ത്‌ എത്തിക്കുന്നതാണു]



കോട്ടയം ഭാഗത്ത്‌ നിന്ന് വരുന്നവരും ഇതേ ചാര്‍ട്ട്‌ ഫോളോ ചെയ്യുക.വൈറ്റില എത്തുന്നതിനു മുന്‍പേ വേണമെന്ന് നിര്‍ബന്ധം ഉള്ളവര്‍ ത്രിപ്പൂണിത്തറ റാണിയില്‍ നിന്നും ചെലുത്തുക.
['റാണി' ഒരു ബാറിന്റെ പേരാണു.ആരും ത്രിപ്പൂണിത്തറ കൊട്ടാരത്തില്‍ ഒന്നും കേറി ചെല്ലരുത്‌]

ത്രിശ്ശൂര്‍ ഭാഗത്ത്‌ നിന്ന് വരുന്നവര്‍-ആ ഭാഗത്ത്‌ നിന്ന് വരുന്നവരുടെ ഒരു ഹിസ്റ്ററി വച്ച്‌ നോക്കീട്ട്‌ അവരുടെ വണ്ടികള്‍ 'കള്ളും വണ്ടി' ആയി രൂപാന്തരം പ്രാപിച്ചതിനു ശേഷമേ കൊച്ചിയുടെ അതിര്‍ത്തി പോലും കാണുകയുള്ളൂ എന്ന് ഉറപ്പാണു.
എന്നാലും ചുമ്മാ ഒരു കുറിപ്പ്‌-
ആലുവ മാര്‍ത്താണ്ടാവര്‍മ്മ പാലം കഴിഞ്ഞ്‌ അരകിലോമീറ്റര്‍ മുന്നോട്ട്‌ വന്നാല്‍ ഇടത്‌ വശത്ത്‌ 'നവരത്ന' ബാര്‍ നെഞ്ചും വിരിച്ച്‌ നില്‍ക്കുന്നത്‌ കാണാം.ഏത്‌ ഒന്നാം തീയതി...ആരുടെ സമാധി....എന്ത്‌ പാതിരാത്രി എന്നാണു ആ നില്‍പിന്റെ അര്‍ത്ഥം.എപ്പോഴും സാധനം റെഡി.കുറച്ച്‌ ആര്‍ഭാടത്തോടെ വേണമെന്നുള്ളവര്‍ പെരിയാറിനോടു ചേര്‍ന്നുള്ള 'പെരിയാറില്‍' നിന്നും ആകാവുന്നതാണു.

അവിടെ നിന്ന് മുന്നോട്ടു പോകും തോറും ഓരോ 2 കിലോമീറ്റര്‍ ഇടവിട്ട്‌ ബാറുകളുടെ ഒരു പ്രളയം ആണു.കളമശ്ശേരി-കെ.ടി.എച്ച്‌,ചാന്ദ്നി,സീഗേറ്റ്‌...ഇടപ്പള്ളി-ചക്കീസ്‌,കാര്‍ത്തിക,ഹൈവേഗാര്‍ഡന്‍........പാലാരിവട്ടം-പോളക്കുളം.......ഇവിടെ എല്ലാം അറ്റെന്‍ഡന്‍സ്‌ കോടുത്ത്‌ 17നു വൈകീട്ട്‌ സ്റ്റേഡിയത്തില്‍ എത്തുക.
അപ്പോല്‍ മീറ്റ്‌ കഴിഞ്ഞിട്ടുണ്ടാകും.
[മീറ്റ്‌ നടന്ന ഹാളില്‍ കയറി വാളു വയ്ക്കുക...അവിടെ തന്നെ കിടന്നുറങ്ങുക...പിറ്റേ ദിവസം രാവിലേ പോയാല്‍ മതി.]

നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നവരും ഇതേ മാര്‍ഗ്ഗം സ്വീകരിക്കുക.
താവളത്തില്‍ നിന്ന് 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹൈവേയില്‍ എത്താം.
അവിടെ നിന്ന് 5 കിലോമീറ്റര്‍ ആലുവക്ക്‌.താവളം ടു ഹൈവേ യാത്രക്കിടക്ക്‌ ഒരു ഷാപ്പുണ്ട്‌.
അവിടുന്നാവട്ടെ നിങ്ങളുടെ തുടക്കം.
ഫാമിലി കൂടെയുണ്ടെങ്കില്‍ ഫാമിലിക്ക്‌ പാടശേഖരങ്ങളില്‍ കാറ്റ്‌ കൊണ്ട്‌ നടക്കുകയും ആവാം....നിങ്ങള്‍ക്ക്‌ മോന്തുകയും ചെയ്യാം.[കാറ്റുകൊണ്ട്‌ നടക്കുമ്പോള്‍ വിമാനം നെഞ്ചത്തുകൂടി കയറാതെ നോക്കണം.കാരണം പാടം നികത്തിയാണു റണ്‍ വേ ഉണ്ടാകിയിരിക്കുന്നത്‌]

ഇനി കൊച്ചിനഗരത്തിലേക്ക്‌ തീവണ്ടിയില്‍ വരുന്നവരുടെ ശ്രദ്ധക്ക്‌-ഇടപ്പള്ളി ആണു സ്റ്റേഡിയത്തിനു ആടുത്തുള്ള സ്റ്റേഷന്‍.ട്രെയിനില്‍ നിന്ന് ചാടാന്‍ അറിയാവുന്നവര്‍ മാത്രം ഇവിടെ ഇറങ്ങുക.[തൊട്ടടുത്ത്‌ അമൃതാ ഹോസ്പിറ്റല്‍..ആംബുലന്‍സ്‌ സൗകര്യം ഉണ്ട്‌]കാരണം മിക്ക തീവണ്ടിക്കും ഇവിടെ സ്റ്റോപ്‌ ഇല്ല.

നോര്‍ത്ത്‌ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ നോര്‍ത്ത്‌ പാലത്തിന്റെ അടിയില്‍ അധികം തത്തിക്കളിക്കാതെ നേരെ കലൂര്‍ക്ക്‌ പോവുക.
'മീനൂസ്‌' ബാര്‍ നിങ്ങളെ കാത്തിരിക്കുന്നു.
പൂശുക...പോവുക.
അരകിലോമീറ്റര്‍ ടു സ്റ്റേഡിയം.

സൗത്തില്‍ ഇറങ്ങുന്നവര്‍ നേരേ എം.ജി.റോഡില്‍ പ്രവേശിക്കുക.
ജോസ്‌ ജങ്ങ്ഷനില്‍ തന്നെയുള്ള 'യുവറാണി'യില്‍ നിന്നും പര്യടനം ആരംഭിക്കുക.
തൊട്ടടുത്ത്‌ എസ്‌.ആര്‍.വി.സ്കൂളിനോട്‌ ചേര്‍ന്നുള്ള 'ക്വാളിറ്റി'ബാറിലും ഉപ്പ്‌ നോക്കുക.
നേരെ കച്ചേരിപ്പടിക്ക്‌.
'വോള്‍ഗയില്‍' ഇടിച്ച്‌ കേറുക.
ഇനി മേനക വഴി കറങ്ങി വരണം എന്നുള്ളവര്‍ കായല്‍ ഭംഗി ഒക്കെ ആസ്വദിച്ച്‌ 'അരവിന്ദന്‍' ഓടിരക്ഷപെട്ട സീഷെല്‍സ്‌ ,മാര്‍ക്കറ്റിനകത്തുള്ള എം.എച്ച്‌ ഇവയൊക്കെ കണ്ട്‌ നേരേ കച്ചേരിപ്പടി വഴി സ്റ്റേഡിയത്തിലേക്ക്‌.

കച്ചേരിപ്പടിയില്‍ തന്നെ ആണു കഴിഞ്ഞ മീറ്റിനു കുറുമാന്‍ വന്നപ്പോള്‍ കയറിയ 'ഇന്റര്‍നാഷണല്‍'.'കുറുമാന്‍ കയറിയ ബാര്‍' എന്ന പേരില്‍ അത്‌ ഇപ്പോള്‍ ലോക പ്രശസ്തമാണു.['വാറുണ്ണി കയറിയ വീട്‌' എന്ന് പറയുന്ന പോലെ ആല്ല ..കേട്ടോ]

അങ്ങനെ ആവറേജ്‌ നിലക്കുള്ള ..ഒരു മീറ്റ്‌ കലക്കാന്‍ പറ്റിയ സ്ഥലമൊക്കെ ഈ മാപ്പിലുണ്ട്‌.ഇനി മീറ്റ്‌ അടിച്ച്‌ പൊളിച്ചാട്ടെ.[ഞാന്‍ ഏതായാലും മീറ്റിനു ഇല്ലാ..ഇങ്ങനെ എങ്കിലും സഹകരിക്കാത്തവന്‍ മനുഷ്യനാണോ....ഛായ്‌]

Monday, February 05, 2007

കുമാര്‍ഭായ് വീണ്ടും അച്ഛനായി!

പ്രിയരേ,

വളരെയധികം സന്തോഷമുള്ളൊരു വാര്‍ത്തയുണ്ട്.

നമ്മുടെ കല്യാണിക്കുട്ടിക്ക് ഒരു അനിയങ്കുട്ടി പിറന്നു!

നമ്മുടെയെല്ലാം പ്രിയങ്കരനായ കൂടപ്പിറപ്പ് കുമാര്‍ഭായി വീണ്ടുമൊരു അച്ഛനായി.
അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സുമ ഒരു ആണ്‍കുട്ടിക്ക് ഇന്ന് ജന്മം നല്‍കി.

കല്യാണിയുടെ അമ്മയ്ക്കും അനിയങ്കുട്ടിക്കും ദൈവം നല്ല ആരോഗ്യം കൊടുക്കട്ടെ, അവരെ സ‌മൃദ്ധമായി അനുഗ്രഹിക്കട്ടെ!

എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!

ആശംസകള്‍ ഒഴുകട്ടെ!!!!

ബൂലോഗ മീറ്റ് (ഒരു ബ്ലോഗെഴുത്തുകാരന്റെ ബര്‍ത്ഡേ പാര്‍ട്ടി അല്ല)

മലയാളത്തില്‍ ബ്ലോഗെഴുതുന്നവരുടെ സംഗമം നടത്തണമെന്ന ആശയം മുന്നോട്ടു വച്ച് പച്ചാളമിട്ട പോസ്റ്റിന്റെ അനുബന്ധമായി വേണം ഈ പോസ്റ്റിനെ വായിക്കാന്‍.

മുന്‍പത്തെ പോസ്റ്റും അതിന്റെ കമന്റുകളും പിന്നെ പച്ചാളം എനിക്കു മെയില്‍ ചെയ്ത ഒരു പടവും കൂട്ടിച്ചേര്‍ത്ത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്:

“മീറ്റ് എന്നു പറഞ്ഞാല്‍ ഒരു വ്യക്തി നടത്തുന്ന ഒരു സ്വകാര്യ പരിപാടി മാത്രം. അത് നടന്നാല്‍ ഇന്ന തീയതികളിലാണെങ്കില്‍ ഞങ്ങളുണ്ടാകും, ഇന്ന തീയതി ഉണ്ടാകില്ല” എന്ന് ഞാനടക്കമുള്ള ബ്ലോഗെഴുതും മലയാളികള്.

‍അല്ല ചോദിക്കട്ടെ, ഇതിങ്ങനെ തന്നെയാണോ നടത്തേണ്ടത്?കൊച്ചീലും പരിസരത്തും ഓരോ കമ്പ്യൂട്ടറിന്റെ മുന്നീ കുത്തിയിരുന്ന് കമന്റിടുന്ന ബൂലോഗരേ, നാണം വേണം, നാണം.

ഇത് നടത്തണമെന്നു ആഗ്രഹമുള്ളവരോട് ഒരു സജഷനുണ്ട്:

എങ്ങനെ, എപ്പോള്‍, എവിടെ വച്ച് എന്ന് കൂടിച്ചേരണമെന്ന് കൊച്ചിയിലോ പരിസരങ്ങളിലോ ഉള്ളവര്‍ അവരവരുടെ അഭിപ്രായങ്ങള്‍ കമന്റായി ഇടൂ, എന്നിട്ട് ഭൂരിപക്ഷാഭിപ്രായം കിട്ടുന്ന ആശയം നടപ്പാക്കാന്‍ കൂട്ടായി ശ്രമിക്കൂ. അല്ലാതെ ആരേലും എല്ലാം ചെയ്തോളുമെന്ന് കരുതി കയ്യും കെട്ടി മോണിറ്ററില്‍ നോക്കിയിരുന്നാല്‍ പൊന്നു ബൂലോകരേ, കൊച്ചിയില്‍ മീറ്റ് നടക്കില്ല. പറഞ്ഞില്ലേ, ഇത് ഒരു വ്യക്തിയുടെ ബര്‍ത്ഡേ പാര്‍ട്ടിക്കുള്ള ക്ഷണമല്ല.

Thursday, February 01, 2007

ബൂലോക മീറ്റ്!


ഈ മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ കമന്റിട്ട് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡേറ്റ് ഉടനെ അറിയിക്കാം.