എറണാകുളം മെറീന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചിന്‍ ഫ്ലവര്‍ഷോയില്‍ നിന്ന്.
നേരമില്ലാഞ്ഞതുകൊണ്ട് പകുതിയേ കാണാന്‍ പറ്റിയുള്ളൂ. മൊത്തം നാപ്പത്തി മൂന്ന് പടമുണ്ട്. മോളിലത്തെ പടത്തേ കുത്തിയാല്‍ ബാക്കി കാണാം.
Saturday, February 17, 2007
Subscribe to:
Post Comments (Atom)
14 comments:
കൊച്ചിന്‍ പൂഷോ കണാന്‍ സാധിക്കാത്തവര്‍ക്കായി മൊബൈലില്‍ പതിഞ്ഞ ഏതാനും പടങ്ങള്‍ ദിവടെ ഇട്ടിട്ടുണ്ട്.
ഈശ്വരാ ഈ മൊബിലലിലു ഇത്രേം നന്നായി ചിത്രങ്ങള്‍ പതിയുമോ? അപ്പൊ പിന്നെ വേറെ ക്യാമറ എന്തിനു? നല്ല ചിത്രങ്ങള്‍. ഇതില്‍ പ്രൈസ് കിട്ടിയ അറെഞ്ചുമെന്റിന്റെ ഏതെങ്കിലും ചിത്രമുണ്ടൊ?
അല്ലയോ സുമുഖ സുന്ദരിപ്പൂ...ഷോ...
നന്നായി ചിത്രങ്ങള്‍
കലക്കി മോനേ, കലക്കി. നിനക്കിത്രയും സമയമെവിടുന്നാ, ഈ പൂഷോ എല്ലാം കാണാന്‍ പോകാന്‍....ആരായിരുന്നു ഒപ്പം? എന്തോ ചുറ്റികളി മണക്കുന്നുണ്ടല്ലോ :)
കണ്ടു. ഒക്കെ മനോഹരം, ചിലതൊക്കെ അതിമനോഹരം.
'കൊച്ചിന്‍ പൂഷോ' എന്നൊക്കെ കേട്ടപ്പൊ ഞാന്‍ വിചാരിച്ചു ഇക്കാസ് 'പ്യൂഷോ കാര്‍ ' വാങ്ങീന്ന്..........ഇത് കുറുമാന്‍ പറഞ്ഞ മാതിരി എന്തോ മണക്കുന്നുണ്ട്......കഫേം.... മറ്റു ബിസിനസ്സിനും ഷട്ടറിട്ട് ഇവന്‍ പൂഷോ കാണാന്‍ പോയി .....എന്ന് പറഞ്ഞപ്പോ തന്നെ..... ഒരു 'പ്യൂഷോ' മണം......'
ആന്നെടാ സാന്‍ഡോ, ഞാനും ആദ്യം തെറ്റിദ്ധരിച്ചു.
പ്യൂഷോ എടുത്തെന്നല്ല, അവനിത്ര ‘പൂസോ’ എന്ന്...ആ പടത്തിനൊക്കെ ഒരു വെറയല്
ചിത്രങ്ങളെല്ലാം മനോഹരം. കുറുമാന്റെ സംശയം എനിക്കുമുണ്ട്.
ഇക്കാസേ, ഇതേതാ മൊബൈല്‍? ആ ഫോണ്‍ മേടിച്ചാല്‍ മതിയല്ലോ, ഇഞ്ചി പറഞ്ഞതുപോലെ, വേറേ ക്യാമറ എന്തിന്?
ഫൊട്ടോകള്‍ നന്നായിരിക്കുന്നു.
‘പുസ്പ്പങ്ങള്‍‘ നന്നായിരിക്കുന്നു ഇക്കാസെ.
ഇക്കാസേ, എന്‍റെ മൊബൈല്‍ ഫോണ്‍ എപ്പോഴാ തിരിച്ചു തരിക :)
പടങ്ങള്‍ ഗൊള്ളാംട്ടോ!
പൂഷോ കണ്ടപ്പളാ ഒരു കാര്യം ഓര്‍ത്തത്. പണ്ട് കോളേജില്‍ പഠിച്ചോണ്ടിരുന്നപ്പൊ ഫ്ലവര്‍ ഷോയും ഡോഗ് ഷോയും എല്ലാമുണ്ടാകും. ആര്‍ക്കും സ്ഥാനമുള്ള അവിടെ
ലോ കോളേജില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ലാതായി ഒരു വര്‍ഷം (കയ്യിലിരുപ്പ് കൊണ്ടാണേ, ഇപ്പൊ എങ്ങിനെയാണാവോ). ഇതിന് പ്രതിഷേധമായി ഞങ്ങള്‍
കോണ്വെന്റ് റോഡ് മുതല്‍ മഹാരാജാസ് വരെ റോഡ് സൈഡില്‍ പലതരം പുഷ്പങ്ങളുമായി പുഷ്പമേള നടത്തി. അതില്‍ ചില പൂക്കളായിരുന്നു, ഗൌരീപുഷ്പം,
എം.ആര്‍.എഫ് പുഷ്പം, ജയലളിത പുഷ്പം മുതലായവ.
പൂഷോ കാണാനെത്തിയവര്‍ക്കെല്ലാം നന്ദി. ശാലിനീ, കേമറ sony ericsson K750i
അഡ്വ.സക്കീന...
ശരിയാണു.ലോ കോളേജ് ആട്ടുകല്ലും ടയറും ഒക്കെ വെച്ച് പൂഷോ നടത്തിയതോര്‍മയുണ്ട്.
ഇക്കാസ്...
അപ്പൊ sony ericson k750i കൊള്ളാമല്ലൊ.
Post a Comment