Wednesday, February 07, 2007

കൊച്ചിയിലെ 'ദാഹശമനകേന്ദ്രങ്ങള്‍'

'ബ്ലോഗിന്റെ സാമൂഹ്യ സേവന സാധ്യതകളെ' കുറിച്ച്‌ ഇഞ്ചിയുടെ പോസ്റ്റില്‍ നിന്നും കിട്ടിയ പ്രചോദനം ആണു ഈ പോസ്റ്റിനു ആധാരം.

കൊച്ചിയിലെ തണ്ണീര്‍ പന്തലുകളെ കുറിച്ച്‌ ഒരു പോസ്റ്റ്‌ ഞാന്‍ ഇവിടെ മേടുന്നു.
17-നു മീറ്റ്‌ നടക്കുന്ന സ്ഥലം എന്നുള്ള പ്രത്യേകത കൂടി ഉള്ള കൊച്ചിയില്‍,
മീറ്റിനായി വരുന്ന എന്റെ സഹോദരീസഹോദരന്മാര്‍,ഒരിറ്റു ദാഹജലത്തിനായി അലഞ്ഞുതിരിഞ്ഞ്‌ നടക്കരുത്‌ എന്ന ഒരു ദുരുദ്ദേശം കൂടി ഉണ്ട്‌ ഈ പോസ്റ്റിനു പിന്നില്‍.

കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയതിനു അടുത്തുള്ള ഒരു ഹോട്ടല്‍ ആയിരുന്നു......കഴിഞ്ഞ കൊച്ചി മീറ്റിന്റെ വേദി എന്ന് പറഞ്ഞു കേട്ടിരുന്നു.
ഇത്തവണയും അവിടെ തന്നെ ആയിരിക്കും മീറ്റ്‌ എന്ന വിശ്വാസത്തില്‍ സ്റ്റേഡിയം ഒരു കേന്ദ്രബിന്ദു ആക്കി കൊണ്ട്‌ ഞാന്‍ എന്റെ കൊച്ചിനഗര ദാഹജലകേന്ദ്ര പര്യടനം ആരംഭിക്കുന്നു.

ആലപ്പുഴ ഭാഗത്ത്‌ നിന്ന് വരുന്നവരുടെ ശ്രദ്ധക്ക്‌-
എന്‍.എച്‌.47 വഴി വന്ന് അരൂര്‍ പാലം കഴിഞ്ഞ്‌ വൈറ്റില സിഗ്നലില്‍ എത്തുമ്പോള്‍ വലതുവശത്തായി ഒരു ദാഹശമനകേന്ദ്രം ഉണ്ട്‌.
'അലങ്കാര്‍'.
വലിയ അലങ്കാരം ഒന്നും ഇല്ലാത്ത ഒരു ഇടത്തരം കേന്ദ്രം ആണു.
അതു പോരാ എങ്കില്‍ എന്‍.എച്ചിലൂടെ തന്നെ നാലുകിലോമീറ്റര്‍ മുന്നോട്ട്‌ പോയി പാലാരിവട്ടം സിഗ്നലില്‍ ചെല്ലുക.
വലതുവശത്തായി 'മെഫെയര്‍' ബാര്‍ കാണാം.
വണ്ടി ഇടതുവശ്ത്ത്‌ പാര്‍ക്ക്‌ ചെയ്ത്‌ റോഡ്‌ ക്രോസ്‌ ചെയ്ത്‌ പോവുക.
തിരിച്ചു വരുമ്പോള്‍ റോഡ്‌ ക്രോസ്‌ ചെയ്യരുത്‌.ഒരു ഓട്ടൊ പിടിച്ച്‌ വണ്ടിയുടെ അടുത്തേക്ക്‌ പോവുക.
[ക്രോസ്‌ ചെയ്താലും കുഴപ്പമില്ലാ..മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍ തൊട്ടടുത്താണു]
ഈ സാഹസങ്ങള്‍ക്കു ശേഷം സിഗ്നലില്‍ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ 2 കിലോമീറ്റര്‍ പോയാല്‍ മീറ്റ്‌ കേന്ദ്രം ആയി...ഇനി അര്‍മാദിക്കുക.
എന്‍.എച്ച്‌ ആയതു കൊണ്ട്‌ കാക്കിക്കാരുടെ ചെക്കിംഗ്‌ എവിടെയൊക്കെ ഉണ്ടാകും എന്ന് കൃത്യമായി പറയാന്‍ പറ്റില്ല.ഇനി അവര്‍ കൈകാണിച്ചാല്‍ വണ്ടി നിര്‍ത്തരുത്‌.
പാലാരിവട്ടം സിഗ്നലില്‍ നിന്ന് വലത്തേക്ക്‌ തിരിഞ്ഞ്‌ കാക്കനാട്‌ ഭാഗത്തേക്ക്‌ പറപ്പിക്കുക.
5 കിലോമീറ്റര്‍ പറന്നതിനു ശേഷം 'ബ്ലൂമൂണ്‍' എന്ന ഒരു കേന്ദ്രം കണ്ടാല്‍ വണ്ടി നിര്‍ത്തുക.
[ബാറല്ലാ..ഇക്കാസിന്റെ കേന്ദ്രം ആണു.ബാക്കി ഇക്കാസ്‌ നോക്കി കോളും.......അങ്ങനെ ഇക്കാസ്‌ പൂട്ടി]

അല്ലെങ്കി മറ്റൊരു വഴി സിഗ്നലില്‍ നിന്നും നേരെ തന്നെ പോവുക.അപ്പോള്‍ ഇടപ്പള്ളി സിഗ്നല്‍ കാണാം.
നിര്‍ത്തരുത്‌..നേരെ എന്‍.എച്‌ 17ഇല്‍ കയറുക.
3 കിലോമീറ്റര്‍ പോയി കഴിയുമ്പോള്‍ സാന്‍ഡോ.....എന്ന് നീട്ടി വിളിച്ചു കൊണ്ട്‌ മുന്‍പില്‍ കാണുന്ന പെരിയാറിന്റെ കൈവഴിയിലേക്ക്‌ ചാടുക.
[വിളി കേട്ട ഉടനേ ഞാന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ദര്‍,ഫയര്‍....എന്നിവയിലേക്ക്‌ വിളിക്കുന്നതാണു.മൂന്നാംദിവസം വരാപ്പുഴക്കടുത്തുള്ള ബ്ലായിക്കടവില്‍ നിന്നും ആഘോഷത്തോടെ എറ്റുവാങ്ങി കുടുംബത്ത്‌ എത്തിക്കുന്നതാണു]



കോട്ടയം ഭാഗത്ത്‌ നിന്ന് വരുന്നവരും ഇതേ ചാര്‍ട്ട്‌ ഫോളോ ചെയ്യുക.വൈറ്റില എത്തുന്നതിനു മുന്‍പേ വേണമെന്ന് നിര്‍ബന്ധം ഉള്ളവര്‍ ത്രിപ്പൂണിത്തറ റാണിയില്‍ നിന്നും ചെലുത്തുക.
['റാണി' ഒരു ബാറിന്റെ പേരാണു.ആരും ത്രിപ്പൂണിത്തറ കൊട്ടാരത്തില്‍ ഒന്നും കേറി ചെല്ലരുത്‌]

ത്രിശ്ശൂര്‍ ഭാഗത്ത്‌ നിന്ന് വരുന്നവര്‍-ആ ഭാഗത്ത്‌ നിന്ന് വരുന്നവരുടെ ഒരു ഹിസ്റ്ററി വച്ച്‌ നോക്കീട്ട്‌ അവരുടെ വണ്ടികള്‍ 'കള്ളും വണ്ടി' ആയി രൂപാന്തരം പ്രാപിച്ചതിനു ശേഷമേ കൊച്ചിയുടെ അതിര്‍ത്തി പോലും കാണുകയുള്ളൂ എന്ന് ഉറപ്പാണു.
എന്നാലും ചുമ്മാ ഒരു കുറിപ്പ്‌-
ആലുവ മാര്‍ത്താണ്ടാവര്‍മ്മ പാലം കഴിഞ്ഞ്‌ അരകിലോമീറ്റര്‍ മുന്നോട്ട്‌ വന്നാല്‍ ഇടത്‌ വശത്ത്‌ 'നവരത്ന' ബാര്‍ നെഞ്ചും വിരിച്ച്‌ നില്‍ക്കുന്നത്‌ കാണാം.ഏത്‌ ഒന്നാം തീയതി...ആരുടെ സമാധി....എന്ത്‌ പാതിരാത്രി എന്നാണു ആ നില്‍പിന്റെ അര്‍ത്ഥം.എപ്പോഴും സാധനം റെഡി.കുറച്ച്‌ ആര്‍ഭാടത്തോടെ വേണമെന്നുള്ളവര്‍ പെരിയാറിനോടു ചേര്‍ന്നുള്ള 'പെരിയാറില്‍' നിന്നും ആകാവുന്നതാണു.

അവിടെ നിന്ന് മുന്നോട്ടു പോകും തോറും ഓരോ 2 കിലോമീറ്റര്‍ ഇടവിട്ട്‌ ബാറുകളുടെ ഒരു പ്രളയം ആണു.കളമശ്ശേരി-കെ.ടി.എച്ച്‌,ചാന്ദ്നി,സീഗേറ്റ്‌...ഇടപ്പള്ളി-ചക്കീസ്‌,കാര്‍ത്തിക,ഹൈവേഗാര്‍ഡന്‍........പാലാരിവട്ടം-പോളക്കുളം.......ഇവിടെ എല്ലാം അറ്റെന്‍ഡന്‍സ്‌ കോടുത്ത്‌ 17നു വൈകീട്ട്‌ സ്റ്റേഡിയത്തില്‍ എത്തുക.
അപ്പോല്‍ മീറ്റ്‌ കഴിഞ്ഞിട്ടുണ്ടാകും.
[മീറ്റ്‌ നടന്ന ഹാളില്‍ കയറി വാളു വയ്ക്കുക...അവിടെ തന്നെ കിടന്നുറങ്ങുക...പിറ്റേ ദിവസം രാവിലേ പോയാല്‍ മതി.]

നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നവരും ഇതേ മാര്‍ഗ്ഗം സ്വീകരിക്കുക.
താവളത്തില്‍ നിന്ന് 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹൈവേയില്‍ എത്താം.
അവിടെ നിന്ന് 5 കിലോമീറ്റര്‍ ആലുവക്ക്‌.താവളം ടു ഹൈവേ യാത്രക്കിടക്ക്‌ ഒരു ഷാപ്പുണ്ട്‌.
അവിടുന്നാവട്ടെ നിങ്ങളുടെ തുടക്കം.
ഫാമിലി കൂടെയുണ്ടെങ്കില്‍ ഫാമിലിക്ക്‌ പാടശേഖരങ്ങളില്‍ കാറ്റ്‌ കൊണ്ട്‌ നടക്കുകയും ആവാം....നിങ്ങള്‍ക്ക്‌ മോന്തുകയും ചെയ്യാം.[കാറ്റുകൊണ്ട്‌ നടക്കുമ്പോള്‍ വിമാനം നെഞ്ചത്തുകൂടി കയറാതെ നോക്കണം.കാരണം പാടം നികത്തിയാണു റണ്‍ വേ ഉണ്ടാകിയിരിക്കുന്നത്‌]

ഇനി കൊച്ചിനഗരത്തിലേക്ക്‌ തീവണ്ടിയില്‍ വരുന്നവരുടെ ശ്രദ്ധക്ക്‌-ഇടപ്പള്ളി ആണു സ്റ്റേഡിയത്തിനു ആടുത്തുള്ള സ്റ്റേഷന്‍.ട്രെയിനില്‍ നിന്ന് ചാടാന്‍ അറിയാവുന്നവര്‍ മാത്രം ഇവിടെ ഇറങ്ങുക.[തൊട്ടടുത്ത്‌ അമൃതാ ഹോസ്പിറ്റല്‍..ആംബുലന്‍സ്‌ സൗകര്യം ഉണ്ട്‌]കാരണം മിക്ക തീവണ്ടിക്കും ഇവിടെ സ്റ്റോപ്‌ ഇല്ല.

നോര്‍ത്ത്‌ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ നോര്‍ത്ത്‌ പാലത്തിന്റെ അടിയില്‍ അധികം തത്തിക്കളിക്കാതെ നേരെ കലൂര്‍ക്ക്‌ പോവുക.
'മീനൂസ്‌' ബാര്‍ നിങ്ങളെ കാത്തിരിക്കുന്നു.
പൂശുക...പോവുക.
അരകിലോമീറ്റര്‍ ടു സ്റ്റേഡിയം.

സൗത്തില്‍ ഇറങ്ങുന്നവര്‍ നേരേ എം.ജി.റോഡില്‍ പ്രവേശിക്കുക.
ജോസ്‌ ജങ്ങ്ഷനില്‍ തന്നെയുള്ള 'യുവറാണി'യില്‍ നിന്നും പര്യടനം ആരംഭിക്കുക.
തൊട്ടടുത്ത്‌ എസ്‌.ആര്‍.വി.സ്കൂളിനോട്‌ ചേര്‍ന്നുള്ള 'ക്വാളിറ്റി'ബാറിലും ഉപ്പ്‌ നോക്കുക.
നേരെ കച്ചേരിപ്പടിക്ക്‌.
'വോള്‍ഗയില്‍' ഇടിച്ച്‌ കേറുക.
ഇനി മേനക വഴി കറങ്ങി വരണം എന്നുള്ളവര്‍ കായല്‍ ഭംഗി ഒക്കെ ആസ്വദിച്ച്‌ 'അരവിന്ദന്‍' ഓടിരക്ഷപെട്ട സീഷെല്‍സ്‌ ,മാര്‍ക്കറ്റിനകത്തുള്ള എം.എച്ച്‌ ഇവയൊക്കെ കണ്ട്‌ നേരേ കച്ചേരിപ്പടി വഴി സ്റ്റേഡിയത്തിലേക്ക്‌.

കച്ചേരിപ്പടിയില്‍ തന്നെ ആണു കഴിഞ്ഞ മീറ്റിനു കുറുമാന്‍ വന്നപ്പോള്‍ കയറിയ 'ഇന്റര്‍നാഷണല്‍'.'കുറുമാന്‍ കയറിയ ബാര്‍' എന്ന പേരില്‍ അത്‌ ഇപ്പോള്‍ ലോക പ്രശസ്തമാണു.['വാറുണ്ണി കയറിയ വീട്‌' എന്ന് പറയുന്ന പോലെ ആല്ല ..കേട്ടോ]

അങ്ങനെ ആവറേജ്‌ നിലക്കുള്ള ..ഒരു മീറ്റ്‌ കലക്കാന്‍ പറ്റിയ സ്ഥലമൊക്കെ ഈ മാപ്പിലുണ്ട്‌.ഇനി മീറ്റ്‌ അടിച്ച്‌ പൊളിച്ചാട്ടെ.[ഞാന്‍ ഏതായാലും മീറ്റിനു ഇല്ലാ..ഇങ്ങനെ എങ്കിലും സഹകരിക്കാത്തവന്‍ മനുഷ്യനാണോ....ഛായ്‌]

38 comments:

sandoz said...

'ബ്ലോഗിന്റെ സാമൂഹ്യ സേവന സാധ്യതകളെ' കുറിച്ച്‌ ഇഞ്ചിയുടെ പോസ്റ്റില്‍ നിന്നും കിട്ടിയ പ്രചോദനം ആണു ഈ പോസ്റ്റിനു ആധാരം.

കൊച്ചിയിലെ തണ്ണീര്‍ പന്തലുകളെ കുറിച്ച്‌ ഒരു പോസ്റ്റ്‌ ഞാന്‍ ഇവിടെ മേടുന്നു.
17-നു മീറ്റ്‌ നടക്കുന്ന സ്ഥലം എന്നുള്ള പ്രത്യേകത കൂടി ഉള്ള കൊച്ചിയില്‍,
മീറ്റിനായി വരുന്ന എന്റെ സഹോദരീസഹോദരന്മാര്‍,ഒരിറ്റു ദാഹജലത്തിനായി അലഞ്ഞുതിരിഞ്ഞ്‌ നടക്കരുത്‌ എന്ന ഒരു ദുരുദ്ദേശം കൂടി ഉണ്ട്‌ ഈ പോസ്റ്റിനു പിന്നില്‍.

ഇതില്‍ കൂടുതല്‍ എന്തെങ്കിലും വിവരം ലഭിക്കണം എന്നുള്ളവര്‍ ര്‍ ഇക്കാസുമായി ബന്ധപ്പെടുക.

Anonymous said...

ഹഹഹ സാന്‍ഡോസേ...
അത് കലക്കി.

Mubarak Merchant said...

ആഹഹഹ. ഇത് മുഴുവന്‍ വായിച്ചപ്പൊ ലിമാക്രോണ്‍ 60:60:0:30 അടിച്ചതിന്റെ ഒരു എഫക്ട്!!
അതിരിക്കട്ടെ, മീറ്റ് 17നു തന്നെ നടത്താന്‍ തീരുമാനിച്ചോ? ആരാ അതിന്റെ കൈക്കാരമ്മാര്‍? അല്ല, തുറന്ന ചര്‍ച്ചകളൊന്നും കണ്ടില്ല, അതോണ്ട് ചോദിച്ചതാ.

chithrakaran:ചിത്രകാരന്‍ said...

സാന്‍ഡൊസിന്റെ സത്യസന്ധതയും, ആത്മാര്‍ത്ഥതയും, തുറസുള്ള മനസ്സും മീറ്റിനെ കുളിപ്പിച്ച്‌ കിടത്തില്ലെന്ന് ഉറപ്പിക്കാം.... സന്‍ഡോസെ, താങ്കള്‍ ബ്ലൊഗിലെ കടുകു വറുക്കലാണ്‌ ; ബ്ലൊഗിന്റെ സുഗന്ധമാണ്‌..... ഭാവുകങ്ങള്‍ !!!

Peelikkutty!!!!! said...

മഹാനുഭാവ,അങ്ങൊരു വിഞ്ജാന കോശിയാണ്!

sreeni sreedharan said...

സത്യം പറ സാന്‍റോസേ? കള്ളും മണ്ടീന്‍റ ഡ്രൈവറാണോ?

സമ്മതിച്ചു തന്നിരിക്കുന്നു. :)

സുല്‍ |Sul said...

ഇതാണ് സര്‍വ്വേ സര്‍വ്വേന്ന് പറയണെ. സര്‍വ്വ സര്‍വ്വേക്കല്ലും പറിച്ചെറിയാനുള്ളത് കിട്ടും ഇതു വായിച്ചുകഴിഞ്ഞാല്‍.

ഒരു സ്ഥിരോത്സാഹിക്കേ ഇതെല്ലാം സാധിക്കു എന്നു ഞാന്‍ പറയേണ്ടല്ലൊ

-സുല്‍

asdfasdf asfdasdf said...

സാന്ഡോസേ, ബിവറേജുകാര് നോട്ടമിട്ടിട്ടുണ്ട്. അടുത്ത സ്വാതന്ത്ര്യദിനത്തില്‍ വല്ല പത്മശ്രീയോ പത്മഭൂഷണോ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്. വച്ചു നീട്ടിയാല്‍ അഴീക്കോടിനെപ്പോലെ ഊതിക്കളയ്രരുതേ..

സു | Su said...

സാന്‍ഡോസേ, എല്ലായിടത്തും കയറി ഇറങ്ങിക്കഴിഞ്ഞാല്‍, ബില്ല് കൊടുക്കാന്‍ വിളിക്കേണ്ട നമ്പര്‍ ഏതാണെന്നുകൂടെ കൂട്ടിച്ചേര്‍ത്താല്‍ ഉപകാരമായിരുന്നു. ;)

Promod P P said...
This comment has been removed by the author.
Promod P P said...

എം.ജി റോഡിന്റെ രണ്ടറ്റങ്ങളിലും ഉള്ള ഒബ്രോയികള്‍,നോര്‍ത്തിലെ എലൈറ്റ്,പാലരിവട്ടത്തെ പോളക്കുളം,ആലപ്പാട്
,പിന്നെ മേഴ്സി എസ്റ്റേറ്റ്, ഇതൊക്കെ കൂടാതെ ഗ്രാന്റിനുള്ളിലെ ആ ഭേദപ്പെട്ട ബാര്‍ എന്നിവ ഒക്കെ ഉള്‍ക്കൊള്ളിയ്ക്കാതെ കൊച്ചിയിലെ ദാഹശമന കേന്ദ്രങ്ങളുടെ ലിസ്റ്റ് പൂര്‍ണ്ണമാകുമോ??

Anonymous said...

അപ്പ ടാവേണ്‍ മറന്നാ മച്ചു?

വിവി

Siju | സിജു said...

:D

അരവിന്ദ് :: aravind said...

കലക്കീരാ സാന്റോസേ!!!!
യമണ്ടന്‍ പോസ്റ്റ്!!! ചിരിച്ചെന്റെ അടപ്പെളകി (അതുപിന്നെ നേരെത്തേ ലൂസാരുന്നു.)

ഹോ..നാടിന് പുരോഗതിയില്ലെന്നാരാ പറഞ്ഞേ! എന്നാ തരാതരം ബാറുകളാ...ശ്ശോ ! കുളിര് കോരുന്നു.

അല്ലാ കൊച്ചിയില്‍ പബ്ബ് ഒന്നുമായില്ലേ? (സോറി ഞാന്‍ ഹൈക്ലാസ് പബ്ബുകളിലേ പോകുകയുള്ളൂ..ന്നൊന്നുമല്ലാ ട്ടാ. ആയോന്ന് ചോദിച്ചതാ..പോകാനല്ല)

ബൈ ദ ബൈ, ഞാന്‍ ഓടിയത് സീഷെല്ലില്‍ നിന്നാരുന്നോ? ആ സപ്ലയര്‍ ചേട്ടനോട് എന്റെ ഒരന്വേഷണം....

Unknown said...

സാന്റോസേ അളിയാ...പധീം! കാല്‍ക്കല്‍ വീണതാണ്. അങ്ങ് വലിയവനാണ്. ഗോവര്‍ധനഗിരിധാരിയാണ്, ഗോസായിയാണ്, ഗോപാലങ്കുട്ടി വൈദ്യരാണ്,സര്‍വേയരാണ്,സര്‍വാധികാര്യക്കാരനാണ്,സാമ്പ്രാണിപ്പുകയാണ്,സ്രാവാണ്, നരിച്ചീറാണ്. പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും മതി വരുന്നില്ല ഈ പോസ്റ്റിന്.

കലക്കി. :-)

Inji Pennu said...

ഹഹഹ...ഇത് എനിക്കിഷ്ടപ്പെട്ടു! എന്തൊരു സ്പിരിറ്റ്! ഇനി കൊച്ചീന്റെ ഒരു തട്ടുകട വിവരണം ആയിക്കോട്ടെ. :)

Unknown said...

സാന്‍ഡോസേ,
മേല്‍പ്പറഞ്ഞ പുണ്യസ്ഥലങ്ങളൊക്കെ വിക്കിമാപ്പിയയിലോ, ഗൂഗ്‌ള്‍ എര്‍ത്തിലോമറ്റോ അടയാളപ്പെടുത്തിക്കിട്ടിയിരുന്നെങ്കില്‍ ലാപ്‌ടോപ്പുമായി വന്നാല്‍ ആരോടും ചോദിക്കാതെ തന്നെ കണ്ടെത്താന്‍ എളുപ്പമാകുമായിരുന്നു.:)

ഞാന്‍ പോകുന്നില്ലെങ്കിലും എത്തിച്ചേരുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമാകട്ടെ താങ്കള്‍ നല്‍കിയ വിവരശേഖരം.

ഇടിവാള്‍ said...

ദില്‍ബന്‍ കാലേ വീണ ശബ്ദാ ആ കേട്ടേ പ്ധീം ന്നു? ന്നാ ഇപ്പോ സാന്റോസ് തെറിച്ച് സീലിങ്ങിന്മേല്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരിക്കൂലോ ?

ഹോ ന്നാലും ന്റെ സാന്റോസേ, ചിരിച്ച് ചിരിച്ച് ഞാന്‍ വാളു വക്കാറായി ! കലക്കന്‍ ഉഗ്രന്‍ !

എനിക്ക്, ആ ഇക്കാസിനെ പൂട്ടിയതും, “സാന്റോസേ” ന്നും വിളിച്ച് പെരിയാറില്‍ ചാടുന്നതും വായിച്ച് ശ്വാസം മുട്ടി..

തൃപ്പുണിത്തുറ കൊട്ടാരത്തില്‍ റാണീയെ അന്വേഷിച്ച് ചെല്ലല്ലേ ന്നു കേട്ടപ്പോ പൂര്‍ത്തിയായി! ഹോ അപാരന്‍ ! കിടിലന്‍ മച്ചൂ...

തൃശ്ശൂക്കാരെ വെക്തിഹത്യ ചെയ്തതില്‍ പ്രതിഷേധൈക്കുന്നു! ഞങ്ങളൊക്കെ ഡീസന്റാ മോനേ.. തൃശ്ശൂര്‍ എത്ര ബാറുണ്ടെന്നു പോലും കൃത്യായിട്ട് അറീല്ല്യ മ്മക്ക്!

കൊച്ചീന്നു പെണ്ണുകെട്ട്യോനു ഈ ഗ്ഗ്ലബ്ബിലു മെമ്പര്‍ഷിപ്പ് കൊടുക്ക്വോ ? ;)

RR said...

സത്യം ഇഞ്ചി..ഇവിടെല്ലാം കൂടി എന്തും വേണ്ടി സ്പിരിറ്റ്‌ കാണും :)

സാന്റോസേ ഗുഡ്‌ വര്‍ക്ക്‌! കീപ്‌ ഇറ്റ്‌ അപ്‌!! :)

Unknown said...

സാന്‍ഡോസേ,
തഥാഗതന്‍ പറഞ്ഞ മേര്‍സി എസ്റ്റേറ്റ്, നോര്‍ത്തിലുള്ള എലൈറ്റ് പിന്നെ പാലാരിവട്ടത്ത് ഒരു റൂഫ് ടോപ്പ് ബാറുണ്ടല്ലോ,(ആലപ്പാട്ട് അല്ലേ?) ഇവയൊന്നും പരാമര്‍ശിക്കാത്തതില്‍ വ്യസനം രേഖപ്പെടുത്തുന്നു.

Mubarak Merchant said...

മറ്റൊരറിയിപ്പ്:
കൊച്ചി താജ് റെസിഡന്‍സിയിലെ ബബ്‌ള്‍ കഫേ റെസ്റ്റോറന്റിലും ഹാര്‍ബര്‍ വ്യൂ ബാറിലും ഉത്സവ് റെസ്റ്റോറന്റിലും 12 നൂണ്‍ തൊട്ട് വൈകുന്നേരം 7 വരെ ഹാപ്പി അവര്‍ ഓഫറുണ്ട്. അതായത് ഒരു കുപ്പി ബീര്‍ 200 ക കൊടുത്ത് വാങ്ങുമ്പോള്‍ ഒരു കുപ്പി ഫ്രീ കിട്ടുന്നതാണ്. (തമാശ പറഞ്ഞതല്ല)

Unknown said...

മറ്റൊരറിയിപ്പ്:
ഇനി സര്‍ക്കാര്‍ സഹായം ബിവറേജസ്സില്‍ നിന്ന് വാങ്ങി നില്‍‌പ്പന്‍‌ അടിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് സമ്മേളനവേദിയുടെ അടുത്ത് ദേശാഭിമാനി പോണോത്ത് റോഡില്‍ ഒരു ബീവറേജസ്സ് കട ഉണ്ട്! (ഉണ്ടായിരുന്നു) തണുപ്പിച്ച പൊന്മാന്‍ അവിടെ കിട്ടും, മേടിച്ച് ഷോഡാ കുടിക്കുന്ന പോലെ കുടിച്ചേച്ച് ആ കുപ്പി സൈഡിലേക്ക് കളഞ്ഞ് ചിറി തുടച്ച് മീറ്റ് വേദിയിലേക്ക്!

ഉത്സവം : Ulsavam said...

സന്തോഷേ (സാന്റോസിന്‍ മലയാളം യുണിക്കോടില്‍ അങ്ങനാ)ഇതെന്താ ബാറോപ്പീടികയോ??.
എന്നാലും കോട്ടയം ഭാഗത്ത് നിന്ന് വരുന്ന കള്ള് കുടിയന്മാറ്ക്ക് ത്രിപ്പുണിത്തുറയില്‍ ഒരു ബാറ് മാത്രം നീക്കി വച്ചത് മോശമായിപ്പോയി.

ത്രിപ്പുണിത്തുറയില്‍ ആണൊ ബാറിന്‍ പഞ്ഞം,ഇന്നാ പിടിച്ചോ..
ടിടിഎച്ച് : തിരക്കുള്ള കുടിയന്മാറ്ക്ക് നില്‍പ്പനടിയ്ക്കനുള്ള് സൌകര്യം ഇവിടെ ലഭ്യമാണ്‍.

കോട്ടവാതില്‍ : ഇവിടെ കയറി അടിച്ച് കഴിഞ്ഞാല്‍ ഉടന്‍ രാജാവായി എന്നൊരു തോന്നലുണ്ടാകുകയും സന്തോഷ് പറഞ്ഞ റാണി ബാറിലേക്ക് പോകാന്‍ ടെമ്പ്റ്റേഷ്ന്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

പ്രശാന്ത് ബാറ് : റാണിയിലും,ടിടിഎച്ചിലും, കോട്ടവാതിലിലും കയറി അശാന്തരാകുന്ന കുടിയന്മാരെ ശാന്തരാക്കുവാന്‍ പ്രാശാന്ത് ബാറ്.

ശാന്തരായ കുടിയന്മാര്‍ പ്രശാന്തില്‍ നിന്നിറങ്ങി വണ്ടി നേരേ വിട്ടാല്‍ വൈറ്റില...:-)

RR said...

ഇക്കാസേ, ഒരു കുപ്പിക്കാണോ പിച്ചറിനാണൊ 200 രൂപ?

Mubarak Merchant said...

ആറാറ്,
ഒരു കുപ്പി, അതായത് 650 മില്ലീടെ ബോട്ടിലിന്.

തമനു said...

സാന്‍ഡോസേ ... ഗള്‍ഫില്‍ നിന്നും വരുന്നവര്‍ കള്ള്‌ കിട്ടാത്ത ഏതെങ്കിലും ബജറ്റ്‌ എയര്‍ ലൈന്‍സിനായിരിക്കും വരുന്നതെന്നതിനാലും, ജാഡയുടെ അത്രയും കാശ്‌ കൈവശമില്ലെന്നുറപ്പുള്ളതിനാലും, ഒറ്റ ലാര്‍ജില്‍ ഫിറ്റാക്കുന്ന ബാറുകളുടെ ഒരു ലിസ്റ്റ് കിട്ടിയാല്‍ വളരെ ഉപകാരമായിരിക്കും.

ഇവിടെ നിന്ന്‌ ഡ്യൂട്ടി ഫ്രീ വേണ്ടവര്‍ നേരത്തെ അറിയിക്കണം. അതിനനുസരിച്ച്‌ കുപ്പി കഴുകി “മണ്ണുമാന്തി“ കേറ്റണ്ടതാ..

:: niKk | നിക്ക് :: said...

Sandoz, what's going on ? What's gonna happen?

sreeni sreedharan said...

സപ്തവര്‍ണ്ണങ്ങളുടെ കമന്‍റിന്‍റെ വാല്‍:

നില്‍‍പ്പനടിക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ഓപ്പണര്‍ കോണ്ടുപോവേണ്ട ആവശ്യമില്ല, ലവിടെ തങ്കപ്പന്‍ ചേട്ടനുണ്ട് ഓപ്പണറുമായി. പുള്ളി പൊട്ടിച്ച് തരും, ലാസ്റ്റ് കുപ്പി കൊടുത്താല്‍ മതി!

sandoz said...

ഹയ്യടാ...നിക്കേ....ഇയാള്‍ ഇവിടെ വന്ന് മറുഭാഷേല്‍ കമന്റിയാല്‍ ഞാന്‍ എങ്ങനേ പെട്ടെന്ന് അറിയാ.....പെട്ടെന്ന് അറിഞ്ഞാലല്ലേ പെട്ടെന്ന് കാര്യം പറഞ്ഞു തരാന്‍ പറ്റൂ. അപ്പോ മാഷ്‌ ഒന്നും അറിഞ്ഞില്ലേ...കൊച്ചിയില്‍ മീറ്റ്‌ നടക്കാന്‍ പോകുന്നു.ഇതിനു തൊട്ടു താഴെയുള്ള പോസ്റ്റില്‍ വിശദവിവരങ്ങള്‍ ഉണ്ട്‌.

പച്ചൂ...ദേ...നിക്ക്‌ ചോദിച്ചത്‌ കേട്ടാ ...ഇവിടെ എന്തൂട്ടാ സംഭവം എന്ന്.....ശിവരാത്രി ആണെന്ന് മറുപടി പറയട്ടെ......

വേണു venu said...

സത്യം പറഞ്ഞാല്‍ നമ്പൂതിരിയുടെ അവസ്ഥയായി. വിമാനത്തില്‍ വന്നാല്‍ കേമം, തീവണ്ടിയിലാകാമെന്നു വച്ചാല്‍ അതും കേമം, കാറില്‍ വരാമെന്നു വച്ചാല്‍ ബഹു കേമം. സാണ്ടോസ്സു തന്നൊന്നു പറഞ്ഞേ...ഏതു വഴിയാ...ക്ഷ..രസിക്കാ..‍
നല്ല രസികന്‍ വിവരണം.

krish | കൃഷ് said...

സാന്‍ഡോസേ... ഈ ബാറുകളിലെല്ലാം പോയി ഗവേഷണം നടത്തിയപോലുണ്ടല്ലോ.. കലക്കി.. സാന്‍ഡോസിനെ ഏതു ബാറില്‍ കാണും..? ഏയ്‌.. ചുമ്മാതാ..

(ശ്ശ്‌..ആരും കേള്‍ക്കണ്ട... ബാര്‍ അസ്സോസിയേഷന്‍കാര്‌ എത്ര തന്നഡേ.. നല്ല പബ്ലിസിറ്റിയല്ലേ ബൂലോഗത്തില്‍ കൊടുത്തിരിക്കുന്നത്‌)

കൃഷ്‌ | krish

ഉണ്ണിക്കുട്ടന്‍ said...

ഇഞ്ചി പറഞതു ഒന്നു പരിഗണിക്കണേ സാന്റോസേ.. ഇപ്പറഞ്ഞ തീറ്ഥാടന കേന്ദ്റങ്ങളുടെ അടുത്തുള്ള തട്ടുകടകള്‍ കൂടെ ഒന്നു പറഞു തന്നാല്‍ ഇറങ്ങുമ്പോള്‍ 2 ഓമ്ലെറ്റും കൂടെ..... അതല്ലേ ഇന്ചീ ഉദ്ദേശിച്ചേ...

കുഞ്ഞൂട്ടന്‍ said...

അളിയാ... കലക്കി..
പക്ഷെ... മൂവാറ്റുപുഴയില്‍ നിന്നു വരുന്നവര്‍ക്കായി ഒന്നും പറഞ്ഞില്ല.. കുഴപ്പമില്ല... ഞങ്ങള്‍ ത്രിപ്പൂണിത്തുറ വഴിയാണലോ വരുന്നത്‌...

കുറുമാന്‍ said...

ഹ ഹ ഹ കലക്കീ സാന്ഡോസേ, എന്നാലും, മോനേ, അപ്പന്റെ തലയില്‍ തന്നെ ക്ഷൌരം പഠിക്കണം കേട്ടാ

Typist | എഴുത്തുകാരി said...

ഇത്ര ക്യത്യമായിട്ടെങ്ങിനെ ഒപ്പിച്ചു, ഈ statistics?

എഴുത്തുകാരി.

Anonymous said...

അതേ ചേട്ടന്മാരേ....
വൈറ്റിലയില്‍ അലങ്കാര്‍ മാത്രമല്ല കേട്ടൊ.ഇത്തിരി കൂടി എരൂര്‍ ഭാഗതേക്കു പോയാല്‍ മെര്‍മൈഡ്‌ ഉണ്ടല്ലോ കായലിലേക്കു നോക്കി വള്ളത്തിലിരുന്നടിച്ചു വെള്ളത്തില്‍ വീഴാം.

sandoz said...

കുടിയന്മാരേ...സോറി...കൂട്ടുകാരേ/കൂട്ടുകാരികളേ,

അപ്പൊ.. ഇനി കൊച്ചിക്ക്‌ വരുമ്പോ...ആര്‍ക്കും വഴിതെറ്റില്ലല്ലോ അല്ലേ[ബാറിലേക്ക്‌].
എന്നെ ഈ പട്ടിക 'അടിക്കാന്‍' സഹായിച്ച ഇക്കാസിനു എന്റെ പേരിലും കൊച്ചിക്കാരുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു.
ഞാന്‍ മീറ്റിനു ഉണ്ടാവുന്നതല്ലെങ്കിലും മീറ്റിനു വരുന്ന എല്ലാ ജനങ്ങള്‍ക്കും സഹായം ചെയ്യുന്നതിനായി ഞാന്‍ കൊച്ചിയില്‍ അന്നേ ദിവസം ഉണ്ടായിരിക്കുന്നതണു.
എന്റെ വിലാസം;

സാന്‍ഡോസ്‌ ഗോണ്‍സാല്‍ വസ്‌.പി.കെ
റൂം ന;66
ഹെര്‍ക്കുലീസ്‌ വില്ല
ബാന്ദ്ര.പി.ഒ
മാമ്പലം വെസ്റ്റ്‌
കൊച്ചി-99

തല്‍കാലത്തേക്ക്‌ ഈ ബാര്‍..സോറി...ബ്ലോഗ്‌ അടക്കുകയാണു...എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ക്ക്‌ ഒരിക്കല്‍ കൂടി നന്ദി.

മനോജ് കുമാർ വട്ടക്കാട്ട് said...

അടയ്കല്ലേ, ബാറടയ്ക്കല്ലേ!
ഒരു നൈന്റീം കൂടി വിട്ടാല്‍ ഞാന്‍ മതിയാക്കും. എന്നിട്ട്‌ ബില്ലും തന്ന് പൂട്ട്‌.

(വിവരണമ്ന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങിനിരിക്കണം. തകര്‍ത്തു!)