കൊച്ചീ മീറ്റ് അഥവാ കൊച്ചിയില്‍ വച്ചുനടക്കുന്ന കേരളാമീറ്റ് ഈ പതിനേഴിനു അല്ലെങ്കില്‍ പതിനെട്ടിനു നടത്താനാണ് പുതിയ പ്ലാന്‍. കൊച്ചിമീറ്റ് പച്ചാളത്തിന്റെ കുടുബപാര്ട്ടിയാണെന്നുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇതാ ഞാന്‍ തന്നെ പോസ്റ്റ് വയ്ക്കുന്നു. പങ്കെടുക്കുന്നവര്‍ ഇവിടെ അറ്റന്റന്‍സ് വച്ചാല്‍ ഉപകാരം ആയിരുന്നു. ഇത് ഏതു ലെവലില്‍ ഓര്‍ഗനൈസ് ചെയ്യണം എന്നു തീരുമാനിക്കാന്‍ വേണ്ടിയാണ്.
17ഓ 18ഓ മീറ്റ് എന്നത് പെട്ടെന്ന് തീരുമാനിക്കണം, ഈ ദിവസങ്ങളില്‍ ‘സാധ്യത’ പറഞ്ഞവരുടെ ലിസ്റ്റ് ഇതുവരെ. (ലിസ്റ്റില്‍ ഉള്ളവരെ, എന്താ ഉറപ്പല്ലേ?) . മീറ്റിന് വരാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തീയതി (17/18) ഉറപ്പിക്കണം.
1. പച്ചാളം
2. കലേഷ്
3. തുളസി
4. ഇക്കാസ്
5. വില്ലൂസ്
6. മുല്ലൂസ്
7. ശ്രീജിത്ത് (ഇവനില്ലാതെ എന്തു കൊച്ചീമീറ്റ്!)
8. ഡാലി
9. ദേവന്
10. കുമാര്‍
11. ചന്തു
12. വിശ്വപ്രഭ
13.നിക്ക്
ഇനി ഇവിടെ കൈ ഉയര്‍ത്തുന്നവരുടെ ലിസ്റ്റ് ഓരോ ദിവസവും അപ്ഡെറ്റ് ചെയ്യാന്‍ ശ്രമിക്കാം. ഒന്നു ഓര്‍ക്കുമല്ലോ, ദിവസം വളരെ കുറവാണ്. ബുധനാഴ്ചയ്ക്കു മുന്‍പു ഉറപ്പുകള്‍ ഇവിടെ എത്തണം. ആളിന്റെ എണ്ണം വയറിന്റെ കപ്പാസിറ്റി എന്നിവ അനുസരിച്ചാവും വേദിയും അടുക്കളയും തീരുമാനിക്കുക. ബോള്‍ഗാട്ടിയിലെ പുല്ലില്‍ ആയാലും ഒന്നു ഒത്തുകൂടണം എന്നുണ്ട്.
11 comments:
കൊച്ചിമീറ്റ് - അറ്റന്റന്‍സ് ബുക്ക്.
കൊച്ചീ മീറ്റ് അഥവാ കൊച്ചിയില്‍ വച്ചുനടക്കുന്ന കേരളാമീറ്റ് ഈ പതിനേഴിനു തന്നെ നടത്താനാണ് പുതിയ പ്ലാന്‍. കൊച്ചിമീറ്റ് പച്ചാളത്തിന്റെ കുടുബപാര്ട്ടിയാണെന്നുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇതാ ഞാന്‍ തന്നെ പോസ്റ്റ് വയ്ക്കുന്നു. പങ്കെടുക്കുന്നവര്‍ ഇവിടെ അറ്റന്റന്‍സ് വച്ചാല്‍ ഉപകാരം ആയിരുന്നു. ഇത് ഏതു ലെവലില്‍ ഓര്‍ഗനൈസ് ചെയ്യണം എന്നു തീരുമാനിക്കാന്‍ വേണ്ടിയാണ്.
കലേഷ്, ദേവേട്ടന്, ഡാലി തുടങ്ങിയ ഇന്റര്‍നാഷണല്‍ പുuലികള്‍ രംഗത്തുണ്ടല്ലേ?
മീറ്റിനു ആശംസകള്‍
മീറ്റിന് സകല വിധ ആശംസാ മംഗളങ്ങളും. കുമാറേട്ടാ അവസാന വരിയില്‍ ബോള്‍ഗാട്ടിയില്‍ വെച്ച് ഏത് പുല്ലിനെയായാലും മീറ്റിയാല് മതി എന്ന് പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണല്ലേ. ഞാന്‍ വരില്ല. :-)
ഓടോ: ഓര്‍ഗനൈസിങ് കമ്മ്റ്റിയുടെ ശ്രദ്ധയ്ക്ക. ആദ്യമേ മെനു പ്രഖ്യാപിച്ചാല്‍ മീറ്റ് ആളുകളുടെ എണ്ണത്തില്‍ വന്‍ വിജയമായിരിക്കും. യു.ഏ.ഈ മീറ്റില്‍ ഇത് സ്ഥിരം പരീക്ഷിച്ച് വിജയിച്ചതാണെന്ന് കലേഷേട്ടനോട് ചോദിച്ചാല്‍ അറിയാം. ഹൂ നോസ്.. നല്ല മെനുവാണെങ്കില്‍ ചിലപ്പോള്‍ ഞാനും വരും. :-)
പോസ്റ്റ് തിരുത്തിയിട്ടുണ്ട്!
ഞാന്‍ വരും, ദാണ്ടേ രണ്ട് കൈയ്യും പൊക്കി!
എന്റെ ജോലി സ്ഥിരമായതിന്റെ ചെലവ് മീറ്റിന് വരുന്നവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ് :)
18 ഞായറാഴ്ചയാണ് മീറ്റെങ്കില്‍ എന്റെ സാന്നിധ്യം ഉറപ്പിച്ചോളൂ.
കുമാറിന്റെ പേര് രണ്ടിടത്തുണ്ടല്ലോ! എണ്ണം പൊലിപ്പിച്ചുകാണിക്കാനുള്ള അടവാണല്ലേ? :)
മീറ്റിന്നു എല്ലാവിധ ആശംസകളും. ശ്ശെ, ഈ മീറ്റ് മിസ്സായി - അല്ലെങ്കിലും ഇപ്പോള്‍ മീറ്റിനേക്കാളും എനിക്ക് താത്പര്യം വെജിറ്റേറിയനാ :)
18നെങ്കില്‍ ഞാന്‍ ഹാജര്‍ വയ്ക്കുന്നു കുമാരേട്ടാ. ബോള്‍ഗാട്ടിയില്‍ മുന്‍പത്തെപ്പോലെ പറ്റില്ല, അതിപ്പോള്‍ ഒരു ഹോട്ടലാണു. ഒരു കാപ്പിക്ക് പത്തിരുപത്തഞ്ചെങ്കിലും കൊടുക്കണം. എന്തൊക്കെയാണു പ്രോഗ്രാമുകളെന്നു കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നൂട്ടോ...
മാര്‍ച്ച് നാലാം തീയതിക്ക് ശേഷമായിരുന്നെങ്കില്‍ ഞാന്‍ പങ്കെടുക്കുമായിരുന്നു.എന്തായാലും നടക്കട്ടെ.മീറ്റില്‍ പങ്കെടുക്കാന്‍ യോഗമില്ലെന്ന് കരുതാം.
ഉറപ്പായും വരുമെന്നുള്ളവരുടെ ലിസ്റ്റില്‍ ആയോ എന്റെ പേര്, അതെങ്ങിനെ സംഭവിച്ചു. ഒരു ഹൈദരാബാദ് മീറ്റ് കഴിഞ്ഞ് ദാ ഇപ്പൊ എത്തിയതേ ഉള്ളൂ, ആ ക്ഷീണം മാറാന്‍ ഇത്തിരി സമയം തരൂ ;)
ഈ വരുന്ന വെള്ളിയാഴ്ച ഇവിടെ ലോക പ്രസിദ്ധ സംഗീതഞ്ജന്‍ പിങ്ക് ഫ്ലോയിഡിന്റെ കച്ചേരി ഉണ്ട്. ഒരു കമ്പനിക്ക് ആരെങ്കിലും അവിടുന്ന് ഇങ്ങോട്ട് വന്നിരുന്നെങ്കില്‍ സൌകര്യമായിരുന്നു. ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം, ആയിരം രൂപയാണ് ടിക്കറ്റ്. അമ്മച്ചിയാണെ, എന്റെ കയ്യില്‍ കാശില്ല. അങ്ങിനെ നിങ്ങള്‍ വരികയാണെങ്കില്‍ തിരികെ പോകുമ്പോള്‍ എന്നേം കൂടി കൊണ്ട് പൊയ്ക്കോ.
Post a Comment