Tuesday, November 28, 2006

കൊച്ചിയുടെ ജൂതപ്പെരുമയില്‍ നിന്ന്

കൊച്ചിയുടെ പെരുമ എന്നുമാശ്രയിച്ചത് പഴമയെത്തന്നെയാണ്.
സംസ്കാരങ്ങളുടെ സമന്വയമാണ് കൊച്ചിയുടെ ചരിത്രത്തെ വിസ്മയിപ്പിക്കുന്നതും ആകര്‍ഷകവുമാക്കുന്നത്.
അതില്‍ പലകാലങ്ങളിലായി ഇവിടെ ചേക്കേറിയ വിവിധ മതക്കാരും വിവിധ ദേശക്കാ‍രും നല്‍കിയ ഒരുപാടു സംഭാവനകള്‍..
ഒരുകാലത്ത് കൊച്ചിയുടെ വാണിജ്യത്തെ നിയന്ത്രിച്ചിരുന്നത് മട്ടാഞ്ചേരിയിലും എറണാകുളം മാര്‍ക്കറ്റിലുമുള്ള ജൂതത്തെരുവുകളാണെന്ന് നമുക്കറിയാം.
രണ്ടു തെരുവുകളിലും അവര്‍ അവശേഷിപ്പിച്ചുപോയ സ്മാരകങ്ങളും നിലനില്‍ക്കുന്നു..
മട്ടാഞ്ചേരിയിലെ ജൂവിഷ് സിനഗോഗ്, ചക്കാമാടമെന്ന് അറിയപ്പെടുന്ന ജൂതശ്മശാനം, ഇന്നും ഈ മണ്ണു വിട്ട് വാഗ്ദത്ത ഭൂമിയിലേക്ക് പോവാന്‍ മനസ്സുവരാതെ കൊച്ചിയെ പ്രണയിച്ച് ഇവിടെത്തന്നെ തങ്ങുന്ന വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍..

പക്ഷെ, ജൂതരവശേഷിപ്പിച്ചു പോയ ഒന്ന് ദിവസവും ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകള്‍ കൊച്ചിയിലുള്ളതറിയാമോ?
വേറെയാരുമല്ല, എറണാകുളം മാര്‍ക്കറ്റിലെ സാധാരണക്കാരായ കച്ചവടക്കാര്‍! സാധനങ്ങളുടെ വില പരസ്പരം പറയുമ്പോള്‍ അവര്‍ ജൂതന്മാരുപയോഗിച്ചിരുന്ന ഭാഷയാണ് അക്കങ്ങളുച്ചരിക്കാന്‍ ഉപയോഗിക്കുക. ഉപയോഗിക്കുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ അതറിയില്ലെന്നു മാത്രം.
ഇതാ ഇങ്ങനെ:
1 = ഏഹാത്
2 = ശെനാന
3 = ശെലോശ
4 = അര്‍ബോ
5 = ഹംശി
6 = ശിശോ
7 = ശിബോ
8 = ശെമോന
9 = ശെമോന ഏഹാത്
10 = അസോറ
15 = അസോറ അംശോ
20 = ഇശ്രീ
അങ്ങനെ പോകും.

(എന്റെ ഗൂഗിള്‍ടോക്ക് സ്റ്റാറ്റസ് ബാറിലെ ‘ഉലാമപ്പഴത്തിന്റെ കുരു’ കണ്ട് ‘അതെന്ത് പഴമാ’ണെന്ന് കുട്ടന്മേനോന്‍ ചോദിച്ചപ്പൊഴാ വിചിത്രമായ ഈ എണ്ണല്‍ രീതിയെ ഓര്‍ത്തത്.)

അപ്പൊ ഇതുപോലെ കൊച്ചിയെക്കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാവരും മത്സരിച്ചെഴുതി ഇവിടെയിടാന്‍ താല്പര്യം.
-ശുഭം-

26 comments:

Siju | സിജു said...

നന്നായി ഇക്കാസേ
ഇവിടെ പാലക്കാട്ടുകാരും തിരോന്തോരത്തുകാരും കൊല്ലങ്കാരും കൂടി തലക്ക് സ്വൈര്യം തരുന്നുണ്ടായിരുന്നില്ല
കൊച്ചി വിശേഷങ്ങളിങ്ങനെയിങ്ങനെ പോരട്ടെ
ഇത്രയും നാള്‍ ആ മാര്‍കറ്റിന്റെ ഉള്ളിലൊക്കെ കിടന്നു കറങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് എനിക്കറിയില്ലായിരുന്നു

മുസാഫിര്‍ said...

അങ്ങനെ കൊച്ചിക്കാരുടെ ബ്ലോഗും ഉറക്കമെണീറ്റ് വന്നു.

മുല്ലപ്പൂ said...

ഈ എണ്ണല്‍ രീതി കൊള്ളാം.
അല്ല എന്താ ആ പറഞ്ഞ പഴം?

Promod P P said...

ഇപ്പോഴും വാഗ്ദത്ത ഭൂമിയിലേക്ക്‌ പോകാതെ കൊച്ചിയില്‍ തന്നെ ജീവിയ്ക്കുന്ന ജൂതന്മാര്‍ ഉണ്ടോ?

Mubarak Merchant said...

മുല്ലപ്പൂവേ..
‘ഉലാമപ്പഴ’ത്തിന്റെ കുരു തിന്നരുതേ.... അത് വിഷമാണേ... ന്നും പറഞ്ഞ് തലേലൊരു മൊറമൊക്കെ കെട്ടിവച്ചോണ്ട് മോഹന്‍ ലാലൊരു പടത്തില്‍ ഓടി നടക്കുന്നില്ലേ?
ആ പഴത്തിന്റെ കാര്യമാ പറഞ്ഞെ.

സു | Su said...

ഇങ്ങനെയുള്ളതൊക്കെ എഴുതൂ. :)

aneel kumar said...

അടുത്തകാലത്ത് നമ്മടെ ജനാര്‍ദ്ദനന്‍ തകര്‍ത്തഭിനയിച്ച ഗ്രാമഫോണ്‍ ഓര്‍മ്മവന്നു.
ജൂതന്മാരുടെ എണ്ണല്‍ അറബികളുടെ എണ്ണലുമായി വളരെ സാമ്യതയുള്ളതാണല്ലോ.

sandoz said...

പോഞ്ഞിക്കര[ബോള്‍ഗാട്ടി]ഷാപ്പിലെ കള്ളും കുടിച്ച്‌ മര്‍ക്കറ്റിനകത്ത്‌ അഞ്ച്‌ രൂപക്ക്‌ കിട്ടുന്ന കഞ്ഞീം പയറും പപ്പടോം കഴിച്ച്‌ പടം കാണാനല്ലെങ്കിലും കളക്ഷന്‍ എടുക്കാന്‍ സരിത-സവിതയില്‍ ഒന്ന് കറങ്ങി....എന്റെ ഇക്കാസേ എനിക്ക്‌ നൊസ്റ്റാള്‍ജിയ പൊങ്ങി.

ഡാലി said...

ഹെന്റമ്മേ! *ശേവാ, ശേവാ, ശേവാ (*777)... സ്ഥിരം വിളിക്കണ നമ്പറാണേ. ഇവരു പറയണേനെ ഒന്ന് മലയാളീകരിച്ചൂന്ന് മാത്രം കൊച്ചീക്കാര്.
നമ്മടെ പ്രസിദ്ധമായ പാലപ്പം ജൂതമാരുടെയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കും അല്ലെ? ഇവിടെ അതൊക്കെ എതാണ്ട് നമ്മളുണ്ടാക്കണ പോലെ കടയില്‍ വാങ്ങാന്‍ കിട്ടും.

ഇവിടെ വന്ന മലയാളി ജൂതമാര്‍ തെങ്ങൊക്കെ വച്ച് പിടിപ്പിച്ചിരിക്കുന്നൂത്രേ. കണ്ടീട്ടില്ല.

അനിലേട്ടാ, ഹീബ്രു, അരമായ, അറബിക് എല്ലാം ഒരച്ഛന്റെ മക്കളാ. എല്ലാം സെമറ്റിക് ഭാഷകള്‍. അറബിക്കിന്റേയും ഹീബ്രുവിന്ന്റേയും ഇടയ്ക്കുള്ള അരമായ ഭാഷ (യേശുവിന്റെ കാലത്തെ ഭാഷ) ഇന്ന് ചത്ത് പോയെന്ന് തോന്നുന്നു. കാരണമായി പറയുന്നത് ഹെലിനിസ്റ്റിക് (ഗ്രീക്ക്) സംസ്കാരത്തിന്റെ കടന്നു കയറ്റം കൊണ്ടെന്നാണ്. പുതിയ നിയമം ഹെലിനിസ്റ്റിക് ഗ്രീക്ക് (കോയിന്‍ ഗ്രീക്ക്) ലാവനും കാരണം ഈ ഹെലിനിസ്റ്റിക് സംസ്കാരത്തിന്റെ സ്വാധീനമാണ്. ഈ കീ വേഡ് ഒക്കെ കൊടുത്ത് ഗൂഗ്ലിയാല്‍ വട്ടാവാം, ഇന്ത്യ വരെ പൂവും ചെയ്യാം ;).

ഡാലി said...

തഥാഗതാ, കുറച്ച് ജൂത കുടുമ്പങ്ങള്‍ കൂടി കൊച്ചിയിലുണ്ട്. അവരാണ് കൊച്ചി സിനഗോഗിന്റെ സൂക്ഷിപ്പ്. അവര്‍ക്കും വരണമെന്നുണ്ട്ന്നാണ് ഞാന്‍ അറിഞ്ഞിടത്തോളം. പക്ഷേ അവരെ അടുത്തറിയുന്ന ഇക്കാസ് പറയണതായിരിക്കും ശരി. മലയാളം വിട്ട് പോരാന്‍ പറ്റാത്ത ഒരു ജൂതനുണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.

Mubarak Merchant said...

ശരിയാണ് ഡാലി പറഞ്ഞത്.
എനിക്കറിയാവുന്ന ഒന്നു രണ്ട് ജൂതന്മാരുണ്ട്.
അവരുടെ ബന്ധുക്കള്‍ പലരും ഇസ്രയേലിലായതുകൊണ്ടും മതപരമായ ചില ചടങ്ങുകള്‍ക്ക് കോറം തികയ്ക്കാന്‍ ഇവിടെ ജൂതന്മാര്‍ തികയാത്തത് കൊണ്ടും ഇടയ്ക്ക് അവിടെ പോയിവരും, പക്ഷെ പിറന്നമണ്ണ് വിട്ട് പോകന്‍ മടിയുള്ളതുകൊണ്ട് ഇവിടെത്തന്നെ അവര്‍ ജീവിക്കുന്നു.

evuraan said...

നന്നായി. പാലപ്പം യഹൂദന്മാരുടെ വിഭവമാണെന്നതു ഒരു പുതിയ അറിാ‍വാണു്.

ജൂതന്മാര്‍ പെര്‍സിക്യുട്ട് ചെയ്യപ്പെടാത്ത ഒരേയൊരു രാജ്യവും നമ്മുടേതാവും.

കൊച്ചിയിലെ യഹുദന്മാരുടെ കാര്യം പറഞ്ഞപ്പോളാണ്‍്, മിസോറാമിലോ മറ്റോ ഉള്ള ഒരു ഗോത്രവും തങ്ങള്‍ യഹൂദന്മാരാണ്‍് എന്നും പറഞ്ഞ് കുറേക്കാലമായി നടപ്പുള്ള കാര്യമോര്‍ത്തത്.

Siju | സിജു said...

തഥാഗതാ..
മൂന്നു കുടുംബങ്ങളിലായി 14 പേര്‍‍ കൊച്ചിയുലുണ്ടെന്നാണ് കഴിഞ്ഞ തവണ മട്ടാഞ്ചേരിയില്‍ പോയപ്പോള്‍ ഒരു ഗൈഡ് പറയുന്നത് കേട്ടത്. അവരിപ്പോഴും അവിടെ ജൂതത്തെരുവില്‍ കച്ചവടവുമായി തന്നെ കഴിയുന്നു
സാന്‍ഡോസേ..
പണ്ട് ആല്‍ബര്‍ട്സില്‍ നിന്നും സരിതയിലേക്ക് ഓവര്‍ബ്രിഡ്ജും സെന്റ് തെരേസാസിലേക്കു ടണലും പണിയുമെന്ന് പ്രകടനപത്രികയിറക്കിയ വാസ്പിനെ (വി ആര്‍ സെക്സി പീപ്പിള്‍) ഓര്‍മ്മയുണ്ടോ

Anonymous said...

അയ്യോ...ആകെ കണ്‍ഫ്യൂഷനായല്ലൊ. പാലപ്പം യഹൂദരുടെ വിഭവമാണൊ? നമ്മുടെ പാലപ്പം പോലെ തന്നെ എത്തിയോപ്പ്യന്‍ Injera എന്നൊരു അപ്പമുണ്ട്. പക്ഷെ അതില്‍ അരി മാത്രമല്ല ഉപയോഗിക്കുന്നത്. പക്ഷെ പാലപ്പം പോലെ തന്നെ ഇരിക്കും..സേം സേം .ടേസ്റ്റും ഏകദേശം അതുപോലെ. നമ്മുടെ പോലെ അവരും ഇറാച്ചി സ്റ്റൂ വെച്ചാണു അത് കഴിക്കുന്നത്. അപ്പൊ ഞാന്‍ കരുതി ഇതവിടുന്ന് വല്ലോം വന്നതാണോയെന്ന്.

പിന്നെ ഭയങ്കര ഓര്‍ത്തഡോക്സ് ജൂതന്മാര്‍ അരിയാഹാരം കഴിക്കില്ലലോ? അങ്ങിനെ തന്നെ അവര്‍ക്ക് പുളിപ്പിക്കലെനെതിരേ എന്തോയില്ലെ? അത് കൊണ്ട് പാലപ്പം അവരുടെയാണൊ അതോ ഇതൊരു മിഡില്‍ ഈസ്തേണ്‍ വിഭവമാണൊ പോലും ഇനി?

ജൂതന്മാര്‍ ഉണ്ടാക്കുന്ന ദോശമാവു പോലെ പക്ഷെ യീസ്റ്റൊന്നും ഇടാതെ അഞ്ചാറു ദിവസം വെളിയില്‍ വെച്ച് പുളിപ്പുക്കണ എന്തോ സാധനം ഞാന്‍ കണ്ടിട്ടുണ്ട്. അതാണൊ ഡാലി പറയുന്നേ?
അവിടെ അതു കിട്ടുമെങ്കില്‍, എനിക്കൊരു ഫോട്ടോം വേണം. അതുപോലെ നമ്മുടെ അപ്പച്ചട്ടി പോകെ കുഴിയുള്ള ചട്ടിയിലാണൊ അവരും അത് ഉണ്ടക്കുന്നേ? അതിന്റെ പല ഭാഷയിലുള്ള നാമങ്ങള്‍ എല്ലാം ഒന്ന് തരൊ?

sandoz said...

സിജൂ,ബെഞ്ചമിന്‍ സാറിന്റെ കാലം തൊട്ട്‌ വാസ്‌ സാറിന്റെ കാലഘട്ടം വരെ ഞാന്‍ ആല്‍ബര്‍ട്ട്സില്‍ ഉണ്ടായിരുന്നു.'പാപ്പാളി' ഹാള്‍ പണിത്‌ കഴിഞ്ഞ്‌ പിറ്റേ കൊല്ലമാണു ഞാന്‍ അവിടെ നിന്നും കെട്ടും ഭാണ്ഡവും മുറുക്കിയത്‌.

Anonymous said...

ഇക്കാസേ കൊള്ളാം.

അതേ, ഇഞ്ചി/ഡാലീ, ഈ പാലപ്പവും പാൻ‌കേക്കും തമ്മിൽ വല്ല ബന്ധവും ഉണ്ടോ?

Anonymous said...

ഇക്കാസേ കൊള്ളാം.

അതേ, ഇഞ്ചി/ഡാലീ, ഈ പാലപ്പവും പാൻ‌കേക്കും തമ്മിൽ വല്ല ബന്ധവും ഉണ്ടോ?

Anonymous said...

ഇക്കാസേ കൊള്ളാം.

അതേ, ഇഞ്ചി/ഡാലീ, ഈ പാലപ്പവും പാൻ‌കേക്കും തമ്മിൽ വല്ല ബന്ധവും ഉണ്ടോ?

Anonymous said...

ഇക്കാസേ കൊള്ളാം.

അതേ, ഇഞ്ചി/ഡാലീ, ഈ പാലപ്പവും പാൻ‌കേക്കും തമ്മിൽ വല്ല ബന്ധവും ഉണ്ടോ?

ഡാലി said...

ഇഞ്ചി ഡിയര്‍, ചോദ്യങ്ങള്‍ക്ക് ഒരു ഗവേഷണത്തിനുള്ള വകുപ്പുണ്ട് ;)
പാലപ്പം യഹൂദ വിഭവമാണ് എന്നത് കുറേ സ്ഥലത്ത് വായിച്ചീട്ടുണ്ട്. മനോരമയുടെ ഈ ലിങ്ക് നോകൂ. ഇതു വര്‍ക്ക് ചെയ്യുന്നിലെങ്കില്‍ മനോരമ -> ലൈഫ് സ്റ്റൈല്‍-> വിശേഷരുചിയില്‍ ആദ്യത്തേത് പാലപ്പം. അതിലുണ്ട്. കൂടുതല്‍ തെളിവിന് ഇനിയും ഗവേഷിക്കണം. പിന്നെ ഇഞ്ചി ഈ പാലപ്പം എത്ത്യോപ്പ്യക്കാരുടെ നാട്ടില്‍ കണ്ടെങ്കില്‍ അതിശയമില്ല. ജുതായിസം ഏതാണ്ട്‌ എത്യോപ്യന്‍ നാട്ടിന്നാ ജന്മം.( ഈജിപ്തിന്റേയും ആഫ്രിക്കയുടെയും ഇടയിലേ ആ വാലില്ലേ, എതാണ്ടാ ഭാഗത്ത് നിന്ന്). ഇവിടെ ധാരാളം എത്യോപ്യന്‍ ജൂതന്മാര്‍ ഉണ്ട്.

ഇവിടെ പാലപ്പം അരിയോണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. എനിക്കത് തിന്നീട്ട് നമ്മുടെ പാലപ്പത്തിന്റെ സ്വാദുണ്ടെന്നല്ലാതെ അരിയാണൊ ഗോതമ്പാണൊ എന്ന് തിരിച്ചരിയാനുള്ള ബോധം ഉണ്ടായിരുനെങ്കില്‍... (ബാക്കി ഊഹിച്ചെടുത്ത് പൂരിപ്പിക്കുക)

ഓര്‍ത്തഡൊക്സ് ജൂതമാര്‍ക്ക് അരിയാഹാരം നിഷിധമല്ല. എല്ലാ വിരുന്നുകളിലും ഒരു പ്രധാന ഡീഷ് ബ്രൌണ്‍ റൈസ് ആണ്. കൊഷര്‍ അനുസരിക്കുന്ന എല്ലാ ആഹാരവും അവരു കഴിക്കും. (കൊഷറിനെ പറ്റി ഒരു പോസ്റ്റ് ഇടാം).
ഈ പുളിപ്പിക്കല്‍ പ്രശ്നം പെസഹാ കാലത്തേ (പാ‍സ്സ് ഓവര്‍) ഉള്ളൂ. പുളിക്കാത്ത അപ്പത്തിന്റെ ഫോട്ടൊ അടക്കം കൊഷറിനെ കുറിച്ചുള്ള പോസ്റ്റ് ഇടാം.

അപ്പചട്ടിയില്ലല്ല എന്തായാലും ഉണ്ടാക്കണെ. അതു നമ്മടെ കണ്ടുപിടുത്തം തന്നെയാവണം. മറ്റ് നാമങ്ങള്‍ ഒന്നും അറിയില്ല ഇഞ്ചീസ്. അന്വേഷിക്കാം.

അനോണി, പാന്‍‌കേക്ക് എന്റെ അറിവില്‍ പാലാപ്പവുമായി ഒരു റിലേഷനും ഇല്ല. പക്ഷേ അതിന്റെ ചിത്രങ്ങള്‍ തിരഞ്ഞപ്പോള്‍ കിട്ടിയ ഒന്ന് എതാണ്ട് ഇവിടെ കിട്ടണതിന്റെ ഒരു വിദൂര ഛായ .ഇവിടെ കാണാം.
പാന്‍‌കേക്ക് ഈസ്റ്റ് ഇട്ട് പുളിപ്പിച്ചല്ല ഉണ്ടാക്കാ. ഒരു റെസീപ്പി ഇവിടെ. മനോരമയുടെ ലിങ്കില്‍ പാലപ്പത്തിന്റെ റെസിപ്പിയുണ്ട്.

Anonymous said...

ഡാലിക്കുട്ട്യേ,
അവിടെ കിട്ടുന്ന ആ പാലപ്പത്തിന്റെ ജ്യൂവിഷ് നെയിം എങ്കിലും തായൊ.ഇതിപ്പൊ അന്വേഷിച്ചു വായിച്ചില്ലെങ്കില്‍ ഞാന്‍ ഇപ്പൊ ശ്വാസം മുട്ടി ചാവും.
എത്യോപ്പ്യന്‍ Injera ഉണ്ടാക്കുന്നത് Teff എന്ന കടുകിനേക്കാളും ചെറിയ ഗ്രെയിന്‍ കൊണ്ടാണ്. അതാണൊ അവിടേം?

അവരോടു ചോദിക്കാ എന്തു കൊണ്ടാണു ഈ പാലപ്പം ഉണ്ടാക്കുന്നെ? എങ്ങിനെയാ ഇതിന്റെ റെസിപ്പി എന്നൊക്കെ. ശ്ശെടാ. അതുപോലെ ഒരു സാധനം കണ്ടിട്ട് എന്നാ അതിന്റെ പേരെങ്കിലും ചോദിച്ച് വെക്കാ എന്ന് ഈ കുട്ടിക്ക് തോന്നീലല്ലൊ..ഇതിനെയൊക്കെ ഇസ്രായേലിലു വിട്ടിട്ട് എന്തു കാര്യം? :-)

sreeni sreedharan said...

ഇത്തരത്തിലുള്ള ഒരു പോസ്റ്റിട്ട ഇക്കാസിനു എന്‍റെ അഭിനന്ദനങ്ങള്‍!
കൊച്ചിയുടെ കൊച്ചു കൊച്ചു ചരിത്രങ്ങള്‍ ശേഖരിച്ച് നമുക്കിതില്‍ ഇടാം.
ഈ പോസ്റ്റ് അതില്‍ ആദ്യത്തേതായീ തന്നെ കണക്കാകാം.

സഹൃദയന്‍ said...

നടക്കട്ടെ........

Mubarak Merchant said...

പച്ചാളം: ഉവ്വാ, ഒലത്തും. ഇത്രേം നാളീ ബ്ലോഗ് പൂരപ്പറമ്പ് പോലെ കെടന്നിട്ട് ഒരു പോസ്റ്റിടാന്‍ നിനക്ക് പറ്റിയോ?

സു | Su said...

പച്ചാളം :) വെറുതെ അഭിനന്ദിച്ച് നടക്കാതെ കൊച്ചിയെക്കുറിച്ച് ഇക്കാസ് ഇട്ട പോലെ ഒരു പോസ്റ്റ് ഇടൂ.

വെട്ടിക്കാപ്പുള്ളി said...

ഞാനും കൊച്ചിക്കാരനാണെ
കൊച്ചിക്കാരുടെ തമാശകള്‍കേട്ടു സഹിക്കാന്‍ പറ്റാതെയാണു ഞാനും ഇതെഴുതാം എന്നു കരുതിയത്‌.ജൂദന്മാര്‍ക്കു ഇങ്ങിനത്തെ സ്വഭാവം എല്ലാമുണ്ടെന്നു ഇതു വായിച്ചപ്പൊഴാനു മനസ്സിലായത്‌.ഇവരെ പറ്റി കൂദുതല്‍ അരിന്‍ഹ്ജതു കമലിന്റെ ഗ്രാമഫോണ്‍ കണ്ടപ്പോഴണു (ഇത്‌ എന്റെ വാമഭാഗം പരഞ്ഞ അറിവാണെ),ഞാനൊരു കൊച്ചിക്കാരനായിട്ടു പോലും.
നമോവാകം കൊച്ചിയുടെ ബ്ലൊഗന്മാര്‍ക്കെല്ലാം