Wednesday, November 15, 2006

മൂന്നാം മീറ്റ് കരോക്കേ ഗാനമേള

മീറ്റിനു നടന്ന കരോക്കേ ഗാനമേള. കേള്‍ക്കാന്‍ സഹനശേഷി ഉള്ളവര്‍ക്കെല്ലാം ഡെഡിക്കേഷന്‍ ഉണ്ട്. അനുഗ്രഹിക്കുക.

ഗാനം: സുട്ടും വിടി സുടരേ
സിനിമ: സില്ലെന്നു ഒരു ബ്ലോഗര്‍
പാടിയത്: ശ്രീജിത്തും വില്ലൂസും

powered by ODEO

ഗാനം: പാതിരാ മഴ ഏതോ
സിനിമ: ബ്ലോഗടക്കം
പാടിയത്: വില്ലൂസ്

powered by ODEO

ഗാനം: കാറ്റാടിത്തണലും തണലത്തറമതിലും
സിനിമ: ബ്ലോഗ് മേറ്റ്സ്
പാടിയത്: കൊച്ചി ബ്ലോഗ് അസ്സോസിയേഷന്‍ മെംബേര്‍സ് കമ്പ്ലീറ്റ്
ശ്രദ്ധിക്കുക: ഈ പാട്ട് തുടങ്ങി വന്നപ്പോഴേക്കും റെക്കോഡിങ്ങ് മെഷീനിന്റെ (എന്റെ മൊബൈല്‍) കപ്പക്കുറ്റി നിറഞ്ഞു പോയതിനാല്‍ കുറച്ചേ പതിഞ്ഞുള്ളൂ. എന്നാലും ഉള്ളത് കൊള്ളാം എന്ന് തോന്നുന്നതുകൊണ്ട് പോസ്റ്റുന്നു.

powered by ODEO

ഡിസ്ക്ലൈമര്‍: അതി ഭീകരനായ ഒരു പാട്ടുകാരന്റെ ശബ്ദം ഇടയ്ക്കിടയ്ക്ക് ഇതില്‍ കേള്‍ക്കാം. ആരും പേടിക്കരുത്. റെക്കോര്‍ഡിങ്ങിന് ഉപയോഗിച്ച ഉപകരണം പ്രസ്തുത പാട്ടുകാരന്റെ കയ്യില്‍ ആയിരുന്നതുകൊണ്ട് പറ്റിപ്പോയതാണ്. ക്ഷമിക്കുക.

21 comments:

Obi T R said...

ഒന്നാമത്തതു സില്ലന്നൊരു പാട്ടുകാരന്‍..

Peelikkutty!!!!! said...

അങ്ങനെ എല്ലാരും അടിച്ചുപൊളിച്ചൂ..ല്ലേ..ന്റെ ഐസ്ക്രീം ???..ജിഞ്ജലിപ്പിലെ സൌണ്ടും..ഇതും വ്യത്യസ്തമാണല്ലൊ..ഇപ്പം സാധകം മുടങ്ങാതെ ചെയ്യാറുണ്ടോ ?!!..

ആയിട്ടില്ല..ആയിട്ടില്ല..ഞാന്‍ ശ്രുതിയിട്ടു തരാം..ഞാന്‍ തുടങ്ങാന്നെ..???

വേണു venu said...

ഗാനങ്ങളോടൊപ്പം ചിരിയും സംഭാഷണവും പൊട്ടിച്ചിരിയും .എല്ലാം കൂടി കേള്‍ക്കാന്‍ രസമുണ്ടു്.

സു | Su said...

ഈശ്വരാ... ഇതൊക്കെ ഞാന്‍ പിന്നെ കേട്ടോളാം ;)

Anonymous said...

ഹോ...എന്റമ്മോ...എന്റെ പണിപോയേനേ...ഓഫീസില്‍ ഇരുന്നു ശബ്ദമുണ്ടാക്കി ചിരിച്ചതിന്....:)

എന്റെ നിരീക്ഷണങ്ങള്‍
----
1. ആദ്യ പാട്ട് : ആദ്യത്തെ സ്റ്റാന്‍സ് കഴിഞ്ഞപ്പോള്‍ ഒരു ശബ്ദം” എപ്പോഴാ അടുത്ത സ്റ്റാന്‍സ് തുടങ്ങേണ്ടത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ “

2. ആദ്യ പാട്ട് : രണ്ടാമത്തെ സ്റ്റാന്‍സ് കഴിഞ്ഞപ്പോള്‍ ഒരു വെടി(അടി)പൊട്ടുന്ന മാതിരി ശബ്ദം..കൂടെ വില്ലൂസിന്റെ “ഇക്കാസേ..“എന്ന വിളി...ശ്രീജിത്തിന്റെ ചോരപോടിഞ്ഞ ചിത്രം ( കൂട്ടിവായിക്കൂ )

3. രണ്ടാമത്തെപ്പാട്ട് : ആദ്യ നാലു ലൈനിനു ശേഷം ഒരു പരസ്യം ...

4. രണ്ടാമത്തെപ്പാട്ട് : പാടിയത് വില്ലൂസ് മാത്രമെന്ന് കുറിപ്പ് പക്ഷേ പാട്ടില്‍ മറ്റോരുഗായകന്‍ കൂടി... ആര് ?

5. മൂന്നാമത്തെ പാട്ട് : ഭാഗ്യം.. എന്റെ ഡെഡിക്കേഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ മൊബൈലിന്റെ കപ്പാകിറ്റി തീര്‍ന്നു...

Durga said...

നല്ല ഭാവം ഉണ്ട് പാട്ടുകാര്‍ക്ക്; താളബോധവും.കുറച്ചു ശ്രദ്ധയേ കുറവുള്ളൂ.

ചന്തു said...

അടിപൊളി..:-))

Mubarak Merchant said...

അടിപൊളി പോസ്റ്റ് മോനേ..
കുറേനാള്‍ കഴിഞ്ഞ് ഇതൊന്നൂടി കേക്കുമ്പൊ എന്ത് രസായിരിക്കും...
വ്വൌ...

Kiranz..!! said...

തകര്‍പ്പന്‍ ടീം വര്‍ക്ക്..കൊച്ചിക്കാരുടെ പാട്ടുകളും ചിത്രങ്ങളും എല്ലാം പുലി quality..!

ഏറ്റവും ഇഷ്ടപ്പെട്ടത് കുമാറേട്ടന്റെ ഒരു ചിത്രവും അടിക്കുറിപ്പും..” വില്ലൂസ് പാടുന്നു..ശ്രീജിത്ത് വായിക്കുന്നു..” :))

ഇത് പരാമര്‍ശിച്ചപ്പോള്‍ “കുമാറേട്ടന്‍ അസൂയ കാരണം,ചുമ്മാതല്ല നോക്ക് തലയില്‍ മുടി കൊഴിഞ്ഞതെന്നും ഒരാള്‍“


ഒ.ടോ : എഡിറ്റ് ചെയ്ത പാട്ടൊന്നിനു 699ക 99പൈ വച്ചിട്ട് അടുത്ത ബംഗളൂരു മീറ്റിന് എന്റെ ഗംബ്ലീറ്റ് ചിലവും ശ്രീ വഹിച്ചോണം :)

Sreejith K. said...

വ്യക്തിപരമായ സംസാരങ്ങള്‍ക്കിടയില്‍ വരുന്ന വാചകങ്ങള്‍ പരസ്യമാക്കുന്നത് ഫൌള്‍ ആണ്. കിരണേ, അത് ശരിയായില്ല. എനി കുമാറേട്ടന്‍ പറയുന്ന തെറി ഞാന്‍ ഒറ്റയ്ക്ക് കേള്‍ക്കണമെന്ന് ആലോചിക്കണമായിരുന്നു.

ഒരു പാട്ടിന് എക്കോ ഇട്ടതിനാണോ മുഴുവന്‍ പാട്ടിനും കാശ് ചോദിക്കുന്നത്? അതോ ഫ്രെയിം റേറ്റ് കൂട്ടിത്തന്നതിനോ? കാശാണോ വലുത് സ്നേഹമാണോ എന്നെനിക്കിപ്പൊ അറിയണം. എന്നാലേ ഇനി അടുത്ത ബാംഗ്ലൂര്‍ മീറ്റിന് വരണോ എന്നാലോക്കാന്‍ പറ്റൂ.

Unknown said...

ശ്രീജീ,
സ്നേഹത്തിന് വില പറയരുത്. അത് പാപമാണ്.

(മാങ്ങാത്തൊലിയാണ്.കിലോയ്ക്ക് 2.50 വച്ച് ഞാന്‍ തരാം. കച്ചോടം ഒറപ്പിക്കട്ടെ?)

ലിഡിയ said...

ഇപ്പോഴാ കമന്റിടാന്‍ സമയം കിട്ടിയത്, എന്നാലും എന്ത് നല്ല പാട്ടായിരുന്നു സൂര്യ പാടി അഭിനയിച്ച “സുട്രും വിഴി തുടരെ” :-(

അതിനിടയ്ക്ക് മലയാളം ഭാഷണം?? റിമേയ്ക്കാണൊ പാടിയത്?

കാറ്റാടി തണലിന് മുന്‍പ് ഇപ്പഴല്ല, ഇപ്പഴല്ല കേട്ട് ഞാന്‍ ചിരിച്ച് പോയി..

വന്‍ വിജയമായിരുന്നു അല്ലേ...

-പാര്‍വതി.

Kiranz..!! said...

ദില്‍ബൂ...2.50 ദിര്‍ഹം വെച്ച് ഒരഞ്ചു കിലോ എടുത്തൊ,ഇവന്റെ പരാതി ഇന്നവസാനിപ്പിക്കാം നമുക്ക്..:)

കുമാറേട്ടാ..ശ്രീജിത്ത് അങ്ങനെ പറഞ്ഞിട്ടേ ഇല്ല..സംശയം തീരണേല്‍ ആദ്യ കമന്റ് നോക്കിക്കൊ :)

Kiranz..!! said...

സൂര്യ ആണൊ അതു പാടിയതു ? എഹ് അതൊരു പുതിയ അറിവാണല്ലോ..! എതായാലും അത് ഗജിനി എന്ന ചിത്രത്തില്‍ ആ കൊച്ചിക്കാരിപ്പെണ്ണിന്റെ കൂടെ പാടുന്ന പാട്ടാ..!!

ഒ.ടോ : വില്ലൂസിന്റെ ബ്ലോഗ് കാണാനിടയായി,amazing songs..!

മുല്ലപ്പൂ said...

കൊള്ളാം.
വില്ലൂസു മാത്രം പാടണു ബാക്കി ഉള്ളവര്‍ ആഘേഷിക്കുന്നു.
കേട്ടപ്പോള്‍ ഒരു പാട് ഒരു പാട് സന്തോഷം തോന്നണു.

Unknown said...

കിരണ്‍സേട്ടാ,
2.50 ദിര്ഹംസല്ല. റുപ്പിസാണെങ്കിലേ മൊതലാവൂ. :-)

ലിഡിയ said...

അയ്യോ കിരണ്‍സെ സൂര്യ പാടിയതല്ല, (പാടി) അഭിനയിച്ചത് എന്നാണ്..

അതിങ്ങനെ :-( (ഞാനൊന്നും പറയാത്തത് ശ്രീജിത്തിനെ പേടിച്ചിട്ടോന്നും അല്ല) :-)

-പാര്‍വതി.

വില്ലൂസ് said...

ശരിക്കും അടിച്ചുപൊളിച്ച കുറെ നിമിഷങ്ങളാണത്.
പാട്ടു പാടുന്നതിനേക്കാള്‍ അതിലെ participative spirit അതാണെനിക്കു ഒരു പാടു സന്തോഷം തന്നത്.
മൂന്നാം മീറ്റിലെ ഗായക സംഘ ത്തിനു വേണ്ടി

വില്ലൂസ്

Obi T R said...

വൈകിട്ട് പണി ഒക്കെയൊന്നു ഒഴിഞ്ഞപ്പോളാണ് പാട്ടുകള്‍ മൂന്നും കേട്ടതു. ഞാന്‍ എന്റെ കൂട്ടുകാരേം വിളിച്ചു കേള്‍പ്പിച്ചു. എല്ലാര്‍ക്കും രസിച്ചു. കാറ്റാടിത്തണല്‍ എന്റെ മൊബൈലില്‍ ഞാന്‍ സേവ് ചെയ്യാന്‍ മറന്നു. ഈ പാട്ടിന്റെയൊക്കെ വീഡിയോ എടുക്കാഞ്ഞതില്‍ വിഷമം തോന്നുന്നു.

വല്യമ്മായി said...

ഒരു ഒഴിവു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു പാട്ട് കേള്‍ക്കാന്‍.നന്നായിട്ടുണ്ട്.(ശ്രീജിത്തേ അടുത്ത യുയെയി മീറ്റിനൊന്നു വരുമോ,ഒരു മഴ പെയ്യിക്കാനായിരുന്നു)

അനംഗാരി said...

ശ്രീജിത്തേ, നമിച്ചു. എന്താ സ്വരം!എന്താ ഭാവം!എന്താ താളം!മുടങ്ങാതെ സാധകം ചെയ്യൂ. അതിരാവിലെ എഴുന്നേറ്റ് ഏതെങ്കിലും നിലയില്ലാ കയത്തില്‍ ഇറങ്ങി നിന്ന് കൃത്യമായി മുടങ്ങാതെ ചെയ്യണം.(ബാംഗ്ലൂരില്‍ അതിന് സാധ്യതയുണ്ടോ ആവോ).
എന്തായാലും, മീറ്റിന് പങ്കെടുക്കാതിരുന്ന സങ്കടം ഇപ്പോള്‍ കൂടി.