Thursday, November 09, 2006

കേരളാ ബൂലോഗ മഹാ സംഗമം

74 comments:

Sreejith K. said...

ഇതു കലക്കി. പക്ഷെ ഇവരൊക്കെ എവിടെ?

നീലേശ്വരംകാരനായ തുളസിയും കണ്ണൂര്‍ക്കാരനാ‍യ ഞാനും, കാലടിക്കാരിയായ ദുര്‍ഗ്ഗയും, കൊടകരക്കാരനായ വിശാലനും പാലക്കാട്ടുകാരനായ ശനിയനും, ...

asdfasdf asfdasdf said...

ഇക്കാസെ കൊല്ലത്തും പത്തനംതിട്ടയിലുമൊക്കെ ശൂന്യമാണല്ലോ. കൊല്ലത്ത് ദേവേട്ടനുണ്ട്, വേണുവുണ്ട്..പാലക്കാട് പെരിങ്ങോടരുണ്ട്... അങ്ങനെ പലരും..
മീറ്റിനു ആശംസകള്ളോടേ...

Peelikkutty!!!!! said...

ദൈവമെ കേരള മാപ്പില്‍ പേരുവരാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണം !!!

വേണു venu said...

ആശംസകള്‍! ആശംസകള്‍!!

സു | Su said...

ഇക്കാസേ,

നന്നായിട്ടുണ്ട്. ഒന്നുകൂടെ നവീകരിച്ച് വിട്ടുപോയവരെക്കൂടെ ചേര്‍ത്താല്‍ നന്നായിരിക്കും. ശ്രമിക്കുമല്ലോ. :)

സു | Su said...

വിശാലന്‍, വിശ്വം, തുളസി, ശ്രീജിത്ത്, ശനിയന്‍, കണ്ണൂസ്.... ഒരുപാട് പേരെ വിട്ടു.

മുല്ലപ്പൂ said...

ഇതു അടിപൊളി. :)
നല്ല ഐഡിയ.

Mubarak Merchant said...

ഞാനായിട്ട് ആരേം വിട്ടു കളഞ്ഞിട്ടില്ല.
http://varamozhi.wikia.com/wiki/Geographical_Locations_of_Malayalam_Bloggers
ഇവിടെ പേരുള്ളവരെയും പിന്നെ ഓര്‍ത്തെടുക്കാന്‍ എനിക്ക് പറ്റിയവരെയും മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.
കമന്റില്‍ പറഞ്ഞിട്ടുള്ള പേരുകള്‍ പടത്തില്‍ ഉടനെ ഉള്‍പ്പെടുത്താം. ബാക്കിയുള്ളവര്‍ മോളീക്കാണുന്ന ലിങ്കിലെന്താ പേരു ചേര്‍ക്കാത്തേ? അവിടെ ചേര്‍ക്കൂ, ഇന്ന് ചെയ്താല്‍ പടത്തില്‍ ഞാനും ചേര്‍ക്കാം. നാളെ പ്രിന്റെടുക്കും. (മീറ്റിനുള്ളതാ!)

Sreejith K. said...

പത്തറുന്നൂറ് ബ്ലോഗേര്‍സിന്റെ മുഴുവന്‍ പേരും ഉള്‍ക്കൊള്ളിക്കാന്‍ ഈ ചിത്രം തികയില്ലല്ലോ ചെല്ലാ. നീ പറഞ്ഞത് തന്നെ ശരി. വരമൊഴിയില്‍ നിന്നുള്ള പേരുകള്‍ മാത്രം മതി. പ്രിന്റ് എടുക്കുന്നതിനുമുന്‍പ് ഒരു ജില്ലയും കാലിയായി ഇരുപ്പില്ല എന്നുറപ്പ് വരുത്തിയാല്‍ മതിയാകും.

Mubarak Merchant said...

വിട്ടുപോയ പേരുകള്‍ കമന്റിലൂടെ ഓര്‍മ്മപ്പെടുത്തിത്തന്ന എല്ലാവര്‍ക്കും നന്ദി ഒന്നരക്കിലോ പത്തുരൂപാ..
ഇതുവരെ വന്ന സജഷന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പറഞ്ഞപോലെ
http://varamozhi.wikia.com/wiki/Geographical_Locations_of_Malayalam_Bloggers
ഇവിടെപ്പോയി പേരു ചേര്‍ക്കൂ എല്ലാരും.

Mubarak Merchant said...

http://varamozhi.wikia.com/wiki
/Geographical_Locations
_of_Malayalam_Bloggers

Obi T R said...

ഇതങ്ങു പെരുത്തിഷ്ടായി.
ഇക്കാസ് കീ ജയ്!!!

സുഗതരാജ് പലേരി said...

ഇതു കലക്കി, മീറ്റിനാശംസകള്‍. കേരള മാപ്പില്‍ പേരുവരാന്‍ എത്ര നാള്‍ കാത്തിരിക്കണം!!!

Siju | സിജു said...

സ്ഥലം ബാക്കിയുണ്ടെങ്കില്‍ എന്റെ പേരും കൂടി എറണാകുളം ജില്ലയില്‍ ചേര്‍ക്കാവുന്നതാണ്

Shiju said...

ഇതില്‍ ഇപ്പോഴും ഉമേഷേട്ടന്റെ ഒന്നും പേരില്ലല്ലോ?

Mubarak Merchant said...

സുഗതരാജ്, മതി-കാത്തിരുന്നത്!
സിജുവിന്റേം ഉമേഷിന്റേം പേരു ചേര്‍ത്തു, കൂടെ ഷിജൂന്റേം!!!

Anonymous said...

അവസാനം കണ്ടുപിടിച്ചു അല്ലേ...അടിപൊളി ആയിട്ടുണ്ട്..ഞായറാഴ്ച്ച ലൈവ് റിപ്പോര്‍ട്ടിങ്ങ് ഉണ്ടാ‍കുമല്ലോ അല്ലേ...?

Promod P P said...

മദ്ധ്യ(മദ്യ)കേരളത്തില്‍ നിന്നാണ്‌ അപ്പോള്‍ ബ്ലോഗ്ഗേര്‍സ്‌ കൂടുതല്‍..

ഞമ്മളും ഒരു പാലക്കാടന്‍ ആണേ

ലിഡിയ said...

ഇക്കാസേ, എന്റെ പേര് ചേര്‍ത്തില്ലാ, തിരക്കില്‍ വിട്ട് പോയതാവാം,സാരമില്ല, ദാ ആ മഴത്തുള്ളീടെ വീടിന്റെ അവ്ട്ന്ന് ആ കുന്നങ്ങ് കയറി ദേ ഇടുക്കീടെ ഇങ്ങേ അറ്റത്ത് ആ തമിഴ്നാടിന്റെ അതിരേല് കൊണ്ടൊരു കുത്തിട്ടിട്ട് അവ്ടെ പാര്‍വ്വതീന്ന് അങ്ങ് എഴുതിക്കേ..

എന്റെ ഒരു സന്തോഷത്തിന്, നല്ല കുട്ടിയല്ലേ :-)

-പാര്‍വതി.

ഞായറാഴ്ച മീറ്റ് അടിച്ചു പൊളിക്കണം കേട്ടോ..

കിച്ചു said...

എന്നേം വിട്ടുപോയി.... കോഴിക്കോടുകാരന്‍... ഇപ്പോള്‍ കോട്ടയത്താണ് എന്നാലും കോഴിക്കോട് എന്റെ പേരിടണേ.. ഇക്കാസ് പിന്നെ ഒരു ഗോപികയും കോഴിക്കോടു നിന്നുണ്ടെന്നാണ് എന്റെ ഓര്‍മ്മ...

Mubarak Merchant said...

പാറുച്ചേച്ചി, കിച്ചു & ഗോപിക ചേര്‍ത്തിട്ടുണ്ട്

കിച്ചു said...

ഇക്കാസിന്റെ ഈ ശുഷ്കാന്തി അതാണ് അതാണ് ഈ സംഗമത്തെ യാഥാര്‍ത്ഥ്യമാക്കിയത്....

asdfasdf asfdasdf said...

ഇക്കാസെ, മീറ്റിന്റെ അജണ്ടയൊന്നും പ്രസിദ്ധീകരിച്ചില്ലല്ലോ .. അതൊ അങ്ങനെയൊന്നില്ലേ ? യു.എ.യിക്കാരുടെ പോലെ മീറ്റും വെട്ടും മാത്രേ ഉള്ളൂ ?

Mubarak Merchant said...

മീറ്റ് നടത്തി നടത്തി ആ പാവം പച്ചാളം ഇനിയും ശുഷ്കമാവാതിരുന്നാ മതി!!

ലിഡിയ said...

നന്ദിയുണ്ട് ഒരു മൂന്ന് മൂന്നര കിലോ ഇക്കാസേ, പിന്നെ നുമ്മടെ വീട് പൊട്ടാന്‍ പോവുന്ന ആ ഡാമിന്റെ കരയ്ക്ക താന്നാ, ഇനി പോട്ടെ അവ്ടെ ഇരിക്കട്ടെ, എന്നാലും പേര് വന്നൂല്ലോ..

ശ്രീജിത്തെ നാളെ എന്റെ വക ഇക്കാസിനൊരു നോട്ട് മാല ഇട്ടേര്..

:-)

-പാര്‍വതി.

വേണു venu said...

ശുഷ്കാന്തി കാരണം ശുഷ്കിച്ചാലും കുഴപ്പമില്ല. മീറ്റു വിജയിക്കട്ടെ. ആശംസകള്‍ ഇക്കാസേ. വന്‍ വിജയമാകട്ടെ.

Mubarak Merchant said...

പിടിച്ചോ മേന്നേ..
ആദ്യം രജിസ്റ്റ്രേഷന്‍ & പിരിവ്.
10-10.30 പരിചയം പുതുക്കല്‍, പുതിയവരെ പരിചയപ്പെടല്‍.
10.30-11.30 ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം-ശ്രീജിത്ത്.
11.30-13.00 ബ്ലോഗിംഗിന് മലയാളിയുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? -ചര്‍ച്ച.
13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്.
14.00-15.00 സര്‍പ്രൈസ് ഗെയിംസ്
15.00-15.45 കരോക്കെ ഗാനമേള -വില്ലൂസ് നയിക്കുന്നു.
13.45-14.00 വീണ്ടും കാണാന്‍ വിടപറയല്‍

ലിഡിയ said...

അയ്യോ നാളെയല്ല, മറ്റന്നാള്‍, ഞായറാഴ്ച...

ശ്രീജിത്തേ മറക്കരുതേ..

-പാര്‍വതി.

Mubarak Merchant said...

നോട്ടുമാലയല്ലേ പാറുച്ചേച്ചീ,
വേണെങ്കി നാളേം ഇട്ടോട്ടെ.

asdfasdf asfdasdf said...

പുട്ടടികഴിഞ്ഞിട്ട് പിരിവ് വെക്കുന്നതാ ബുദ്ധി ഇക്കാസേ. അതും ഒരു സര്‍പ്രൈസ് ഗെയിംസായിക്കോട്ടെ.

Anonymous said...

ഇക്കാസേ,
എന്നെക്കൂടി ചേര്‍ക്കാമോ?
കേരളത്തിന്റെ താഴേ അറ്റത്തു അനില്‍ എന്ന സുഹൃത്തിന്റെ വലതു വശത്തായി വരും.

reshma said...

ഇക്കാസ്,
സംഭവം മനോഹരം!

വയനാട് കാലിയായി കിടക്കുന്നത് കണ്ടു. വിഷ്ണു പ്രസാദിനെ കണ്ടിരുന്നോ?
http://beta.blogger.com/profile/12585603426209313904

കേരള മീറ്റിന് ആശംസകള്‍.

Kumar Neelakandan © (Kumar NM) said...

എന്റെ വക ഒരു തമ്പോല ഞാനും നടത്തിക്കോട്ടേ? പക്ഷെ കാശില്ല കേട്ടോ. കുഞ്ഞു സമ്മാനങ്ങള്‍ തരാം.

Mubarak Merchant said...

തീര്‍ച്ചയായും നടത്തൂ കുമാറേട്ടാ,
വിഷ്ണുപ്രസാദ് പാലക്കാടല്ലേ രേഷ്മാ?
അങ്ങനെ വരമൊഴിയില്‍ കണ്ടതുകൊണ്ട് പാലക്കാട് ചേര്‍ത്തുപോയി.

reshma said...

ഐ ആം ദി വെരി സോരി ഇക്കാസ്.

“ശരിക്കും ഒരു വയനാട്ടുകാരന്‍“ എന്ന് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ കണ്ടത് കൊണ്ട്, ഇത്രേം ഭംഗിയുള്ള സ്ഥലത്തെ കാലിയാക്കിയിടേണ്ട എന്ന് വിചാരിച്ച്...
വയനാട്ടിന്നും ആരെങ്കിലും പൊങ്ങുമാരിക്കും.

വിനോദ്, വൈക്കം said...

പെരുത്ത് സന്തോഷം ഇക്കാസെ, ഇമ്മ്ടെ പേര് ബീടിന്റ മേളിത്തന്നെ പിറ്റ് ചെയ്ത് കളഞ്ഞല്ലോ മുഡുക്കാ....:)

Anonymous said...

ആ മധ്യകേരളത്തില്‍ സുകുമാരന്റെ പക്കത്തിലായി എന്റെ പേരും കൂടി ഒന്ന് ഫിറ്റ് ചെയ്യ് ഇക്കാസേ

-മഞ്ഞുതുള്ളി.

Anonymous said...

രേഷ്മ,ഇക്കാസ്,
എന്നെ ഓര്‍മിച്ചതിന് നന്ദി.വയനാട്ടില്‍ ഒരു ബത്തേരിയന്‍ ഉണ്ടല്ലോ...?

Sreejith K. said...

പറയാതിരിക്കാന്‍ വയ്യ. സ്വയമ്പന്‍ പടം.

നിന്റെ ഉള്ളില്‍ ഒരു കലാകാരന്‍ ഒളിഞ്ഞിരിക്കൂന്നകാര്യം അറിഞ്ഞില്ല, മാപ്പ് തരൂ

Santhosh said...

ഇക്കാസേ, തിരുവനന്തപുരത്ത് നിന്ന് ഞാനുമുണ്ടേ.

സ്നേഹിതന്‍ said...

കേരള സംഗമത്തിന് ആശംസകള്‍ !

വേണു venu said...

ഞാനുമുണ്ടു്, ഞാനുമുണ്ടു് എന്‍റെ ഇക്കാസേ അറിയപ്പെടാത്തവരെയും അറിയുന്നവരേയും ഇത്രയും നല്ലൊരു ചിത്രത്തില്‍ കൊണ്ടു വന്ന നിനക്കെന്‍റെ നമോവാകം. ഇതിത്രയുമെങ്കില്‍ സംഗമം ഗംഭീരമായിരിക്കും. വീണ്ടും വീണ്ടും ആശംസകള്‍.

മനോജ് കുമാർ വട്ടക്കാട്ട് said...

കൊച്ചിന്‍ മീറ്റിന്‌ ആശംസകള്‍.
നാളെ ലൈവ്‌ അപ്ഡേഷന്‍ കാണാനിരിക്കാനൊക്കുമെന്ന് തോനുന്നില്ല.

(ഇക്കാസ്‌, കോഴിക്കോട്‌ നിന്ന് ഒരാള്‍ കൂടെ.)

Anonymous said...

ഇക്കാസെ...മാപ്പില്‍ സ്ഥലം ഉണ്ടെങ്കില്‍ ഇവരെകൂടെ ഉള്‍പെടുത്തു...

1. വക്കാരി - കോട്ടയം
2. വികടന്‍ - ത്രിശ്ശൂര്‍
3. പീലു - ത്രിശ്ശൂര്‍

അനംഗാരി said...

പീലിക്കുട്ടി ചോദിച്ച അതേ ചോദ്യം ഞാനും ചോദിക്കുന്നു. എന്നെ ഒഴിവാക്കി എന്റെ കേരളത്തിന്റെ മാപ്പോ?...മാപ്പില്ല ഇക്കാ‍സേ..

ഓ:ടോ: എനിക്ക് പറയാന്‍ ഒരിടമുണ്ടോ?കൊച്ചി?ആലപ്പുഴ?ഇടുക്കി?തൃശ്ശൂര്‍?

Mubarak Merchant said...

വരമൊഴിയില്‍ ചേര്‍ത്തിട്ടുള്ള പ്രൊഫൈലില്‍ സ്ഥലം പറഞ്ഞിട്ടുള്ളവര്‍, എനിക്കറിയാവുന്നവര്‍, കമന്റിലൂടെ സ്ഥലം പറഞ്ഞു തന്നവര്‍ എന്നിവരെ ക്യാരളത്തിന്റെ ഫൂപടം വരച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. യെനിക്ക് 100 മാര്‍ക്ക്. ഫൂപടം പ്രിന്ററിലേക്കയച്ചതിനാല്‍ ഇഞ്ഞി ചേര്‍ക്കുന്ന പ്യാ‍രുകളൊന്നും നാളെ മീറ്റ് നഗരിയില്‍ തൂക്കുന്ന ഫൂപടത്തില്‍ ഒണ്ടായിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

സു | Su said...

ഇക്കാസേ, നാളെ കമന്റടിക്കാന്‍ വേറെ പോസ്റ്റ് വെക്കുന്നുണ്ടോ? അതോ ഇതില്‍ത്തന്നെ മതിയോ? :)

സു | Su said...

അയ്യോ....

രേഷ്മ- കോഴിക്കോട്.

വെച്ചില്ലേ?

Shiju said...

എങ്കില്‍ ഇതിലെ 50ആം കമെന്റ് എന്റെ വക ആയിക്കോട്ടെ. ആര്‍ക്കെങ്കിലും വിരോധം ഉണ്ടോ?

സു | Su said...

കൊച്ചി മീറ്റ്& ഈറ്റ് ഭാരവാഹികളുടെ ശ്രദ്ധയ്ക്ക്-

ഇവിടെ, ഒരു പോസ്റ്റ് വെച്ച്, പങ്കെടുക്കുന്നവരുടെ കൃത്യമായ കണക്കും, ഭക്ഷണത്തിന്റെ കൃത്യമായ കണക്കും, അവിടെ നടക്കാന്‍ പോകുന്ന, അടി, ഇടി, പാരവെപ്പ് എന്നിവയുടെ കൃത്യമായ കണക്കും വെച്ചാല്‍, മീറ്റിനൊന്നും പങ്കെടുക്കാന്‍ പറ്റാത്ത പാവങ്ങള്‍ക്ക് ഒരു കണക്ക് കിട്ടിയേനെ.

ച്ഛെ! ഈ ഷിജു എന്നെ ഒരു അമ്പത് അടിക്കാന്‍ വിടൂല. :((

Anonymous said...

ഇക്കാസെ...കമന്റ് നമ്പറിങ്ങ് എനേബിള്‍ ചെയ്തൊ...ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു...കൊച്ചിയിലില്ലാത്ത കൊച്ചിക്കാരെ..
കമോണ്‍...നമുക്കും ഒരു 500 അടിക്കണ്ടേ ?...

സു | Su said...

500 ആരടിക്കും? ദേ...അന്‍‌വറേ, ആദ്യേ പറഞ്ഞേക്കാം. കൊച്ചിമീറ്റിനെങ്കിലും 500 അടിക്കാമെന്ന് വിചാരിച്ചാ ഞാനിരിക്കുന്നത്. ആ കുമാര്‍, മീറ്റിനു പോകുന്നതുകൊണ്ട് നന്നായീന്ന് ആശ്വസിച്ചിരിക്കുമ്പോഴാ ഇത്. എന്നെ 500 അടിക്കാന്‍ വിടില്ലെങ്കില്‍ ഇപ്പോഴേ പറയണം. ഞാന്‍ ധൂം-2 കാണാന്‍ പോയ്ക്കോളാം .

Mubarak Merchant said...

അന്‍വറേ, എനേബിള് കുനേബിള് എന്നൊന്നും പറഞ്ഞ് എന്നെ വട്ടാക്കല്ലേ..
ടെമ്പ്ലേറ്റില്‍ പണിയാന്‍ ഞാന്‍ കേറിയാല്‍ അവിടുത്തെ കുത്തും കോമയും പിന്നെ \<> ഒക്കെക്കണ്ട് ഉള്ളാ ബോധം കൂടെ കളയമെന്നല്ലാതെ കമന്റിന് നമ്പറ് വരുകേലാ..
പിന്നെ സൂ, മീറ്റ് തുടങ്ങുന്ന നിമിഷത്തില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടും, വിത് ലൈവ് അപ്ഡേറ്റ്.
കമന്റ് മത്സരം അതില്‍..

Anonymous said...

ഒക്കേ..ആരും 500 അടിക്കരുത്...500 സു വിനു വേണ്ടി മാറ്റിവച്ചിരിക്കുന്നു...കുമാറേട്ടനെ പേടിക്കേണ്ട ...എനിക്കു ശ്രീജിത്തിനെ ആണു പേടി...പച്ചാളവും കൂട്ടരും ഇന്നു മുതല്‍ നിരാഹാരം ആണെന്നു കേട്ടു...നാളെ നന്നായി പെര്‍ഫോം ചെയ്യണ്ടേ...

സു | Su said...

എന്തായാലും ശ്രീജിത്തിനെ ടെമ്പ്ലേറ്റ് ഏല്‍പ്പിക്കണ്ട.

കുരങ്ങന്റെ കൈയിലെ പൂമാല എന്നതിന്റെ പുതിയ വേര്‍ഷന്‍, ശ്രീജിത്തിന്റെ കൈയില്‍ കിട്ടിയ ടെമ്പ്ലേറ്റ് എന്നാണ്. ;)

ശ്രീജിത്ത് ഇപ്പോഴും ബാംഗ്ലൂരില്‍ത്തന്നെയല്ലേ ;)

Anonymous said...

ഇക്കാസേ...ടേംബ്ലേറ്റ് ഗുരു വരുന്നില്ലേ...പിന്നെ ആ പോസ്റ്റ്, മീറ്റു തുടങ്ങാന്‍ കാത്തിരിക്കണ്ടാ...കമന്റിടാന്‍ കൈ തരിക്കുന്നു...പ്ലീസ്സ് ...അല്ലേ സൂ...?

Adithyan said...

എന്നെ ഒന്ന് അഡ്മിന്‍ ആക്കാമോ? ഞാ ഇപ്പ ശരിയാക്കിത്തരാം.

സു | Su said...

ഇന്നലെ കമന്റിട്ട് കൈ വേദനിച്ചതിന്റെ തരിപ്പ് മാറിയില്ല. ചേട്ടന്‍ പറഞ്ഞത്, സ്വന്തം നിലയില്‍ സഹിക്കാന്‍ കഴിവുണ്ടെങ്കില്‍ കമന്റിട്ടാ മതി. കൈ വേദനാന്ന് മിണ്ടിപ്പോകരുത് എന്ന്. ;)

Mubarak Merchant said...

ആ പണിയും ഞങ്ങടെ ചക്കരമുത്ത് (മീറ്റ് കഴിയണവരെ) പച്ചൂനെ ഏപ്പിച്ചിട്ടുണ്ട്!

Anonymous said...

ആദി ... വെള്ളാനകളുടെ നാട്ടില്‍ പപ്പു പറയുന്ന പോലെയാണോ ...”മൊയ്തീനെ..ആ ചെറിയേ... സ്കൂട്രൈവര്‍ ഇങ്ങെടുത്തേ....ഇപ്പം ശരിയാക്കിത്തരാം”... ;)..ഇക്കാസ് അഡ്മിന്‍ ആക്കൂ...ആദിയേ...

പുതിയ പോസ്റ്റ് വരുന്നവരേ..ഇതില്‍ കമന്റിടാമല്ലോ അല്ലേ... ?

സൂ.. :) പാവം ചേട്ടന്‍ ...

Adithyan said...

അന്വറേ, അതന്നേ ;))

സു | Su said...

അയ്യോ...ആദിയെ ടെമ്പ്ലേറ്റ് ഏല്‍പ്പിക്കരുത്. ഉറക്കം വന്നിട്ട് ഏത് കണ്ണ് ആദ്യം അടയ്ക്കണം എന്ന് പ്രശ്നം വെക്കുകയാണ് ആദി.

sreeni sreedharan said...

ഹായ് ഞാന്‍ നമ്പറിട്ടേ :)
(ശ്രിജിത്ത് സഹയിച്ചൂ)

Mubarak Merchant said...

സ്ക്രൂ ഡ്രൈവറ് കൊട്ത്തട്ട്ണ്ട്,മ്മട ശ്രീജീം പച്ചാളോങ്കൂടി ദിപ്പ ശെരിയാക്കൂട്ടാ.

സു | Su said...

പച്ചൂ, ഇക്കാസേ, അപ്പോ നാളെ രാവിലെ 10 മണിക്ക്.

100, 200, 300,400, 500- ഒക്കെ എനിക്ക് തരേണ്ടതാണെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇല്ലെങ്കില്‍ സാരമില്ല. ഇവിടെ കാണാം.

ഒരിക്കല്‍ക്കൂടെ ആശംസകള്‍. :)

Mubarak Merchant said...

സെഞ്ചൊറി, ഡബിള്‍ സെഞ്ചൊറി ട്രിപ്പിള്‍ സെഞ്ചൊറി.. അങ്ങനെ സകലമാന സെഞ്ചൊറികളും സൂവിനനുവദിച്ചതായി ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു. ജയ് കേരളാ മീറ്റ്.

Visala Manaskan said...

കൊച്ചിക്കാര്‍, കനകമല ഫുഡ്ബോള്‍ ടീമിന്റെ പോലെയാ. എല്ലാം ഒടുക്കത്തെ കളിക്കാരാ...(എക്കെ നമ്പറ് 10 ജഴ്സിയിട്ടോര്)

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ... ആശംസകള്‍.

magnifier said...

യൂ ഏ ഈ ക്കാരെപോലെ ലൈവില്ലാ മീറ്റ് ആയിപ്പോകരുത്! (ഒടുവില്‍കിട്ടിയ റിപ്പോര്‍ട്ട് പ്രകാ‍രം മീറ്റ് കഴിയുമ്പോ ബോധം ലൈവ് ആയുള്ളവര്‍ വളരെ കുറവായിരുന്നതു കാരണമാണെന്നു തോന്നുന്നു അപ്ഡേറ്റ് ലൈവ് ആവാതിരുന്നത്) ലൈവ് ആയി വിളിച്ച് ആശംസകള്‍ അറിയിക്കനുള്ള ഒരു ടെല. നംബര്‍ ആരേലും ഇവിടെ ഇടാമോ?

ഓ.ടോ ആ ഭൂപടത്തില്‍ കോഴിക്കോട് ജില്ലയില്‍ അടൂത്തടുത്തായി എനിക്കും ഫൈസലിനും ഒരോ കല്ലറ പണിത് അടയാളം വെയ്ക്കാന്‍ അപേക്ഷ. ശ്രീജിത്തിന്റെ കണ്ണൂര്‍ ജില്ലയ്ക്ക് അടുത്തേക്കായാല്‍ നല്ലത്.

Mubarak Merchant said...

മാഗ്നീ,
സോറി.. ഭൂപടം പ്രിന്റെടുത്തു പോയി.
ലൈവ് ആശംസാ നമ്പര്‍: 9895 258 249

വാളൂരാന്‍ said...

കൊച്ചിയിലെ അഖിലകേരളബൂലോഗമീറ്റിന്‌ ആശംസകള്‍...
നോ ചിയേഴ്സ്‌......!

കിച്ചു said...

കൂട്ടരേ ഞാന്‍ പുറപ്പെടുന്നു. കോട്ടയത്തിന്റെ മണ്ണില്‍ നിന്ന് കൊച്ചിയ്ക്ക്.... കാരണവന്‍മാരേ അനുഗ്രഹിക്കൂ....

മുസാഫിര്‍ said...

അടുത്ത കൊച്ചി മീറ്റ് മലബാറിലോ തിരുവിതാംക്കൂറിലോ നടത്തണം.

Areekkodan | അരീക്കോടന്‍ said...

ഇക്കാസ്ജീ...
മലപ്പുറത്ത്‌ ഇനി സ്ഥലമുണ്ടെങ്കില്‍ എന്റെ പേരു കൂടി....
മീറ്റിന്‌ ആശംസകള്‍....

Peelikkutty!!!!! said...

സംഭവം അടിപൊളി !...ഇനി കേരള മാപ്പ് നവീകരിക്കുമ്പം,കൊയിക്കോട്ട് സ്നേഹിതന്റ്റെ മുകളില്‍ മയ്യഴിയുടെ താഴെ ഒരു കുത്തിട്ടിട്ട് പീലിക്കുട്ടി ദ ഗ്രേറ്റ് ന്ന് എഴുത്വൊ ഇക്കാസേ ?

ഓ.ടൊ..സ്ഥലം ബാക്കി കിടക്കുന്നത് ഇപ്പൊഴാ കണ്ടത്.25,50,75...‘പൈസ‘ എത്രയാണെന്നു വച്ചാ...