മാന്യമഹാ ബൂലോഗരേ,
കേരളാബ്ലോഗര്മാരുടെ മൂന്നാം കൊച്ചി മീറ്റിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്ന വിവരം അതിയായ സന്തോഷത്തോടെ അറിയിക്കട്ടെ.
ഈ വരുന്ന ഞായറാഴ്ച്ച, നവംബര്‍ പന്ത്രണ്ടാം തിയതിയാണ് കേരളാ ബ്ലോഗര്‍മാരുടെ ഈ മാമാങ്കം അരങ്ങേറുന്നത്.
സ്ഥലം: ഹോട്ടല്‍ ദ് ലാന്‍ഡ് മാര്‍ക്ക്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു തൊട്ടടുത്ത്.
സമയം: രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ.
കാര്യപരിപാടികള്‍:
10 മുതല്‍ പത്തര വരെ: ഒന്ന്, രണ്ട് മീറ്റുകളില്‍ പങ്കെടുക്കാത്തവരെ പരിചയപ്പെടല്‍
പത്തര മുതല്‍: മലയാളം ബ്ലോഗുകളുടെ സാദ്ധ്യതകളെപ്പറ്റി ചര്‍ച്ചാ ക്ലാസ്.
ഒരുമണിക്ക്: മതിയാവോളം ഫുഡ്ഡടിക്കുക.
രണ്ട് മണിമുതല്‍ : വിവിധ കലാപരിപാടികള്‍.
മദ്യം കൂടിയേ തീരൂ എന്നുള്ളവര്‍ക്ക് മീറ്റിനു ശേഷം അടിച്ചു മറിയാനുള്ള സൌകര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കാവുന്നതാണ്.
പി. എസ്: ഭക്ഷണക്കാര്യത്തില്‍ ആരും വിഷമിക്കെണ്ട കാര്യമില്ല, മീറ്റിനു ചൂടുപകരാന്‍ രാവിലെയും വൈകുന്നേരവും ലൈറ്റ് സ്നാക്സും ചായയുമുണ്ടാകും. കൂടാതെ ഉച്ചയ്ക്ക് സൂപ്പ്, വിവിധ വെജ്-നോണ്‍ വെജ് വിഭവങ്ങളടങ്ങുന്ന ശാപ്പാടും. ഐസ്ക്രീമും പായസവും വേറെ!
ഇത്രയും സൌകര്യപ്രദമായ രീതിയില്‍ കൊച്ചി നഗരത്തിലൊരു മീറ്റ് നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇതിനെല്ലാം കൂടി ആളൊന്നുക്ക് വെറും ഇരുന്നൂറു രൂപയേ ചെലവു വരൂ എന്നതാണ്!
മീറ്റിനു വരാന്‍ ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരും ഇനി വരാന്‍ താല്പര്യപ്പെടുന്നവരുമായ എല്ലാവരും വളരെ ഗൌരവത്തോടെ ഈ പോസ്റ്റ് ഒരു ഹാജര്ബുക്കായി കണക്കാക്കി അവരവരുടെ ഹാജര്‍ കമന്റുകളിലൂടെയും കൂടാതെ ഫോണിലൂടെ പച്ചാളത്തിനെയോ (9946184595) ഇക്കാസിനെയോ (9895771855) കഴിയുന്നതും നേരത്തെ അറിയിക്കേണ്ടതാണ്.
ജയ് ജയ് കേരളാമീറ്റ്!!!
Tuesday, November 07, 2006
Subscribe to:
Post Comments (Atom)
104 comments:
അഭിനന്ദനങ്ങള്‍!
മുന്‍നിരയില്‍ ഇല്ലെങ്കിലും പിന്നില്‍ ഫോണിലൂടെ ഞാനുണ്ട് ഇക്കാസേ.. (പിണങ്ങല്ലെ)
പാച്ചാളവുമായി സംസാരിക്കാറുണ്ട്. ഈ വെന്യു ഫിക്സ് ചെയ്യുന്ന കാര്യത്തിലടക്കം.
മെനു അവര്‍ പറഞ്ഞത് സ്വീകാര്യം എന്നു കരുതുന്നു.
ഞാന്‍ ഉണ്ട് ഒപ്പം, മുങ്ങി എന്നു പറയല്ലെ. ഉദരനിമിത്തം ഉള്ള തിരക്കുകളില്‍ ആണ്. പച്ചാളത്തിനോട് പറഞ്ഞിട്ടുണ്ട്.
ശ്രീജിത്തിന്റെ വില്പാട്ടിനുള്ള വില്ല് ഒരു ലേലത്തില്‍ ഒത്തിട്ടുണ്ട്. പെങ്കെടുക്കുന്നവര് ഉടന്‍ തന്നെ പറയണം. കാരണം അംഗ സഖ്യ ഒരു വലിയ കാര്യമാണ് ഈ ചുരുങ്ങിയ ടൈമില്‍.
അപ്പോള്‍ അങ്ങനെ തന്നെ. ഹാജര്‍ ഹോ!
ഞാനും ഹാജര്‍;
പിരിവ് ആരുടെ കയ്യില്‍ ഏല്‍പ്പിക്കണം;
എന്റെ കൈ നൊത്തയാ (ഊട്ട), ചോര്‍ന്ന് പോവും :)
ഇക്കാസേ, ഞാന്‍ ഫ്ലാറ്റ്. ഇത്രയും മനോഹരമായ ഒരു അറേഞ്ച്മെന്റ് ഇത്ര നേരത്തേ ശരിയാക്കിയെടുക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നതേയില്ല. ഇത്ര ദൂരത്ത് നിന്ന് ചെയ്യാവുന്ന എന്ത് സഹായവും ചെയ്യാനും ഞാനുണ്ട് കുടെ. സാമ്പത്തികമായ സഹായം വേണമെങ്കിലും ചോദിച്ചുകൊള്ളൂ. അതൊരു തടസ്സമാവാതെ നോക്കേണ്ട ഉത്തരവാദിത്തം വേണമെങ്കില്‍ ഞാന്‍ ഏറ്റെടുക്കാം.
കലാപരിപാടികളും പ്ലാന്‍ ചെയ്തുകൊള്ളൂ. എന്നെക്കൊണ്ടാവുന്നതൊക്കെ ഞാനും ചെയ്യാന്‍ ഒരുക്കമാണ്. ഞാന്‍ നന്നായി പാടും, ഫോട്ടോ എടുക്കൂം എന്നൊക്കെ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.
ചര്‍ച്ചാ ക്ലാസ്സ് എന്നതൊക്കെ ഒരു വാശിക്ക് കയറിപ്പറഞ്ഞതല്ല എന്നും കരുതുന്നു. എന്തിനും ഏതിനും എപ്പോഴൂം എന്നെ വിളിക്കാം. എന്റെ നമ്പര്‍ 9886502373
ശ്രീജിത്തേ, തനിക്കു നിര്‍ബന്ധമാണെങ്കില്‍ സഹായമായിട്ടു കുറയ്ക്കണ്ട താന്‍ തന്നെ ഈ മീറ്റിന്റെ മുഴുവന്‍ ചിലവും വഹിച്ചോളൂ.. അല്ലെങ്കിലും അതിഥി ദേവോ ഭവ എന്നാണല്ലൊ!
അല്ല, എനിക്ക് അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ; ആതിഥി ദേവോ ഭവഃ എന്നു വച്ചാല്‍ അതിഥിയെ ഒരു വഴിയാക്കുക എന്നാണോ?
കൊച്ചിക്കാര്‍ക്ക് സര്‍വ്വാശംസകളും. കര്ണാടകമഹാരാജ്യത്ത്നിന്ന് വരുന്ന z കാറ്റഗറി വി.ഐ.പി.ക്ക് പച്ചാളത്തിന്റെ എസ്.പി.ജി. പ്രൊട്ടക്ഷന്‍ ഉണ്ടാകും എന്നു കേട്ടല്ലോ. അവിടെയെന്താ പായസം, ബാക്കുര്ഡിക്കാരേക്കാളും കലക്കണം... ഇനി ഞാന്‍ ഡല്ഹീലൊന്നു പോയിനോക്കട്ടെ, അവിടെയെന്തായോ ആവോ...!
എന്താണെന്നറിയില്ല. ഇവിടെ അങ്ങനെയാ ഈ അടുത്തകാലത്തായിട്ട്.
അറേഞ്ച്മെന്റ്സിന്റെ ക്രെഡിറ്റ് ഗോസ് റ്റു പച്ചാളം ആന്റ് മി. കുമാറ്
ഒരു കരോക്കെ ഗാനമേള കൂടി സംഘടിപ്പിച്ചാലോ കുമാറേട്ടാ?
ഒരു കരോക്കെ ഗാനമേള കൂടി സംഘടിപ്പിച്ചാലോ കുമാറേട്ടാ?
ഇക്കാസേ,
നിനക്കിതിലെന്ത് മെച്ചം കിട്ടും?
നീ ബെറ്റ് വെച്ചോ ഈ മീറ്റ് നടക്കില്ല..
ഇബ്രൂ. ദുബായി മീറ്റിനേക്കാളും ഭംഗിയായി ഇത് നടക്കുമെന്ന് ബെറ്റ് ഉണ്ടോ?
ഇക്കാസേ, ഇബ്രുവിന്റെ വെല്ലുവിളി കാണുന്നില്ലേ. നമ്മളുടെ അംഗബലവും സംഘാടകപാടവവും ഇവനറിയില്ല, പുവര്‍ ബോയ്. നീ ഒന്നും ചെയ്യണ്ട. നമ്മുടെ പയ്യനാ, നിര്‍ബന്ധമാണെങ്കില്‍ ഒന്ന് വിരട്ടി വിട്ടേരേ
എല്ലാ ആശംസകളും.
പിന്നെ പ്രധാന പരിപാടികളില്‍ പച്ചാളത്തിന്റെ പോട്ടം പിടുത്തവും ശ്രീജിത്തിന്റെ മണ്ടത്തരവും കാണുമായിരിക്കും... മറുപടി കിട്ടിയില്ലങ്കില്‍ രാത്രി രണ്ടിനു വിളിച്ച് ശല്ല്യം ചെയ്യും... ഇക്കാസേ... ജാഗ്രതൈ
ഇബ്രൂ ആ നക്കൊന്ന് നീട്ടിക്കേ... കരിനാക്കണോ എന്ന് അറിയാനാ...
അതിബ്രു അസൂയമൂത്ത് പറഞ്ഞതല്ലേ..
നാട്ടിലെ കാറ്റ് ദുഫായീല് കിട്ടില്ലല്ലോ! അതിന്റെ കൊറവാ!
ഞാന്‍ ഹാജര്‍, എന്റെ ചിലവെല്ലാം ഞാന്‍ ശ്രീജിയ്ക്ക് വിട്ടു കൊടുത്തു. കാരണം ആ "മണ്ടശിരോമണി"യാണ് എന്നെ മലയാളം ബ്ലോഗിങിന്റെ ലോകത്ത് എത്തിച്ചത്....:):)
ഇത്തവണ ഗംഭീരമായ കലാപരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത്. കുമിള പൊട്ടിക്കല്‍ മത്സരം, ഗോലി കളി, മുതുകുചൊറിയല് മത്സരം, കമന്റിടല്‍ മത്സരം, ഒറ്റക്കാലില്‍ ഫുട്ബോള്‍ മത്സരം എന്നിവ ഒക്കെ ഉണ്ട്. നിങ്ങള്‍ ഇങ്ങനെ ഒക്കെ വെറുതേ ഇരുന്നോ. ഞങ്ങള്‍ കൊച്ചിയില്‍ അടിച്ച് പൊളിക്കാന്‍ പോകുവാ.
നമ്പര്‍ മറച്ചുവച്ച് വിളിക്കണേ ഇത്തിരീ..
അതാ അതിന്റെ ഒരു ഷ്റ്റൈല്
ആരാ ഇബ്രുവിനെ തൊട്ടത്? പെണ്ണ് കേസിലെ അടിയ്ക്കല്ലതെ ഏത് അടിയ്ക്കും കൂടെ നില്‍ക്കാമെന്ന് ഞാന്‍ വാക്ക് കൊടുത്തതാ. ധൈര്യമുണ്ടെങ്കില്‍ വരീന്‍!
(ഇബ്രൂ... ആ വഴി ഓടണ്ട.അവിടെ ഇരുട്ടാ. എന്റെ പിന്നാലെ പോരൂ)
കാശിന്റെ കാര്യം പറഞ്ഞത് കുരിശാകുമോ ബ്ലോഗ് ഭഗവതീ
കിച്ചൂ,
പച്ചാളത്തിന്റെ ഫോണിലും കൂടി ഒന്നു ഹാജര്‍ വച്ചേര്..
തലയെണ്ണല്‍ അവിടെയാ
ഇക്കാസ് .....!!!!!! അത് മറന്നില്ലേ ഇതുവരെ...:(:(:X
ദുബായില്‍ പെണ്ണുകേസ് കൊണ്ട് അടി വാങ്ങി നട്ടം തിരിഞ്ഞിരിക്കുന്ന ദില്ബനേ അങ്ങിനെ തോന്നൂ, ഇബ്രുവിനത് തോന്നില്ല. ജസ്റ്റ് ഡിസമ്പര്‍ ദാറ്റ്
അപ്പൊ പ്രേതം പിടിച്ചെന്നു പറഞ്ഞിട്ട്?
പ്രേതത്തിനേക്കള് വലിയ ദില്ബനോ???
ഞാനെപ്പളേ മറന്നു കര്‍ണ്ണാ..
ദുഫായ് ഗ്രൂപ്പുകാര്ക്കൊരു ഡോസുകൊടുത്തതല്ലേ1
പിണങ്ങല്ലേ..
കര്‍ണ്ണാ, മീറ്റിനു വരുമ്പോള്‍ സ്വന്തം പേരും വിലാസവും നക്ഷത്രവും ഒക്കെ പറയേണ്ടി വരും. ബുദ്ധിമുട്ടാകില്ലല്ലോ.
ഒരു സംശയം, താങ്കള്‍ക്ക് കവചകുണ്ടലങ്ങളുണ്ടോ? എക്സ്ട്രാ ഉണ്ടോ ഒന്ന് എനിക്കും തരാന്‍?
ഇക്കാസ്,
ദില്‍ബനേക്കാള്‍ വലിയ പ്രേതമോ എന്നാ കുമാര്‍ പ്രേതം ചോദിച്ചത്. :-)
അവിടെ കുറുമാന്റെ ചെണ്ട കൊട്ടുണ്ടോ,വിശലേട്ടന്റെ നാടന്‍ പാട്ടുണ്ടോ,പിന്നെ കാറ്റ് അതീ ബാരക്കുടയിലും ഉണ്ട്,ഇങ്ങോട്ട് പോന്നോളാന്‍ ഇക്കാസിനോടെത്ര പറഞ്ഞതാ
അതു ഞാനേറ്റു.... പച്ചാളത്തിന്റെ നമ്പര്‍ മാറില്ലേ... പിന്നെ എന്റെ ചിലവാരാ നോക്കുന്നേ....
ഇബ്രു മുങ്ങിയോ?
കിച്ചൂ...
അതെപ്പളേ മറന്നു!
പച്ചാളമാണോ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍? അപ്പോ നമ്മുടെ കൊട്ടേഷനൊക്കെ നോക്കാന്‍ അവനു സമയം ഉണ്ടാകുമോ?
വരുന്നവഴി ലിസി ഹോസ്പിറ്റലിന്റെ മുന്പില് ഒരു പത്ത് മിനിറ്റ് തങ്ങിയാ ഒപ്പിക്കാവുന്ന കാശല്ലേഒള്ളു കിച്ചൂ... കര്‍ച്ചീഫ് മറക്കാതിരുന്നാ മാത്രം മതി!
ദില്‍ബാ..
കുള്ളനെ നമ്പ്യാലും ശ്രീജിത്തിനെ നമ്പരുത്!!
നമ്മള് യു എ ഇ ബ്ലോഗേര്‍സിനെ തമ്മില്‍ തല്ലിക്കല്‍ കൂടെ കൊച്ചി മീറ്റിന്റെ പരിപാടികളിലൊന്നാണ്. അതോണ്ട് ചെറുക്കുക.
കളിക്കല്ലേ കൊച്ചിക്കാരേ, റഷ്യന്‍ മാഫിയക്ക് ക്വട്ടേഷനയക്കും.
ഇക്കാസേ, ഒരു ചെണ്ട വാടകയ്ക്ക് കിട്ടുമെങ്കില്‍ എട്. നമുക്ക് മാറി മാറി കൊട്ടിക്കളിക്കാം. പിന്നെ നാടന്‍ പാട്ട്. കുമാരേട്ടന് അതിന്റെ ഉസ്താദാ. അസ്സലായി നാടന്‍ പാട്ട് പാടും.
യൂ.ഏ.ഇ ബ്ലോഗേര്‍സിനെ തമ്മില്‍ തല്ലിക്കാന്‍ എളുപ്പമല്ലേ, അതിന് ഒരാളുടെ പേര് പറഞ്ഞ് അതാണ് ബ്ലോഗഭിമാനി എന്ന് തട്ടിവിട്ടാല്‍ പോരേ. പിന്നെ എല്ലാവരും കൂടി അവനെ തല്ലിക്കോളും. ദില്ബന്റെ പുറം ആകുമ്പോള്‍ പൊതുയോഗം കൂടാന്‍ ഇഷ്ടംപോലെ സ്ഥലം ഉണ്ട്.
ശ്രീജീ,
നിന്നെ ഞാനും ഇബ്രുവും കൂടി പൊടുണ്ണി മരത്തിന്റെ കമ്പോണ്ട് തല്ലും. കണ്ണില്‍ കുത്തും. കട്ടുറുമ്പിനെ കൊണ്ട് കടിപ്പിക്കും പച്ചാളത്തിന്റെ പാട്ട് കേള്‍പ്പിക്കും.ങാഹാ... അത്രയ്ക്കായോ?
കൊച്ചി മീറ്റില്‍ വാള് വെയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ക്യൂ പാലിയ്ക്കേണ്ടതാണ്. എങ്കിലും കുമാറേട്ടന് വഴി കൊടുത്തില്ലെങ്കില്‍ ഷര്‍ട്ട് ചീത്തയാവുന്നതാണ് എന്ന് മുന്നറിയിപ്പ്.
എന്റെ വക തെട്ടു പിടുത്തം പിന്നെ വിശാലന്റെ പോസ്റ്റില്‍ നിന്ന് ഊര്‍ജ്ജം കടം കൊണ്ട് അമ്പസ്താനി (സാറ്റ് കളി എന്നും പറയും) തുടങ്ങിയവ ഉണ്ടായിരിക്കും....
ദില്ബുവിനെ പറ്റി പറയരുത്(യുയെയിക്കാരെല്ലാം ഒരു ഗ്രൂപ്പാണെന്ന് ബ്ളോഗഭിമാനി)
കട്ടുറുമ്പിനെ കൊണ്ട് കടിപ്പിക്കാന്‍ ഇങ്ങ് വാ. എന്റെ കയ്യില്‍ നല്ല ചുവന്നുറുമ്പുണ്ട്. എന്റെ ടോമി. ഞാന്‍ അവനെക്കൊണ്ട് നിന്നെ തിരിച്ച് കടിപ്പിക്കും.
നന്ദി വല്ല്യമ്മായീ നന്ദി. കണ്ടോടാ ശ്രീജീ, ഞങ്ങളുടെ ഒത്തൊരുമ? നിങ്ങള്‍ക്ക് പച്ചാളമല്ലാതെ വേറെ ഏതെങ്കിലും എരുമ ഉണ്ടോ?
ആരാ ദില്ബൂവാണോ ഞങ്ങളുടെ ശ്രീജിത്തിനെ ഭിക്ഷണിപ്പെടുത്തുന്നത്....? ദേ കാട്ടറബികളെ ഇറക്കി തല്ലുമേ.... കൊച്ചീകാരോടു കളിച്ചാല്‍.. ഇനി ഇതൊന്നുമല്ലെങ്കില്‍ കണ്ണൂരില്‍ നിന്ന് നാടന്‍ ബോംബിറക്കും....ങ്ഹാ...
ബ്ലോഗാഭിമാനിക്കാര് കൊച്ചി മീറ്റ് കവര്‍ ചെയ്യുന്നില്ല, എന്ന് കൂടെ സങ്കടത്തോടെ അറിയിക്കുന്നു.
അമ്പസ്തനിയുറ്റെ പേറ്റന്റ് വിശാലേട്ടന് ആര്‍ക്കും തരില്ലെങ്കിലോ
ഇതേതാ സ്ഥലം
ഡ്രില്‍ മാഷിനെയല്ലേ വിശാലന് തരാത്തേ....അമ്പസ്താനി ആര്‍ക്കും ആകാം...:):0
ചില നേരത്ത്.. said...
ബ്ലോഗാഭിമാനിക്കാര് കൊച്ചി മീറ്റ് കവര്‍ ചെയ്യുന്നില്ല, എന്ന് കൂടെ സങ്കടത്തോടെ അറിയിക്കുന്നു.
ഇത് നിനക്കെങ്ങിനെ അറിയാം? നീ അണല്ലേ അപ്പോള്‍ ഈ ബ്ലോഗഭിമാനി. കണ്ടു പിടിച്ചു.
ഹാഫ് സെഞ്ച്വറിക്കായി ഒരു ശ്രമം
മീറ്റിനു എന്റെ വഹ ഒരു സ്പെഷല്‍ ഐറ്റം ഉണ്ടാകും. കളരിപയറ്റ്!!
അടിച്ചളിയാ അടിച്ചു. ഇനിയും ഇതുപോലെ പല നിര്‍ണ്ണായകമായ നേട്ടങ്ങളും ഞങ്ങള്‍ നേടിയെടുക്കും. ജയ് കൊച്ചിക്കാര്, ജയ് കൊച്ചിക്കായല്‍
സിജൂ.
കൊച്ചിക്കാരൊറ്റൊന്നിനും ബോധമില്ല, വൈകുന്നേരമല്ലേ..ക്ഷമിക്കാം.സിജുവും ഇക്കാസും കൂട്ടരേയും പോലെ ആയാലോ..വിക്കി പരിഭാഷ പിന്നെ ആര് നോക്കും?
എന്റെ വെല്യമ്മായീ!
ഇവിടെ ഞങ്ങ്ലൊന്നടിച്ചുപൊളിക്കട്ടെ,
ദില്ബന്റെ കണ്ണീക്കുത്തൊന്നും ഞങ്ങള്ക്കേല്ക്കില്ല.
പൊടിയിട്ടു മയക്കല് എന്നൊരു പരിപാടിയുണ്ട്.
പച്ചാളത്തെ അതിന്റെ ട്രൈനിങ്ങിനു വിട്ടിരിക്കുവാ
ശ്രീജി നീ എന്റെ ചിലവിന്റെ കാര്യം മാത്രം മിണ്ടീല.... :(
എന്റന്പത് പോയേ.....
ഓ.. പച്ചാളം വന്നോ?
കളക്ഷന്‍ എങ്ങനെയുണ്ട് മ്വാനേ?
ഇബ്രൂ, സിജുവും കൊച്ചിക്കാരന് ആണൂട്ടോ. സിജു ഞങ്ങളുടെ ടീം ആണ്. നിന്റെ കൂടെ ആ പെണ്ണുപിടുത്തക്കാരന് ദില്ബന് മാത്രമല്ലേ ഉള്ളൂ. ഇവിടെ എണ്ണം പറഞ്ഞ ചേകവന്മാര് അഞ്ചെട്ടെണ്ണം ഉണ്ട്
പച്ചാള്സ് നിന്നോട് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.. നോക്കീം കണ്ടും നടക്കണമെന്ന് കുനിഞ്ഞുനിന്നാല്‍... തമ്മനത്തുക്കാര്.. വേണ്ട ഞാനൊന്നും പറയുന്നില്ല...:):)
കൊച്ചീക്കാരേ,
മെന്യു അലക്കിപ്പൊളിയ്ക്കണേ... അതാണ് മീറ്റിന്റെ ജീവന് അഥവാ കാതല്‍. (കാതല്‍ കൊണ്ടേന്‍ എന്ന് കേട്ടിട്ടില്ലേ)
ശ്രീജി,
ലവന്റെ ചെലവ് കൊടുക്കാമെന്ന് പറയഡേ
കിച്ചൂ, ചിലവ് ഏല്ക്കാം. പക്ഷെ മനോരമയില്‍ എന്റെ പടം വരണം. കഴിഞ്ഞ തവണ അവിടെ ഞെളിഞ്ഞ് നടന്നിട്ട് ആരും മൈന്റ് ചെയ്തില്ല.
പച്ചാളം,
ആ മെനു ഒന്ന് വിശദമായിട്ട് ക്വോട്ടൂ..
ചില നേരത്ത്,
കാര്യമൊക്കെ ശരി, നമ്മള് ഫ്രണ്ടുക്കള്‍
പക്ഷേ കൊച്ചിക്കാരെ പറയരുതു
നുമ്മ ഒന്നാന്തരം കൊച്ചിക്കാരനാണെടവേ
അല്ലാ,ഈ"ഞങ്ങള്‍ കൊച്ചിക്കാരി"ലു
ഈ കണ്ണൂര്‍ക്കാരു(അതൊ ബാങ്ക്ലൂര്ക്കാരനൊ)എങ്ങിനാ പെടാന്ന് മനസ്സിലായില്ല്യ.
ആശംസകള്‍ ... ഡാ മെനു ഒക്കെ പറഞ്ഞു കൊതിപ്പിക്കല്ലേ ...
യു എ ഈയില്‍ നിന്നു ഇബ്രു തന്ന വെള്ളക്കോടിയുമായി ഞാനെത്തും 12 നു... ഛേ അതു ഡിസമ്പെര് ആയിപ്പോയല്ലൊ....
ഇബ്രൂ 2PM നും 4PM നും ഇടക്കു നീ കമന്റിടരുത്..ഫോണ്കാളിനു ഓഫ് പീക്ക് റേറ്റ് ആണെന്ന് എല്ലാവര്ക്കും അറിയില്ലല്ലോ..
ഇക്കാസേ ടെയിക്ക് ദ ചാല്ലെഞ്ജ് ..ആള് ദ ബെസ്റ്റ്
ശ്രീജീ മയിന്റ് യുവര്‍ വേര്‍ഡ്സ്
(ഡില്ബൂ പച്ചാളത്തിന്റെ സൈസ് അല്ല) ജസ്റ്റ് (ആള്‍സൊ) ഡിസമ്പര്‍ ദാറ്റ്
യു എ ഇ മീറ്റിലെ തല്ലോ... മോനേ ..എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നൊ ,...
കൊച്ചി മീറ്റിനു എല്ല ഭാവുകങ്ങളും ഒരിക്കല്‍ കൂടി...
ഏതു പേജിലാ വേണ്ടെ പത്താം പേജിലാണെങ്കില്‍ ഓ.കെ...
മ്മട മെമ്പ്ര് സിജു പറഞ്ഞതാ അതിന്റെ ശരി..
പറഞ്ഞ് കൊട് സിജൂ
മിന്നൂ, ആ വഴി പോയിട്ടുള്ളവരൊക്കെ കൊച്ചിക്കാരാണെന്ന് ബ്ലോഗിന്റെ മുകളില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ ഉണ്ടല്ലോ.
ഞാന്‍ കഴിഞ്ഞ മീറ്റിന് കൊച്ചിയില്‍ ഒന്ന് പോയതാ. അതാണ് എന്റെ ക്വളിഫിക്കേഷന്‍
ചരമത്തില്‍ കൊടുക്കാനാണെങ്കില് പച്ചളത്തിന്റെ ഫോട്ടോ ആണ് നല്ലത്. ആ മോന്തയ്ക് ആതാണ് മാച്ച്. എന്റേത് നടുപ്പേജില്‍ വരണം. കളറില്‍ തന്നെ വേണം
അല്ല, ഈ കൊച്ചി മീറ്റില്‍ കൊതുകുപിടി മത്സരം ഉണ്ടായിരിക്കുമൊ?
മനോരമയുടെ നടുപേജ് കളറല്ല ശ്രീജി.. എന്താ ചെയ്ക... നീ വിഷമിക്കേണ്ട.. നിന്റെ കല്ല്യാണത്തിന് (അതുണ്ടാവുവോ ആവോ..) ഞാന്‍ എന്റെ ചിലവില്‍ കളര്‍ പടം കൊടുക്കാം... ചിലവ് ചെയ്യുമോ....:):)
അതല്ലേ ഇടങ്ങളേ മെയിന്‍ പരിപാടി!
സിജുവേ,
നീ കൊച്ചിക്കാരനാന്ന് കരുതിയില്ല..ആ ഡീസന്‍സി കണ്ടിട്ട് (പൊക്കി നോക്കിയതല്ലട്ടോ, പടി കയറുമ്പോ കണ്ടതാ അതും മുഴുവനും കണ്ടില്ല)..ന്നാലും ബ്ലോഗാഭിമാനി ഇല്ലാതെ പോയല്ലോ മീറ്റിന്. ഇനി എന്തുണ്ടായിട്ടെന്താ ഒക്കെ പോയില്ലേ..
പട്ടേരീ ആ ടൈം ഞാന്‍ നോട്ട് ചെയ്ത് വെച്ചു. നിനക്കുള്ളത് വേറെ ക്ലബ്ബില്‍ തരുന്നുണ്ട്.
ഇബ്രൂ,
നെരത്തി പെടയ്ക്കെഡേയ് എല്ലാത്തിനേയും :-)
എങ്കില്‍ ആരായിരിക്കും മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുക ഇക്കാസേ?
ഒന്ന് പ്രവചിക്കാമൊ?
ഞാന്‍ ഭക്ഷണം കഴിടച്ചിട്ടു വരാമേ.. എല്ലാവരും പെയാക്കളയരുത്...
എന്റെ (7:49 AM) ഈ നേരത്തെ കമന്റ് ബോറായീന്ന് പട്ടേരി പറഞ്ഞു. അത് ഡിലീറ്റിയതായി അറിയിക്കുന്നു. ഒരു വിവാദമുണ്ടാകുകയാണെങ്കില് ഞാന്‍ ഉത്തരവാദിയല്ല. എന്നെ പടകളിക്ക് (കമന്റിന്) പ്രേരിപ്പിച്ച ശ്രീജിത്തിനായിരിക്കും ഉത്തരവാദിത്വം.
സസ്നേഹം
ഇബ്രു.
ഞാന്‍ തന്നെ നേടും ഇടങ്ങളേ!
ഈച്ചപിടുത്തത്തില് പണ്ടേ പസ്റ്റാ..
ഞാന്‍ അങ്കത്തട്ടില്‍ കൊതുകുപിടിയ്ക്കാന് എത്തിയപ്പോഴേക്കും കിച്ചുണ്ണി ഓടിപ്പോയോ?
ധൈര്യമുണ്ടെങ്കില്‍ കൊച്ചീലേക്ക് പോരൂ..
നുമ്മടെ പിള്ളേര് അവടെണ്ട്; അവര്‍ കാണിച്ചു തരും
സൂച്ചേച്ചി.....
ഒന്നാം കൊച്ചി മീറ്റിന്റെ മിന്നും താരം!
സൂച്ചേച്ചിയെ ആദരിക്കല്‍ എന്ന ചടങ്ങുകൂടി ഞങ്ങള്‍ ഉള്‍പ്പെടുത്താന്‍ പോകുവാ
ഫോട്ടോയില്‍ മാലയിട്ട് മുന്നില്‍ ചന്ദനത്തിരി വെച്ചല്ലേ ആദരവ്. എന്റമ്മോ. എനിക്കുവേണ്ടേ...
ഇക്കാസെ, സീരിയസ്സായിട്ടാണെങ്കില് അഞ്ചോ പത്തോപേരുടെ സാന്നിദ്ധ്യം കൊണ്ട് കേരളാ ബ്ലോഗേര്‍സ് മീറ്റെന്ന് പറയുന്നതില്‍ കാര്യമില്ല. 12ആം തീയതിയെന്നത് വളരെ അടുത്താണ്. ഒരു അന്‍പതുപേരുടെ സാന്നിദ്ധ്യമെങ്കിലും ഉറപ്പുവരുത്താതെ...എല്ലാ ആശംസകളും
ഞാന്‍ കഴിച്ചിട്ട് വന്നേ... വില്ലന്മാരെല്ലാം പോയോ... കുറെ കാലമായിരുന്നു ഓഫ് കളിച്ചിട്ട് ഇന്നാ ഒന്നു സമാധാനമായേ..
വല്ല്യേച്ചീ.. എന്നെ കൊതുകുണ്ണിയാക്കാനുള്ള ശ്രമത്തിലാ അല്ലേ....ങ്ഹും...:S:S::S:S:S:
വന്നോ? ബാക്കിയെല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ടാവും.
സു ചേച്ചീ വരുന്നുണ്ടോ?
കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഒരു പത്തു 50 പേരുണ്ടായിരിന്നെങ്കില്... ഒരു ഓളമായേനെ... സാരമില്ല. കുറവ് നികത്താന്‍ ഞാനും പാച്ചാളും തന്നെ ധാരാളം..
പച്ചൂ :( എന്നെ വേദനിപ്പിക്കരുത്. എനിക്ക് ദുബായ്ക്ക് പോണം. അതുകഴിഞ്ഞ് എനിക്ക് കൊച്ചിയ്ക്ക് പോണം. :((
സൂ ചേച്ചീ എന്നെ വേദനിപ്പിക്കരുത്;
കൊച്ചിക്കു വരണം!....പ്ലീസ്
യു.എ.ഇ. മീറ്റിന് ആരെങ്കിലും എന്നോട് ചെല്ലാന്‍ പറഞ്ഞോ. ഇല്ല. പച്ചൂ, എന്നെ വിളിച്ചതിന് നന്ദി. എനിക്കും വരണം എന്നൊക്കെയുണ്ട്. പക്ഷെ ഒരു നിവൃത്തിയുമില്ല.
എനിക്കും മീറ്റിനു പോണേ... :((
കൊച്ചിക്കാര് അഭിമാനപുരസ്സരം കാഴ്ച വയ്ക്കുന്ന ഈ ഗംഭീര മീറ്റിലേക്ക് എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കായി മേഘസന്ദേശം പരിപാടി വേണ്ടതാണ്. സന്ദേശം വായിച്ചു് കേള്‍പ്പിക്കാമല്ലോ?
പച്ചാളം, കുമാര്‍ജി, ഇക്കാസ് ഞാന്‍ ഹാജര്‍ ആദ്യമേ പറഞ്ഞിട്ടുള്ളതാകുന്നു.
ശ്രീയെ പ്പോലുള്ള നല്ല നല്ല ഉദാരമതികളായ അഭ്യുദയകാംഷികള്ക്കായി ഇക്കാസ് / പച്ചാള്സ് ഒരു ബാങ്ക് അക്കൌണ്ട് ഉടന്‍ തുറക്കാവുന്നതാണ്.:)
സംഭാവന കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകുന്നതാണ്.:)
ഇക്കാസിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ ആദ്യം തന്നെ അര്‍പ്പിക്കുന്നു
പറഞ്ഞു(പറയാതെയും!) വരുമ്പോ, ഞാനും കൊച്ചിക്കാരനാണ്.. തൊട്ടടുത്ത് ഒരു 25 കിലോമീറ്റര്‍ വടക്ക്..വടക്കന്‍ പറവൂര്‍( ആരെങ്കിലും ഉണ്ടെങ്കില്‍ പറയൂ, ഇപ്പോ ആകെ രണ്ടു പേരേ ഉള്ളൂ..ഞാനും രാവണനും)
പറഞ്ഞു വന്നതെന്തെന്നാല്‍..
വരണമെന്നുണ്ടായിരുന്നു.. പക്ഷെ ഈ കന്നഡ നാട്ടില്‍ ഒഴിവില്ലാതായിപ്പോയി..
ഇനി അടുത്ത മീറ്റിന് വരാവുന്ന വിധത്തില്‍ ഭാവി പ്ലാന്‍ ചെയ്യാം..
ഞങ്ങളുടെ, ബാംഗ്ലൂരുകാരുടെ കണ്ണിലുണ്ണിയും സര്‍വോപരി ഫുഡ്,മീറ്റ് എന്നൊക്കെ കേട്ടാല്‍ എവിടെയും (ആഫ്രിക്കന്‍ മീറ്റ് ഉടനെയുണ്ടാകുമോ എന്തോ!..വരും!! പ്ലെയിന്‍ ചാര്‍ട്ടര്‍ ചെയ്തു വരും !!) എത്തുന്നയാളുമായ ശ്രീജിത്ത് അവര്‍കളുടെ സാന്നിദ്ധ്യം ബാംഗ്ലൂരുകാരായ കൊച്ചിക്കാരുടെയും സാന്നിദ്ധ്യമായി പരിഗണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു..
എല്ലാ ആശംസകളും നേരുന്നു..
ഇക്കാസിന്റെയും പച്ചാളത്തിന്റെയും പരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തിയും നേരുന്നു..
തരികിടയുടെ കമന്റാണ് ഇപ്പോള്‍ വായിച്ചത്. അതിനു മുന്‍പുള്ള 92 കമന്റും വായിച്ചു.
സന്തോഷം.
പ്രിയമുള്ള തരികിട,
ഭയങ്കര സന്തോഷം.
രണ്ടു ദിവസം മുന്‍പു ഒരു ചാറ്റില്‍ പിന്നെ ഒരുപാട് മെയിലുകളിലൂടെ ഉയര്‍ന്നു വന്ന ഒരു ആശയം ആണിത്.
ബ്ലോഗിലൂടെ പരിചയപ്പെട്ട ഞങ്ങളുടെ ഒരു കൂടിക്കാഴ്ച അല്ല ഒരിക്കലും ഇവിടെ ഉദ്ദേശിക്കുന്നത്. അതിനാണെങ്കില്‍ ഞങ്ങളൊക്കെ തമ്മില്‍ പരസ്പരം പരിചയപ്പെട്ടു കഴിഞ്ഞു.
മാത്രമല്ല ഇരുട്ടിലിരുന്നു കുടിച്ചു പൂക്കിറ്റിയായി കത്തിയമരാന്‍ ഇതുപോലൊരു മീറ്റിന്റെ ആവശ്യമില്ല. സത്യം പറഞ്ഞാല്‍ ഇരുട്ടിലിരുന്നു കുടിച്ചുപൂക്കുറ്റിയായി മദിക്കാന്‍ ബ്ലോഗു സൌഹൃദങ്ങള്‍ ഒനും ആവശ്യമില്ല. എന്തിനു ഒരു ബ്ലോഗുപോലും ആവശ്യമില്ല.
ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശങ്ങളില്‍ ഒന്ന് ആദ്യ ഇനമായി ഇക്കാസ് പറഞ്ഞിട്ടുണ്ട് “ഒന്ന്, രണ്ട് മീറ്റുകളില്‍ പങ്കെടുക്കാത്തവരെ പരിചയപ്പെടല്‍“ എന്ന്. ഈ പരിചയപ്പെടല്‍ പോലെ തന്നെ കുറെ പരിചയം പുതുക്കലുകള്‍. ഇത്തരം പരിചയങ്ങളാണ് മലയാളം ബ്ലൊഗിനെ ഇത്രയും വളരാന്‍ സഹായിച്ചതും. എന്റെ പ്രിയ സുഹൃത്തിനറിയുമോ, കൊച്ചിയില്‍ ആദ്യ മീറ്റ് നടക്കുമ്പോള്‍ ഇരുട്ടില്‍ കിടക്കുന്ന അമേരിക്കയിലും പിന്നെ അറബി നാട്ടിലും ഇരുന്നു ഞങ്ങളുടെ പ്രിയസുഹൃത്തുക്കള് അതു ആഘോഷിച്ച കഥ? ഇന്നും മലയാളം ബ്ലൊഗുകളുടെ ചരിത്രത്തില്‍ ഏറ്റവും ഭീമമായ തോതില്‍ കമന്റുകള്‍ പിറന്ന ഒരു പോസ്റ്റിനെ കുറിച്ച് അറിഞ്ഞിട്ടുണ്ടോ? ക്ലബ്ബിലുണ്ട് ആ പോസ്റ്റ്.
പ്രിയ തരികിടേ, നിങ്ങളൊക്കെയാണ് മലയാളം ബ്ലോഗിനെ ചിറകില്‍ കൊരുത്ത് ബഹുദൂരം പറക്കേണ്ടവര്‍. ചിറകു വിടര്‍ത്തും മുന്‍പു തളരരുത്. തളര്‍ത്തരുത്.
കാരണവര്‍ ലിസ്റ്റില്‍ അല്ലെങ്കിലും ഇടപെടാന്‍ തോന്നിയതു കൊണ്ടുമാത്രം പറയുന്നു ഇത്രയും.
അതൊക്കെ പോട്ടേ, പാച്ചാളം എന്താ അപ്പോള്‍ മെനു?
ഒരു സെഞ്ച്വറി അടിക്കാനുള്ള ചാന്‍സ് ഇവിടെ വെറുതേ കിടപ്പുണ്ടേ. വഴിയേ പോകുന്നവരൊക്കെ ഒന്ന് കയറി ഇറങ്ങിപ്പോകണാമെന്ന് അപേക്ഷിക്കുന്നു.
സെഞ്ച്വെറി അടിക്കണമെങ്കില്‍ 97 തേങ്ങ എന്റെ വക... മറ്റാരെങ്കിലും രണ്ടെണ്ണം കൂടി ഉടച്ചാല് നൂറാമത്തേതിന്റെ കാര്യം ഞാനേറ്റു...
ആ മൂന്നും കൂടി കിച്ചു തന്നെ ഉടച്ചോളൂ...
(പാച്ചാളം എവിടെയോ തേങ്ങയുമായി ഒളിച്ചിരിക്കുന്നു (ചിരിക്കുന്നു)
അതെ കടന്നു വരൂ... ഒറു തേങ്ങ മാത്രം.... പച്ചൂ.. നീ എവിടെ പോയി.. കുമാര്‍ജീ... പ്രായത്തില്‍ മൂത്ത നിങ്ങള്‍ക്കാണ് നൂറാമത്തെ ഉടയ്ക്കാന്‍ യോഗ്യത.. ഇതാ ഉടച്ചോളൂ..
ഒന്നില്‍ തുടങ്ങിയ ഞാന്‍ തന്നെ 100 അടിക്കുന്നു. പരതൈവങ്ങളെ കാക്കണേ ഈ ഇക്കാസിനേയും പച്ചാളത്തിനേയും (ഞാന്‍ ഇതിലൊന്നും ഇല്ല!)
നൂറ്റൊന്ന് എന്റെ വക.
കൊച്ചി മീറ്റിന് ഒരു കൊച്ചിക്കാരന്റെ ആശംസകള്‍...
പച്ചാളത്തിന്റെ വക "വാള്"പയറ്റ് ഉണ്ടാകും എന്ന് കേട്ടു. വാളു വെയ്ക്കാന്‍ സ്റ്റേഡിയത്തിലേക്ക് പോവുകയായിരിക്കും നല്ലത് :-)
പച്ചാളം ഞാന്‍ വൈകിട്ടു വീട്ടില്‍ എത്തിയിട്ട് ഫോണ്‍ ചെയ്യാം.
ശനിയാഴ്ച ഞാന്‍ ഫ്രീ ആണ്. അന്നു എന്തു സഹായത്തിനും ഞാനുണ്ടാവും. ഞയറാഴ്ച കാലത്തു നേരത്തെ എത്തി എന്തേലും ചെയ്യേണ്ടതുണ്ടേല് അതും പറഞ്ഞോളൂ, ഞാന്‍ റെഡി.
നൂറിനുശേഷമേ വിളംബരം കാണാന്‍ സാധിച്ചുള്ളൂ എന്നതില്‍ അതിയായ ഖേദമുണ്ട്...
എന്നാലും ഞാന്‍ ഹാജര്‍ വയ്ക്കുന്നു.
പച്ചാളത്തിനും ഇക്കാസിനും പ്രത്യേകം അഭിനന്ദനങ്ങള്‍!
"ആതിഥി ദേവോ ഭവഃ എന്നു വച്ചാല്‍ അതിഥിയെ ഒരു വഴിയാക്കുക എന്നാണോ?
" അല്ല മണ്ടജിത്തേ, ഇവിടെ എന്താ ഉദ്ദേശിച്ചത്? അതിഥി വരുന്നവരും ചെലവാക്കുന്ന നീ ആഥിഥേയനും ആണ്.
ഹ്ഹാാാ വേറൊരു മണ്ടത്തരം!-സു-
കൊച്ചി മീറ്റിന്റെ കമന്റു ബോക്സ് നോക്കിയിട്ടു കാണുന്നില്ല.എല്ലാം ഭംഗിയായി നട്ക്കുന്നുണ്ടെന്നു ശ്രിജിത്ത് പറഞ്ഞു.
Post a Comment