Monday, November 06, 2006

അങ്ങനെ നമ്മള്‍ ഒത്തുകൂടാന്‍ തീരുമാനിച്ചു!

പ്രിയപ്പെട്ടവരേ,
നമ്മള്‍ പരസ്പരമയച്ച മെയിലുകള്‍ക്കും ബൂലോഗക്ലബ്ബിലെ പോസ്റ്റില്‍ വന്ന കമന്റുകള്‍ക്കുമൊടുവില്‍ 12-ആം തിയതി ഞായറാഴ്ച ഒന്നു കൂടിക്കളയാം എന്ന് തന്നെ അങ്ങട് തീരുമാനിക്ക്യ.
വരാമെന്ന് പറഞ്ഞ കേരളാ ബ്ലോഗര്‍മാരുടെ ലിസ്റ്റ്:
1. കുമാര്‍
2. പച്ചാളം
3. ഇക്കാസ് & വില്ലൂസ്
4. ഒബി (മിസിസും കാണുമോ?)
5. കിരണ്‍ തോമസ്
6. കിച്ചു
7. വൈക്കന്‍
ഇത്രയും പേര്‍ ആദ്യമേ തയ്യാര്‍.
പിന്നെ കൊച്ചുമുതലാളി, ആഭാസന്‍, സാന്‍ഡോസ്, ഞാന്‍ എന്നിവര്‍ താല്പര്യം പറഞ്ഞിരുന്നു.
ഇവരെക്കൂടാതെ അന്നേദിവസം കൊച്ചിയെ സ്വന്തമാക്കാനായി ബംഗളുരു ശ്രീജിത്തു എത്തുന്നുണ്ട്.
വൈപ്പിന്‍ കരയിലെ സ്കൂളദ്ധ്യാപകനായ നവ ബ്ലോഗര്‍ ശ്രീ. ഹരിയെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
അന്നേദിവസം കൊച്ചിയിലുള്ള ഷാര്‍ജാ ബ്ലോഗര്‍ ശ്രീമാന്‍ അത്തിക്കുര്‍ശിയും നമ്മോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചുരുക്കത്തില്‍ ഇത് ഒരു സംഭവമാക്കേണ്ടത് നമ്മുടെ, പ്രത്യേകിച്ച് ഞാനിവിടെ പേരുപോലും പറയാത്ത കൊച്ചിയിലെ പുലി ബ്ലോഗര്‍മ്മാരുടെ കടമയാണ്.
അതിനാല്‍ എത്രയും പെട്ടെന്ന് കമന്റുകളിലൂടെ അവരവരുടെ സാന്നിദ്ധ്യം വീണ്ടും ഉറപ്പിച്ച് ഈ സംഗമം ഉഷാറാക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

40 comments:

അത്തിക്കുര്‍ശി said...

ഇക്കാസേ,

കാര്യപരിപാടികള്‍ എത്രമണിക്കാരംഭിക്കും?

ഒക്കെ തീരുമാനമായാല്‍ ഒരു മെയിലിടുക !

Mubarak Merchant said...

പ്രിയപ്പെട്ടവരേ,
കൊച്ചി മീറ്റ് വാര്‍ത്തകള്‍ ദാ, ഇപ്പൊ മുതല്‍ കൊച്ചിക്കാരുടെ സ്വന്തം ബ്ലോഗില്‍!
കൊച്ചിയിലെ പഴയ പുപ്പുലി ബ്ലോഗര്‍മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: കഴിഞ്ഞ മീറ്റിലും അതിനു മുന്‍പത്തെ മീറ്റിലുമൊക്കെ നിങ്ങളോടൊപ്പമുണ്ടായിരുന്ന ഒരാളെന്ന നിലയില്‍ പറയുകയാണ്, ഇത് നമ്മുടെ മീറ്റാണ്.. നിങ്ങളിങ്ങനെ മിണ്ടാതിരുന്നാലെങ്ങനാ? ഉണരൂ പുലികളേ.. പുലിമടവിട്ട് പുറത്തു വരൂ.. ബൂലോഗം ഞെട്ടട്ടെ!!!

സു | Su said...

ആശംസകള്‍ :)

മീറ്റിനു വരണം, എല്ലാവരേയും കാണണം എന്നൊക്കെയുണ്ട്. ഇനി എപ്പോഴെങ്കിലും ഒരു ഒത്തുകൂടലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുകയേ എനിക്ക് നിവൃത്തിയുള്ളൂ.

മീറ്റിന്റെ വിശദവിവരങ്ങളും ഫോട്ടോയും ഒക്കെ ഈ ബ്ലോഗില്‍ക്കൂടെ കാണാമെന്ന് കരുതുന്നു.

Sreejith K. said...

നന്നായി ഇക്കാസേ, ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത് അത്യാവശ്യമായിരുന്നു. മീറ്റും അനുബന്ധകാര്യങ്ങളും ബൂലോക ക്ലബ്ബില്‍ അല്ല ഇടേണ്ടത്. എന്നാല്‍ ഇതില്‍ കൊച്ചിക്കാര്‍ മാത്രമേ ഉള്ളോ. കേരളത്തിലുള്ളവരെ മുഴുവന്‍ ചേര്‍ത്തൂടേ. തിരുവനന്തുപുരത്തുകാരെ എന്തിനു പരദേശികളാക്കണം?

കാര്യപരിപാടികള്‍ തീ‍രുമാനിച്ചുകോള്ളൂമല്ലോ അല്ലേ. നമുക്ക് ഒരു 10 മണി ആകുമ്പോള്‍ തുടങ്ങാം. ആദ്യ പരിപാടി ബാംഗ്ലൂരില്‍ നിന്നും വരുന്ന വിശിഷ്ടാതിഥിയെ സ്വീകരിക്കല്‍. താലപ്പൊലി, ഹാരാര്‍പ്പണം എന്നിവ നിര്‍ബന്ധമാണെങ്കില്‍ ഒഴിവാക്കിക്കോ.

ഇത്തവണ അതുല്യച്ചേച്ചിയും വിശ്വേട്ടനും ഇല്ലെന്നതിനാല്‍ മറ്റുള്ളവര്‍ പരിപാടികള്‍ക്കായി ഒന്നുഷാറാകേണ്ടി വരും. അതുല്യച്ചേച്ചിയോളം വരില്ലെങ്കിലും ഏതാണ്ട് ആ റേഞ്ചില്‍ വരും ഉമേച്ചിയും. പിന്നെ കീ കൊടുത്താല്‍ ആ ഏരിയ മുഴുവന്‍ കിടന്നോടുന്ന കുമാറേട്ടനും ഉണ്ടല്ലോ. നമുക്ക് അഡ്ജസ്റ്റ് ചെയ്യാമെഡേയ്.

ഉച്ചയ്ക്ക് ആര്‍ഭാടമായി ഊണ് വേണം. ഇവിടെ പുളിയോഗരയും ബിസി ബെല്ലെ ബാത്തും കഴിഞ്ഞ് എന്റെ വയറ്‌ ആലപ്പുഴയിലെ ചിക്കുണ്‍ ഗുന്യ കൊതുകുകള്‍ വളരുന്ന ഓട പോലായി. കൊഞ്ച് വറുത്തതും കരിമീന്‍ പൊള്ളിച്ചതും ഒക്കെ ഉണ്ടാകും എന്നും പറഞ്ഞ് പച്ചാളം എന്ന് കൊതിപ്പിച്ചിട്ടുണ്ട്. അവനെ എനിക്ക് പണ്ടേ വിശ്വാസമില്ല.

വൈകുന്നേരം ഒരു 4 മണിയോടെ പിരിയുന്ന വിധം നമുക്കിത് അവസാനിപ്പിക്കുകയും ചെയ്യാം.

എല്ലാവര്‍ക്കും സൌകര്യമായ ഒരു സ്ഥലം കണ്ട് പിടിക്കുക. നല്ല ഭക്ഷണവും അതിന്റെ അടുത്ത് തന്നെ കിട്ടണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. പിന്നെ ചെറിയ ചെറിയ കളികളോ അതുല്യച്ചേച്ചി ചെയ്ത് പോലെ ക്വിസ്സ് മത്സരമോ, ചെളിവാരിയെറിയല്‍ മത്സരമോ, വിമര്‍ശനമെഴുത്ത് മത്സരമോ, ബ്ലോഗാഭിമാനിയെ കണ്ടു പിടിക്കുക എന്ന മത്സരമോ ഒക്കെ നമുക്ക് നടത്താം. പ്ലീസ് നോട്ട്: പച്ചാളത്തിന്റെ ആരോഗ്യം കണക്കിലെടുത്ത് തലയിണയടി മത്സരം എന്ന് മനപ്പൂര്‍വ്വം പറയാതിരുന്നതാണ്.

മീറ്റിന് എല്ലാ ആശംസകളും. ഇനി നോട്ടീസ് ഒക്കെ അടിച്ച് വിതരണം ചെയ്തോളൂ. മുകളിലായി “ഉടന്‍ വരുന്നു: ശ്രീജിത്ത് കെ” എന്നെഴുതാന്‍ മറക്കണ്ട.

asdfasdf asfdasdf said...

ikkas,please send me your email id.
kuttamenon@gmail.com
qw_er_ty

-B- said...

കൊച്ചിയില്‍ ഇത്തവണ കീ ചെയിന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് ആരോ പറയുന്നത് കേട്ടു. :)

Rasheed Chalil said...

എല്ലാ ആശംസകളും.

ചില നേരത്ത്.. said...

അതെന്താ, ബീക്കുട്ടി ഫ്രീയായി കീചെയിന്‍ കിട്ടാനില്ലേ ;)

അതുല്യ said...

ഇക്കാസേ... ഞാനൊന്നീ ഫുള്‍ കൈ ചുരുട്ടട്ടേ?

എല്ലാ ആശംസകളും.

റ്റിപ്സ്‌ വല്ലതും വേണേലു വിളിയ്ക്ട്ടോ. അവിടേം ഗ്രൂപ്പ്‌ ഒക്കെയുണ്ടോ? അല്ലാ ഇങ്ങനെ.. ഒന്നേ.. പത്തേ... വയ്യ്‌ രാജാ വയ്യ്‌ ന്ന് പിന്നേം പിന്നേം കേക്കണതു കൊണ്ടാട്ടോ. ഇക്കാസ്‌ ലീഡ്‌ എടുത്ത സ്ഥിതിയ്ക്‌ സ്വന്തമായി, എല്ലാര്‍ക്കും എത്തിപെടാന്‍ പറ്റിയ ഒരു ഏകദേശ തീയ്യതിയും/സമയവും സ്ഥലവും പ്രഘ്യാപ്യിയ്ക്കൂ ആദ്യം... എന്നിട്ട്‌ എത്തണ്ടവേരോട്‌ എത്തിക്കോളാനും. അല്ലാതെ കുലുക്കി വിളിച്ച്‌ എണീപ്പിച്ചിട്ട്‌ പിടിച്ച്‌ നിര്‍ത്താന്‍ പോയാ വിളിയും വരവും എവിടേയും എത്തൂല്ലാട്ടോ. അതോണ്ട്‌ പറഞ്ഞതാ...

കാന്താരീം കൊണ്ട്‌ ഓടീതല്ലേ, അല്‍പം കുത്തിത്തിരിപ്പ്‌ നീയും കേള്‍ക്ക്‌... ഉമ്മാനൊരന്വേക്ഷണം ട്ടോ. ഈ തലയിലോട്ട്‌ ഒന്ന് തൊടാനും ഇടയ്ക്‌.

എനിച്ചും വരണം.....എന്നേം കൊണ്ടു പോ പ്ലീസ്‌...

അതുല്യ said...

ഓവര്‍ നൈറ്റ്‌ സ്റ്റേ ആവശ്യമുള്ളവര്‍ ദയവായീ ഫീല്‍ ഫ്രീ റ്റു യ്യ്യുസ്സ്‌ അതുല്യ 29/എ. വാച്ചമാന്റെ അടുത്ത്‌ ചാവിയുണ്ടാകും. അല്ലാ അത്‌ മതി വെന്യൂ എങ്കില്‍ അതുമാവാം. അതുമല്ലാ, ഇതൊക്കെ കഴിഞ്ഞ്‌ തമാശ പറഞ്ഞിരിയ്കണമങ്കില്‍ അതുമാവാം.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

കൊച്ചി മീറ്റിന്‌ ആയിരമായിരം അഭിവാദ്യങ്ങള്‍......

കുറുമാന്‍ said...

കൊച്ചിയില്‍ വച്ചു നടക്കാനിരിക്കുന്ന മൂന്നാമത് ബ്ലോഗുമീറ്റിന്നു (ഒരെണ്ണം മൊത്തം ബ്ലോഗേഴ്സും കൂടി നടത്തിയത്, രണ്ടാമത്തെ, വടിയിലും തുടര്‍ന്ന് അതുല്യേച്ചിയുടെ ടെറസിലും വച്ചുണ്ടായത്), എല്ലാവിധ ആശംസകളും നേരുന്നു.

അതുല്യ said...

ചുമ്മാ ആശംസാ ആച്ചംസാന്ന് പറയാതെ.. ആ യു ഏ യീല്‍ എക്സ്ക്ച്ചേഞ്ചില്‍ പോയി ഒരു ഡ്രാഫ്റ്റ്‌ എടുത്ത്‌ അയയ്ക്‌ എന്റെ കുറുമാനേ... ഇപ്പോ കുറു.. എന്റെ പേരിന്റോപ്പോമുണ്ട്‌..


ഓ.. അപ്പോ എന്റെ വീടിന്റെ ടെറസീ കയറീത്‌ ഒക്കെ ഓര്‍മ്മയുണ്ടല്ല്യോ... അത്‌ കഴിഞ്ഞപ്പം എന്തുണ്ടായി? പിന്നെ ആരോ പറഞ്ഞു അടിച്ച്‌ പിരിഞ്ഞൂന്നൊക്കെ...

Sreejith K. said...

മുല്ലപ്പൂ, ദുര്‍ഗ്ഗ, ഉമേച്ചി, നിക്ക്, പണിക്കന്‍, യാത്രികന്‍ എന്നീ ധീരബ്ലോഗേര്‍സിനെ ഈ വഴിക്ക് കണ്ടില്ലല്ലോ.

നാട്ടിലുള്ള സിദ്ധാര്‍ത്ഥനേയും വിളിക്കൂ കൂട്ടരേ

Mubarak Merchant said...

ശ്രീജിത്ത് പറഞ്ഞവരില്‍ സിദ്ധാര്‍ഥനൊഴികെയുള്ളവര്‍ക്ക് മീറ്റിനെപ്പറ്റിയുള്ള മെയില്‍ മൂന്നു ദിവസം മുന്‍പ് തന്നെ കിട്ടിയിട്ടുണ്ടാകും. അതുകൂടാതെ ഈ ബ്ലോഗിലേക്കുള്ള ഇന്‍വിറ്റേഷനും അയച്ചിട്ടുണ്ട്. ഉറങ്ങുന്നവര്‍ ഉണരും, തീര്‍ച്ച. ഉറക്കം നടിക്കുന്നവര്‍?????

കുറുമാന്‍ said...

അല്ല ശ്രീജിത്തേ, നാട്ടുകാരില്‍ പിന്നേം ചിലരുടെ പേര് ഇതില്‍ കാനാനില്ലല്ലോ

തുളസി
പിന്നെ
സാക്ഷാല്‍ വെളിച്ചപാട് അഥവാ കോമരം അഥവാ മുരളീ മേനോന്‍


അല്ല, അതുല്യേച്ചി ഇതെന്തു ഭാവിച്ചാ, പേരിന്റെ മുന്‍പില്‍ ഒരു കുറുക്കനെ കെട്ടിവച്ചിരിക്കുന്നു......

Siju | സിജു said...

കൊച്ചിമീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തല്‍ക്കാലം നിവര്‍ത്തിയില്ല.
എല്ലാവിധ ആശംസകളും ...
ഭാഗ്യമുണ്ടെങ്കില്‍ അടുത്ത തവണ ഞാനുമുണ്ടാകും

Anonymous said...

കുറുമാന്‍,
ഓര്‍മ്മിപ്പിച്ചതിനു നന്ദി.
അവര്‍ക്കും ഇന്‍വിറ്റേഷന്‍ അയച്ചു കഴിഞ്ഞു

വില്ലൂസ് said...

കൊച്ചി മീറ്റിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.മീറ്റു വിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.

കിച്ചു said...

ഞാനും വരുന്നുണ്ടേയ്... ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്തിട്ടാട്ടോ വരുന്നേ... പിന്നെ അവിടെ വരുമ്പോള്‍ ഞാന്‍ ഒരു സസ്പെന്‍സ് പൊളിക്കും കേള്‍ക്കാന്‍ ധൈര്യമുള്ളവര്‍ മാത്രം വരിക... :)പിന്നെ ഇക്കാസെ ഒരു ഇന്‍വിറ്റേഷന്‍ വിട് മാഷേ... nishinkurian അറ്റ് manoramamail.com ഞാനും പച്ചാളവും കൂടി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതു കൊണ്ട് എല്ലാവരും ഒന്നു സൂക്ഷിച്ചാല്‍ നല്ലത്...:):)

Mubarak Merchant said...

കിച്ചൂ, അയച്ചിട്ടുണ്ട്.
കഴിയുമെങ്കില്‍ നാളെ ഒന്നു ഫോണ്‍ ചെയ്യുമോ?
പച്ചാളത്തെ വിളിച്ചാലും മതി.

മുസാഫിര്‍ said...

എല്ലവരും പങ്കെടുക്കണം എന്നിട്ടു കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ കുമാര്‍ജീയുടെ വക അടിപൊളി ഫോട്ടൊകളും ഉണ്ടാവണം.ഒരാള്‍ ഒമ്പത് ഇലക്കു മുന്നില്‍ ഇരിക്കുന്ന ഫോട്ടോ ഇപ്പോഴും ഓര്‍ക്കുന്നു.

സു | Su said...

ഒമ്പത് ഇലയ്ക്ക് മുന്നില്‍ ഇരുന്നത് രാവണന്‍ ആവും ;)

കര്‍ണ്ണന്‍ said...

പ്രിയപ്പെട്ട സുഹൃത്തുക്കളെ എനിക്കും വരണമെന്നുണ്ട്, വരുന്നതിന് എന്തെങ്കിലും തടസമുണ്ടോ? ആരെയാണ് കോണ്‍ഡാക്ട് ചെയ്യേണ്ടത്???

Mubarak Merchant said...

കര്‍ണ്ണന്‍,
എന്നെ വിളിച്ചോളൂ
9895771855

Anonymous said...

കൊച്ചീ മീറ്റിനും ആശംസകള്‍!

കര്‍ണ്ണന്‍ said...

മീറ്റിനു മുമ്പ് ഇക്കാസിനു ഒരു പണി കൊടുക്കാം എന്നു കരുതി ഞാന്‍ ഇക്കാസ് തന്ന നമ്പറില്‍ പാതിരാത്രി രണ്ടു മണിയ്ക്ക് വിളിച്ച് ബുദ്ധിമുട്ടിച്ചു... പാവം ഇക്കാസ് ഒന്നും മനസിലാവാതെ അന്തിച്ചിരുന്ന് സംസാക്കുന്നതു കേള്‍ക്കാന്‍ നല്ല രസമായിരുന്നു. പ്രിയ ഇക്കാസ് എന്റെ ക്രൂരമായ തമാശയ്ക്ക് മാപ്പ്.... മീറ്റിന് വരണമെന്ന് കലശലായ ആഗ്രഹം ഉണ്ട്. എല്ലാം പ്രതീക്ഷിച്ചപ്പോലെ നടക്കുമോ എന്നു നോക്കട്ടെ.... ഇക്കാസ് ഒരിക്കല്‍ കൂടി മാപ്പ്...

Mubarak Merchant said...

പ്രിയ കര്‍ണ്ണനറിയാന്‍,
ഇത് നിങ്ങളോട് വ്യക്തിപരമായി മെയില്‍ വഴിയോ ഫോണിലൂടെയോ പറയേണ്ട കാര്യമാണ്. ഈപ്പറഞ്ഞവയൊന്നും താങ്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഇവിടെ പബ്ലിക്കായി പറയാതെ നിര്‍വ്വാഹമില്ല.
ഇന്ന് വെളുപ്പിന് രണ്ട് മണിക്ക് മൊബൈല്‍ ഫോണിന്റെ നിര്‍ത്താതെയുള്ള ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. വിളിക്കുന്നയാളിന്റെ നമ്പര്‍ തെളിയേണ്ട സ്ഥലത്ത് ‘withheld' എന്നാണ് കണ്ടത്. അതായത് സ്വന്തം നമ്പര്‍ മറച്ചു വെച്ചാണ് വിളിക്കുന്നതെന്ന്. കോളെടുത്തു:‘ഹലോ’
‘ഇക്കാസ്, ഞാന്‍ കര്‍ണ്ണനാണ്’
‘പറയൂ കര്‍ണ്ണന്‍’
‘ഉറക്കമാണോ?’
‘നല്ല ഉറക്കം’
‘ഞാന്‍ മീറ്റിന്റെ കാര്യം പറയാന്‍ വിളിച്ചതാ, എവിടെവച്ചാ?’
‘വേദിയും മറ്റും തീരുമാനിച്ചശേഷം ബ്ലോഗ് അപ്ഡേറ്റ് ചെയ്യും.പിന്നെ കര്‍ണ്ണനെന്താ ഈ സമയത്ത്?’
‘ഞാന്‍ ഇപ്പൊളാ ഫ്രീ ആയത്, പിന്നെ ഞാന്‍ വരുന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല’
‘ശരി’
‘ഈ സമയത്ത് വിളിച്ചതിനു സോറി’
‘ശരി’
ഇതല്ലേ കര്‍ണ്ണാ നമ്മള്‍ ഫോണില്‍ പറഞ്ഞത്?
മീറ്റിന്റെ കാര്യമായത് കൊണ്ട് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.
മറ്റൊന്ന്, സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്തവരോട് സംസാരിച്ചു സമയം കളയാന്‍ എനിക്ക് പണ്ടേ താല്പര്യമില്ല. അതുകൊണ്ട് ഇനി കര്‍ണ്ണന്‍ എന്നെ ഏതെങ്കിലും കാര്യത്തിനു ബന്ധപ്പെടുകയാണെങ്കില്‍ ദയവായി നമ്പര്‍ മറച്ചുവയ്ക്കാതെ വിളിക്കുക, അതല്ലെങ്കില്‍ ഈ മെയിലില്‍ ബന്ധപ്പെട്ടാല്‍ മതി.
നന്ദി

സൂര്യോദയം said...

12 ന്‌ പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്‌... എന്തായാലും എന്റെ അഭിവാദ്യങ്ങള്‍....
sooryodayam@hotmail.com

കര്‍ണ്ണന്‍ said...

ഇക്കാസ് ഞാന്‍ താങ്കളെ മുറിവേല്‍പ്പിച്ചുവെന്നു തോന്നുന്നു. നമ്പര്‍ വിത്ഹെല്‍ഡ് ആയിരുന്നുവെന്ന് താങ്കള്‍ പറഞ്ഞപ്പോളാണ് ഞാന്‍ അറിയുന്നത്. ഐഡിന്റി വെളിപ്പെടുത്താന്‍ തല്‍ക്കാലം കഴിയില്ല. ആരെയും മുറിവേല്‍പ്പിക്കാനോ അവഹേളിക്കാനോ അല്ല ഞാന്‍ എന്റെ ഐഡന്റി മറച്ചു വച്ചത്.

ഇന്നു വരെ ആരെയും ഞാന്‍ ബൂലോഗത്തില്‍ മുരിവേല്‍പ്പിച്ചിട്ടില്ല. ഇനിയും അതുണ്ടാകില്ല. ഇക്കാസ് വരണമെന്ന് ആഗ്രഹമുണ്ട്. അല്ല ഞാന്‍ വരും.

ഇക്കാസ് രാത്രി വളരെ വൈകിയിരുന്നു എന്നതും ഞാന്‍ മനസിലാക്കിയത് നിങ്ങളുടെ ഉറക്കം കലര്‍ന്നുള്ള ശബ്ദത്തില്‍ നിന്നാണ്.

ഞാന്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു പിന്നീട് നോക്കിയപ്പോഴാണ് അങ്ങനെ നോക്കിയപ്പോഴാണ് ബ്ലോഗില്‍ നിങ്ങളുടെ കമ്മന്റിനൊപ്പം നിങ്ങളുടെ നമ്പര്‍ കണ്ടത്. എന്നാല്‍ ഒന്നു വിളിച്ചേക്കാമെന്നു കരുതി കണക്ട് ചെയ്ത് വിളിച്ചതാണ്.

ഇക്കാസ് തെറ്റ് എന്റെതാണ്. ഇനി ആവര്‍ത്തിക്കാതെ സുക്ഷിക്കാം. ഈ അബദ്ധം നമ്മുടെ സൌഹൃദത്തിന് കോട്ടമൊന്നും തട്ടിക്കല്ലേ എന്നപേക്ഷിക്കുന്നു.:(

വേണു venu said...

എല്ലാ ആശംസകളും.

മുല്ലപ്പൂ said...

ഞാനും ഉണ്ടേ, ഞങ്ങള്‍ കൊച്ചിക്കാരില്‍.

വില്ലൂസിന്റെ വക ആശംസ ആണ്‍ല്ലോ കാണണെ ? വരണില്ലായിരീക്കുമൊ ?

Obi T R said...

ഞാന്‍ ഉണ്ട്, മിസ്സിസ് ഇല്ല(അതല്ലെ അതിന്റെ ഒരു ശരി ).
പിന്നെ നമ്മള്‍ എവിടെ മീറ്റും? മഴയില്ലായിരുന്നേല്‍ മറൈന്‍ ഡ്രൈവില്‍ മീറ്റായിരുന്നു. നമുക്കു സെമിനാറും ക്വിസ്സും ഒക്കെ വേണോ? വേണ്ടാല്ലെ? ഔപചാരികത ഒന്നും ഇല്ലാതെ വേണേല്‍ പാച്ചാളത്തിന്റേം ശ്രീജിത്തിന്റേം ഒരു ഫോട്ടോഗ്രാഫി ക്ലാസ്സ് ആകാം.
വില്ലൂസ് ഇപ്പോള്‍ നാട്ടില്‍ ഇല്ലെ?

ശിശു said...

കൊച്ചിയില്‍ മീറ്റുന്നവരുടെ ശ്രദ്ധക്ക്‌, മീറ്റ്‌ കഴിഞ്ഞ്‌ മീറ്റും കഴിച്ച്‌ ക്ഷീണിച്ച്‌ കിടന്നുറങ്ങുമ്പോള്‍, മീറ്റ്‌ തേടിയലയുന്ന കൊച്ചിയിലെ കൊതുകുകള്‍ വലിച്ച്‌ ഓടയില്‍ കൊണ്ടുപോയിടാതെ ശരീരം സൂക്ഷിക്കണെ..
ഔദ്യോഗിക ഗുണ്ടയായ പച്ചാളത്തിന്‌ കൊച്ചിയില്‍ നിന്നും ഓഫറുകള്‍ ലഭിക്കട്ടെയെന്നാശംസിക്കുന്നു

Anonymous said...

കൊച്ചിമീറ്റ് അടിപോളിയാ‍യി നടക്കട്ടെ എന്നു പ്രാ‍ര്‍ത്ഥിക്കുന്നു...

മീറ്റാന്‍ പറ്റാത്ത മറ്റോരു കൊച്ചീക്കാരന്‍ ( പറവൂര്‍, കൊച്ചിയില്‍ പെടുമൊ ? ആ.. ഇല്ലങ്കിലും കുഴപ്പമില്ല...ഒരു പ്രാവശ്യം എങ്കിലും കൊച്ചിയില്‍ വന്നാല്‍ അയാള്‍ കൊച്ചീക്കാരന്‍ ആകുമല്ലേ... ?)

മനോജ് കുമാർ വട്ടക്കാട്ട് said...

ഇക്കാസ്‌, മെനു പ്രസിദ്ധീകരിക്കൂ.
(ചുമ്മാ അത്‌ വായിച്ച്‌ വായില്‍ വെള്ളം നിറച്ചിരിക്കാമല്ലോ)

Sreejith K. said...

മറ്റെല്ലാ സ്ഥലങ്ങളിലും ആളുകള്‍ ഒന്ന് ഫ്രീ ആകുന്ന ദിവസമാണ് ഞായറാഴ്ച. എന്നാല്‍ കേരളത്തില്‍ എല്ലാവര്‍ക്കും അന്ന് തിരക്കാണ്. അതെങ്ങിനെയാ, ഇക്കണ്ട ജനങ്ങള്‍ മുഴുവനും കല്യാണം കഴിക്കാന്‍ ഞായറാഴ്ച തന്നെ തിരഞ്ഞെടുത്താല്‍ പാവപ്പെട്ട ബ്ലോഗേര്‍സ് എന്ത് ചെയ്യും?

ദുര്‍ഗ്ഗയും പണിക്കനും യാത്രികനും ഇതേപോലെ ഒരു കല്യാണത്തിന്റെ കഥ പറയുന്നു. ദുര്‍ഗ്ഗ ഒഴികെയുള്ളവര്‍ സദ്യ കഴിഞ്ഞ് എത്തിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. നിക്ക്, രാജമാണിക്യം, സഹയാത്രികന്‍ എന്നിവര്‍ ഈ പോസ്റ്റ് ഇതു വരെ കണ്ടില്ലേ?

ഒരു ആളും ഓളവും ഉണ്ടാക്കാന്‍ നമ്മള്‍ ഇത്ര പേര്‍ മതിയാകും എന്ന് തോന്നുന്നു. എങ്കിലും ഇനിയും എല്ലാവരും വരട്ടെ. കഴിഞ്ഞ മീറ്റിന് ചെയ്യാമെന്ന് വിചാരിച്ച് പറ്റാതെ പോയ വില്ലടിച്ചാന്‍ പാട്ട് ഇത്തവണ അവതരിപ്പിച്ചാലോ എന്നാലോചിക്കുവാണ് ഞാന്‍. പച്ചാളത്തിന്റെ പിടിച്ച് വില്ല് ആക്കാം. നല്ല ബെസ്റ്റ് ശരീരം ആണ് അവന്റെ.

സൂര്യോദയം said...

എനിക്കൊരു ഇന്‍ വിറ്റേഷന്‍ അയക്ക്യോ ഗഡ്യേ... :-) sooryodayam@hotmail.com

Mubarak Merchant said...

കൊച്ചി മീറ്റില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നറിയിച്ചവര്‍:
1. പച്ചാളം
2. കുമാര്‍
3. ശ്രീജിത്ത്
4. ഇക്കാസ്
5. വില്ലൂസ്
6. ഹരി എടവനക്കാട്
7. അഹമീദ്
8. വൈക്കംകാരന്‍
9. വൈക്കന്‍
10. നിക്ക്
11. പണിക്കന്‍
12. നിഷാദന്‍
13. കിച്ചു
14. കര്‍ണ്ണന്‍
15. ഒബി
16. കിരണ്‍ തോമസ്
17. അത്തിക്കുര്‍ശി (ചിലപ്പോ അല്‍പ്പം വൈകിയേ എത്തൂ)
രജിസ്‌ട്രേഷന്‍ തുടരുകയാണ്, ഇനിയും വരാന്‍ ഒരുക്കമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ കമന്റിലൂടെയോ ഫോണിലൂടെയോ ഉടന്‍ അറിയിക്കേണ്ടതാണ്.

Anonymous said...

പ്രിയപ്പെട്ടവരേ
ഇക്കാസ്സിന്‍റെ ഇന്വിറ്റേഷനും , ശ്രീജിത്തിന്‍റെ ഭീഷണീം കിട്ടി.പക്ഷെ വരാന്‍ പറ്റും ന്നു തോന്നിണില്ല്യ.കാരണം ശ്രീജിത്തിനോടും കുമാറീനോടും പറഞ്ഞിട്ട്ണ്ട്.വല്ല നിവൃത്തീം ണ്ടെങ്കി വന്നേനെ.എല്ലാവരും കൂടിയതിന്‍റെ പടം കണ്ട് സന്തോഷിക്കാം.ഇക്കാസ്സിനേം വില്ലൂസിനേം ഒന്നും കഴിഞ്ഞ മീറ്റിന് പരിചയപ്പെടാന്‍ പറ്റീല്ല്യ.ഇനി ഒരിക്കലലവാം ല്ലേ. സിദ്ധാര്‍ത്ഥന്‍ വരൂം. പ്പാക്ഷെ അവനു മീറ്റിന്‍റെ ഡീറ്റെയിത്സ് അറീല്ല്യാ. പറഞ്ഞ്ജു കൊടുക്കാന്‍ എനിക്കും.കുമാറിനോടും ശ്രീജിത്തിനോടും അക്കാഅര്യോം ഞാന്‍ പറഞ്ഞിരുന്നു. അവരാരെങ്കിലും സിദ്ധാര്‍ത്ഥനെ വിളിച്ച്വോ എന്നറീല്ല്യ.

എല്ലാര്‍ക്കും സ്നേഹം