Wednesday, November 15, 2006

എന്റെ കായപ്പെട്ടിയില്‍ തെളിഞ്ഞത് # 2

ഇതാ അവതരിപ്പിക്കുന്നു
“ചോരതുളുമ്പുന്ന ബ്ലോഗര്‍ അഥവാ കൊച്ചിമീറ്റിന്റെ രക്തസാക്ഷി.“
രംഗത്ത് : ശ്രീജിത്ത്, മേശമേല്‍ കുത്തിയിരുന്ന മൊട്ടുസൂചി.
ചായാഗ്രഹണം : പാച്ചാളം

പാട്ടുപാടുന്ന വില്ലൂസും പാട്ട് വായിക്കുന്ന ശ്രീജിത്തും.

(ശ്രീജിത്തിന്റെ മുഖം കണ്ടാല്‍ പാടുന്ന പാട്ട് “കേളടിനിന്നെ ഞാന്‍ കെട്ടുന്ന നേരത്ത് നൂറിന്റെ നോട്ടും കൊണ്ടാറാട്ട്” എന്നതാണെന്നു തോന്നും. പക്ഷെ പാടിയത് “കാറ്റാടി തണലും..” എന്ന ഗാനമാണ്. ഈ ഗാനം എല്ലാവരും ചേര്‍ന്നു പാടിയതാണ് ഈ മീറ്റിന്റെ ഒരു പ്രത്യേകത)


നിശബ്ദത


ചെറിയ ഉള്ളി ചതച്ചിട്ട അവിയല്‍. ഒരു ലാന്റ്മാര്‍ക്ക് സ്പെഷ്യല്‍


സമയത്ത് പെണ്ണ് കെട്ടിയില്ലെങ്കില്‍ (കിട്ടിയില്ലെങ്കില്‍?) ഇങ്ങനെയിരിക്കും.
ഈ ബാച്ചിലര്‍മാരുടെ ഒരു കാര്യം.
(മീറ്റിന്റെ ആവേശമായി എല്ലാം ഓര്‍ഗനൈസ് ചെയ്ത പച്ചാളത്തിനെ മുഖ്യാതിഥിയായ ശ്രീജിത്ത്, മുല്ലപ്പൂ മാല അണിയിച്ച് ആദരിക്കുന്നു. ശരിക്കും ചെമ്പര്‍ത്തിപ്പൂ ചെവിയില്‍ വച്ചാണ് ആദരിക്കേണ്ടതെന്ന് വൈകിയ വേളയില്‍ പച്ചാളം പറയുകയുണ്ടായി)

12 comments:

Andy said...

Some intersting food there!

Unknown said...

കുമാറേട്ടാ,
ഈ റൌണ്ട് പടങ്ങളും കലക്കി. രകതസാക്ഷികള്‍ സിന്ദാബാദ്!

ഓടോ:ബാച്ചിലര്‍മാരെ കരിവാരിത്തേയ്ക്കനുള്ള ശ്രമങ്ങളെ ശക്തിയായി അപലപിക്കുന്നതിനോടൊപ്പം തന്നെ ഇനി ഇത് ആവര്‍ത്തിക്കതിരിക്കാന്‍ മെമ്പര്‍മാര്‍ മുങ്കരുതലെടുക്കണാമെന്നും ബാച്ചിലര്‍ ക്ലബ്ബ് അഭ്യര്‍ത്ഥിക്കുന്നു.

Anonymous said...

രണ്ടാമത്തെ പടത്തില്‍ ആരോ മൊബൈലില്‍ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നുണ്ടല്ലോ ? ആര്‍ദ്രം ആണെന്നു തോന്നുന്നു..പോസ്റ്റബിള്‍ ആ‍ണെങ്കില്‍ പോസ്റ്റുമല്ലോ ?

സൂര്യോദയം said...

കുമാറേട്ടാ... നല്ല ചിത്രങ്ങള്‍... ഡാങ്ക്സ്‌... :-)

നിശബ്ദത എന്ന അടിക്കുറിപ്പിനെ 'നിശബ്ദത... ചവച്ചരയ്കുന്ന ശബ്ദം മാത്രം' എന്ന് തോന്നി. ('കുറ്റാക്കൂരിരുട്ട്‌.. ചീവീടുകളുടെ കരച്ചില്‍ മാത്രം എന്നൊക്കെ പറയുന്ന പോലെ..) :-)

പിന്നെ, ആ ബാച്ചിലര്‍മാരുടെ വിഷമത്തെപ്പറ്റി എഴുതിയത്‌ അവര്‍ കാണണ്ട... വേഗം എടുത്തുകൊണ്ട്‌ ഓടിക്കോ... ;-)

അളിയന്‍സ് said...

പടങ്ങള്‍ എല്ലാം നന്നാവുന്നുണ്ട്...
ശ്രീജിത്തിന്റെ തല എല്ലാത്തിലുമുണ്ടല്ലോ.കൈക്കൂലി വല്ലതും തന്നിരുന്നോ..?
ഓ.ടോ : ബാച്ചിലേര്‍സിനെതിരെ കമന്റ് ഞങ്ങള്‍ നോട് ചെയ്തിട്ടുണ്ട്.മിക്കവാറും കഴിഞ്ഞ മാസം കെട്ടിയ വെള്ളക്കൊടി അഴിപ്പിക്കുവാന്‍ വല്ല ഉദ്ദ്യേശവുമുണ്ടോ..?

Peelikkutty!!!!! said...

നല്ല പടങ്ങള്‍!നല്ല അടിക്കുറിപ്പുകള്‍!..എല്ലാത്തിലും ശ്രീജിത്തു തന്നെ താരം..!!!പാവം തീന്‍‌മേശയില്‍ മാത്രം കാണുന്നില്ലല്ലൊ !

സു | Su said...

പച്ചുവിന് ഒരു കറുത്ത കണ്ണട കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ. മാലയിടീക്കുന്ന ഫോട്ടോയില്‍

Kiranz..!! said...

പടങ്ങളും അതിലേറെ അതിനു പറ്റിയ അടിക്കുറിപ്പുകളും..ഇഷ്ടപ്പെട്ടു..അല്ലാ ഒരു കാര്യം ചോദിക്കട്ടെ.,ശ്രീജിത്ത് ബംഗളൂരു നിന്നും കട്ടെം ബോഡും മടക്കിയോ ??

കിരണെ,ഉടന്‍ നമുക്കു ബംഗളൂരു മീറ്റിംഗ് ഒക്കെയുണ്ടെന്ന് പറഞ്ഞിട്ടു ആളെ പിന്നെ ഇപ്പൊ ദേ കൊച്ചിയില്‍ പൊങ്ങിയോ ??

Anonymous said...

ഇതെന്താ ലാന്റ്‌മാര്‍ക്ക്‌ അവിയല്‍ ആരും കഴിക്കാതെ ബാക്കി വന്നതാണോ.. ലാന്റ്‌മാര്‍ക്ക്‌ ലാന്റിലേക്ക്‌ കളയാനാവും.

ശ്രീജിത്തിന്‌ തിരിച്ച്‌ മാലയിട്ട (ചെമ്പരത്തിയൊ, മുല്ലയോ എന്തെങ്കിലും) ചിത്രം കണ്ടില്ലല്ലോ..

കൃഷ്‌ | krish

Anonymous said...

കൊച്ചിക്കാര്‍ ശരിയ്ക്കും കലക്കി...ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌...

...കൊച്ചുഗുപ്തന്‍

കിച്ചു said...

പ്രിയപ്പെട്ടവരേ... ഞാന്‍ ചോദിച്ചു പോവുകയാണ് 2006 നവംബര്‍ 12ആം തീയ്യതി ഇവിടെ എന്തു സംഭവിച്ചു??? മീറ്റു നടന്നില്ലേ... നിങ്ങള്‍ ഫോട്ടങ്ങള്‍ കണ്ടതല്ലേ... കൂട്ടത്തില്‍ കിച്ചുവിന്റെ ചിത്രങ്ങളെവിടെ??? ഇതിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു..... കൂട്ടത്തില്‍ സുന്ദരനും, സര്‍വോപരി സുഭഗനും, സുശീലനും, സല്‍സ്വഭാവിയുമായ എന്നെ ഹാന്‍സം ഓഫ് മീറ്റായി തിരഞ്ഞെടുക്കാന്‍ സാദ്ധ്യതയുള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഞാന്‍ ബലമായി സംശയിക്കുന്നതായി ഇത്തരുണത്തില്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.
ഓ.ടോ ഇതെല്ലാം നിങ്ങളെ "വാറാക്കാന്‍" പറഞ്ഞതാണ് ട്ടോ...

അമല്‍ | Amal (വാവക്കാടന്‍) said...

ശ്രീജിത്തിന്റെ കയ്യില്‍ നിന്നും ചോര പൊടിയാന്‍ കാരണക്കാര്‍ ആരായാലും.. ഏതു പച്ചാളമായാലും പിക്കാസായാലും..അക്കളി തീക്കളി സൂക്ഷിച്ചോ..
ഞങ്ങള്‍ ബാംഗ്ലൂര്‍ ബ്ലോഗ്ഗേഴ്സിന്റെ( അല്ലെങ്കില്‍ വേണ്ട എന്റെ! ) ശക്തമായ പ്രതിഷേധം അറിയിക്കുന്നു.. :)

ഇനി നിങ്ങള്‍ക്ക് കൈ മുറിച്ച് കളിക്കാന്‍.. ഇദ്ദേഹത്തെ ബാംഗ്ലൂരില്‍ നിന്നും വിടുന്ന കാര്യം പുനരാലോചിക്കുമെന്നും ഇതിനാല്‍ ഭീഷണിപ്പെടുത്തിക്കൊള്ളുന്നു.:):)

ഹോ! ഒരു സോഡാ താഡെയ്.. ആരുമില്ലേ അവിടെ?