പ്രമുഖനായ ഒരു ബ്ലോഗര്‍ക്ക് ഒരപകടം പറ്റുന്നു.
അതില്‍ പറ്റിയ പരിക്കില്‍ നിന്നും വിടുതി നേടുന്നതിനുള്ള ചികിത്സയുടെ ഭാഗമായി
അദ്ദേഹം ഒരു സ്ഥലത്ത് ഒറ്റക്ക് താമസിക്കുന്നു.
ആയുര്‍വേദം ആണ് ചികിത്സ.
വസ്തി പ്രധാന ഐറ്റം.
അങ്ങനെ വസ്തിയും എണ്ണയും കുഴമ്പും...
ഇടക്ക് സര്‍ക്കാര്‍ നേരിട്ട് വിപണിയില്‍ എത്തിക്കുന്ന കഷായസേവയുമായി
മനസമാധാനത്തോടെ കഴിഞ്ഞ് കൂടുന്നതിനിടയില്‍ ഒരു വര്‍ഷം കടന്ന് പോകുന്നു.
പക്ഷേ വിധിയെ തടുക്കാന്‍ ആകില്ലല്ലോ.....
അപകടം നടന്നിട്ട് ഒരു വര്‍ഷം തികയുന്ന ദിവസം...
അതായത് ഒന്നാം വാര്ഷികദിനത്തിന് അദ്ദേഹത്തിന് ഒരപകടം കൂടി സംഭവിച്ചു.
അപകടം അഞ്ചാറ് ബ്ലോഗേഴ്സിന്റെ രൂപത്തില്‍ അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ അവതരിക്കുകയായിരുന്നു.
ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ ഇതിനെയൊക്കെ കുത്തിമലര്‍ത്തിയിട്ട്...
ഫ്ലാറ്റില്‍ നിന്ന് താഴേക്ക് ചാടി.....
ബോധം നഷ്ടപ്പെട്ട്....
സുഖമായി ഒന്ന് വിശ്രമിക്കാമായിരുന്നു എന്ന് ആദ്യമായി ഒരു ബ്ലോഗര്‍ ചിന്തിച്ച് പോയെങ്കില്‍...
അദ്ദേഹത്തെ തെറ്റ് പറയാനാകില്ല.....
അമ്മാതിരി ബഹളമല്ലേ ഈ ബ്ലോഗേഴ്സ് എന്ന ധൂമകേതുക്കള്‍ അവിടെ ഉണ്ടാക്കിയത്.
----------------
അതിരാവിലേ പതിനൊന്നരക്ക് ഫോണടി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
'ടാ...ഇക്കാസാണ്.....നീ നേരേ മേനക ജി.സി.ഡി.എ കോമ്പ്ലക്സിലേക്ക് വാ.....
എല്ലാരും അവിടെ എത്താന്ന് പറഞ്ഞിട്ടുണ്ട്.ശ്രീജീം ചാത്തനും രാവിലേ കൊച്ചിയില്‍ എത്തീട്ടുണ്ട്.
ദില്ബന് കലൂരെത്തി.പത്ത് മിനുട്ടിനുള്ളില്‍ ഇവിടെയെത്തും.പച്ചാളവും ഇപ്പോള്‍ തന്നെ എത്തും.......'
'ഒകെ..ഞാനെത്താം.....'
പറഞ്ഞാല്‍ പറഞ്ഞ സമയത്ത് എത്തണം എന്നുള്ളത് എനിക്ക് നിര്‍ബന്ധമാണ്.
അത് കൊണ്ട് ഞാന്‍ പിന്നേം കിടന്നുറങ്ങി.
അര മണിക്കൂര്‍ കഴിഞ്ഞ് ഇക്കാസ് പിന്നേം വിളിച്ച് വീട്ടുകാരുടെ
ക്ഷേമം അന്വേഷിച്ചപ്പഴാണ് ഞാന്‍ കുളിക്കാന്‍ കയറിയത്.
'ടാ...ഞങ്ങള്‍ ഇപ്പോള്‍ പാര്‍ക്കിനകത്താണ്.
ഇവിടെ നിന്ന് ഫോര്‍ട്ട് കൊച്ചിക്ക് പോകുന്നു.നീ അവിടെ വന്നാല്‍ മതി....'
'ഒകെ...ഞാന്‍ അങ്ങോട്ട് വരാം...
ഇനി പാര്‍ക്കില്‍ കിടന്ന് കറങ്ങണത് എന്തിനാ...
നേരേ ഫോര്‍ട്ട് കൊച്ചിക്ക് വിട്ടോ...'
'അതെങ്ങനെ.....ചാത്തന് ഐസ്ക്രീം തിന്ന് കൊണ്ടിരിക്കുവാ....
അവന് വേറെ അഞ്ചെണ്ണത്തിനും കൂടി ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്......
ഈ കലാപരിപാടി കഴിഞ്ഞിട്ടേ പോകാന്‍ പറ്റൂ....'
'അവന്റെ വായില്‍ ഒരു കോലയിസ് വാങ്ങിച്ച് കുത്തിക്കേറ്റി വയ്ക്കടാ.......'
ഇക്കാസ് അത് ചെയ്തോന്ന് എനിക്കറിഞ്ഞൂടാ......
കുറച്ച് കഴിഞ്ഞ് ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയിരുന്നു.
എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും ധൂമകേതുക്കള്‍ ബോട്ട് മാര്‍ഗ്ഗമാണ് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോയത്.
ബോട്ടിന്റെ ബാലന്‍സ് ക്രമീകരണത്തിന്റെ ഭാഗമായി ബോട്ട് ജീവനക്കാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം...
ദില്ബന് ബോട്ടിന്റെ നടുക്കാണ് ഇരുന്നതെന്ന് ഇക്കാസ് വളരെ രഹസ്യമായി പിന്നീടെന്നോട് പറയുകയുണ്ടായി.
--------------------
ഞാന്‍ ഫോര്‍ട്ട് കൊച്ചിയിലുള്ള കൊച്ചിന് ഫോര്‍ട്ട് എന്ന ഹോട്ടലിലേക്ക് കയറിച്ചെല്ലുമ്പോള്‍ അവിടെ ഒരു മത്സരം നടക്കുകയായിരുന്നു.രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം.
അപ്പോള്‍ ഒന്നാം സ്ഥാനമോ.....
പറയാം.
എല്ലാവരേം പരിചയപ്പെട്ടു.
ദില്‍ബനേം ശ്രീജിയേം ചാത്തനേം ആദ്യമായിട്ടാ ഞാന്‍ കാണുന്നത്.
അപ്പോള്‍ ഇക്കാസ് പറഞ്ഞു....
'ടാ..ഒരാള്‍ കൂടിയുണ്ടെടാ....നീ തുളസിയെ കണ്ടില്ലേ.......'
'തുളസിയോ...എവിടെ...'
ഇക്കാസ്....പച്ചാളത്തിന്റെ മുന്പില് കൂനകൂട്ടിയിരിക്കുന്ന ഭക്ഷണത്തിന്റെ മുകളിലൂടെ കൈചൂണ്ടി.
ഒരു കസേര വലിച്ചിട്ട് അതിന്റെ മുകളില്‍ കയറി നിന്ന്....
ഭക്ഷണമലയുടെ മുകളില്‍ കൂടി എത്തി നോക്കി ഞാന്‍ തുളസിയെ കണ്ടു.
എന്താണ് മത്സരമെന്നും...
ആരാണ് ഒന്നാം സ്ഥാനത്തെന്നും എല്ലാവര്ക്കും മനസ്സിലായില്ലേ......
പച്ചാളത്തിനോടാ കളി...ഹും.
----------------
ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് നടക്കനിറങ്ങിയപ്പോള് ദൂരെ അഴിമുഖത്ത് ഒരു കപ്പല്‍ കണ്ടു.
അപ്പോള്‍ ചാത്തനൊരു സംശയം......
'അതെന്താ അവിടെ കിടക്കുന്നത്....'
ഇക്കാസ് ഉടനേ മൊബൈയില്‍ എടുത്ത് ജബ്ബാറിനെ വിളിച്ച്.....
കപ്പല്‍ തണലത്തേക്ക് മാറ്റിയിടാന്‍ പറയുന്നതും.....
ഒരു ബാച്ചിലറായ കപ്പല്‍ മുതലാളിയുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാകില്ല്ല ജബ്ബാറേ എന്നു പറയുന്നതും....
ചാത്തന് വാ പൊളിച്ച് കേട്ടുകൊണ്ട് നിന്നു.
കടപ്പുറത്തെ ഒരു താല്‍ക്കാലിക ഹോട്ടലിന്റെ ബെഞ്ചിലേക്ക് നിര്‍ന്നിമേഷനായി നോക്കിനില്ക്കുന്ന ഇക്കാസിനോട്....
എന്താ സംഭവം എന്ന് ചോദിച്ചപ്പോള്‍....
ഞാനും ഷാറൂഖ് ഖാനും ഒരുമിച്ചിരുന്ന് ചാള വറുത്തതും കോളയും കേറ്റിയ ബെഞ്ചാടാ അതെന്നും പറയുന്നത് കേട്ടു.
[ഈ സംഭത്തിന്റെ ചുരുള്‍ പിന്നീടൊരിക്കല്‍ ഞാന്‍ നിവര്‍ത്തുന്നതാണ്....
അല്ലേല്‍ ഇക്കാസ് തന്നെ ചുരുള്‍ നിവര്‍ത്തുകയോ വലിച്ച് കീറുകയോ ചെയ്യും]
---------------
തിരിച്ച് എറണാകുളത്തേക്ക് വീണ്ടും ബോട്ടുമാര്‍ഗ്ഗം.
കാനായി കുഞ്ഞിരാമന് അറബിക്കടലിന്റെ റാണിയുടെ ശില്പം ചെയ്യാന്‍ ഒരുക്കിയിട്ടിരുക്കുന്ന ചെറുദ്വീപിലേക്ക്...
തുളസി ആവേശപൂര്‍വ്വം നോക്കി.
ശില്പനിര്മ്മാണം കഴിഞ്ഞതിന് ശേഷമാണ് അത് വഴിയുള്ള യാത്രയെങ്കില്‍ ബ്ലോഗില്‍ ഒരു മനോഹരമായ പടം.....
തുളസിയുടെ മാന്ത്രിക സൃഷ്ടിയിലൂടെ പ്രത്യക്ഷപ്പെട്ടേനേ....
മറ്റൊരു മാന്ത്രികനായ പച്ചാളം ക്യാമറയെടുത്ത് അതിന്റെ പള്ളക്കൊക്കെ ഞെക്കണത് കണ്ടു.
അവന് കപ്പലിന്റെ പടം എടുത്തിട്ട് ഷണ്മുഖം റോഡ് വഴി പോയ ബസ്സിന്റെ പടമാണ് കിട്ടിയതെന്ന്...
ദില്ബന് വളരെ രഹസ്യമായി എന്നോട് പറഞ്ഞു.
[കാനായി കുഞ്ഞിരാമന് ആള് ശരിയല്ലായെന്ന് ഒരു പ്രമുഖ ബ്ലോഗര്‍ ഈയിടെ അഭിപ്രായപെട്ടതിനെത്തുടര്ന്ന്...
അദ്ദേഹം റാണീ ശില്പത്തിന്റെ പണിയില്‍ നിന്ന് വിട്ട് നിന്നേക്കും എന്നൊരു അഭ്യൂഹമുണ്ട്.
ഇനി അദ്ദേഹം ശില്പം പണിതാലും....
അത് ചുരിദാറിട്ട റാണിയായിരിക്കും]
-------------------
ഫ്ലാറ്റിന് മുന്പില് അനംഗാരിച്ചേട്ടന് കാത്ത് നില്ക്കുന്നുണ്ടായിരുന്നു.
തുളസി വേറെന്തോ അത്യാവശ്യമുള്ളത് കൊണ്ട് ബോട്ട് ജെട്ടിയില്‍ വച്ച് പിരിഞ്ഞ് പോയി.
[ആരും തെറ്റിദ്ധരിക്കരുത്]
ലിഫ്റ്റ് വര്‍ക്ക് ചെയ്യുന്നില്ലാ...
നടന്ന് കയറണം എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ മീറ്റ് ഉപേക്ഷിച്ച് തിരിഞ്ഞ് നടന്നതാണ്.
പിന്നെ സ്കോച്ച് ഇരിപ്പുണ്ട്.....
അനംഗാരിച്ചേട്ടന്റെ അലമാരയിലെന്ന് ആരോ പറഞ്ഞ് കേട്ടത് പോലെ തോന്നിയത് കൊണ്ട് ഞാനും പടി കേറി.
സമയം ഒട്ടും പാഴാക്കാന്‍ ഇല്ലായിരുന്നു.
ഞങ്ങള്‍ വട്ടം കൂടിയിരുന്ന് ചര്‍ച്ച ആരംഭിച്ചു.
ബ്ലോഗ്...
ബ്ലോഗിന്റെ വളര്‍ച്ച...
ബ്ലോഗ്...സമൂഹത്തിന് നല്കുന്ന സംഭാവന...
ബ്ലോഗിലെ പുതിയ പ്രവണതകള്‍...
പുതിയ എഴുത്തുകാര്‍...
ബ്ലോഗിന്റെ ചരിത്രം...
പെണ്ണെഴുത്ത്.....
പിന്നേ....ഇതൊക്കെ ഞങ്ങടെ കൈസര്‍ ചര്‍ച്ച ചെയ്യും...
ഞങ്ങള്‍ക്ക് വേറെ പണീല്ലല്ലാ....
പിന്നെന്തായിരുന്നു അവിടെ ചര്‍ച്ച...
ചര്‍ച്ചയോ...
പരദൂഷണം ആയിരുന്നില്ലേ....മുടിഞ്ഞ പരദൂഷണം .....
ശ്രീജി അമേരിക്കക്ക് പോകുവാണെന്ന് പറഞ്ഞപ്പോള്‍ ചാത്തന് പറയുന്നത് കേട്ടു....
അമേരിക്കക്ക് അങ്ങനെ തന്നെ വേണം......
[അവിടെ നടന്ന ബാക്കി സംഭാഷണങ്ങള്‍ ഇവിടെ കുറിച്ചാല്‍....
കൊച്ചിയില്‍ നിന്നും ബാംഗ്ലൂര്‍ നിന്നും ചിലര്‍ കാറെടുത്ത് ഗുജറാത്തില്‍ വന്നെന്നെ തല്ലിയിട്ട് പോകും]
ചാത്തന് രാത്രി തന്നെ തിരിച്ച് പോയി.
കുട്ടിചാത്തന് പോയതിന് ശേഷമാണ് വലിയ ചാത്തന് പ്രത്യക്ഷപ്പെട്ടത്.
കുമാറേട്ടന്.......
പുള്ളി വന്നപ്പോഴേക്കും ദാഹജലത്തിന്റെ സ്റ്റോക്ക് തീര്‍ന്നിരുന്നു.
പിന്നെ കുമാറേട്ടന്റെ കാറില്‍ അടുത്ത ദാഹജലകേന്ദ്ര പര്യടനം.
ജലത്തോടൊപ്പം സ്വല്പം ഭക്ഷണവും.
ശ്രീജി ......മുയല് ഫ്രൈ ഉണ്ടോ...
തിമീംഗലം ഉലത്തീതുണ്ടോ എന്നൊക്കെ ചോദിക്കണത് കേട്ടു.
തിരിച്ച് ഫ്ലാറ്റില്‍ വന്ന് കേറീതും കറണ്ട് പോയി.
കൊതുക് പട ഇറങ്ങി.
ഇക്കാസിനേം ശ്രീജിയേം കടിച്ച ചില കൊതുകുകള്‍...
വെളുപ്പിന് അതുങ്ങള്‍ക്ക് ബോധം തിരിച്ച് കിട്ടിയപ്പോള്‍.....
അവരോട് മാപ്പ് പറയുകയും...
ഞങ്ങള്‍ തോറ്റ് പോയി എന്ന് വിലപിക്കുകയും ചെയ്തു.
വെളുപ്പിന് മൂന്ന് മണിയായി ബാക്കിയെല്ലാവരും ഉറങ്ങിയപ്പോള്‍......
എന്ന് ഞാന്‍ പിറ്റേന്നാണറിഞ്ഞത്.
ഞാന്‍ നേരത്തേ കിടന്നുറങ്ങിയിരുന്നു.
നേരത്തേ കിടന്നുറങ്ങുന്നതും നേരത്തേ ഉണരുന്നതും എന്റെ ശീലമാണ്.
അല്ലെങ്കില്‍ അഛന് ചീത്ത പറയും.
------------------------
ഈ സംഭവത്തിന് ഒരാഴ്ച മുന്‍പ് ഇടപ്പള്ളി 'ഹൈവേഗാര്‍ഡന്‍'
എന്ന ഹോട്ടലില്‍ ഒരു മാമാങ്കം നടക്കുകയുണ്ടായി.
ചെന്നൈയില്‍ നിന്ന് വന്ന ലോനപ്പനും[വിവി വന്നിരുന്നില്ല]....
ബാംഗ്ലൂര്‍ നിന്നെത്തിയ മഴനൂലുകളും പിന്നെ സ്ഥിരം കൊച്ചിന് കുറ്റികളായ ....
ഞാനും ഇക്കാസും പച്ചാളവും കുമാറേട്ടനുമാണ് ആ മാമാങ്കത്തില്‍ പങ്കെടുത്തത്.
കുറച്ച് നേരം അനംഗാരിചേട്ടനും മാമാങ്കത്തില്‍ പങ്കെടുക്കുകയുണ്ടായി.
ബോഗും ഭരണഘടനയും....
മലയാളം ബ്ലോഗേഴ്സിന്റെ ഇടയില്‍ നിന്നും ഒരു രാഷ്ട്രപതി സ്ഥാനാര്‍ഥി....
പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ അധിനിവേശ സമയത്ത് മലയാളം ബ്ലോഗേഴ്സ് നേരിട്ട പ്രതിസന്ധി.....
മനുഷ്യന്റെ സമയവും ചിന്തകളും അപഹരിക്കുന്ന ടെലിവിഷന്‍,
കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപഭോഗവസ്തുക്കള്ക്കെതിരെ മലയാളം ബ്ലോഗേഴ്സിന്റെ പ്രതികരണം ശക്തമാക്കുന്നതിനുള്ള നടപടികള്‍....
മലയാളം ബ്ലോഗുകളും കുടുംബാസൂത്രണവും ....
തുടങ്ങിയ കാതലായ വിഷയങ്ങളെക്കുറിച്ച് മാമാങ്കത്തില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
മാമാങ്കം പിരിയാന്‍ നേരം.....
അതായത് രാത്രി പതിനൊന്ന് മണിക്ക് മഴനൂലുകള്‍ പറഞ്ഞു...
'ആരും പോകരുത്...
നമുക്ക് കുറച്ച് നേരം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പോയിരിന്ന് കാറ്റ് കൊള്ളാം....'
ഇത് കേട്ടതും കുമാറേട്ടന് ചോദിച്ചു...
'കൊച്ചീലെവിടാടാ ബൊട്ടാണിക്കല്‍ ഗാര്ഡന്......'
അപ്പോള്‍ മഴനൂലുകള്‍ ഇങ്ങനെയൊരു മറുചോദ്യം ചോദിച്ചു....
'നമ്മളിപ്പോള്‍.......ബാംഗ്ലൂരില്‍ അല്ലേ.....'
Subscribe to:
Post Comments (Atom)
24 comments:
കൊച്ചിയില്‍ അടുത്തിടെ നടന്ന രണ്ട് അതിക്രമങ്ങള്‍........
സമര്‍പ്പണം:ഒരു രാത്രി മുഴുവന്‍ കൊതുകുകടിയും കൊണ്ട് ഉറങ്ങാതെ എന്നെ സഹിച്ച അനംഗാരി ചേട്ടനും......
ഈ സംഭവങ്ങളെക്കുറിച്ച് രണ്ട് വരി കുറിക്കെടാ എന്ന് എന്നെ ഓര്‍മ്മിപ്പിച്ച മഴനൂലിനും....
തേങ്ങ എന്റെ വക! കൊള്ളാം സാന്‍ഡോസ്...
കൊള്ളാം... സാന്ഡോസിനെ തന്നെ മീറ്റ് റിപ്പോര്‍ട്ട് എഴുതാന്‍ ഏല്പിച്ച കൊച്ചിയിലെ കൊച്ചന്മാര്ക്ക് നന്ദി....
Off.ഇനി സാന്ഡോക്ക് ബോധമില്ലാതിരുന്നപ്പം സംഭവിച്ചതൊക്കെ ആരെഴുതും ???
സാന്ഡോസേ:)
ഇതു രണ്ട് രണ്ടര അക്രമങ്ങളായിപ്പോയി...
'ഒകെ..ഞാനെത്താം.....'
പറഞ്ഞാല്‍ പറഞ്ഞ സമയത്ത് എത്തണം എന്നുള്ളത് എനിക്ക് നിര്‍ബന്ധമാണ്.
അത് കൊണ്ട് ഞാന്‍ പിന്നേം കിടന്നുറങ്ങി.‘
“എന്തൊരു കൃത്യനിഷ്ഠ....?”
ദൂരെ അഴിമുഖത്ത് ഒരു കപ്പല്‍ കണ്ടു.
അപ്പോള്‍ ചാത്തനൊരു സംശയം......
'അതെന്താ അവിടെ കിടക്കുന്നത്....'
ഇക്കാസ് ഉടനേ മൊബൈയില്‍ എടുത്ത് ജബ്ബാറിനെ വിളിച്ച്.....
കപ്പല്‍ തണലത്തേക്ക് മാറ്റിയിടാന്‍ പറയുന്നതും.....
ഒരു ബാച്ചിലറായ കപ്പല്‍ മുതലാളിയുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാകില്ല്ല ജബ്ബാറേ എന്നു പറയുന്നതും....
ചാത്തന് വാ പൊളിച്ച് കേട്ടുകൊണ്ട് നിന്നു.
കടപ്പുറത്തെ ഒരു താല്‍ക്കാലിക ഹോട്ടലിന്റെ ബെഞ്ചിലേക്ക് നിര്‍ന്നിമേഷനായി നോക്കിനില്ക്കുന്ന ഇക്കാസിനോട്....
എന്താ സംഭവം എന്ന് ചോദിച്ചപ്പോള്‍....
ഞാനും ഷാറൂഖ് ഖാനും ഒരുമിച്ചിരുന്ന് ചാള വറുത്തതും കോളയും കേറ്റിയ ബെഞ്ചാടാ അതെന്നും പറയുന്നത് കേട്ടു.
തലക്കെട്ടില്‍ ആ മൂന്നാമത് പറഞ്ഞ കാര്യം എഴുതാന്‍ മഷി തികഞ്ഞില്ലാരിക്കും അല്ലേ സാന്‍ഡോസ് പണിക്കരേ...?
ചുരുങ്ങിയ പക്ഷം പാസ്പോര്‍ട്ടു സൈസു ഫോട്ടോ (അഗ്രജവിലാസം സ്റ്റുഡിയോ ഫെയിം) എങ്കിലും ഇല്ലാതെ ഈ മീറ്റിംഗ്,ഈറ്റിംഗ്,വൊമിറ്റിംഗ് വിശ്വസിക്കില്ല സാന്റോമോനെ....!
സാന്ഡോസേ.. എഴുത്തൊക്കെ പതിവു പോലെ കലകലക്കന്‍, പക്ഷേ, ഇതൊക്കെ വിശ്വസിക്കണമെങ്കില്‍ ഫോട്ടോയിട്..
എന്തായാലും മനു എഴുതിയത് പോലെ ഈ കുഞ്ഞു മീറ്റിങ്ങിന്റെ റിപ്പോര്‍ട്ട് എഴുതാന്‍ സാന്ഡോസിനെ തന്നേ ഏല്പ്പിച്ചല്ലൊ...:)
ഹഹഹ റിപ്പോര്‍ട്ട് കലക്കി മോനെ.
വെളുപ്പിനു മൂന്നര വരെ ആരേം ഒറങ്ങാന്‍ സമ്മതിക്കാണ്ട് മുത്തല്ലേ കൊതു.. പാട്ടും പാടി ഇരുന്നവനേ.. നീ നേരത്തെ കിടന്ന് ഉറങ്ങി അല്ലേ? നീ വാ മോനെ ഇനി. ഒറക്കാം ഞാന്‍.
ചാത്തനേറ്:
“ചുരുള്‍ പിന്നീടൊരിക്കല്‍ ഞാന്‍ നിവര്‍ത്തുന്നതാണ്“
ആ ചുരുള്‍ ഇനീം ഒരു തവണ കൂടി നിവര്‍ത്തുന്നത് കാണേണ്ടിയോ കേള്‍ക്കേണ്ടിയോ വന്നാല്‍ ബ്ലോഗ് ഭഗവതിയാണേ ചാത്തനും ദില്ബനും ഐസ്ക്രീം കുടിച്ച്
ആത്മഹത്യ ചെയ്യും.
ബോട്ട് ജെട്ടീന്ന് ഫ്ലാറ്റിലു പോകുമ്പോള്‍ സാന്ഡോനെ വിറപ്പിച്ച ഓട്ടോക്കാരനെപ്പറ്റി രണ്ട് വാക്ക് ചാത്തന് വഹ “താനെന്തോരു തേങ്ങേണ്...”[കുത്തിട്ടതു കണ്ടാല്‍ ഊഹിക്കാലോ ആരാ പറഞ്ഞതെന്ന്]
പരന്ന പാറയില്‍ ഇരുന്നുറങ്ങുമ്പോ
കൊതുകു വന്നെന്നേ കടിക്കുന്നേ
കടിക്കുന്നേ കൊതു കടിക്കുന്നേ കൊതു
കടിച്ചിടം പറിച്ചെടുക്കുന്നേ
ഈ പാട്ട് ഓര്‍മ്മയുണ്ടോ സാന്‍ഡോസെ?
കൊതുകിന്റെ കടി പിന്നെയും സഹിക്കാം.
നിന്റെ ഈ പാട്ട് പുലര്‍ച്ചെ മൂന്ന് മണിവരെ
സഹിച്ചിരുന്നതെങ്ങനെയാണെന്ന് എനിക്കു ഒരു ഐഡിയയും ഇല്ലാ
--ശ്രീജിത്ത് --(മുംബായില്‍ നിന്ന്)
അമേരിക്കക്ക് അങ്ങനെതന്നെ വേണം!!!!
ഹയ്യയ്യോ! എന്നെയങ്ങ് കൊല്ല് സാന്റോ..
കൊച്ചിക്കാര് കൊച്ചുങ്ങളേ
എന്നാലും ചുരിദാറിട്ട അറബിക്കടലിന്റെ റാണി..
അതൊരു ഭയങ്കര സംഭവമായിരിക്കും..
സാന്ഡോ
ഇങ്ങനെം റിപ്പോര്ട്ടെഴുതാം ല്ലേ.
തകര്‍ത്തു.
നിനക്കു നല്ലത് വല്ല സെക്രട്ടറി പണിയോ മറ്റൊ ആണ് :)
-സുല്‍
അര മണിക്കൂര്‍ കഴിഞ്ഞ് ഇക്കാസ് പിന്നേം വിളിച്ച് വീട്ടുകാരുടെ ക്ഷേമം അന്വേഷിച്ചപ്പഴാണ് ഞാന്‍ കുളിക്കാന്‍ കയറിയത്.
സന്‍ഡോ നീ കുളിക്കുകയോ... ?
ഓടോ:
ദില്ബന് നാട്ടില്‍ വെച്ച് ബാച്ചി ക്ലബ്ബിനുള്ള രാജിക്കത്ത് തയ്യാറാക്കി എന്നൊരു ന്യൂസുണ്ട്. ദുബൈയില്‍ ലാന്റ് ചെയ്താല്‍ ഉടനെ ശ്രീജിത്തിന് കൊടുക്കുമെത്രെ...
അമേരിക്കയ്ക്ക് അങ്ങിനെതന്നെ വരണം! ^_^
സാന്റോസിനെ കൊച്ചിക്കാരുടെ സ്വ. ലേ. ആയി പ്രമോട്ട് ചെയ്യുന്നു...
സാണ്ടോസ്സേ, വിവരണം പതിവു പോലെ രസ്സാവഹം.:)
സാന്ഡോസേ..
തന്നെ ഞാന്‍ എങ്ങിനെ വിളിച്ചാലാ നന്നായീന്ന് അറിയിക്കുക.
“അമേരിക്കയ്ക്ക് അങ്ങിനെ തന്നെ വേണം”
വണ്ടര്ഫുള് വിവരണം
"അമേരിക്കയ്ക്ക് അങ്ങിനെ തന്നെ വേണം"
:))
പോസ്റ്റിന്റെ ടൈറ്റില്‍ തകര്‍ത്തു :)
qw_er_ty
സാന്ഡോസേ... നിങ്ങളതു കലക്കി. ഗംഭീരമാം വിധം കലക്കി.
റിപ്പോര്‍ട്ടിങ് ഇതു തന്നെ. സംശയമൊന്നും വേണ്ട.
സാന്ഡോസേ... റിപ്പോര്‍ട്ടിങ് കലക്കി.
ഓരോ ചെറിയ ചിത്രം കൂടിയുണ്ടായിരുന്നെങ്കില്‍....
ഇവരെയൊന്നു കാണാമായിരുന്നൂ....
റിപ്പോര്‍ട്ടിംഗ് കലക്കി.
It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.
മോനേ സാന്റോ,
അല്‍പ്പം ലേറ്റായിട്ടാണ് സംഗതി കാണുന്നത്. വെള്ളമെല്ലാം വലിച്ച് കേറ്റി ബോധം കെട്ട് കൊതുകിനേക്കാള്‍ കൂടുതല്‍ ശല്ല്യമുണ്ടാക്കിയ നീ ഇതൊക്കെ ഇക്കാസ് പിറ്റേന്ന് പറഞ്ഞ് തന്ന രൂപത്തിലല്ലേ എഴുതിയത്? സത്യം പറഞ്ഞോ.. ഇക്കാസിന്റെ ക്ലീന്‍ ഇമേജ് കണ്ടപ്പോള്‍ തോന്നിയതാ.
സത്യം തുറന്ന് പറഞ്ഞില്ലെങ്കില്‍ വര്‍മ്മയെ പേടിച്ച് റോട്ടിലിറങ്ങാതെ വീട്ടുവരാന്തയിലിരുന്നപ്പൊ വര്‍മ്മ & വര്‍മ്മയുടെ ലോറി നിയന്ത്രണം വിട്ട് വീട്ടില്‍കയറി വരാന്തയില്‍ വന്ന് ഇടിച്ചു എന്ന് പറഞ്ഞത് പോലാവും നിന്റെ കാര്യം. യേത്? :-)
വെല്‍ ഡണ്‍ സാന്‍ഡോസ്
Post a Comment