നാട്ടുകാര്‍ ഒന്നടങ്കം കുത്തിയിരിപ്പ് സമരം നടത്തി നന്നാക്കിയ റോഡ്, രണ്ട് ദിവസം പോലും തികഞ്ഞില്ല പണീ പൂര്‍ത്തിയായിട്ട്. ചേട്ടനെ കൊണ്ട് കുഴിപ്പിക്കണ കണ്ടാല്‍, റോഡ് നന്നാക്കിയേന്റ ആഘോഷത്തിനുള്ള കേക്ക്മുറി പോലുണ്ട്, റോഡ് മുറിക്കല്‍...
ഇദ്ദേഹം ഇതു കുഴിച്ചിട്ടിട്ട് പോവും, രാവിലെ പുത്തന്‍ റോഡീല് കൂടെ ഓഫീസില്‍ പോയ ആരെങ്കിലും ആത്മവിശ്വാസത്തോടെ രാത്രി ഇതിലേ വണ്ടി ഓടിച്ചാല്‍ എങ്ങനിരിക്കും??
വിദേശ മലയാളികള്‍ നാട്ടിലേക്ക് അവധിക്കു വരുന്ന സമയമായതു കൊണ്ട് പറയുകയാ...
സ്മാര്‍ട്ട് സിറ്റിയൊക്കെ വരും... നാടാകെ മാറി എന്നു കരുതിയാണ് വരുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, കൊച്ചി ഇപ്പഴും പഴയ കൊച്ചി തന്നണ്ണാ...

9 comments:
കൊച്ചി ഇപ്പഴും പഴയ കൊച്ചി തന്നണ്ണാ...
ഇതേതാ റോഡ്.
പച്ചാളം ഒന്നു കണ്ണടച്ചിരുന്നേ !
കൊച്ചി ഞങ്ങളു മാറ്റിത്തരാം.
ഇവിടെ വെറും മണലില്‍ അംബരചുംബികളും തടാകങ്ങളും പടക്കാന്‍ വെറും നാലുമാസം മതി.
ആ കൂട്ടരാ ഇന്‍ കൊച്ചിയില്‍ വരുന്നേ!
നോക്കി കാണു കുട്ടാ!
പിന്നെ വേണ്ടായിരുന്നു എന്നു മാത്രം പറയരുത്.
റോഡൊന്നു മുറിച്ചു കടക്കാന്‍ കാറോടിച്ചു രണ്ടു കിലോമീറ്റര്‍ പോകണമെന്നും അര കിലോമീറ്ററുള്ള ഓഫീസിലേക്കു മൂന്നു മണിക്കൂര്‍ ട്രാഫിക്കില്‍ പെട്ടിരിക്കണമെന്നുമുള്ള കരച്ചിലിനായി കാതോര്‍ത്തിരിക്കുന്നു.
കരീം മാഷ് അടുത്തകാലത്തെങ്ങും കൊച്ചി കണ്ടിട്ടില്ലെന്ന് തോന്നുന്നു.
അബ്ദുള്ളാക്ക ഇന്റര്‍നെറ്റ് അമ്പരചുമ്പി തുടങ്ങുന്നത് കൊച്ചീലല്ല. കൊച്ചീന്ന് 15 കിലോമീറ്റര്‍ മാറി എടച്ചിറ കുന്നിന്റെ താഴെയുള്ള ചതുപ്പ് നികത്തീട്ടാ. ബെറ്ലി തോമസു പറഞ്ഞപോലെ അച്ചുമാമന് മൂന്നാറു കെട്ടിടം പൊളിപ്പിക്കുന്നതെന്തിനാന്നാ? സമരപ്പന്തലു പണിയാനാ. അബ്ദുള്ളാക്കാന്റെ അമ്പരചുമ്പിക്കെതിരേ സമരം ചെയ്യാന്‍!
വേറൊരു അമ്പരചുമ്പിക്കാരാ ഇപ്പൊ കൊച്ചിന് പോര്‍ട്ടില്‍ കണ്ടെയ്നര്‍ ടെര്‍മിനലു നടത്തുന്നത്. അന്താരാഷ്ട്ര നിയമോം കൊണ്ടു വന്നു. എന്നിട്ടെന്തായി? ലോറി ക്ലീനര്മാരുട മുന്പില് മുട്ടുമടക്കി!!. അതോണ്ട് ആരെക്കൊണ്ട് കണ്ണടച്ചിരുട്ടാക്കിച്ചാലും കൊച്ചി കൊച്ചി തന്നെ. അത് മാറില്ല. :)
കൊച്ചിക്കാരേ, നിങ്ങളുടെ വിശ്വാസം നിങ്ങളെ പൊറുപ്പിക്കട്ടെ!
കരീം മാഷേ, അടുത്തെങ്ങാന്‍ നാട്ടില്‍ പോകുന്നുണ്ടോ?
സ്മാര്‍ട്ട് സിറ്റിയൊക്കെ വരും... നാടാകെ മാറി എന്നു കരുതിയാണ് വരുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, കൊച്ചി ഇപ്പഴും പഴയ കൊച്ചി തന്നണ്ണാ...
ഇത് ഒന്നടങ്കം ശരിയല്ല പച്ചാളം. ഇന്നത്തെ കൊച്ചി ഒരൂപാട് മാറിയിട്ടുണ്ട്, വരും ദിനങ്ങളില്‍ ഇനിയും മാറും. കൊച്ചി മാത്രമല്ല, കൊച്ചി നിവാസികളും..
ദൈവമേ ഇതാ ശ്മശാനത്തിന്റവിടല്ലേ? 5-6 ദിവസം മുന്‍പല്ലേ അവിടം ടാര്‍ ചെയ്തത്? ഇത്ര വേഗം അവിടെ വെട്ടിപ്പൊളിച്ചോ?!
കഷ്ടം!
നന്നാവൂല.
-സുല്‍
പൊത്തന്‍ റോഡ് വെട്ടിപ്പൊളിക്കുന്നതിലല്ലേ അതിന്റെയൊരു രസമിരിക്കണത്.
Post a Comment