Sunday, January 14, 2007

പുലികള്‍ക്ക് സ്വാഗതം.

പ്രിയപ്പെട്ട കലേഷ് ചേട്ടനും ചന്തു മാഷ്ക്കും കൊച്ചിയിലേക്ക് സ്വാഗതം.

ദുബായ് മലയാളികളുടെ പ്രിയപ്പെട്ട ശബ്ദത്തിനുടമയായ ചന്തു മാഷ് ഇനിമുതല്‍ കൊച്ചിയില്‍ നിന്നായിരിക്കും ബ്ലോഗ് ചെയ്യുന്നത്.

മാത്രമല്ല, ആ മനോഹര ശബ്ദം ആസ്വദിക്കാനുള്ള ഭാഗ്യം കൊച്ചീക്കാര്‍ക്കും കൂടി ലഭിക്കും എന്നതാണ് ഏറ്റവും സന്തോഷം പകരുന്ന വാര്‍ത്ത.

കൂടാതെ ദുബായ് ബ്ലോഗ്ഗേര്‍സിന്‍റെ പ്രിയപ്പെട്ട കലേഷ് ഭായി ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ ലാന്‍റു ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്.

ഞങ്ങള്‍ കൊച്ചിക്കാരുടെ” പേരില്‍, ചന്തുവേട്ടനും കലേഷേട്ടനും, ഒരിക്കല്‍ക്കൂടി സ്വാഗതം ആശംസിക്കുന്നു.


ബ്ലോഗ്ഗേര്‍സ് ഐക്യം സിന്ദാബാദ്

12 comments:

Mubarak Merchant said...

കലേഷ് ഭായ് ആന്റ് ചന്തു ഇന്‍ കൊച്ചി..
സ്വാഗതം പുലികളേ..

കുറുമാന്‍ said...

ഹാ പുലികളേ, കൊച്ചിയിലേക്ക് സ്വാഗതം

Kumar Neelakandan © (Kumar NM) said...

കലേഷിനും ചന്തുവിനും ചീനവലയുടെയും കൊതുകിന്റേയും നാട്ടിലേക്ക് സ്വാഗതം.

ഇവരെ ഒന്നു ആനയിക്കണ്ടേ കൂട്ടരേ? ഒരു ബ്ലോഗു മീറ്റ് ആയിട്ടു വേണ്ട. ഒരു സ്വാഗതം പറയല്‍?

Unknown said...

മോനേ പച്ചാളം... ഒരു കുറവും വരരുത് എക്സ്-യു.ഏ.ഇ പുലികള്‍ക്ക്. കേട്ടല്ലോ? നമ്മടെ.. അല്ലെങ്കില്‍ അത് ശരിയാവില്ല, നിന്റെ പിള്ളേരോടൊക്കെ പറഞ്ഞേരെ ഒരു കണ്ണ് വേണമെന്ന്. (ചൂഴ്ന്നെടുത്ത് കൊണ്ട് വരാനല്ല പറഞ്ഞത്):-)

sreeni sreedharan said...

അതു വേണം. പൂച്ചെണ്ട് ഇക്കാസ് വാങ്ങിക്കും, മാല കുമാറേട്ടനും വാങ്ങിച്ചോ, രണ്ടും കഷ്ടപ്പെട്ടു ഞാന്‍ കൊടുത്തോളാം

സീരിയസ് മീറ്റ് വേണോ?, ലൈറ്റ് പോരെ

Mubarak Merchant said...

പച്ചാളം,
എയര്‍പോര്‍ട്ടീന്നേ പൊക്കണോ അതോ നെലത്തെറങ്ങി ഒര് രണ്ട് ശ്വാസം വിട്ടിട്ട് മതിയാ?

അവര്‍ക്ക് ഒരു വെല്‍ക്കം പാര്‍ട്ടി കൊടുക്കണമെന്നത് ന്യായം. യെവിടെ-യെങ്ങനെ-യെന്നൊക്കെ മൊഫൈല്‍ നുമ്പ്ര അറിയാമെങ്കി വിളിച്ച് അവരുടെ സൌകര്യം കൂടി അറിഞ്ഞിട്ട് പറയൂ.. നുമ്മക്കടിപൊളിയാക്കാം.

sandoz said...

ചന്തുവിനും കലേഷിനും കൊച്ചിയിലേക്ക്‌ സ്വാഗതം.
[പച്ചൂ എയര്‍പോര്‍ട്ടില്‍ നിന്നേ കോരിക്കോ.എന്നിട്ട്‌ കൊണ്ട്‌ വന്നു ഇറക്കണ്ടത്‌ എവിടയാണെന്ന് ഞാന്‍ പറയണ്ടല്ലോ.ഞാന്‍ അവിടെ കാത്തിരിക്കുന്നു.....]

മുല്ലപ്പൂ said...

രണ്ടാള്‍ക്കും സ്വാഗതം,കൊച്ചിയിലേക്ക്‌ .

Sreejith K. said...

ബഹുമാനപ്പെട്ട ബാംഗ്ലൂര്‍ ബ്ലോഗ്ഗര്‍ മഴനൂലും ഇപ്പോള്‍ കൊച്ചിയിലുണ്ട്. ചന്ദ്രക്കാറന്‍ തൊട്ടടുത്ത ജില്ലയിലും. സോ, ഒരു മീറ്റ് നടത്തുകയാണെങ്കില്‍ രണ്ടിനേയും വിളിച്ചേക്കണം. പോരാതെ ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് വേറെ ഒരു പുലിയും വരാന്‍ സാധ്യത ഉണ്ട്. ആരാന്നോ, ഈ ഞാന്‍. എന്താ ഒരു സംശയം?

അപ്പൊ മീറ്റ് നടത്തുവല്ലേ പിള്ളാരേ?

അതുല്യ said...

ഇതാപ്പോ നന്നായേയ്‌. ബ്ലോഗ്ഗേഴ്സ്ന്നും പറഞ്ഞ്‌ ജിമെയിലു പോലെ ഒരു എ.ഡിയുണ്ടാക്കിയാ, ഒരു രാജ്യത്തോട്ടും പോകാന്‍ പാടില്ലേ ഇവിടേ?

അതിലും വലിയ ഒരു പുലി വരണുണ്ട്‌ കേരളത്തിലൊട്ട്‌. ഡയപ്പീ ഒക്കെ മാറ്റി തളരുമ്പോ ഒരു ചെയ്യ്ഞ്ചിനു അങ്ങേരേം വേണേലു വിളി. (വായീന്ന് വല്ല വിലാസോം കേട്ടാ..ഞാനാളല്ലാട്ടോ)


ഇന്ത തടവൈ ഇന്ത ഞ്ഞാനാംബാള്‍ ശരിയ്കും സത്ത്‌ പോയാച്ച്‌....

Kalesh Kumar said...

താങ്ക്യൂ‍ .....
ഞാനെന്തിനും റെഡി!
ഇളമക്കര പെരുമ്പോട്ടയിൽ ഞാനുണ്ട്...

(ഇന്ന് പച്ചാളത്തിനെ കണ്ടു. അവനാള് പുലിയല്ല സിംഹമാ!)

Anonymous said...

ഓാാ......അങ്ങിനെ....ചന്തു വരുന്നു, അതും ഞങ്ങളുടെ കൊച്ചിയിലേക്ക്‌,എന്നു കെട്ടു തുടങ്ങിയിട്ടു നളൊരുപടായല്ലൊ....ഇതുവരെ എത്തിയില്ലെ...വിവരം കിട്ടിയത്‌ ജയക്കുട്ടനില്‍ നിന്നാണു .അപ്പൊ കരുതും ഞാനും ജയക്കുട്ടനും തമ്മില്‍ എന്താണു ബന്ധം എന്ന്.അതൊക്കെയുണ്ടുമോനെ ചന്തു..നേരില്‍ പറയാം.കൊതുകിന്റെ നാട്ടിലെക്കു നിനക്കു സ്വാഗതം.കൊച്ചിയെത്തിയാലറിയാം മോനെ ചന്തു കൊച്ചിയെത്തിയെന്നു.കൊച്ചിയെത്തീീീ......കൊച്ച്കിയെത്തീീീീ......