Saturday, April 19, 2008

നടയടി മീറ്റ്

ദുബായിയിലെ സീനിയര്‍ ബ്ലോഗര്‍മാരില്‍ ഒരാളായ അതുല്യേച്ചി ഈ മാസം 21-ന് ദുബായിയോട് വിടപറഞ്ഞ് കൊച്ചിയിലേക്ക് വരികയാണല്ലോ. ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ബ്ലോഗ്‌ലോകത്തില്‍നിന്ന് ആരും എങ്ങോട്ടും യാത്രയാകുന്നില്ലെങ്കിലും, താല്‍ക്കാലികമായെങ്കിലും നാട്ടിലേക്ക് താമസം മാറുന്ന നമ്മുടെയെല്ലാം വല്യേച്ചിയായ അതുല്യേച്ചിക്ക് ഒരു വന്‍ വരവേല്‍പ്പ് നല്‍കുവാന്‍ കൊച്ചിയിലെ ബ്ലോഗര്‍മാര്‍ തീരുമാനിക്കും എന്ന് പ്രതീക്ഷിക്കുകയും അതനുസരിച്ച് ഈ പോസ്റ്റ് ഇവിടെ ഇടുകയും ചെയ്യുന്നു. സന്തോഷമായി കുറേസമയം ഒരുമിച്ച് ചെലവഴിക്കാനും നടയടി കൊടുത്ത് ആയമ്മയെ കൊച്ചിയിലേക്ക് സ്വാഗതം ചെയ്‌വാനും ഈ അവസരം വിനിയോഗിക്കണമെന്ന് ഞാന്‍ വിനയകുനീതനായി അഭ്യര്‍ത്ഥിക്കുന്നു. ദുബായിക്കാരു കൂടുന്നപോലെ തന്നെ വല്ല പാര്‍ക്കിലോ പുല്‍മേട്ടിലോ ഒക്കെ കൂടിയാല്‍ മതിയാവും. അവിടെക്കിട്ടുന്ന വെള്ളോം തീറ്റ സാധനങ്ങളുമൊക്കെ ഇവിടേം കിട്ടും.

ആയതിനാല്‍, പണ്ട് കൊച്ചീലിരുന്ന് എഴുതിയും പടം വരച്ചും പടമെടുത്തും പാട്ടുപാടിയും കമന്റിട്ടും ആള്‍ക്കാരെ കൊന്ന് കൊലവിളിച്ചിരുന്ന ബ്ലോഗേഴ്സില്‍ ആരൊക്കെ ഇപ്പൊ കൊച്ചീല്‍ ഉണ്ടെന്ന് അറിയില്ല. പഴയവരും പുതിയവരും ആയ കൊച്ചി ബ്ലോഗേഴ്സും മെയ് ആദ്യവാരം കൊച്ചിയില്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ദേശീയ, അന്തര്‍ദേശീയ ബ്ലോഗര്‍മാരും ഈ പോസ്റ്റിനു കീഴെ വരിവരിയായി കമന്റിട്ട് സാന്നിദ്ധ്യം അറിയിച്ചാല്‍ നന്നായി. ആ കമന്റുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സ്ഥലം, തിയതി ഒക്കെ തീരുമാനിച്ച് ഔദ്യോഗിക മീറ്റ് പോസ്റ്റ് ഇടുന്നതായിരിക്കും.

ആയമ്മയുടെ തന്നെ നേതൃപാടവത്താല്‍ അനുഗൃഹീതമായ ആദ്യ കൊച്ചി മീറ്റ് ചിത്രം താഴെ.

ഈ പോസ്റ്റിലെ ആദ്യവരികള്‍ അപ്പുച്ചേട്ടന്റെ പോസ്റ്റിലെ വരികളുടെ സ്വതന്ത്ര രൂപാന്തരണമാണ്. ക.പ്പ (കടപ്പാട്)

23 comments:

കുഞ്ഞന്‍ said...

കൊച്ചിയിലേയ്ക്ക് അതുല്യേച്ചിക്കു സ്വാഗതം..!

ആര്‍പ്പേയ്.....ആര്‍പ്പേയ് ...ഇറ്രോ..ഇറ്രോ..


ഠോ ഠോ....ഠേ..ഠേ..ഠോ ഠോ....ഠേ..ഠേ..


ഗഭീരമാകട്ടെ അതുല്യേച്ചിയുടെ ആഗമനം..ഒരു കൊച്ചീക്കാരന്‍

കുട്ടന്‍മേനൊന്‍ said...

കൊച്ചി എത്തീ.. കൊച്ചി എത്തീ..
ബ്ലോഗായ ബ്ലോഗൊക്കെ കൊച്ചിയിലേക്ക്..
എല്ലാ ഉഴുന്നുവടകളും കൊച്ചിയിലേക്ക്...

ഇടിവാള്‍ said...

ഇത് പകരുന്ന രോഗമാണോ ഡോക്റ്റര്‍? ;)

അതുല്യ said...

ഇനി ഒരു ബ്യൂട്ടി പാര്‍ളറും ബ്ലീച്ചും ഫേഷ്യലുമൊക്കെ എന്റെ മോഖം താങ്ങോ ഭഗവ്വാനേ? ചുളിവൊക്കെ നിവര്‍ത്തി നിവര്‍ത്തിയിപ്പ്പോഴ് മൊഖം എവിടെയോക്കെയോ കീറി കുണ്ടായീ. ഇനി അവിടെ വൈറ്റ് സിമിന്റോ പുട്ടിയോ ഒക്കേ തന്നെ രക്ഷ. ജോഷി ടെയ്ലറ് ബ്ലൌസ് തുന്നി മീറ്റിനു മുമ്പ് തരോ?? വനിതാ ബ്ലോഗ്ഗറ്ക്ക് മീറ്റിനു മുമ്പുള്ള വ്യാകുലതകളെ കുറിച്ചൊരു പോസ്റ്റിടാന്‍ ഇരുന്നതാണു ഞാന്‍!

ഇക്കാസേയ് നമ്മടെ ബാഗ്ലൂരൂകാരേം കൂടി ഒന്ന് വിളിയോയ്, ഞാന്‍ കാണാത്ത എന്തോരം ആളുകളാ അവിടെ (നമ്മന്റെ ജാസൂട്ടീടെ തട്ടകം കൊച്ചീയോ ബാംഗ്ലൂരോ?) കലേഷ്? ഏറ്റവും ബെസ്റ്റ് ഹോസ്റ്റായ തഥാഗതനണ്ണന്‍? ഇപ്പോ എനിക്ക് പരിചയമുള്ള ചന്ദ്രക്കാറന്‍? കോയമ്പത്തൂരിലുള്ള പരാജിതന്‍? ദില്‍ബുവും അടുത്ത മാസം ലീവിലാവുമെന്ന് കേട്ടിരുന്നു. ഇവര്‍ക്കൊക്കേയും സൌകര്യമുള്ള ഒരു ദിനം തെരഞെടുക്കാന്‍ പറ്റിയാലു നന്നായിരുന്നു.

സ്വാഗതമീറ്റെന്നുന്നും പറയാണ്ടെ, എല്ലാര്‍ക്കും കൂടി ഒന്ന് കൂടാന്‍ പറ്റിയ ഒരു സന്ദര്‍ഭമം അത്രേം മതി. വെക്കേഷന്‍ സമയം ആയതോണ്ട് കുട്ടികള്‍ക്കും ഒക്കേനും വന്ന് ഒരു ദിവസം പാറി പറക്കാന്‍ പറ്റിയ ഒരു മൈദാനം വേണം. നോ നോ റ്റു ഹാള്‍,ബുഫൈ ഒക്കെ.

നന്ദി ഇക്കാസ് ഈ തുടക്ക പോസ്റ്റിനു. എല്ലാര്‍ക്കും കൊച്ചിയിലേയ്ക്ക് സ്വാഗതം.

കണ്ണൂരാന്‍ - KANNURAN said...

തീയതി തീരുമാനിക്കൂ ഇക്കാ..മെയ് 9-10ന് പൈനാവില്‍ വരെ വരേണ്ട ആവശ്യമുണ്ട്‍.. 10നു വൈകീട്ടാണെങ്കില്‍‍ ഒരു കൈ നോക്കാം...

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഇക്കാസോ വേം തിയ്യതി തിരുമാനിക്ക്. അതുല്യേച്ചിയെ കണ്ട് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒന്നുല്ലേലും ഞങ്ങള്‍ ഒരേ എമറാത്തികള്‍ ആയിരുന്നല്ലോ. :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ങാ അതുല്ല്യ ചേച്ചി കൊച്ചിയില്‍ എത്താറായോ
ദേഞാനെത്തി.ഇക്കുറി യാത്ര കൊച്ചി വ്ഴി തന്നെ

തമനു said...

ഒന്നിന്നും നാണമില്ലേ ശ്ശേ .... :( മോശം മോശം..

മലയാള ബ്ലോഗിംഗിന് മീറ്റുകളല്ല ആവശ്യം, ഇത്തരം മീറ്റുകളൊക്കെ ബ്ലോഗിംഗ് ഭാവിയെ നശിപ്പിക്കും. അതു മനസിലാക്കൂ ആദ്യം..

കുറൂ.., അഗ്രൂ, ദില്‍ബാ .... ഒന്നു സഹായിക്കാന്‍ ഓടി വാന്നേ... അല്ലേല്‍ യെവര് നമ്മളെ വെല്ലും ചെലപ്പൊ :(

അഭിലാഷങ്ങള്‍ said...

“കൊച്ചിയില്‍ ബ്ലോഗ് മീറ്റ് നിരോധിച്ചിരിക്കുന്നു.“
ബ്ലോഗ് ലോ; സെക്ഷന്‍ 20/4 എ

ബ്ലോഗ് മീറ്റ് മറ്റെവിടെയെങ്കിലും വച്ച് നടത്തിയാല്‍ മീറ്റില്‍ വട വിതരണം ചെയ്യുന്നതിന് കോപ്പി റൈറ്റ് ഉണ്ട്. സോ, അതും നിരോധിച്ചിരിക്കുന്നു. ങാ ഹാ....

:-(

കുറുമാന്‍ said...

യു എ ഇലെ വേരും പറിച്ചെറിഞ്ഞ് കൊച്ചിയിലെത്തി, ഞങ്ങളെ ഒക്കെ വിട്ടുപിരിഞ്ഞതിന്റെ വിഷമം ഒന്നു മാറുന്നതിനുമുന്‍പേ അടുത്ത മീറ്റ് വച്ച് അതുല്യേച്ഛിയെ ഇങ്ങനെ വിഷമിപ്പിക്കരുതു.

കൊച്ചികണ്ടാല്‍ മീറ്റ് വേണ്ട (വെജിറ്റേറിയനല്ലെ അതുല്യേച്ചി, മീറ്റ് കഴിക്കില്ല)

കൊച്ചി മീറ്റിനാശംസകള്‍

അഗ്രജന്‍ said...

ആ ലോഗോ അസ്സലായി...

ഇരുതല മൂര്‍ച്ചയുള്ള വാളുകള്‍... പറ്റിയ ലോഗോ :)

നടയടി ഒരു സംഭവമാക്കി മാറ്റണം... ആശംസകള്‍ :)

Sharu.... said...

ഞാനും ഒരു കൊച്ചിക്കാരി ആണ്. എന്നെയും കൂട്ടുമോ?

::സിയ↔Ziya said...

കൊച്ചി മീറ്റ് ‘08 ഒരു ഇതിഹാസമാകട്ടെ എന്ന് ആശംസിക്കുന്നു.

ഈ മീറ്റ് മീറ്റെന്ന് കേട്ട് പൊറുതിമുട്ടി ഇരിക്കയായത് കൊണ്ട് ഒരു ചെറിയ ലീവിനു ഞാനും വന്നു കൂടി എന്നു വരാം :)

ആശംസകള്‍ !

ഇത്തിരിവെട്ടം said...

തമനൂ... പറഞ്ഞതിലും കാര്യം ഇല്ലാതില്ല...

ഓടോ:
തമനൂ ... പറഞ്ഞപോലെ കമന്റ് ഇട്ടിട്ടുണ്ട്. ഇനി എന്റെ ഷെയറ് അകൌണ്ടില്‍ ഇട്ടോളൂ...

sandoz said...

ഈ മീറ്റ് ഞാന്‍ ബഹിഷ്കരിച്ചിരിക്കുന്നു...

[അല്ലാണ്ട് ഞാനിപ്പോ എന്തൂട്ടാ ചെയ്യണേ...]

ഇക്കാസോ said...

പ്രിയമുള്ളവരേ,
കൊച്ചിയിലിരുന്ന് മലയാളത്തില്‍ ബ്ലോഗെഴുതുന്നവരും ബ്ലോഗ് വായിക്കുന്നവരുമായ ആരും തന്നെ ഈ പോസ്റ്റ് കണ്ടില്ലെന്ന് തോന്നുന്നു.

രണ്ട് കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി പറയാം.

ഒന്ന് പോസ്റ്റില്‍ പറഞ്ഞത് തന്നെ:
പഴയവരും പുതിയവരും ആയ കൊച്ചി ബ്ലോഗേഴ്സും മെയ് ആദ്യവാരം കൊച്ചിയില്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ദേശീയ, അന്തര്‍ദേശീയ ബ്ലോഗര്‍മാരും ഈ പോസ്റ്റിനു കീഴെ വരിവരിയായി കമന്റിട്ട് സാന്നിദ്ധ്യം അറിയിച്ചാല്‍ നന്നായി. ആ കമന്റുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സ്ഥലം, തിയതി ഒക്കെ തീരുമാനിച്ച് ഔദ്യോഗിക മീറ്റ് പോസ്റ്റ് ഇടുന്നതായിരിക്കും.

രണ്ട്, അതുല്യ കമന്റില്‍ പറഞ്ഞത്.

ഇക്കാസേയ് നമ്മടെ ബാഗ്ലൂരൂകാരേം കൂടി ഒന്ന് വിളിയോയ്, ഞാന്‍ കാണാത്ത എന്തോരം ആളുകളാ അവിടെ (നമ്മന്റെ ജാസൂട്ടീടെ തട്ടകം കൊച്ചീയോ ബാംഗ്ലൂരോ?) കലേഷ്? ഏറ്റവും ബെസ്റ്റ് ഹോസ്റ്റായ തഥാഗതനണ്ണന്‍? ഇപ്പോ എനിക്ക് പരിചയമുള്ള ചന്ദ്രക്കാറന്‍? കോയമ്പത്തൂരിലുള്ള പരാജിതന്‍? ദില്‍ബുവും അടുത്ത മാസം ലീവിലാവുമെന്ന് കേട്ടിരുന്നു. ഇവര്‍ക്കൊക്കേയും സൌകര്യമുള്ള ഒരു ദിനം തെരഞെടുക്കാന്‍ പറ്റിയാലു നന്നായിരുന്നു.

പ്രിയപ്പെട്ട അതുല്യാമ്മേ,
ലോകത്തിന്റെ പലഭാഗങ്ങളിലുമിരുന്ന് മലയാളം ബ്ലോഗുകള്‍ വായിക്കുന്ന എല്ലാവരെയും കൂടിയാണു മീറ്റിനു ക്ഷണിച്ചത്. ക്ഷണം മീറ്റില്‍ പങ്കെടുക്കാന്‍ മാത്രമല്ല-അത് ആസൂത്രണം ചെയ്ത് നടത്താന്‍ കൂടി ആണ്. താല്പര്യമുള്ളവര്‍ നിങ്ങള്‍ ചെയ്തതുപോലെ ഇവിടെ കമന്റ് വയ്ക്കട്ടെ, എന്നിട്ടാവാം ബാക്കി.

കണ്ണൂക്കാരന്‍ said...

ഇക്കാ....

ഞാന്‍ ഹാജര്‍ വച്ചിരിക്കുന്നു.. സ്തലവും തീയതിയും അരിയിക്കുമല്ലൊ ?

എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു...

kaithamullu : കൈതമുള്ള് said...

നടയടി നടത്തി കുടിയിരുത്തുന്നതൊക്കെ കൊള്ളാം, ഇടക്ക് പരോളില്‍ ഒന്ന് വിട്ടേക്കണേ, ദുബായിലോട്ട്...

ആലുവവാല said...

ആലുവ കൊച്ചിക്കടുത്താണെങ്കിലും ആലുവവാല ഇപ്പോള്‍ കൊച്ചിക്കടുത്ത്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഒന്നു വന്നു കാണാമായിരുന്നൂ.........!

മൃദുല്‍....|| MRIDUL said...

ഇതു കഴിഞ്ഞോ..ഇല്ലല്ലോ..ഞാനും ഒരു ബ്ലോഗറാ..സമയവും തീയതിയും ഒന്നറിയിക്കാമോ..എത്തിയേക്കാം...

നിഗൂഢഭൂമി said...

if it is not over i am also ready

poor-me/പാവം-ഞാന്‍ said...

kochiyil "aayamma" prayogam undo duplicate cochikkaari allello?
www.manjaly-halwa.blogspot.com

Sureshkumar Punjhayil said...

Good work... Best wishes...!!!