കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ആ മഹാ സംഭവം നടന്നത്. തൂലികാനാമം കൊണ്ട് മാത്രം പരസ്പരം അറിഞ്ഞിരുന്ന ഒട്ടനേകം പേര് ആദ്യമായി പരസ്പരം കണ്ട ആ നിമിഷത്തിനിന്ന് ഒരു വയസ്സ് തികയുന്നു. മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയില്‍ അകമഴിഞ്ഞു പ്രയത്നിച്ച നമ്മളോരോരുത്തര്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷം. അന്നു കൂട്ടത്തിലാരുടെയോ ക്യാമറയില്‍ പതിഞ്ഞ ആ ഗ്രൂപ്പ് ഫോട്ടോ ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു. (കോപ്പിറൈറ്റ് പടമെടുത്തയാള്‍ക്ക്)
