
പെരുന്നാള്‍ ദിവസം പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം വിശ്വാസികള്‍ ബുഷിന്റെ കോലത്തില്‍ കല്ലെറിഞ്ഞപ്പോള്‍.
ചിത്രം കാക്കനാട് കുഴിക്കാട്ടുമൂല ജുമാ മസ്ജിദിനു മുന്പില് നിന്ന്.
കൊച്ചിയിലുള്ളവരെല്ലാം കൊച്ചിക്കാരാണ്. (ജന്മം കൊണ്ടോ, ജോലികൊണ്ടോ എന്തിന്-കേവലമൊരു സന്ദര്‍ശനം കൊണ്ട് പോലും)
മീറ്റ് ഉത്ഘാടനം
കുമാറേട്ടന്റെ സ്വയം പരിചയപ്പെടുത്തല്‍. ഏതാണ്ട് ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആസ്ട്രോങ്ങിന്റെ പോലെയുള്ള ഒരു നില്‍പ്പ്.
കാശ് പിരിക്കുന്ന ഇക്കാസ്.
ആയിരത്തിന്റെ നോട്ടുകൊണ്ട് അമ്മാനമാടുന്ന സംഘടകസമിതി അംഗങ്ങള്‍
വയറും വായും നിറഞ്ഞതിനുശേഷവും കാലിയായ കപ്പുകളും പാത്രങ്ങളും കണ്ട് നെടുവീര്‍പ്പിടുന്ന പച്ചാളം.
കുമാറേട്ടന്റെ ലൈവ് അപ്ഡേറ്റ് കണ്ട് ഒളികണ്ണെറിയുന്ന പച്ചാളം
എന്റെ ചായയും സാന്‍വിച്ചും. ഇത് കിട്ടിയ ഉടനേ ഡാലിയുടെ ഫോണ്‍ വന്നു. ആ ഫോണ്‍ വച്ചപ്പോഴേക്കും ഈ ചായയുടെ ചൂട് ആറിയിട്ട് അരമണിക്കൂറിലേറെ കഴിഞ്ഞിരുന്നു.
പാട്ടുപാടുന്ന വില്ലൂസും പാട്ട് വായിക്കുന്ന ശ്രീജിത്തും.
(ശ്രീജിത്തിന്റെ മുഖം കണ്ടാല്‍ പാടുന്ന പാട്ട് “കേളടിനിന്നെ ഞാന്‍ കെട്ടുന്ന നേരത്ത് നൂറിന്റെ നോട്ടും കൊണ്ടാറാട്ട്” എന്നതാണെന്നു തോന്നും. പക്ഷെ പാടിയത് “കാറ്റാടി തണലും..” എന്ന ഗാനമാണ്. ഈ ഗാനം എല്ലാവരും ചേര്‍ന്നു പാടിയതാണ് ഈ മീറ്റിന്റെ ഒരു പ്രത്യേകത)
ചെറിയ ഉള്ളി ചതച്ചിട്ട അവിയല്‍. ഒരു ലാന്റ്മാര്‍ക്ക് സ്പെഷ്യല്‍